'നന്മയിലേക്കു ക്ഷണിക്കുകയും ധര്‍മം കല്‍പിക്കുകയും അധര്‍മം വിലക്കുകയും ചെയ്യുന്ന ഒരു സമൂഹം നിങ്ങളില്‍ ഉണ്ടായിരിക്കേണ്ടത് അനിവാര്യമാകുന്നു. ഈ ദൌത്യം നിര്‍വഹിക്കുന്നവരാരോ അവരാകുന്നു മോക്ഷം പ്രാപിക്കുന്നവര്‍.' (വിശുദ്ധ ഖുർആൻ )

ചൊവ്വാഴ്ച, നവംബർ 30, 2010

എന്താണ് ജമാഅത്തെ ഇസ്‌ലാമിയുടെ ലക്ഷ്യം ?


ഇന്ത്യയില്‍ ഏതെങ്കിലും ഒരു സംഘടനയുടെ ലക്ഷ്യം പൊതുചര്‍ചയാകാറുണ്ടെങ്കില്‍ അതിന്റെ മുന്‍പന്തിയില്‍ നില്‍ക്കുന്നത് ജമാഅത്തെ ഇസ്‌ലാമിയാണ് എന്നാണ് എന്റെ അഭിപ്രായം. ബൂലോകത്തെങ്കിലും ആരും അതിനെ നിഷേധിക്കില്ലെന്ന് കരുതുന്നു. മുജാഹിദ്, സുന്നി, തബ് ലീഗ് തുടങ്ങിയ മുസ്ലിം സംഘടനകളും ധാരാളം ഹൈന്ദവ ക്രൈസ്തവ മതസംഘടനകളും വേറെയും ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നു. അതേ പ്രകാരം ഒട്ടനേകം രാഷ്ട്രീയ പാര്‍ട്ടികളും. എന്നാല്‍ ഇന്ന സംഘടനയുടെ ലക്ഷ്യം ഇന്നതാണ് ഇത് ഇന്ത്യന്‍ ജനതക്ക് ഇന്ന ഗുണങ്ങള്‍ നല്‍കുന്നു അല്ലെങ്കില്‍ ഇന്ത്യന്‍ ജനതക്ക് ഇത് ആപല്‍കരമാണ് എന്നിങ്ങനെ ആ സംഘടനയുടെ ഭരണഘടനയും നിലപാടും മുന്‍നിര്‍ത്തി ചര്‍ച ചെയ്യുന്നത് എന്റെ ശ്രദ്ധയില്‍ പെട്ടിട്ടില്ല. എന്നാല്‍ ജമാഅത്ത് ഇതില്‍ നിന്നൊഴിവാണ്. ജനങ്ങളെ ഒന്നായി കാണുകയും അവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ജമാഅത്തെ ഇസ്‌ലാമിക്ക് ഇക്കാര്യത്തില്‍ തികഞ്ഞ സന്തോഷമാണ് ഉണ്ടാവുക എന്ന് ഞാന്‍ മനസ്സിലാക്കുന്നു. പലപ്പോഴും ഒരു ബ്ലോഗില്‍ വീണ്ടും വീണ്ടും അതുതന്നെ ചര്‍ചയാകുമ്പോള്‍ പ്രത്യേകിച്ച് അതിന്റെ വക്താവല്ലാത്ത ബ്ലോഗര്‍ക്ക് അത് പ്രയാസകരമാകും എന്ന് പറയേണ്ടതില്ല.  അതാണ് കെ.പി.സുകുമാരന്‍ സാറിന്റെ ബ്ലോഗിലും ഇപ്പോള്‍ സംഭവിച്ചത്. ആ സംഭാഷണം ഇവിടെ വായിക്കുക.

[ manoj said..

Dear K.P.S.,

"ഇന്ത്യയില്‍ ഇസ്ലാമിക ഭരണം സ്ഥാപിക്കുമെന്ന് JIH ന്റെ ഭരണഘടനയില്‍ പറയുന്നില്ല എന്ന് ബന്ധപ്പെട്ടവര്‍ അസന്നിഗ്ദമായി വ്യക്തമാക്കിയിട്ടുണ്ട്"

After reading the constitution of JIH I understood the aim of JIH is establishment of Islamic rule India. Please read this quote from the constitution of JIH:

"ലക്ഷ്യം
ഖണ്ഡിക: 4

ജമാഅത്തെ ഇസ്ലാമി ഹിന്ദിന്റെ ലക്ഷ്യം 'ഇഖാമതുദ്ദീന്‍' ആകുന്നു. അതിന്റെ സാക്ഷാല്‍ പ്രേരകശക്തി, അല്ലാഹുവിന്റെ പ്രീതിയും പരലോകവിജയവും കരസ്ഥമാക്കുകയെന്നതാകുന്നു.

