'നന്മയിലേക്കു ക്ഷണിക്കുകയും ധര്‍മം കല്‍പിക്കുകയും അധര്‍മം വിലക്കുകയും ചെയ്യുന്ന ഒരു സമൂഹം നിങ്ങളില്‍ ഉണ്ടായിരിക്കേണ്ടത് അനിവാര്യമാകുന്നു. ഈ ദൌത്യം നിര്‍വഹിക്കുന്നവരാരോ അവരാകുന്നു മോക്ഷം പ്രാപിക്കുന്നവര്‍.' (വിശുദ്ധ ഖുർആൻ )

വ്യാഴാഴ്‌ച, സെപ്റ്റംബർ 13, 2012

ജിന്ന് കറുത്തനായയുടെ രൂപത്തില്‍ ?

ശൈത്വാന്‍ എന്ന് എവിടെ കണ്ടാലും ആദ്യം അതിനെ ജിന്നാക്കി മാറ്റി പിന്നീട് ജിന്നിനെ കോലം മാറ്റി അവതരിപ്പിക്കുന്ന ജിന്നിന്റെ ആളുകള്‍  പിടികൂടി നിറം കെടുത്തിയ ഒരു ഹദീസാണ് മുസ്ലിം ഉദ്ധരിച്ച താഴെ ഹദീസ്.

إذا قام أحدكم يصلي ، فإنه يستره إذا كان بين يديه مثل آخرة الرحل . فإذا لم يكن بين يديه مثل آخرة الرحل ، فإنه يقطع صلاته الحمار والمرأة والكلب الأسود . قلت : يا أبا ذر ! ما بال الكلب الأسود من الكلب الأحمر من الكلب الأصفر ؟ قال : يا ابن أخي ! سألت رسول الله صلى الله عليه وسلم كما سألتني فقال : الكلب الأسود شيطان

സാരം: നിങ്ങളിലാരെങ്കിലും നമസ്കാരത്തിന് നിന്നാല്‍ അവന്റെ മുന്നില്‍ ഒരു ഒട്ടകകട്ടിലിന്റെ പിന്നിലെ കുറ്റി പോലുള്ളത് മറയായി വെക്കട്ടേ. അവന് മുന്നില്‍ വെക്കാന്‍  അത് ലഭിച്ചില്ലെങ്കില്‍ അവന്റെ നമസ്കാരത്തെ ഒരു കഴുതയോ ഒരു സ്ത്രീയോ ഒരു കറുത്ത നായയോ മുറിക്കാന്‍ സാധ്യതയുണ്ട്. അപ്പോള്‍ ഞാന്‍  ചോദിച്ചും. അല്ലയോ അബൂദര്‍ എന്തുകൊണ്ടാണ് മഞ്ഞ നായയേയോ ചുവപ്പ് നായയെയോ പറയാതെ കറുത്ത നായയെമാത്രം എടുത്ത് പറഞ്ഞത്. അദ്ദേഹം പറഞ്ഞു സഹോദരപുത്രാ നീയെന്നോട് ചോദിച്ച പ്രകാരം ഞാനും നബിയോട് ചോദിച്ചിരുന്നു. അപ്പോള്‍ അദ്ദേഹം പറഞ്ഞു. കറുത്ത നായ ശൈത്വാനാണ് .

ജിന്ന് നായയായി രൂപം പ്രാപിക്കും എന്ന് വാദിക്കുന്നവര്‍ പ്രസ്തുത വാദം  തെളിയിക്കാനായി ഉദ്ധരിക്കുന്ന ഹദീസാണിത്. കറുത്ത നായ ശൈത്വാനാണ് എന്ന് കേട്ടപാടെ ശൈത്വാനെന്ന് പറഞ്ഞാല്‍ ജിന്നാണെന്നും. ജിന്നാണെങ്കില്‍ ആ നായ രൂപാന്തരം പ്രാപിച്ച ജിന്നായിരിക്കുമെന്ന് വിധിച്ചുകളഞ്ഞു. ഖുര്‍ആനെ സംബന്ധിച്ചും ഹദീസിനെ സംബന്ധിച്ചുമാണ് എന്തെങ്കിലും പറയുന്നതെങ്കില്‍ യുക്തിചിന്തയും ബുദ്ധിയും ഉപയോഗിച്ചാല്‍ മഹാപതകമായി ഇക്കൂട്ടര്‍ കാണുന്നു. വ്യാഖ്യാനത്തില്‍ ബുദ്ധി ഉപയോഗിച്ചു അത് തള്ളാന്‍ അത് തന്നെ മതി എന്നാണ് ചിലരുടെ നിലപാട്. 

