ഇയ്യിടെ സോഷ്യല്‍നെറ്റ് വര്‍ക്കില്‍ വൈറലായി പടര്‍ന്ന ഇ.അഹ്മദ് സാഹിബിനോടുള്ള പത്ത് ചോദ്യങ്ങളും അവയെ സംബന്ധിച്ച് പത്ര റിപ്പോര്‍ട്ടും കണ്ടപ്പോള്‍ അതിന്റെ പിന്നില്‍ ജമാഅത്തുകാരാകും എന്ന് കരുതിയത് കൊണ്ടാകും ചിലര്‍ ജമാഅത്തെ ഇസ്ലാമി അമീറിനോട് പത്ത് ചോദ്യങ്ങള്‍ പ്രചരിപ്പിക്കുകയുണ്ടായി. ആ ചര്‍ചയില്‍ പങ്കെടുത്ത് പലരും തങ്ങള്‍ക്ക് മനസ്സിലായ വിധം ആ ചോദ്യങ്ങളുടെ ഉത്തരം പറയുകയുണ്ടായി. കൂട്ടത്തില്‍ ഞാന്‍ പറഞ്ഞ ഉത്തരം ഇനിയും ആവശ്യമായി വന്നേക്കാം എന്നതിനാല്‍ ഈ ബ്ലോഗില്‍ കൂടി പങ്കുവെക്കുകയാണ്. ആദ്യം ചോദ്യങ്ങള്‍ വായിക്കുക.
ജമാഅത്തെ ഇസ്ലാമി അമീര്‍ ടി ആരിഫലി യോട് പത്തു ചോദ്യങ്ങള്‍.
________________________________________________________________
1__“മുസൽമാന്മാരെ സംബന്ധിച്ചിടത്തോളം ഞാനിതാ അവരോട് തുറന്ന് പ്രസ്താവിക്കുന്നു: ആധുനിക മതേതര ദേശീയ ജനാധിപത്യം നിങ്ങളുടെ ഇസ്ലാമിനും ഈമാനിനും കടകവിരുദ്ധമാണ്. അതിന്റെ ഓരോ ഘടകവും ഇതിന്റെ ഓരോഘടകവുമായി സന്ധിയില്ലാത്ത യുദ്ധത്തിലാണ്. പ്രസ്തുത വ്യവസ്ഥിതിതിയുമായി ഇസ്ലാം യോജിക്കുന്ന ഒറ്റപോയന്റുമില്ല. ആ വ്യവസ്ഥിതി അധികാരം വാഴുന്നിടത്ത് ഇസ്ലാം വെറും ജലരേഖയായിരിക്കും” (ജമാഅത്തെ ഇസ്ലാമിയുടെ സന്ദേശം, മൌലാനാ മൌദൂദി, പേജ് 32.33)
ജമാഅത്തെ ഇസ്ലാമി ഈ 2014 ലിലും മേല്‍പറഞ്ഞ രൂപത്തില്‍ തന്നയാണോ ഇന്ത്യയിലെ മതേതര ദേശീയ ജനാധിപത്യ വെവ്യസ്ഥിതിയെ കാണുന്നത്?
2__ “അനിസ്ലാമിക ഭരണ വ്യവസ്ഥയുടെ നടത്തിപ്പിൽ ഭാഗവാക്കാവുന്നത് മുസ്‌ലിംകളെ സംബന്ധിച്ചെടുത്തോളം നിഷിദ്ധമാണെന്ന് ജമാഅത്തെ ഇസ്‌ലാമി വിശ്വസിക്കുന്നു. അതിനാൽ ഏതെങ്കിലും അനിസ്‌ലാമിക പ്രസ്ഥാനവുമായി കൂട്ടുചേർന്ന് ഭരണ നടത്തിപ്പിൽ പങ്കുകാരാവുകയോ ആ പ്രസ്ഥാനങ്ങൾക്ക് വോട്ട് നൽകുകയോ ചെയ്യുന്നത് ജമാഅത്തിന്റെ വീക്ഷണത്തിൽ അനുവദനീയമല്ല.” (പ്രബോധനം 1970 ജൂലൈ)
ഇസ്ലാമില്‍ ഒരു കാര്യം ഹറാമാകുന്ന(നിഷിദ്ധം) തിനു ഉപയോഗിക്കുന്ന മാനദണ്ഡം ( ഖുര്‍ആന്‍,ഹദീസ്,ഇജമാഅ,ഖിയാസ്) തന്നയാണോ ജമാഅത്തെ ഇസ്ലാമിയിലും നിഷിദ്ധമാക്കാന്‍ മാനദണ്ഡമാക്കാറുള്ളത് ?
3__ ജമാഅത്ത് ഈ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുകയും മുസ്ലികൾ മുഴുവനും അത് ബഹിഷ്ക്കരിക്കണമെന്ന് ആശ പ്രകടിപ്പിക്കുകയും ചെയ്തത് അല്ലാഹുവിനെയും അവന്‍റെ നിർദ്ദേശത്തേയും തിരസ്കരിക്കുന്ന ഒരു ഭൗതിക രാഷ്ട്രത്തോട് സ്വയം സഹകരിക്കുക എന്നത് തങ്ങൾ പ്രതിനിധീകരിക്കുന്ന ഇസ്ലാമിന്ന് തികച്ചും വിരുദ്ധമാണെന്ന് ജമാഅത്ത് വിശ്വസിക്കുന്നത് കൊണ്ട് മാത്രമാണ്. (പ്രബോധനം, പുസ്തകം 4 ലക്കം 9 1952 ഫെബ്രുവരി)
1952 നു ശേഷം ഇന്ത്യയില്‍ അല്ലാഹുവിനെയും അവന്‍റെ നിർദ്ദേശത്തേയും അങ്ങീകരിക്കുന്ന വല്ല ഭരണമാറ്റവും ഉണ്ടായോ?