വിശദീകരണം :'ഇഖാമതുദ്ദീന്‍' എന്നതിലെ 'ദീന്‍' കൊണ്ടുള്ള വിവക്ഷ, പ്രപഞ്ചകര്‍ത്താവായ അല്ലാഹു, തന്റെ സകല പ്രവാചകന്മാരും മുഖേന വിവിധ കാലങ്ങളിലും ദേശങ്ങളിലുമായി അയച്ചുകൊണ്ടിരുന്നതും അന്ത്യപ്രവാചകനായ മുഹമ്മദ്(സ) മുഖേന അഖില മനുഷ്യരുടെയും മാര്‍ഗദര്‍ശനത്തിനായി, അന്തിമവും പരിപൂര്‍ണവുമായി അവതരിപ്പിച്ചിട്ടുള്ളതുമായ സത്യദീനാകുന്നു. ഇന്ന് ലോകത്ത് പ്രാമാണികവും സുരക്ഷിതവും അല്ലാഹുവിങ്കല്‍ സ്വീകാര്യവുമായ ഏക ദീന്‍ ഇതൊന്നുമാത്രമാണ്. അതിന്റെ പേരത്രെ ഇസ്ലാം.

ഈ ദീന്‍ മനുഷ്യന്റെ ബാഹ്യാന്തരങ്ങളെയും മനുഷ്യജീവിതത്തിലെ വ്യക്തിഗതവും സമഷ്ടിഗതവുമായ നാനാതുറകളെയും ഉള്‍ക്കൊള്ളുന്നു. ആദര്‍ശം, വിശ്വാസം, ആരാധനകള്‍, സ്വഭാവചര്യകള്‍ തുടങ്ങി സാമ്പത്തികം, രാഷ്ട്രീയം, സാമൂഹികം വരെയുള്ള മനുഷ്യജീവിതത്തിന്റെ യാതൊരു വകുപ്പും അതിന്റെ പരിധിക്ക് പുറത്തല്ല.

ഈ ദീന്‍ ദൈവപ്രീതിയും പാരത്രിക വിജയവും ഉറപ്പുനല്‍കുന്നതായതുപോലെത്തന്നെ, ഐഹിക പ്രശ്നങ്ങളുടെ യുക്തമായ പരിഹാരത്തിനുള്ള അത്യുത്തമമായ ജീവിത വ്യവസ്ഥിതിയുമാണ്. ഉത്തമവും പുരോഗമനോന്മുഖവുമായ വ്യക്തി-സമൂഹ ജീവിത സംവിധാനം ഇതിന്റെ സംസ്ഥാപനത്തിലൂടെ മാത്രമേ സാധ്യമാകൂ.

ഈ ദീനിന്റെ 'ഇഖാമത്ത്' കൊണ്ടുള്ള വിവക്ഷ, യാതൊരുവിധ പരിഛേദവും വിഭജനവും കൂടാതെ, ആത്മാര്‍ഥതയോടും ഏകാഗ്രതയോടും കൂടി ഈ ദീനിനെ പൂര്‍ണമായി പിന്തുടരുകയും വ്യക്തിയുടെ പുരോഗതിയും സമുദായത്തിന്റെ നിര്‍മാണവും രാഷ്ട്രത്തിന്റെ സംവിധാനവുമെല്ലാം ഈ ദീനിന് അനുരൂപമായിരിക്കുമാറ്, മനുഷ്യജീവിതത്തിന്റെ വ്യക്തിപരവും സാമൂഹികവുമായ നിഖില മേഖലകളിലും ഇതിനെ പൂര്‍ണമായി നടപ്പില്‍വരുത്തുകയും ചെയ്യുക എന്നതാകുന്നു. ഈ ദീനിന്റെ സംസ്ഥാപനത്തിനുള്ള ഉത്തമവും പ്രായോഗികവുമായ മാതൃക മുഹമ്മദ്(സ)യും സച്ചരിതരായ ഖലീഫമാരും സ്ഥാപിച്ചിട്ടുള്ളതാണ്."