ജിന്നുമായി കൂട്ടിക്കുഴച്ചിട്ടില്ലെങ്കില്‍ ഈ ഹദീസിന്റെ ആശയവും സന്ദേശവും വളരെ വ്യക്തമാണ്. നമസ്കാരം എന്നാല്‍ അല്ലാഹുവമായിട്ടുള്ള ഒരു മുനാജാത്ത് (കൂടിക്കാഴ്ച) ആണ്. നല്ല ഏകാഗ്രതയോടെ നമസകരിച്ചാല്‍ മാത്രമേ അതിന്റെ ആത്മീയമായ ഫലം ലഭിക്കൂ. അതിലൂടെ മാത്രമേ നമസ്കാരത്തിന്റെ ലക്ഷ്യം നിറവേറൂ. അതിനായി നമസ്കരിക്കുന്നവന്‍ തന്റെ മുന്നില്‍ ഒരു മറ, അടയാളം വെക്കണം. തൂണോ ചുമരോ ഇല്ലെങ്കില്‍ ഒട്ടക കട്ടിലിന്റെ പിന്നിലെ കുറ്റിപോലുള്ളത് (നമുക്ക് അത് അല്‍പം അവ്യക്തമാണെങ്കിലും അവിടെയുള്ളവര്‍ക്ക് പെട്ടെന്ന് മനസ്സിലാകുന്ന ഭാഷയാണത്)  വെച്ചാല്‍ മതി. നമസ്കാരം പള്ളിക്കുള്ളില്‍ മാത്രം നിര്‍വഹിക്കുന്നതല്ല. ആള്‍പെരുമാറ്റവും ജീവികള്‍ അലയുന്നിടത്തുമൊക്കെ നമസ്കരിക്കേണ്ടിവരും. അത്തരം സന്ദ‍ര്‍ഭത്തില്‍ ഒരു മറയുണ്ടെങ്കില്‍ നമസ്കാരത്തിന് ഭംഗം വരാതെ ആളുകളില്‍നിന്നും കഴുത നായ പോലുള്ളവയില്‍നിന്നും ഒരു പരിധിവരെ അകലാം. ഈ പറഞ്ഞ മൂന്നും നമസ്കരിക്കുന്നവന്റെ മുന്നിലൂടെ പോയാല്‍ നമസ്കാരത്തില്‍നിന്ന് ശ്രദ്ധതിരിയാനിടയുണ്ട്. കറുത്ത നായ പലപ്പോഴും കൂടുതല്‍ ഭീതിജനിപ്പിക്കുന്നതാണ്.

എന്തുകൊണ്ടാണ് കറുത്ത നായ എന്ന് ചോദിച്ചപ്പോള്‍ അബൂദര്‍റിനോട് നബി പറഞ്ഞുവത്രം കറുത്ത നായ പിശാചാണ്. എല്ലായിടത്തും ജിന്നിനെ പ്രതീക്ഷിച്ച് കഴിയുന്നവര്‍ ഉടനെ അര്‍ഥം നല്‍കി  കറുത്ത നായ ജിന്നാണ് എന്ന്. കറുത്ത നായ കൂടുതല്‍ ഇണങ്ങാത്തതും അപകടകാരിയും അതേ പ്രകാരം മനസ്സില്‍ കൂടുതല്‍ ഭീതിനിറക്കുന്നതും ആയതുകൊണ്ടാണ് അതിനൊക്കെ ഉപയോഗിക്കാവുന്ന ശൈത്വാന്‍ എന്ന പദം ഉപയോഗിച്ചിട്ടുള്ളത് ഏത് സാമാന്യബുദ്ധിക്കും മനസ്സിലാക്കാന്‍ കഴിയും.