4__“അനിസ്ലാമിക ഗവണ്മെന്റിന്റെ ഉദ്യോഗത്തിന് നമ്മളില്‍ ചിലര്‍ വെമ്പല്‍ കൊള്ളുകയാണ്. ഇസ്ലാമില്‍ നിന്നും തിരിച്ചു പോവുന്നു എന്നാണ് ഇതിന്നർത്ഥം. ഈ പ്രവണത ഒരിക്കലും വളര്ന്നു കൂടാ.”(പ്രബോധനം 15.09.1959)
മുകളില്‍ പറഞ്ഞത് പോലെ ഇസ്ലാമില്‍ നിന്ന് തിരിച്ചു പോയവര്‍ മടങ്ങി വരുമ്പോള്‍ സ്വീകരിക്കേണ്ട ആചാരങ്ങള്‍ എന്തല്ലാമാണ്?
5__ പ്രബോധനം വാരിക ജമാഅത്തെ ഇസ്ലാമിയുടെ മുഖപത്രം തന്നയല്ലേ?
6__ വെല്‍ഫയര്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് /സിക്രട്ടറി എന്നീ പദവികള്‍ എന്ത് കൊണ്ടാണ് ജമാഅത്തെ ഇസ്ലാമിയുടെ കേന്ദ്ര/സംസ്ഥാന ശൂറ മെംബര്‍മാര്‍ക്ക് സംവരണം ചെയ്തിരിക്കുന്നത്.?
7__ അബുല്‍ അലാ മൌദൂദി പ്രചരിപ്പിച്ച ദൈവിക ഭരണം തന്നയാണോ വെല്‍ഫയര്‍ പാര്‍ട്ടി ലക്ഷ്യ൦ വെക്കുന്നത്?
8__ എന്ത് കൊണ്ടാണ് മറ്റു പാര്‍ട്ടികള്‍ സ്ഥാനാര്‍ഥി നിര്‍ണയങ്ങളില്‍ സാമുദായിക സന്തുലനം പാലിച്ചില്ലെന്ന് പരാതിപറയാറുള്ള ജമാഅത്തെ ഇസ്ലാമി സ്വന്തം പാര്‍ട്ടിയുടെ കാര്യത്തില്‍ ഈ സന്തുലനം കാണിക്കാതിരുന്നത്.?
9__ കേരളത്തില്‍ ഇരുപതു ലോകസഭാ മണ്ഡലങ്ങള്‍ ഉണ്ടായിട്ടു വെറും അഞ്ചു മണ്ഡലങ്ങളില്‍ മാത്രം സ്ഥാനാര്‍ഥിയെ നിര്‍ത്തിയത് എന്ത് കൊണ്ടാണ്.?
10__ വെല്‍ഫയര്‍ പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ ഇല്ലാത്തയിടങ്ങളില്‍ ജമാഅത്തെ ഇസ്ലാമി ആര്‍ക്കു വോട്ടു ചെയ്യും? അതിന്‍റെ മാനദണ്ഡം എന്താണ്?
ദയവായി സധാരണക്കാര്‍ക്ക് മനസ്സിലാകുന്ന രൂപത്തില്‍ മറുപടി പറയണമെന്നു അമീറിനോട് വിനീതമായി അഭ്യര്‍ത്തിക്കുന്നു.
(ശങ്കരാടിയന്‍ മറുപടികള്‍ ഞങ്ങള്‍ക്ക് മനസ്സിലാകില്ല)
എന്റെ പ്രതികരണം.
ഈ പോസ്റ്റും മുകളില്‍ നല്‍കപ്പെട്ട
കമന്റുകളിലൂടെയും കടന്നുപോയപ്പോള്‍ ഈ ചോദ്യത്തിന് മറുപടി തേടുന്ന പലതരം
വീക്ഷണക്കാരെ കണ്ടു. ഇവിടെ ഒരു മറുപടി പറയുന്നതിലെ ഫലശൂന്യതയും അതാണ്. ജമാഅത്തെ
ഇസ്ലാമിക്കാരല്ലാത്തവര്‍ക്ക് ഈ ചോദ്യം കേള്‍ക്കുമ്പോള്‍ ജമാഅത്തുകാര്‍ ആകെ
കുടുങ്ങി പോയന്ന് കരുതും. എന്നാല്‍ അവരെ സംബന്ധിച്ച് ഇതിനൊക്കെ തൃപ്തികരമായ ഒരു
ബോധ്യം ഉള്ളത് കൊണ്ടു തന്നയാണ് ആ സംഘടനയില്‍ തുടരുന്നത്.
ചോദ്യം ചോദിച്ചയാളും ഈ ചോദ്യം
കേട്ടതിന് ശേഷം മറുപടി കേള്‍ക്കാന്‍ ആഗ്രഹിക്കുന്നവരും മനസ്സിലാക്കേണ്ടത്. നിങ്ങള്‍ക്കെല്ലാം
ഇഷ്ടപ്പെടുന്ന ഒരു ആദര്‍ശമോ രാഷ്ട്രീയ വീക്ഷണമോ ജമാഅത്തിനെന്നല്ല ലോകത്ത് ആര്‍ക്കും
സമര്‍പിക്കാനാവില്ല. ചിലര്‍ക്ക് ഇഷ്ടപ്പെടുന്നത് ചിലര്‍ക്ക് വെറുപ്പാകും. ജമാഅത്തെ
ഇസ്ലാമിയുടെ ആദര്‍ശം തന്നെ വെറുക്കുന്നവര്‍ ഇവിടെയുണ്ടാകാം. അത് ഇസ്ലാമിന്റെ ആദര്‍ശം
തന്നെയാണ്. അതിന്റെ പൊളിടിക്സും ഇസ്ലാമിന്റെ ആദര്‍ശാടിത്തറയില്‍നിന്നുള്ളതാണ്.
ഇതിലേതെങ്കിലുമൊന്നിനെയോ രണ്ടും കൂടിയോ വെറുക്കാനുള്ള സ്വാതന്ത്യം ഏവര്‍ക്കും
ഉണ്ട്. അതേ പ്രകാരം തന്നെ ഈ ആദര്‍ശവും രാഷ്ട്രീയ വീക്ഷണവും സ്വീകരിക്കാനുള്ള
സ്വാതന്ത്ര്യം ജമാഅത്തിനും ഉണ്ട്. ജമാഅത്തിനെ ചോദ്യം ചെയ്യാനും വിമര്‍ശിക്കാനും
നിങ്ങള്‍ക്കുള്ള അവകാശമുള്ള പോലെ തന്നെ അതിനെ വിശദീകരിക്കാനുള്ള ബാധ്യതയും
ജമാഅത്ത് പ്രവര്‍ത്തകര്‍ക്ക് ഉണ്ട്. കാരണം അടിസ്ഥാനപരമായി ജമാഅത്ത് ഒരു പ്രബോധക
സംഘമാകുന്നു. പ്രബോധനത്തിന്റെ ചൈതന്യവും ഉപകരണവും സംവാദമാകുന്നു.