After reading this what I can understand is:

Aim of JIH is establishment of deen named as Islam which include all fields of life including establishment of Government.

including establishment of Government എന്നത് മനോജിന്റെ അധികവായനയല്ലേ ? അതെ അധികവായന തന്നെയാണ്. എന്തായാലും ഈ രീതിയില്‍ ഒരു ചര്‍ച്ച ഈ പോസ്റ്റിനോട് ബന്ധപ്പെട്ട് ഇവിടെ അനുവദിക്കാനാവില്ല മനോജ്. ഒന്നും തോന്നരുത്. ഒരുപാട് ചര്‍ച്ച ചെയ്തതിനാല്‍ ആവര്‍ത്തനവിരസത ഒഴിവാക്കാന്‍ വേണ്ടിയാണ്. മനോജിന് ആ ചര്‍ച്ചകള്‍ വേറെ ബ്ലോഗില്‍ വായിക്കാമല്ലോ.

സസ്നേഹം,] 

ഈ സംഭാഷണം സൂചിപ്പിക്കുന്നത്, ജമാഅത്തിന്റെ ലക്ഷ്യം ഭരണഘടനയില്‍ പറഞ്ഞിട്ടുണ്ടെങ്കിലും ആളുകള്‍ അവര്‍ക്ക് ഇഷ്ടപ്പെട്ട രീതിയില്‍ അതിനെ നിര്‍വചിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ട് എന്നാണ്. ഒരു സംഘടനയുടെ ലക്ഷ്യം മറ്റുള്ളവര്‍ അറിയാതിരുന്നാല്‍ പ്രത്യേകിച്ച് ആ സംഘടനക്ക് ഉപദ്രവമൊന്നുമില്ല.  മറിച്ച് അതിന്റെ ലക്ഷ്യം വികലമായി മറ്റുള്ളവര്‍ തെറ്റിദ്ധരിക്കാനിടയായാല്‍ അത് ആ സംഘടനയെ സംബന്ധിച്ചിടത്തോളം ആത്മഹത്യാപരമായിരിക്കും. പ്രത്യേകിച്ച് ആശയസംവാദത്തിലും പ്രബോധന പ്രവര്‍ത്തനത്തിലും ഊന്നി പ്രവര്‍ത്തിക്കുന്ന ജമാഅത്തെ ഇസ്ലാമിക്ക്. അതിനാല്‍ ഞാന്‍ മനസ്സിലാക്കിയ കാര്യം വായനക്കാരുമായി പങ്കുവെക്കാന്‍ ആഗ്രഹിക്കുന്നു.

ജമാഅത്തെ ഇസ്‌ലാമിയുടെ ലക്ഷ്യത്തെക്കുറിച്ച് ചര്‍ചചെയ്തു മതിയാക്കാനാവില്ല. കാരണം ജമാഅത്തിന്റെ ലക്ഷ്യം ശരിയോ തെറ്റോ എന്നതല്ല ചര്‍ചയുടെ മര്‍മം. മുസ്ലിം സംഘടനകളെങ്കിലും അപ്രകാരം ചെയ്യേണ്ടിയിരുന്നു. പക്ഷെ അത് സംഭവിക്കുന്നില്ല. ജമാഅത്തിനില്ലാത്ത, ജമാഅത്ത് പറയാത്ത ഒരു ലക്ഷ്യം അവര്‍ വിശദീകരിച്ചുണ്ടാക്കുകയും എന്നിട്ട് ജമാഅത്ത് അപകടകരമാണ് എന്ന് പ്രഖ്യാപിക്കുകയുമാണ് അവര്‍ ചെയ്യുന്നത്. അതുകൊണ്ട് ജമാഅത്തിന്റെ പ്രവര്‍ത്തന മാര്‍ഗം കൂട്ടത്തില്‍ തന്നെ പറയേണ്ടതുണ്ട്. മുസ്ലിം രാഷ്ട്രം അല്ലെങ്കില്‍ ഇസ്‌ലാമിക രാഷ്ട്രം രൂപീകരിക്കുകയാണ് അതിന്റെ ലക്ഷ്യം എന്ന് അത് എവിടെയും പറയുന്നില്ല. തങ്ങളുടെ അണികളോട് പോലും പറയാത്ത ഒരു ലക്ഷ്യം ഒരു സംഘടനക്കുണ്ടാകുമോ. ഇനി വാദത്തിന് വേണ്ടി അങ്ങനെ സമ്മതിക്കുക. അല്ലെങ്കില്‍ വേറൊരു സംഘടന അതേ ലക്ഷ്യത്തോടെ മുന്നോട്ട് വന്നു എന്ന് വെക്കുക. അവരുടെ പ്രവര്‍ത്തന മാര്‍ഗം താഴെ പറഞ്ഞതാണെങ്കില്‍ അവര്‍ക്ക് പ്രവര്‍ത്തിക്കാന്‍ മാത്രം വിശാലമല്ലേ ജനാധിപത്യം.