മുസ്ലിം ഉദ്ധരിച്ച ഈ ഹദീസിലെ വിധിസ്വീകരിക്കാത്ത ധാരാളം പണ്ഡിതന്‍മാരുണ്ട്. അവരുടെ അഭിപ്രായത്തില്‍ ഇത്തരം കാര്യങ്ങളൊന്നും തന്നെ നമസ്കാരം ബാത്വിലാക്കുകയില്ല. ഇമാം നവവി പറഞ്ഞു.
وقال مالك وأبو حنيفة والشافعي رضي الله عنهم وجمهور العلماء من السلف والخلف: لا تبطل الصلاة بمرور شيء من هؤلاء ولا من غيرهم
മാലിക്കും അബൂഹനീഫയും ശാഫിയും പൂര്‍വികരും ശേഷമുള്ളവരുമായ ഭൂരിപക്ഷം പണ്ഡിതരും മേല്‍പറഞ്ഞവ നമസ്കരിക്കുന്നവന്റെ മുന്നിലൂടെ പോയാല്‍ നമസ്കാരം ബാത്വിലാകുകയില്ല എന്ന് മറ്റൊരു ഹദീസിന്റെ അടിസ്ഥാനത്തില്‍ അഭിപ്രായപ്പെട്ടിരിക്കുന്നു. അതേ സമയം ഈ ഹദീസ് തള്ളാതെ തന്നെ അവിടെ നമസ്കാരം മുറിയും എന്ന് പറഞ്ഞതിന് നമസ്കാരത്തില്‍ കുറവ് വരുത്തും എന്നാണ് അര്‍ഥമമെന്ന് അവര്‍ പറയുകയും ചെയ്തിട്ടുണ്ട്. അഥവാ മേല്‍പറഞ്ഞ കാര്യങ്ങള്‍ സംഭവിച്ചാല്‍ നമസ്കരിക്കുന്നവന്റെ ശ്രദ്ധയെ അത് റാഞ്ചിയെടുക്കും എന്ന്.
(وأن المقصود بالقطع: نقص الأجر بشغل القلب بمرور أحدها) നമസ്കാരം മുറിയുക എന്നതുകൊണ്ടുദ്ദേശിക്കുന്നത് ഇപ്രകാരം നടക്കുമ്പോള്‍ ശ്രദ്ധമാറുന്നത് കാരണം നമസ്കാരത്തിന്റെ പ്രതിഫലം കുറഞ്ഞുപോകുന്നതിനെക്കുറിച്ചാണ് എന്നും ഇതിന് വിശദീകരണം നല്‍കിയിരിക്കുന്നു. മേല്‍പറഞ്ഞ ഹദീസില്‍നിന്നും നേര്‍ക്ക് നേരെ ലഭിക്കുന്ന വിധി പണ്ഡിതന്‍മാര്‍ ഒഴിവാക്കാന്‍ കാരണം നമസ്കാരം മുറിയില്ല എന്ന് പറയുന്ന ഇതര ഹദീസുകളാണ്. അബൂസഈദ് (റ) നമസ്കരിച്ചുകൊണ്ടിരിക്കെ ഒരു ഖുറൈശി യുവാവ് അദ്ദേഹത്തിന്റെ മുന്നിലൂടെ കടന്നുപോകാന്‍ ശ്രമിച്ചു അദ്ദേഹം മൂന്ന് പ്രാവശ്യം തള്ളിമാറ്റി. വിരമിച്ച ശേഷം അദ്ദേഹം പറഞ്ഞു :  "നമസ്കാരത്തിന് ഒന്നും ഭംഗം വരുത്തുന്നതല്ല. പക്ഷെ നമസ്കരിക്കുമ്പോള്‍ മുമ്പിലൂടെ നടന്നുപോകുന്നവനെ സംബന്ധിച്ച് റസൂല്‍ (സ) തിരുമേനി ഇങ്ങനെ പറഞ്ഞിട്ടുണ്ട് നിങ്ങള്‍ കഴിയുന്നിടത്തോളം തടയണം കാരണം അവന്‍ പിശാചാണ്. " (ഫിഖുഹുസ്സുന്ന)

ഇവിടെയും പിശാചാണ് എന്ന് നബി പറഞ്ഞു. എന്ന് വെച്ചാല്‍ നമസ്കരിക്കുന്നവന്റെ മുന്നിലൂടെ ആര് നടന്നാലും അവന്‍ ജിന്നാണ് എന്നാണോ നബി ഉദ്ദേശിച്ചത്. ഇതേ അര്‍ഥം തന്നെയല്ലേ കറുത്ത നായ പിശാചാണ് എന്നതിലും ഉള്ളത്.

കറുത്തനായ ജിന്നാണ് എന്ന് പറയുന്നവര്‍ ഇക്കാര്യത്തില്‍ നടത്തുന്ന ഒരു തെറ്റ്. പണ്ഡിതവചനങ്ങള്‍ക്ക് പ്രമാണങ്ങളുടെ സ്ഥാനം നല്‍കുമ്പോള്‍ ഈ വിഷയത്തില്‍ പണ്ഡിതന്‍മാര്‍ പറഞ്ഞ അഭിപ്രായം അവര്‍ വകവെക്കുന്നില്ല എന്നതാണ്. അവരെ സംബന്ധിച്ചിത്തോളം ജിന്ന് വേഷം മാറും എന്ന ഒരു ധാരണ നേരത്തെ ഉണ്ട്. അതിന് തെളിവ് ലഭിക്കണം. കിട്ടിയ തെളിവാകട്ടെ തീരെ ദുര്‍ബലം. അതുകൊണ്ട് ഈ വിഷയത്തില്‍ പണ്ഡിതന്‍മാരുടെ വിശദീകരണത്തെ അവര്‍ സ്വീകരിക്കുന്നില്ല.