ഇത്രയും പറയാന്‍ കാരണം We Hate Mowdudi
Politics എന്ന ലേബലോടെ ഈ ചോദ്യം
പ്രചരിപ്പിക്കുന്നത് കൊണ്ടാണ്.
Amir Kareadan ജനാധിപത്യം ഈമാന് കടക വിരുദ്ധം ആകുന്നതു എങ്ങിനെ? ജനാധിപത്യ വ്യവസ്ഥിതിയില്‍ ജീവിച്ച അതിനു വേണ്ടി പ്രവര്‍ത്തിച്ച
ഒരാള്‍ ഈമാന് ഇല്ലാതെ മരിക്കുമോ ഇല്ലയോ വളരെ ലളിതമായ ഭാഷയില്‍ ഒന്ന് പറഞ്ഞു തരുമോ
വലിയ മുല്ല ലത്തീഫ്.
Abdul Latheef CK ജമാഅത്തെ ഇസ്ലാമി അതിന്റെ ആദര്‍ശപരമായ അടിത്തറ ഒരിക്കലും മറച്ച്
വെച്ചിട്ടില്ല. അത് ഭരണഘടനയില്‍ തന്നെ തുറന്ന് പറഞ്ഞതാണ്. ഖുര്‍ആനും സുന്നത്തും
പരിചയപ്പെടുന്നതുന്ന 2 ശഹാദത്ത് കലിമയാണ് അതിന്റെ ആദര്‍ശാടിത്തറ. അതിന്റെ പരിധിയില്‍നിന്ന്
നിര്‍വഹിക്കാവുന്ന പ്രവര്‍ത്തനങ്ങളും നിലപാടുകളുമാണ് അത് എടുക്കുന്നതും
നടപ്പാക്കുന്നതും. അക്കാര്യത്തില്‍ സംശയമുള്ളവര്‍ ആ രണ്ട് അടിത്തറകളില്‍നിന്നാണ്
അതിനെ പരിശോധിക്കേണ്ടത്. മറ്റുള്ളവര്‍ക്ക് വിമര്‍ശിക്കാനര്‍ഹതയില്ലെന്നല്ല ഞാന്‍
അര്‍ഥമാക്കുന്നത്. സര്‍വാഗീകൃതമായ മാനുഷിക മൂല്യങ്ങളും സദാചാരവും വെച്ച് അതിന്റെ
പ്രവര്‍ത്തനങ്ങളെ പരിശോധിക്കാം. രാജ്യത്ത് നിലവിലുള്ള നിയമങ്ങള്‍ മുന്നില്‍ വെച്ച്
അതിന്റെ പ്രവര്‍ത്തന സാധ്യതയെ വിശകലനം ചെയ്യാം. പക്ഷെ ഏത് വെച്ചാണ് നിങ്ങള്‍
ജമാഅത്തിനെ അളക്കാനും വിമര്‍ശിക്കാനും പോകുന്നതെന്ന കേവല ധാരണയെങ്കിലും വിമര്‍ശകര്‍ക്കും
ചോദ്യം ചോദിക്കുന്നവര്‍ക്കും ഉണ്ടാവണം. എങ്കിലേ ഉത്തരങ്ങള്‍ വേണ്ടവിധം
സ്വീകരിക്കാനാവൂ.
Amir Kareadan ലത്തീഫ് ഇപ്പോഴും ചോദ്യത്തിന്റെ ഉള്ളടക്കത്തിലേക്ക് കടക്കുന്നില്ല.
എന്ത് കൊണ്ടാണ് ജനാധിപത്യം ഈമാന്‍ നശിക്കുന്നതിലേക്ക് നയിക്കുന്നത്. ഒന്ന് തുറന്നു
പറയൂ.
Abdul Latheef CK 2+2=4 എന്ന പോലെ ഒരു ആദര്‍ശ പ്രസ്ഥാനത്തിന് എല്ലാ ചോദ്യത്തിനും ഉത്തരം
പറയാനാവില്ല. അഞ്ചാമന്ത്രി സ്ഥാനത്തെ ന്യായീകരിച്ച ലീഗ് പ്രാസംഗികന്‍
രാങ്ങോട്ടൂരിന്റെ മറുപടിയും പ്രതീക്ഷിക്കരുത്. ചിലതൊക്കെ ശങ്കരാടിയുടെ മറുപടി പോലെ
തന്നെ അല്‍പം പാര്‍ട്ടിക്ലാസിലൊക്കെ പങ്കെടുക്കുന്നവര്‍ക്ക് മാത്രം തിരിയുന്ന
കോലത്തിലാകും. (ശങ്കരാടി അത്യാവശ്യം നല്ല മറുപടിയാണ് നല്‍കിയത് എന്ന കാഴ്ചപ്പാട്
വെച്ച് പുലര്‍ത്തുന്നവനാണ് ഇയ്യുള്ളവന്‍)
Amir Kareadan ജനാധിപത്യ വിശ്വാസിക്ക് ഈമാന്‍ ഉണ്ടാകുമോ ഇല്ലയോ? വളരെ ലളിതമായ ഭാഷയില്‍ ഒന്ന് പറഞ്ഞു തന്നാല്‍ ഉപകാരമാകും.
Abdul Latheef CK അമീറിന് അല്‍പം കൂടിയൊക്കെ ക്ഷമകാണിക്കാം, ഈ ചര്‍ചയില്‍ അമീറിനോട് മാത്രമാണ് ഇപ്പോള്‍ ഞാന്‍
സംവദിക്കാന്‍ ഉദ്ദേശിക്കുന്നത്.
Amir Kareadan എനിക്ക് വലിയ വായിലുള്ള ശൂരാ നിയമങ്ങളോടും മരുപടികലോടും ഒന്നും
താല്പര്യമില്ല. എന്ത് കൊണ്ടാണ്
തിരഞ്ഞെടുപ്പില്‍ തോട്ടത്. സിമ്പിള്‍ ആയിട്ട്
പറഞ്ഞാ മതി ലത്തീഫെ.