ഇന്ത്യയെ ഇസ്‌ലാമിക രാഷ്ട്രമാക്കുക എന്ന് ജമാഅത്തെ ഇസ്ലാമി ലക്ഷ്യമായി സ്വീകരിക്കാത്തത് ആരെയെങ്കിലും ഭയപ്പെട്ടതുകൊണ്ടാകാന്‍ വഴിയില്ല. മറിച്ച് തങ്ങളുടെ മതം അങ്ങനെ ഒരു ബാധ്യത അവരില്‍ ചുമതലപ്പെടുത്താത്തത് കൊണ്ടാണ് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.

എന്താണ് ജമാഅത്തെ ഇസ്‌ലാമിയുടെ ലക്ഷ്യം?. ഭരണഘടന അത് വ്യക്തമാക്കിയിട്ടുണ്ട്. അതില്‍നിന്ന് ഞാന്‍ മനസ്സിലാക്കിയതല്ല ചിലരെങ്കിലും ഇവിടെ പ്രചരിപ്പിക്കുന്നത്. അതുകൊണ്ട് ഞാന്‍ മനസ്സിലാക്കിയത് ഇവിടെ പങ്കുവെക്കുന്നു. അതിന് മുമ്പ് ആ ലക്ഷ്യം നേടുന്നതിന് ഭരണഘടന പറയുന്ന പ്രവര്‍ത്തന മാര്‍ഗം എന്താണെന്ന് വായിക്കാം.  

[ പ്രവര്‍ത്തനമാര്‍ഗം
ഖണ്ഡിക: 5
ലക്ഷ്യപ്രാപ്തിക്കു വേണ്ടിയുള്ള ജമാഅത്തെ ഇസ്ലാമി ഹിന്ദിന്റെ പ്രവര്‍ത്തനമാര്‍ഗം താഴെ വിവരിക്കും പ്രകാരമായിരിക്കും:

1. ഖുര്‍ആനും സുന്നത്തും ജമാഅത്ത് പ്രവര്‍ത്തനത്തിന്റെ അസ്തിവാരമായിരിക്കും. മറ്റുള്ളതെല്ലാം രണ്ടാം സ്ഥാനത്ത്, ഖുര്‍ആനും സുന്നത്തും അനുസരിച്ച് പഴുതുള്ളേടത്തോളം മാത്രമേ പരിഗണിക്കപ്പെടുകയുള്ളൂ.

2. ജമാഅത്ത് അതിന്റെ മുഴുവന്‍ പ്രവര്‍ത്തനങ്ങളിലും ധാര്‍മിക പരിധികള്‍ പാലിക്കുന്നതായിരിക്കും. സത്യസന്ധതക്കും വിശ്വസ്തതക്കും നിരക്കാത്തതോ, വര്‍ഗീയ വിദ്വേഷത്തിനും വര്‍ഗസംഘട്ടനത്തിനും ഇടയാക്കുന്നതോ നാട്ടില്‍ നാശമുണ്ടാക്കുന്നതോ ആയ മാര്‍ഗങ്ങളും പരിപാടികളും ഒരിക്കലും സ്വീകരിക്കുന്നതല്ല.