ശൈഖ് മുഹമ്മദ് ബ്നു സ്വാലിഹ് ബ്നു ഉഥൈമീന്‍ സലഫികള്‍ അവലംബിക്കുന്ന പണ്ഡിതനും മുഫ്തിയുമാണ്. അദ്ദേഹം ഉറപ്പിച്ചുപറയുന്നു. ഇവിടെ പരഞ്ഞ ശൈത്വാന്‍ ജിന്നില്‍ പെട്ടതല്ല. നായയുടെ കൂട്ടത്തിലെ ശൈത്വാനാണ് എന്ന്. ശൈത്വാന്‍ എന്നാല്‍ ജിന്നില്‍ പരിമിതമല്ല എന്ന് സൂറത്തുല്‍ അന്‍ആമിലെ 112 ാം സൂക്തം പരാമര്‍ശിച്ച് അദ്ദേഹം വ്യക്തമാക്കുന്നു. ശൈത്വാന്‍ മനുഷ്യരിലും ജിന്നിലും മൃഗങ്ങളിലും ഉണ്ടാവും. അതുകൊണ്ട് തന്നെ ഏതവസ്ഥയിലും അതിന വധിക്കാവുന്നതാണ്.

ممن رجح هذا المعنى الشيخ محمد بن صالح بن عثيمين رحمه الله، فقال: والصحيح: أنه شيطان كلاب، لا شيطان جِنٍّ، والشيطان ليس خاصًّا بالجن، قال الله تعالى: وَكَذَلِكَ جَعَلْنَا لِكُلِّ نَبِيٍّ عَدُوًّا شَيَاطِينَ الإِنْسِ وَالْجِنِّ {الأنعام: 112}، فالشيطان كما يكون في الجِنِّ يكون في الإِنس، ويكون في الحيوان، فمعنى شيطان في الحديث، أي: شيطان الكلاب، لأنه أخبثها ولذلك يُقتل على كُلِّ حال، ولا يحلُّ صيده بخلاف غيره.

ചുരുക്കത്തില്‍ പകല്‍ പോലെ വ്യക്തവും മനുഷ്യമനസ്സിന് ഏറെ തൃപ്തികരമായ വ്യാഖ്യാനവുമാണ് ഇവിടെ പറഞ്ഞത്. ഇനി ഇതിന്റെ വായനക്കാര്‍ ചിന്തിക്കുക. ഹദീസില്‍ പറഞ്ഞ ഈ കറുത്ത നായ ജിന്നാണ് എന്ന് വ്യാഖ്യാനിക്കാന്‍ എത്രമാത്രം സാധ്യതയുണ്ട് എന്ന്.

എന്നാല്‍ ഈ ലളിതവ്യാഖ്യാനം ജിന്നൂരികള്‍ക്ക് (മുജാഹിദിലെ ഏതെങ്കിലും വിഭാഗത്തെയല്ല ഞാനുദ്ദേശിച്ചത് മറിച്ച് പിശാച് എന്ന് കാണുന്നിടത്തൊക്കെ ജിന്നായി അര്‍ഥം വെച്ച് ഭാവനവികസിപ്പിക്കുന്നവരെ സംബന്ധിച്ചാണ്) സ്വീകാര്യമല്ല. ആ പറഞ്ഞത് ദുര്‍വ്യാഖ്യാനമാണ് എന്നാണ് അവരുടെ വാദം.

കറുത്ത നായകളൊക്കെ ജിന്നുകള്‍ വേഷം മാറിയതാണോ ?. അതോ കറുത്ത നായയുടെ കൂട്ടത്തില്‍ കുറെ ജിന്നുകളുണ്ടാകും എന്ന് കരുതി പൊതുവായി കറുത്തനായയെ ഉള്‍പ്പെടുത്തിയതാണോ ?. കറുത്ത നായയെ കൊല്ലാന്‍ അനുവാദം നല്‍കപ്പെട്ട ഹദീസുകളുണ്ട്. വീട്ടില്‍കടന്നുവരുന്ന പാമ്പിനോട് മൂന്ന് ദിവസം പോകാന്‍ കല്‍പിക്കുന്നത് അവയുടെ കൂട്ടത്തില്‍ ജിന്നുണ്ടാകാം അതിനാല്‍ അവയെ വധിക്കരുതെന്ന് കരുതിയല്ലേ. (അത് വേറൊരു ദുര്‍വ്യാഖ്യാനമാണ്) ആ ഇളവ് അക്കൂട്ടര്‍ കറുത്ത നായയുടെ കാര്യത്തില്‍ നല്‍കാത്തതെന്ത്യേ.