Abdul Latheef CK ആമിര്‍ ഇങ്ങനെയേ മറുപടി പറയാവൂ എന്ന് വാശിപിടിക്കുന്നതില്‍
കാര്യമില്ല. ഒരു ചോദ്യത്തിന് പലരൂപത്തില്‍ മറുപടിയുണ്ടാക്കും ഇവിടെ തന്നെ അത്തരം
മറുപടികള്‍ വന്ന് കഴിഞ്ഞിട്ടുണ്ട്. ഇവിടെ നല്‍കപ്പെട്ട ഉദ്ധരണികള്‍ എവിടെ നിന്ന്
എടുത്തു,
അതില്‍ സംഭവിച്ചിരിക്കാനുള്ള
മാറ്റത്തിരുത്തലുകള്‍ എന്നിവയൊന്നും പരിഗണിക്കാതെ തന്നെ എനിക്ക് പറയാനുള്ളത്.
ജമാഅത്തെ ഇസ്ലാമിയില്‍ എന്നെ പോലെ ഒട്ടനേകം പേര്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത്
സത്യാസത്യവിവേചകത്തിന്റെ മാനദണ്ഡം മൌലാനാ മൌദൂദി എഴുതിവെച്ച ഏതെങ്കിലും ലേഖനങ്ങളോ
പുസ്തകങ്ങളോ പ്രബോധനം പ്രത്യേക സാഹചര്യത്തില്‍ പറഞ്ഞ കാര്യങ്ങളോ ആണെന്ന ഒരു
ധാരണയും കൊണ്ടല്ല. അപ്രകാരം ജമാഅത്ത് അതിന്റെ അണികളെ പഠിപ്പിക്കുന്നുമില്ല.
രാഷ്ടീയമടക്കമുള്ള വിഷയങ്ങള്‍ കൈകാര്യം ചെയ്യപ്പെടുന്നത് ഇജ്തിഹാദിലൂടെയാണ്, നിലവിലെ സാഹചര്യവും പ്രസ്ഥാനത്തിന്റെ അവസ്ഥയും അതിന്റെ
നയനിലപാടുകളെ സ്വാധീനിക്കും, അതുകൊണ്ടു തന്നെ 1952 പറഞ്ഞ കാര്യങ്ങള്‍ അപ്പോഴത്തെ സത്യമാണ്. നയനിലപാടുകള്‍
മാറ്റാനുള്ളതാണ്. മാറ്റാന്‍ പറ്റാത്തതായി ആദര്‍ശം മാത്രമേ ഉള്ളൂ..
Amir Kareadan മൌദൂദി ജനാധിപത്യ വ്യവസ്ഥയെ കുറിച്ച് പറഞ്ഞതെല്ലാം പോയത്തമാണ്
എന്ന് കൂടി എഴുതൂ ലത്തീഫ്. എന്നാലല്ലേ ജനങ്ങള്‍ക്ക് മനസ്സിലാവൂ.
Abdul Latheef CK ജമാഅത്ത്
ഇക്കാലമത്രയും എടുത് നിലപാടുകളും ഇപ്പോള്‍ എടുത്ത നിലപാടുകളും ഇസ്ലാമികമായി
ന്യായീകരിക്കത്തക്കതാണോ എന്നത് മാത്രമാണ് ഒരു ജമാഅത്ത് പ്രവര്‍ത്തകന്‍
പരിഗണിക്കുന്നത്. അത് വെച്ച് മറുപടി പറയാന്‍മാത്രമേ ജമാഅത്ത് പ്രവര്‍ത്തകന്
ബാധ്യതയുള്ളൂ. ഖുര്‍ആനും സുന്നത്തും അനുസരിച്ച് നയനിലപാടുകള്‍ സ്വീകരിക്കുമ്പോള്‍
അത് ഉന്നതമായ മാനുഷിക മൂല്യങ്ങള്‍ക്കും ഉത്കൃഷ്ടമായ സദാചാരമര്യാദകള്‍ക്കും
അതുല്യമായ നീതിബോധത്തിനും ഇണങ്ങുന്നതായിരിക്കും എന്ന് ഞങ്ങള്‍ക്ക്
ഉറച്ചബോധ്യമുണ്ട്. അതുകൊണ്ടു തന്നെ അത്തരം മാനദണ്ഡങ്ങളിലാണ് ഇന്ത്യന്‍ നിയമങ്ങളെങ്കില്‍
ഞങ്ങളുടെ പ്രവര്‍ത്തനം ഇന്ത്യന്‍ ഭരണഘടനക്കുള്ളില്‍ തന്നെയായിരിക്കും എന്നും
ഉറപ്പുണ്ട്.
Abdul Latheef CK മൌദൂദി
പറഞ്ഞ ഒരു വസ്തുത അംഗീകരിക്കുന്നത് മൌദൂദി പറഞ്ഞുവെന്നത് കൊണ്ടല്ല മറിച്ച്
വിശുദ്ധഖുര്‍ആനിനും തിരുസുന്നത്തിനും യോജിച്ച് അത് വരുന്നതുകൊണ്ടാണ് എന്നാണ് ഞാന്‍
പറഞ്ഞതിന്റെ ലളിതമായ അര്‍ഥം.
Abdul Latheef CK ജനാധിപത്യത്തില്‍
നിയമം നിര്‍മിക്കാനുള്ള അധികാരം മനുഷ്യനാണ് എന്നാല്‍ ഇസ്ലാമില്‍ ജീവിതത്തിന്റെ ഒരു
മേഖലയിലേക്കും സ്വതന്ത്രമായി നിയമം നിര്‍മിക്കാനുള്ള അവകാശമില്ല. വിശുദ്ധഖുര്‍ആനും
തിരുസുന്നത്തും നല്‍കുന്ന ധാര്‍മിക സദാചാര മൂല്യങ്ങള്‍ക്കനുസരിച്ചേ അതിന് അര്‍ഹതയുള്ളൂ.