3. ജമാഅത്ത് അതിന്റെ ലക്ഷ്യപ്രാപ്തിക്കായി രചനാത്മകവും സമാധാനപൂര്‍വവുമായ മാര്‍ഗങ്ങള്‍ അവലംബിക്കുന്നതാണ്. ആദര്‍ശപ്രചാരണവും പ്രബോധനവും വഴി ഹൃദയങ്ങളും സ്വഭാവചര്യകളും സംസ്കരിക്കുന്നതും, സാമൂഹിക ജീവിതത്തില്‍ ഉദ്ദിഷ്ടമായ ഉത്തമ വിപ്ളവം വരുത്തുന്നതിന് പൊതുജനാഭിപ്രായം വളര്‍ത്തിക്കൊണ്ടുവരുന്നതുമാണ്.  ]

ലക്ഷ്യം ഇഖാമത്തുദ്ദീന്‍ ആണെന്നും അതുകൊണ്ട് ഉദ്ദേശിക്കുന്നതെന്താണെന്നും ഭരണഘടന വ്യക്തമാക്കിയിട്ടുണ്ട്.  ഈ ഇഖാമത്തുദ്ദീനില്‍ രാഷ്ട്രീയം വരുമോ ?.  വരും എന്ന് തന്നെയാണ് ഭരണഘടനയില്‍നിന്ന് ലഭിക്കുന്നത്. അഥവാ ഇസ്‌ലാം എന്ന ജീവിത ദര്‍ശനം രാഷ്ട്രീയത്തെ മാറ്റി നിര്‍ത്താത്തതുകൊണ്ട് രാഷ്ട്രീയത്തിലും ഇസ്‌ലാമിന്റെ വിധിവിലക്കുകളും തത്വങ്ങളും നിയമനിര്‍ദ്ദേശങ്ങളും അത് പാലിക്കും. ജമാഅത്ത് അതിന്റെ പിറവിതൊട്ടിന്നോളം അതിന്റെ രാഷ്ട്രീയ കാഴ്ചപ്പാടിനും നയനിലപാടുകള്‍ക്കും അവലംബിച്ചത് ഇസ്ലാമിക തത്വങ്ങളെ തന്നെയാണ്.

രാഷ്ട്രീയത്തിലെ ഇസ്‌ലാം അല്ലെങ്കില്‍ ഇസ്‌ലാമിലെ രാഷ്ട്രീയം എന്ന് പറഞ്ഞാല്‍, രാഷ്ട്രീയം ദൈവികമായി നല്‍കപ്പെട്ട് ധാര്‍മിക മൂല്യങ്ങളില്‍ ഊന്നിനിന്നാവുക എന്നാണ് അതുദ്ദേശിക്കുന്നത്. മൂല്യനിരാസ പരമായ രാഷ്ട്രീയമാണ് ഇന്നത്തെ എല്ലാ കുഴപ്പങ്ങള്‍ക്കും കാരണം എന്നത് കരുതുന്നു. കഴിയാവുന്നത്ര മൂല്യവത്തായ രാഷ്ട്രീയത്തിനുള്ള ശ്രമത്തെ അത് പിന്തുണക്കുന്നത് അതിന്റെ ലക്ഷ്യത്തില്‍ നിന്നുകൊണ്ടാണ്. ജമാഅത്ത് മുന്നോട്ട് വെക്കുന്ന മൂല്യങ്ങള്‍ ഏതെങ്കിലും ഒരു മതത്തിന്റെത് മാത്രണോ എന്ന് പരിശോധിക്കാം. ഇസ്്‌ലാമിക രാഷ്ട്രീയത്തിന് വേണ്ടി പ്രവര്‍ത്തികുന്നു എന്ന് കേള്‍ക്കുമ്പോഴേക്ക് സൗദിയിലെ ഭരണം ഇവിടെ കൊണ്ടുവരാന്‍ ശ്രമിക്കുന്നു എന്ന് ചിന്തിക്കുന്നതാണ് എല്ലാ ഭീതിക്കും കാരണം.





6 അഭിപ്രായ(ങ്ങള്‍):

saifu kcl പറഞ്ഞു...

Vairudyame...nin pero jama'athe islami??
Adyam onn parayum penne veronn penne mattonn.. Jama'athinte aashaan maududi saayippnte aashayangalkk pullu vilayenkilum kalppichu koode...

Abid Ali പറഞ്ഞു...