ജിന്ന് നായയായി വേഷം മാറും എന്നതിന് പ്രമാണമായി നല്‍കപ്പെട്ട ഹദീസാണ്  നാം ഇവിടെ വിശകലനവിധേയമാക്കിയത്. പ്രസ്തുത വാദം തെളിയിക്കുന്നതില്‍ ഇത് എത്രമാത്രം ദുര്‍ബലമാണ് എന്ന് കണ്ടുകഴിഞ്ഞു. പ്രമുഖ തെളിവിന്റെ കാര്യം ഇതാണെങ്കില്‍ മറ്റുതെളിവുകളുടെ കാര്യം പറയാനുണ്ടോ?.

6 അഭിപ്രായ(ങ്ങള്‍):

അജ്ഞാതന്‍ പറഞ്ഞു...

ജിന്നില്‍ നിന്ന് കുട്ടിച്ചാത്തനിലേക്കെത്ര ദൂരമുണ്ടോ ആവോ ...!!!

CKLatheef പറഞ്ഞു...

@മുഹമ്മദ് ശമീം sh@do/F/luv

അല്ലാഹു പരിചയപ്പെടുത്തിയ ജിന്നില്‍നിന്നും വ്യത്യസ്ഥമായി പടച്ചുണ്ടാക്കപ്പെട്ട ജിന്നില്‍നിന്നും കുട്ടിച്ചാത്തിനിലേക്കും പൊട്ടിച്ചൂട്ടിലേക്കുമൊന്നും അധികം ദൂരമില്ല.

CKLatheef പറഞ്ഞു...

ജിന്ന് മറ്റുപലതുമായി രൂപം മാറും എന്ന വാദത്തിന് മുജാഹിദ് ഔദ്യോഗിക വിഭാഗത്തില്‍പെട്ടവര്‍ നല്‍കുന്ന മറുപടി നോക്കുക.
-------------
ജിന്നുകളെയും മലക്കുകളെയും നമുക്ക്‌ ഒരു പ്രത്യേക രൂപത്തില്‍ കാണാന്‍ സാധ്യമല്ലെങ്കിലും അവര്‍ക്കൊക്കെ അടിസ്ഥാനപരമായി ഒരു രൂപം അല്ലാഹു നിശ്ചയിച്ചിട്ടുണ്ട്‌. അത്‌ ഏതാണെന്ന്‌ നാം അറിയേണ്ടതില്ല എന്നാണ്‌ അല്ലാഹുവിന്റെ തീരുമാനം. എന്നാല്‍ മലക്കുകളെ അല്ലാഹു വ്യത്യസ്‌ത രൂപങ്ങളില്‍ മനുഷ്യരുടെ മുന്നില്‍ പ്രത്യക്ഷപ്പെടുത്തുമെന്നും അപ്രകാരം പ്രവാചകന്മാരുടെ മുഅ്‌ജിസത്തെന്ന നിലയിലും ഒലിയാക്കളുടെ കറാമത്ത്‌ (ആദരവ്‌) എന്ന നിലയിലും സംഭവിച്ചതായി ഖുര്‍ആനും ഹദീസും നമ്മെ ബോധ്യപ്പെടുത്തുന്നു. ജിബ്‌രീല്‍ എന്ന മലക്ക്‌ മറിയം(അ)യുടെയും ഹാജറ(റ)യുടെയും മുന്നില്‍ പ്രത്യക്ഷപ്പെട്ടത്‌ മേല്‍പറഞ്ഞ നിലയിലാണ്‌. അത്തരം സംഭവങ്ങളൊക്കെ സാധാരണവത്‌കരിക്കുന്ന ഖുറാഫാത്ത്‌ ശൈലി വിവരക്കേടും മുഅ്‌ജിസത്തുകളെയും കറാമത്തുകളെയും തരംതാഴ്‌ത്തലും വിലകുറച്ചുകാണലുമാണ്‌.