ഇതാണ് ആധുനിക ജനാധിപത്യവും ഇസ്ലാമും വേര്‍പിരിയുന്ന ഇടം അതാണ് മൌദൂദി
ചൂണ്ടിക്കാണിച്ചത്. അത് അങ്ങനെയല്ല എന്ന് അഭിപ്രായമുള്ള മുസ്ലിംകള്‍
ഇവിടെയുണ്ടെങ്കില്‍ അവര്‍ അല്ല എന്ന് തുറന്ന് പറയൂ..
Abdul Latheef CK മതേതരത്വത്തെയും
മൌദൂദി എതിര്‍ത്തിട്ടുണ്ട്, പക്ഷെ മൌദൂദി എതിര്‍ത്ത് പ്രസംഗിച്ചത്
ഇന്ത്യാവിഭജനത്തിന് മുമ്പായതിനാല്‍ പാശ്ചാത്യന്‍ സങ്കല്‍പത്തിലുള്ളതും അക്കാലത്ത്
ചില അറബ് രാജ്യങ്ങളിലടക്കം നിലവില്‍വന്നതുമായ മതവിരുദ്ധമായ
മതേതരത്വത്തെക്കുറിച്ചാണ് എന്ന് സാമാന്യബുദ്ധിയുണ്ടെങ്കില്‍ ഊഹിക്കാവുന്നതേയുള്ളൂ.
ഊഹിക്കുക മാത്രമല്ല ആ പുസ്തകം വായിച്ചാല്‍ വ്യക്തമായി മനസ്സിലാക്കുകയും ചെയ്യാം.
അപ്പോള്‍ മതവിരുദ്ധമായ (മതം സാമൂഹികമായി ഇടപെടാന്‍ പാടില്ലാത്ത ആരാധനകളില്‍ മാത്രം
ഒതുങ്ങേണ്ടുന്ന ഒന്നാണ് എന്ന കുറച്ചുകൂടി ലളിതമായ സങ്കല്‍പമാണ് ഇപ്പോള്‍ പലരും
പറയാറുള്ളത്) മതേതരത്വത്തോടൊപ്പം ചേരുന്ന ജനാധിപത്യത്തിന് ഇസ്ലാമിനെ
സഹിക്കാനാവില്ല എന്നത് വളരെ വ്യക്തമാണ്. സ്വാഭാവികമായി മറിച്ചും പറ്റില്ല. എന്നാല്‍
ഇന്ത്യന്‍ മതേതരത്വം എന്നത് എല്ലാ മതങ്ങളോടുമുള്ള തുല്യമായ അടുപ്പവും അകല്‍ചയും
വിവക്ഷിക്കുന്നതാണ്. ഒരു മതത്തോടും വിവേചനം കല്‍പിക്കാത്തതും ഈ മതേതരത്വത്തെ
ജമാഅത്ത് ഒരു കാലത്തും തള്ളിപ്പറഞ്ഞിട്ടില്ല. മൌദൂദിയാകട്ടേ ഇത്തരമൊരു അവസ്ഥ
രൂപപ്പെട്ട ശേഷം ഇന്ത്യയില്‍ വന്നിട്ടുമില്ല.
Abdul Latheef CK ഇനി
പറയൂ ഇവിടെയുള്ള ഏതെങ്കിലും ഒരു മുസ്ലിമിന് ഇതിന് ഭിന്നമായ കാഴ്ചപ്പാടുണ്ടോ
തുറന്ന് പറയൂ...
11 hours ago · Like · 4
Abdul Latheef CK മതവിരുദ്ധമായ
മതേതരത്വം ഇസ്ലാമുമായി യോജിച്ച് പോകുന്നതാണെന്ന വാദമുണ്ടോ. അത് അംഗീകരിക്കുന്ന ആള്‍ക്ക്
ഈമാനുണ്ടെന്ന് പറയാന്‍ കഴിയുമോ ?.
Abdul Latheef CK ജമാഅത്തെ
ഇസ്ലാമി ഈ 2014 ലിലും മേല്‍പറഞ്ഞ രൂപത്തില്‍ തന്നയാണോ
ഇന്ത്യയിലെ മതേതര ദേശീയ ജനാധിപത്യ വെവ്യസ്ഥിതിയെ കാണുന്നത്?
സാമാന്യബുദ്ധിയുള്ളവര്‍ക്കെല്ലാം ഈ ചോദ്യത്തിനുള്ള മറുപടി ഞാന്‍
മുകളില്‍ പറഞ്ഞതില്‍ നിന്ന് തന്നെ ലഭിക്കും. ഇല്ലെങ്കില്‍ ഒന്നുകൂടി പറയാം.
മൌദൂദി ചിത്രീകരിച്ച ആധുനിക മതേതരജനാധിപത്യം ഇസ്ലാമിന്
കടകവിരുദ്ധമാണ്. എന്നാല്‍ അതേ മതേതരജനാധിപത്യമല്ല ഇന്ത്യ പിന്തുടര്‍ന്നത്
എന്നതിനാല്‍ ഇന്ത്യ വിവക്ഷിച്ച മതേതരത്വവും ജനാധിപത്യവും ഇസ്ലാമുമായി കുറേകൂടി
അടുത്ത് നില്‍ക്കുന്നതും ഒരു മുസ്ലിമിനെ സംബന്ധിച്ച് സ്വീകാര്യവും ആണ്.
ആദര്‍ശ തലത്തില്‍ ജനാധിപത്യത്തിന്റെ നിയമനിര്‍മാണത്തിനുള്ള പരമാധികാരം
പ്രത്യേക മൂല്യവിചാരമില്ലാതെ തന്നെ ജനങ്ങള്‍ക്ക് നടപ്പാക്കാം എന്ന കാഴ്ചപ്പാട്
ഇസ്ലാമുമായി ഏറ്റുമുട്ടുന്നുണ്ട്. അതുകൊണ്ടു തന്നെ താത്വികമായി ഒരു മുസ്ലിമും അത്
അംഗീകരിക്കില്ല. പ്രയോഗികകമായി അത്തരം നിയമങ്ങള്‍ ഇസ്ലാമിക നിയമത്തിന് വിരുദ്ധമായി
വരുമ്പോള്‍ അത് അവഗണിക്കാന്‍ അവര്‍ നിര്‍ബന്ധിതരാകും. ഉദാഹരണം മദ്യപാനം ഇന്ത്യന്‍നിയമമനുസരിച്ച്
അനുവദനീയമാണെങ്കിലും മുസ്ലിം അത് കഴിക്കില്ല. സ്വവര്‍ഗഭോഗവും ഉപയ സമ്മതത്തോടെയുള്ള
ലൈംഗികതയും പാപമല്ലെന്ന് വിധിച്ചാലും ഒരു മുസ്ലിം അത് അംഗീകരിക്കുകയില്ല.