ഡിയർ ലത്തീഫ് , ഇത് വിഷയവുമായി ബന്ധപ്പെട്ട ഒരു കമന്റ്സ് അല്ല.താങ്കൾ ക്ഷമിക്കുമല്ലോ?ഞാൻ താങ്കളുടെ ഒരു ബ്ലൊഗ് റീഡറാണ്. മിക്ക ചർച്ചകളിലും താങ്കളുടെ മാന്യത /stand എന്നെ അത്ഭുത പെടുത്തിയിട്ടുണ്ട്. ബ്ലൊഗ് ലൊകത്ത് ഞാനൊരു പുതു മുഖമാണ്.കഴിഞ്ഞ ഇലക്ഷനുമായി ബന്ധപ്പെട്ടാണ് ബ്ലോഗുകൾ നിരീക്ഷിക്കാൻ തുടങ്ങിയത്.
താങ്കളെ ബന്ധപ്പെടാൻ എന്താണ് ഒരു വഴി???

CKLatheef പറഞ്ഞു...

@Saifu.kcl

വൈരുദ്ധ്യമേ നിന്റെ പേരോ ജമാഅത്തെ ഇസ്‌ലാമി എന്നാണ് ആദ്യം ചോദിച്ചത്. രണ്ടാമത്തേത് വായിച്ചപ്പോഴാണ് ഈ ചോദ്യം കൊണ്ട് എന്താണ് ഉദ്ദേശിച്ചതെന്നും. അതിന് മറുപടി പറഞ്ഞാല്‍ മനസ്സിലാകുന്ന അവസ്ഥയിലല്ല താങ്കളെന്നും തോന്നിയത്. മാത്രമല്ല മൗദൂദിയുടെ ആശയങ്ങളെന്താണെന്ന് മനസ്സിലായിട്ടില്ലെന്നും അത് വ്യക്തമാക്കുന്നു. ഏതായാലും കമന്റിന് നന്ദി. വ്യക്തമായ വല്ല ചോദ്യമോ അഭിപ്രായമോ ഉണ്ടെങ്കില്‍ ചര്‍ചയാകാം.

O.T.വളരെ പ്രയാസപ്പെട്ടാണ് താങ്കളുടെ കമന്റ് വായിച്ചെടുത്തത്. അതേ മംഗ്ലീഷ് ടൈപ്പുചെയ്ത് യൂണികോഡാക്കാന്‍ ഒരു പ്രയാസവും ഇല്ലെന്നിരിക്കെ ദയവായി മംഗ്ലീഷില്‍ ആരും കമന്റരുത്.

saifu kcl പറഞ്ഞു...

Dear ck:-
Vairudyam enn njan parayan karanam vote cheythavanum goverment udyokam sweekarichavarum islamil ninn out anenn anallo jama'athukar paranjirunnath enn aa shirk evide poyi?
Pne 'moudoodiyude 'phardha enna bookilum (page 36,172,173)(thafheemul quran 4/80,81)ennivayilum moududi parayunath sthree veetil adangi othungendaval anennum sociatyle oru badyadayo purameyulla responciblity yo avalkkilla ennum paranjittund pne enthinan jama'athukar guruvinte vaak anusarikathe vanitha sammelanavum mattum nadathi avare street lek konduvarunnath? Its my doubts Ethan njan vairudyam enn paranjath.. then i cant type malyalam font that's why i type manglish sory..

CKLatheef പറഞ്ഞു...

@Saifu.kcl

പോസ്റ്റിന്റെ വിഷയവുമായി ബന്ധപ്പെട്ട അഭിപ്രായം പറയുക. മംഗ്ലീഷ് ടൈപ്പുചെയ്യുന്നവര്ക്ക് ഇക്കാലത്ത് ന്യായീകരണം ഒന്നും ഇല്ല.
http://kerals.com/write_malayalam/malayalam.htm
ഇവിടെ അല്പ സമയം ചെലവഴിക്കുക. മലയാളം യൂണികോഡ് തന്നെ സ്വയത്തമാക്കാം.

funny baby dance- kanthaswami പറഞ്ഞു...

Dear Mr. Ck,
So nice responces..
i really like the way you handle the issues..

Abdul Razak

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അത് വിമർശനങ്ങളാകട്ടേ വിയോജിപ്പുകളാകട്ടേ, ഇവിടെ രേഖപ്പെടുത്തുക. കേവല തർക്കവിതർക്കങ്ങൾ സ്വാഗതം ചെയ്യുന്നില്ല.

 
Design by CKLatheef | Bloggerized by CKLatheef | CK