മലക്കുകള്‍ക്ക്‌ അല്ലാഹു വ്യത്യസ്‌ത രൂപങ്ങള്‍ നല്‍കും എന്നത്‌ വിശുദ്ധ ഖുര്‍ആനില്‍ വന്നതാണ്‌. അല്ലാഹു പറയുന്നു: ``ആകാശഭൂമികളെ സൃഷ്‌ടിച്ചവനും രണ്ടും മൂന്നും നാലും ചിറകുള്ള മലക്കുകളെ ദൂതന്മാരായി നിയോഗിച്ചവനുമായ അല്ലാഹുവിന്നാണ്‌ സര്‍വ സ്‌തുതിയും. സൃഷ്‌ടിപ്പില്‍ താന്‍ ഉദ്ദേശിക്കുന്നത്‌ അവന്‍ വര്‍ധിപ്പിക്കുന്നു'' (ഫാത്വിര്‍ 1). എന്നാല്‍ ജിന്നുകള്‍ക്ക്‌ ഇങ്ങനെ രൂപ വ്യത്യാസം വരുത്തുമെന്ന്‌ ഖുര്‍ആനില്‍ പരാമര്‍ശമില്ല. മൂസാനബി(അ)ക്ക്‌ ഫിര്‍ഔനിന്റെ മായാജാലക്കാര്‍ അവരുടെ കയറും വിടിയും നിലത്തിട്ട്‌ പാമ്പായി തോന്നിപ്പിച്ചതു പോലെ ചില തോന്നിപ്പിക്കലുകള്‍ നടത്താനേ ജിന്ന്‌ പിശാചിന്‌ സാധിക്കുകയുള്ളൂ. അല്ലാതെ അടിസ്ഥാനപരമായി മറ്റൊരു രൂപം സ്വീകരിച്ച്‌ മനുഷ്യരെ ഭയപ്പെടുത്താനോ കീഴ്‌പ്പെടുത്താനോ സാധ്യമല്ല. അക്കാര്യം ഇബ്‌നുഹജര്‍(റ) മുന്‍ഗാമികളായ പണ്ഡിതന്മാരില്‍ നിന്നും രേഖപ്പെടുത്തുന്നത്‌ ശ്രദ്ധിക്കുക: ``ഒരാള്‍ക്കും തന്നെ തന്റെ അടിസ്ഥാനപരമായ രൂപത്തില്‍ നിന്നും വ്യത്യാസം വരുത്താന്‍ സാധ്യമല്ല. എന്നാല്‍ മായാജാലം പോലെയുള്ള ചില പ്രവര്‍ത്തനങ്ങള്‍ കൊണ്ട്‌ സാധിച്ചേക്കാം എന്ന്‌ പറയപ്പെട്ടിട്ടുണ്ട്‌'' (ഫത്‌ഹുല്‍ബാരി 8:97)

ശൈത്വാന്‌ പാമ്പിന്റെയും മറ്റും കോലത്തില്‍ രൂപാന്തരപ്പെടാന്‍ സാധിക്കുമോ എന്ന ചോദ്യത്തിന്‌ ഉമറിന്റെ(റ) മറുപടി ഇപ്രകാരമായിരുന്നു: ``നിശ്ചയം, അല്ലാഹു സൃഷ്‌ടിച്ച രൂപത്തില്‍ നിന്നും രൂപാന്തരപ്പെടാന്‍ ഒരു സൃഷ്‌ടിക്കും സാധ്യമേയല്ല. എന്നാല്‍ നിങ്ങള്‍ മായാജാലം കാണിക്കുന്നതു പോലെ അവര്‍ക്കും മായാജാലം കാണിക്കാന്‍ കഴിയും എന്നു മാത്രം.'' (ഇബ്‌നു അബീശൈബ). സൂറതുത്ത്വാഹയിലെ 50ാം വചനം വിശദീകരിച്ചുകൊണ്ട്‌ ഇബ്‌നുകസീര്‍(റ) രേഖപ്പെടുത്തുന്നു: ``അല്ലാഹു ഓരോ വസ്‌തുവിനും അതിന്റെ പ്രകൃതി നല്‌കിയിരിക്കുന്നു എന്ന വചനത്തെക്കുറിച്ച്‌ സഈദുബ്‌നുല്‍ ജുബൈര്‍(റ) പ്രസ്‌താവിക്കുന്നു: ഓരോ വസ്‌തുവിനും അല്ലാഹു നല്‌കിയിട്ടുള്ളത്‌ അതിനുതകുന്ന വിധമുള്ള സൃഷ്‌ടിപ്പാണ്‌. മനുഷ്യന്‌ അല്ലാഹു നാല്‌ക്കാലികളുടെ പ്രകൃതി നല്‌കിയിട്ടില്ല. നാല്‌ക്കാലികളുടെ പ്രകൃതിയിലല്ല അവന്‍ നായയെ സൃഷ്‌ടിച്ചിട്ടുള്ളത്‌. ആടിന്റെ പ്രകൃതിയലല്ല അവന്‍ നായയെ സൃഷ്‌ടിച്ചിട്ടുള്ളത്‌. ഓരോ വസ്‌തുവിനും അതിന്നാവശ്യമുള്ളത്‌ അവന്‍ പ്രദാനം ചെയ്‌തിരിക്കുന്നു.'' (ഇബ്‌നുകസീര്‍ 3:155)