10 hours ago · Like · 8
Abdul Latheef CK ഇതര
മുസ്ലിം മതസംഘടനകളില്‍നിന്ന് ഭിന്നമായി ഈ വിഷയങ്ങളെയൊക്കെ മതത്തിന്റെ ചട്ടക്കൂടില്‍നിന്ന്
വിശദീകരിച്ചുവെന്നത് മാത്രമാണ് ജമാഅത്തെ ഇസ്ലാമി ചെയ്ത തെറ്റ്. പക്ഷെ ആ തെറ്റ്
അഭിമാന പൂര്‍വം അംഗീകരിക്കാന്‍ ഒരു ജമാഅത്ത് കാരനും മടിയില്ല.
Abdul Latheef CK Naseer
Aluva ഇന്ത്യക്ക് സ്വാതത്ര്യം കിട്ടി കഴിഞ്ഞാല്‍ എന്ത് മതെത്രരത്വം
ആയിരിക്കും ഇന്ത്യയില്‍ ഉണ്ടാവുക എന്ന സാമാന്യ ദീര്‍ഖ വീക്ഷണം പോലും ഇല്ലാത്ത ഒരു
പത്ര പ്രവര്‍ത്തകന്‍ പറഞ്ഞത് കേട്ട് നടക്കുന്ന ഒരു ഖൌം..
9 minutes ago · Like · 2
--------------------------
ആധുനിക ഇന്ത്യകണ്ട ഏറ്റവും ദീര്‍ഘ വീക്ഷണമുള്ള ഇസ്ലാമിക ചിന്തകനും
പണ്ഡിതനുമാണ് ഇമാം അബുല്‍ അഅ് ലാ മൌദൂദി റഹിമഹുല്ലാ...
10 hours ago · Like · 11
Abdul Latheef CK അമീര്‍
തന്റെ ആവേശം തല്‍കാലം ഇവിടെ വിലപോവില്ല. സാധാരണ ജമാഅത്തുകാരും കേരളീയരും മൌദൂദി
എന്ന് വിളിക്കുന്ന ആ മഹാനെ ഇസ്ലാമിക ലോകത്ത് പ്രാര്‍ഥനയോടെയല്ലാതെ പരാമര്‍ശിക്കപ്പെടാറില്ല..
ما حكم
الشريعة الإسلامية في حرفة المحاماة؟ وما رأي سماحتكم فيما ذهب إليه الإمام
العلامة أبو الأعلى المودودي رحمه الله بخصوص هذه الحرفة في آخر كتابه "
القانون الإسلامي وطرق تنفيذه"؟ أفيدونا أفادكم الله.
Abdul Latheef CK 4__“അനിസ്ലാമിക
ഗവണ്മെന്റിന്റെ ഉദ്യോഗത്തിന് നമ്മളില്‍ ചിലര്‍ വെമ്പല്‍ കൊള്ളുകയാണ്. ഇസ്ലാമില്‍
നിന്നും തിരിച്ചു പോവുന്നു എന്നാണ് ഇതിന്നർത്ഥം. ഈ പ്രവണത ഒരിക്കലും വളര്ന്നു
കൂടാ.”(പ്രബോധനം
15.09.1959)
മുകളില്‍ പറഞ്ഞത് പോലെ ഇസ്ലാമില്‍ നിന്ന് തിരിച്ചു പോയവര്‍ മടങ്ങി
വരുമ്പോള്‍ സ്വീകരിക്കേണ്ട ആചാരങ്ങള്‍ എന്തല്ലാമാണ്?
------------------------------
ഈ ഉദ്ധരണി ഇതേ പോലെ പ്രബോധനത്തിലുണ്ടെങ്കില്‍ അത് ഉദ്ദേശിച്ചത്
ഇന്ത്യയെപോലെ ഒരു രാജ്യത്ത് ഒരു മുസ്ലിം സര്‍ക്കാരുദ്യോഗം
സ്വീകരിക്കുന്നതിനെക്കുറിച്ചാണെങ്കില്‍, ഞാന്‍ പ്രാസ്ഥാനികമായി മനസ്സിലാക്കിയതനുസരിച്ച്
തന്നെ ആ പറഞ്ഞത് പരമാബദ്ധമാക്കുന്നു..
(ഇതാണ് ഞാന്‍ ആദ്യം എന്റെ മറുപടിയില്‍ സൂചിപ്പിച്ചത്. പ്രബോധനത്തില്‍
വന്ന ഒരു ലേഖനം ജമാഅത്തുകാരെ സംബന്ധിച്ച് പ്രമാണമല്ലെന്ന്)
10 hours ago · Edited · Like · 6
Abdul Latheef CK 5__
പ്രബോധനം വാരിക ജമാഅത്തെ ഇസ്ലാമിയുടെ മുഖപത്രം തന്നയല്ലേ?
ഇതിന് ഉത്തരം പറഞ്ഞുകഴിഞ്ഞിട്ടുണ്ട്. കേരള ജമാഅത്തെ ഇസ്ലാമിയുടെ
മുഖപത്രമായിട്ടാണ് പ്രബോധനം ഉള്ളത്.
6__ വെല്‍ഫയര്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് /സിക്രട്ടറി എന്നീ പദവികള്‍
എന്ത് കൊണ്ടാണ് ജമാഅത്തെ ഇസ്ലാമിയുടെ കേന്ദ്ര/സംസ്ഥാന ശൂറ മെംബര്‍മാര്‍ക്ക് സംവരണം
ചെയ്തിരിക്കുന്നത്.?
= അങ്ങനെ ഉള്ളതായി അറിവില്ല. അത്തരം നിബന്ധനകള്‍ ഇല്ല എന്നാണ് ഞാന്‍
മനസ്സിലാക്കുന്നത്.