അവലംബം : http://vengaraislahi.blogspot.in/2011/12/blog-post_1958.html

Hakeem പറഞ്ഞു...

ജിന്നു ചര്‍ച്ചയെ കുറിച്ചല്ല ഇത്‌‌. അത്‌ അവസാനിക്കാത്ത ചര്‍ച്ചയാവും. കാരണം വ്യാഖ്യാനം മാത്രമെ നമുക്ക്‌ നല്‍കാനാവൂ.

ഒരനുഭവം പറയാം. എന്നെ സംബന്ധിച്ചിടത്തോളം ഒരുസത്യ സംഭവം.

[
ശൈത്വാന്‌ പാമ്പിന്റെയും മറ്റും കോലത്തില്‍ രൂപാന്തരപ്പെടാന്‍ സാധിക്കുമോ എന്ന ചോദ്യത്തിന്‌ ഉമറിന്റെ(റ) മറുപടി ഇപ്രകാരമായിരുന്നു: ``നിശ്ചയം, അല്ലാഹു സൃഷ്‌ടിച്ച രൂപത്തില്‍ നിന്നും രൂപാന്തരപ്പെടാന്‍ ഒരു സൃഷ്‌ടിക്കും സാധ്യമേയല്ല. എന്നാല്‍ നിങ്ങള്‍ മായാജാലം കാണിക്കുന്നതു പോലെ അവര്‍ക്കും മായാജാലം കാണിക്കാന്‍ കഴിയും എന്നു മാത്രം.'' (ഇബ്‌നു അബീശൈബ). ]

മുകളിലെ വരികള്‍ കണ്ടപ്പോല്‍ ആരോടും പറയണ്ട എന്നത്‌ മാറ്റിവയ്ക്കുന്നു.

നാലഞ്ചു നാളായി ജിന്നുകളെ കുറിച്ചുള്ള ചില ലേഖനങ്ങളും ഹദീസും വായിച്ചുവരികയായിരുന്നു. അതിലൊന്ന് ജിന്നിനെ കുറിച്ചുള്ള ഒരു ഗവേഷണ പ്രബന്ധം. ഇന്നലെ നടന്ന ഒരു സത്യസംഭവം പറയാം. എണ്റ്റെ ഒരു തോന്നല്‍ എന്നുകരുതിയ സംഭവം. പക്ഷേ എല്ലാം കൂടെ ചേര്‍ത്തുവായിക്കുമ്പോള്‍ എന്തോ എഴുതാതിരിക്കാന്‍ ആവുന്നില്ല.

ഞാന്‍ UAE-യില്‍ കുടുംബത്തോടെ താമസം. ഇന്നലെ അസറിനു ശേഷം അല്‍പം ഉറങ്ങാം കിടന്നു. ഒരു ബിസിനസ്സ്‌ പ്രോജെക്റ്റിണ്റ്റെ ചിന്തയുടെ സമ്മര്‍ദ്ദവും ഉണ്ടായിരുന്നു. ഉണര്‍ന്നത്‌ 7.30 pm- നു ശേഷം. ഉണര്‍ന്നു നോക്കുമ്പോള്‍ അടുത്തമുറിയില്‍ മൂത്തമകള്‍ 9 വയസ്സുകാരി കട്ടിലില്‍ പുറംതിരിഞ്ഞു ഉറങ്ങുന്നു. ഇളയമകള്‍ 2 വയസ്സുകാരി താഴെ ഉറങ്ങുന്നു. 7 വയസ്സുകാരന്‍ മകണ്റ്റെ കട്ടില്‍ ഒഴിഞ്ഞു കിടക്കുന്നു. റൂമില്‍ വിളക്ക്‌ ഇട്ടിരുന്നു.