7__ അബുല്‍ അലാ മൌദൂദി പ്രചരിപ്പിച്ച ദൈവിക ഭരണം തന്നയാണോ വെല്‍ഫയര്‍ പാര്‍ട്ടി
ലക്ഷ്യ൦ വെക്കുന്നത്?
= വെല്‍ഫയര്‍ പാര്‍ട്ടിയുടെ ലക്ഷ്യം അതിന്റെ ഭരണഘടനയില്‍ പറയുന്നുണ്ട്.
അതിന് വേണ്ടിയാണ് അത് പ്രവര്‍ത്തിക്കുന്നത്. ജമാഅത്തിന്റെ ബദലല്ല വെല്‍ഫയര്‍ പാര്‍ട്ടി.
ജമാഅത്തിന്റെ ലക്ഷ്യം പോലും ദൈവിക ഭരണം എന്നതല്ല അത് പരിചയപ്പെടുത്തുന്നത്.
മറിച്ച് ജീവിതത്തിന്റെ എല്ലാ മേഖലയിലും ദൈവിക നിര്‍ദ്ദേശങ്ങള്‍ പാലിക്കുകക വഴി
ഇഖാമത്തുദ്ദീന്‍ (ദീനിന്റെ സംസ്ഥാപനം ) സംഭവിക്കുക എന്നതാണ്
8__ എന്ത് കൊണ്ടാണ് മറ്റു പാര്‍ട്ടികള്‍ സ്ഥാനാര്‍ഥി നിര്‍ണയങ്ങളില്‍
സാമുദായിക സന്തുലനം പാലിച്ചില്ലെന്ന് പരാതിപറയാറുള്ള ജമാഅത്തെ ഇസ്ലാമി സ്വന്തം
പാര്‍ട്ടിയുടെ കാര്യത്തില്‍ ഈ സന്തുലനം കാണിക്കാതിരുന്നത്.?
= അത്തരം ആവശ്യം മറ്റു പാര്‍ട്ടികളുടെ മുന്നില്‍ ജമാഅത്ത്
വെക്കാറുണ്ടോ.. ഏതായാലും വെല്‍ഫയര്‍ പാര്‍ട്ടി അത് പാലിച്ചിട്ടുണ്ട്
എന്നതുകൊണ്ടായിരിക്കും ജമാഅത്ത് അതേക്കുറിച്ച് ഒന്നും പറയാത്തത്.
9__ കേരളത്തില്‍ ഇരുപതു ലോകസഭാ മണ്ഡലങ്ങള്‍ ഉണ്ടായിട്ടു വെറും അഞ്ചു
മണ്ഡലങ്ങളില്‍ മാത്രം സ്ഥാനാര്‍ഥിയെ നിര്‍ത്തിയത് എന്ത് കൊണ്ടാണ്.?
= 20 മണ്ഡലത്തിലും സ്ഥാനാര്‍ഥികളെ നിര്‍ത്താതിരിക്കല്‍ ഭരണഘടനാ
വിരുദ്ധമൊന്നുമല്ലല്ലോ. ഇസ്ലാമിക വിരുദ്ധത ഏതായാലും ഇല്ല.
10__ വെല്‍ഫയര്‍ പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ ഇല്ലാത്തയിടങ്ങളില്‍ ജമാഅത്തെ
ഇസ്ലാമി ആര്‍ക്കു വോട്ടു ചെയ്യും? അതിന്‍റെ മാനദണ്ഡം എന്താണ്?
= അത് ബന്ധപ്പെട്ടവര്‍ അറിയിക്കും..
10 hours ago · Edited · Like · 7
Abdul Latheef CK ഇതാണ്
ജമാഅത്തുകാരെ ഉത്തരം മുട്ടിക്കാന്‍ വല്യകഥയില്‍ കൊണ്ടുവന്നിട്ട ചോദ്യങ്ങളുടെ
അവസ്ഥ...
10 hours ago · Like · 10
മൗദൂതി ചിത്രികരിച്ച മ തേതര ജനാതിപത്ത്യ വും ഇന്ത്യൻ ജനാതിപത്ത്യ വും
തമ്മിലുള്ള വിത്ത്യാസം ഒന്ന് വിശദീകരികാമോ ?
----------------
മൌദൂദി സാഹിബ് ഈ പുസ്തകം എഴുതുമ്പോള്‍ മനസ്സില്‍ കണ്ട മതേതര ദേശീയ
ജനാധ്യിപത്യ൦ ഏതുരൂപത്തില്‍ ഉള്ളതായിരുന്നു.അതിനു അദ്ദേഹം മാത്രകയാക്കിയ രാജ്യം
/രാജ്യങ്ങള്‍ ഏതായിരുന്നു.? അതറിഞ്ഞിരുന്നങ്കില്‍ ഈ ഉത്തരം മനസ്സിലാക്കാന്‍
എളുപ്പമാകുമായിരുന്നു.
about an hour ago · Unlike · 2
--------------------
ഈ കാര്യം മനസ്സിലാക്കാന്‍ പ്രാഥമികമായി വായിക്കേണ്ട പുസ്തകം. ബാന്‍
ചെയ്യാനുള്ള ലിസ്റ്റിലെ മതേതരത്വം ദേശീയത്വം ജനാധിപത്യം ഒരു താത്വിക വിശകലനം എന്ന
പുസ്തകമാണ്. അതില്‍ അദ്ദേഹം എതിര്‍ക്കുന്ന മതേതരത്വമേതാണെന്നും ജനാധിപത്യത്തിന്റെ
ഏത് വശത്തോടാണ് തന്റെ താത്വികമായ വിയോജിപ്പെന്നും വ്യക്തമാക്കുന്നു. ഉദാഹരണത്തിന്
അല്‍പം ഇവിടെപറയാം.