ഞാന്‍ ബാത്ത്‌ റൂമില്‍ കയറി. തിരികെ ഇറങ്ങി നോക്കുമ്പോള്‍ മകള്‍ അവളുടെ ബെഡില്‍ ഇല്ല. മകള്‍ ലിവിംഗ്‌ റൂമില്‍ ഇതിനിടയില്‍ പോയിക്കാണും എന്നു കരുതി. ഒരു മിനുറ്റ്‌ മുന്‍പ്‌ അവിടെ ഇല്ലായിരുന്ന മകന്‍ നല്ല ഉറകത്തിലും. ഞാന്‍ കന്‍ഫ്യൂഷനിലായി.

ഭാര്യയോടു ചോദിച്ചു.
അവള്‍ പറഞ്ഞു , ഹോംവര്‍ക്കുമായി മകള്‍ ലിവിംഗ്‌ റൂമില്‍ തന്നെ ഉണ്ടായിരുന്നു. മകന്‍ മുന്നേ അവണ്റ്റെ ബെഡില്‍ ഉറക്കം തന്നെ ആയിരുന്നു. ഞാന്‍ വട്ടായി !!!

അതിനെ കുറിച്ച്‌ ആലോചിച്ചു കിടന്നു രാത്രിയില്‍ ഉറക്കത്തിണ്റ്റെ എതോ ഘട്ടത്തില്‍ പെട്ടെനു ഞാന്‍ ഉണര്‍ന്നു. നെഞ്ചിണ്റ്റെ പുറത്തുകൂടി നല്ല ചൂടുള്ള സാന്ദ്രതയുള്ള വായു ഉയരുന്നതായി അനുഭവപ്പെട്ടു. ജിന്നുകളേയും ശൈതാനെയും ഭയമില്ലാതിരുന്നിട്ടും ശരീരം കൂച്ചില്‍ അനുഭവപ്പെട്ടു. ചെറുതായി വിയര്‍ത്തു. 'ആയത്തുല്‍ കുര്‍സി' ഓതി സുഖമായി ഉറങ്ങി.

24 മണിക്കൂറ്‍ കഴിഞ്ഞിട്ടും ഈ അനുഭവം എന്തെന്നു എനിക്കു മനസ്സിലാവുന്നില്ല. മനസ്സിണ്റ്റെ ഇല്യൂഷന്‍ എന്ന്‌ മനശാസ്ത്രജ്ഞന്‍മാര്‍ പറയുമായിരിക്കാം... അല്ലെങ്കില്‍ തോന്നല്‍. പക്ഷേ ഈ അനുഭവത്തിനു അല്ലാഹു സാക്ഷി.

myaavoo : ഈ എഴുത്തില്‍ വല്ല പന്തികേടും നിങ്ങള്‍ക്കു തോന്നുന്നുവെങ്കില്‍ പറയുണം. ഉടനെ ഒരു ഡോക്റ്ററെ കണ്ടുകളയാം !! :)

kunhali പറഞ്ഞു...

ഇപ്പോള്‍ ഇസ്ലാം അതിന്‍റെ സുവര്‍ണ്ണ കാലഘട്ടത്തിലേക്ക് അടുക്കുകയാന്ന്
ഇനി നങ്ങളാന്ന് ഇസ്ലാമിക പണ്‍ഠിതന്‍മാര്‍ എന്ന് പറഞ്ഞ് അവര്‍ വായില്‍
തോണിയത് വിളിച്ച് പഞ്ഞാല്‍ അത് ഖുര്‍ ആന് കൊണ്ടു ഹദീസ് കൊണ്ടു
പരിശോദിക്കാന്‍ ആളുകള്‍ ഉണ്ട്.
കിത്താബ് ഓതാതെ ഖുര്‍ ആന്‍ പഠിച്ചാല്‍ അവന്‍ പിഴച്ച് പോവും എന്ന്
പറഞ്ഞ് പറ്റിച്ച മുസ് ല്യാമാര്‍ ഓര്‍ക്കുക ആ കാലം കഴിഞ്ഞു.
http://www.facebook.com/groups/240975989324544/

ഓം ശാന്തി പറഞ്ഞു...

https://www.youtube.com/user/rizan24

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അത് വിമർശനങ്ങളാകട്ടേ വിയോജിപ്പുകളാകട്ടേ, ഇവിടെ രേഖപ്പെടുത്തുക. കേവല തർക്കവിതർക്കങ്ങൾ സ്വാഗതം ചെയ്യുന്നില്ല.

 
Design by CKLatheef | Bloggerized by CKLatheef | CK