about an hour
ago · Like · 2
Abdul Latheef CK ഒന്നാമത്തെ
തത്വമായ സെക്യൂലരിസം കൊണ്ടുള്ള വിവക്ഷ (അന്ന് സെക്യൂലരിസത്തിന്റെ ഇന്ത്യന്‍ വിവക്ഷ
രൂപപ്പെട്ടിട്ടില്ല എന്ന് ഓര്‍ക്കണം) ദൈവവും ദൈവിക നിര്‍ദ്ദേശവും
ദൈവാരാധനയുമെല്ലാം ഓരോ വ്യക്തിയുടെയും സ്വകാര്യവ്യവഹാരത്തില്‍ മാത്രം
പരിമിതമായിരിക്കണം, വ്യക്തിജീവിതമാക്കുന്ന അതികൂടുസ്സായ വലയത്തിന് പുറത്തുള്ള സകല ലൌകിക
ഇടപാടുകളെയും കേവലം ഭൌതിക വീക്ഷണകോണിലൂടെ നോക്കിക്കാണുകയും അവയെപ്പറ്റി അവനവന്റെ
ഹിതത്തിനൊത്ത് തീരുമാനം കല്‍പിക്കുകകയും വേണം. തദ്വിഷയകമായി ദൈവം എന്ത് പറയുന്നു, ദൈവനിര്‍ദ്ദേശമെന്ത്, ദൈവിക
ഗ്രന്ഥത്തില്‍ എന്തെഴുതിയിരിക്കുന്നു എന്നും മറ്റുമുള്ള പ്രശ്നം ഉളവാക്കുന്നില്ല.
(പേജ് 8)
ബ്രാക്കറ്റിലുള്ളത് എന്റെത്. ഇത് വെച്ച് ഇവിടെയുള്ള ഏതെങ്കിലും ഒരു
മുസ്ലിമിന് മൌദൂദിയുടേതല്ലാത്ത ഒരു വീക്ഷണം ഇക്കാര്യത്തില്‍ സ്വീകരിക്കാനാവുമോ ?.
about an hour
ago · Like · 3
Harun Vayalar
Ptr thanks latheefka..smething made clear now
about an hour
ago · Like · 1
Abdul Latheef CK മൌദൂദി
എതിര്‍ക്കുന്ന ഒരു ദേശിയതയുണ്ട് അത് ഏതാണ് എന്നദ്ദേഹം വിവരിക്കുന്നു. ഇവിടെയുള്ള
ഏതെങ്കിലും മുസ്ലിമിന് അതിനെ തന്റെ വിശ്വാസത്തിന്റെ ഭാഗമായി അംഗീകരിക്കാനാവുമോ
എന്ന് സ്വയം ചോദിച്ചു നോക്കുക. ഇവിടെ മറുപടി പറയുക. സ്വന്തം ദേശത്തോടുള്ള
ഓരോരുത്തരുടെയും സ്നേഹം അത് മനസ്സിലാക്കാം എന്നാല്‍ അത് അന്തമായ ദേശീയതയാകുന്നത്
സത്യത്തോടും നീതിയോടും പ്രതിബദ്ധതയുള്ള ഒരു മനുഷ്യനും സ്വീകാര്യമാവുകയില്ല എന്നാണ്
ഞാന്‍ കരുതുന്നത് മുസ്ലിമിന്റെ കാര്യം പോകട്ടേ.. മതത്തെ മാറ്റിനിര്‍ത്തിയ ആധുനിക
മതേതരത്വം പകരം വെച്ചതാണ് ഈ നാഷനലിസം, പോപിന്റെയും സീസറിന്റെയും സ്വേഛാധിപത്യത്തിന്
തിരിച്ചടിയെന്നോണമാണ് ഇതിനെ കൊണ്ടുവന്നത്. ഓരോ ജനതയും അവരവരുടെ ദേശങ്ങളുടെയും താല്‍പര്യങ്ങളുടെയും
ഉടമാവകാശികളാണ് എന്ന നല്ല ചിന്തയില്‍നിന്നാണ് അതുണ്ടായത് എന്ന് മൌദൂദി തന്നെ
അംഗീകരിക്കുന്നു. എന്നാല്‍ പിന്നീട് അതൊരു തത്വമായി രൂപാന്തരപ്പെട്ടു. അങ്ങനെയാണ്
അത് ദൈവത്തെ പുറം തള്ളിയ സ്ഥാനത്ത് അവരോധിക്കപ്പെടുന്നത്. പുസ്തകത്തില്‍നിന്ന്
തന്നെ ഉദ്ധരിക്കാം.
((( നാഷനലിസം ഇന്ന് ഏതൊരു ജനതയുടെയും ഉന്നത ധാര്‍മിക മൂല്യം തങ്ങളുടെ
ദേശീയ താല്‍പര്യവും ജനാഭിലാഷവുംമത്രേ. കളവ്, വിശ്വാസവഞ്ചന അക്രമം തുടങ്ങി പുരാതന മത-ധര്‍മങ്ങളില്‍
നീചതരമായി വിചാരിക്കപ്പെട്ടിരുന്ന ഏത് ദുഷ് കൃത്യമായാലും കൊള്ളാം, അതു
നേഷനും ഫലപ്രദമാണെങ്കില്‍ സുകൃതമാണ്. സത്യസന്ധത നീതി, സത്യപാലനം
മുതലായ ഉത്തമ സദാചാര ഗുണമായി ഗണിക്കപ്പെട്ടിരുന്ന ഏത് സല്‍കൃത്യമായാലും ശരി, ദേശീയ
താല്‍പര്യത്തിന് ദോശമാണെങ്കില്‍ അത് പാപമാണ്. ജീവനും ധനവും സയവുമായാലും
വേണ്ടതില്ല. ധര്‍മവും മനുഷ്യത്വവും ആത്മാഭിമാനമായാലും വേണ്ടതില്ല..... (പേജ് 10)
ഈ കാഴ്ചപ്പാട് ഇസ്ലാമുമായി എത്രമാത്രം യോജിച്ച് പോകും എന്ന്
മനസ്സിലാക്കാന്‍ ഇസ്ലാമിനെക്കുറിച്ച സാമാന്യജ്ഞാനം മതി.
about an hour
ago · Like · 3
Abdul Latheef CK ഇനിയുള്ളത്
ജനാധിപത്യമാണ്, ജനാധിപത്യത്തിന്റെ എല്ലാ നല്ല വശങ്ങളെയും അംഗീകരിക്കുകയും
രാജാധിപത്യത്തെക്കാളും സ്വേഛാധിപത്യത്തെക്കാളും അതിനുള്ള മേന്‍മ എടുത്ത് പറയുകയും
ചെയ്യുക മാത്രമല്ല ഥിയോക്രസിയെയും മൌദൂദി തള്ളിക്കളയുന്നു. അദ്ദേഹം തള്ളുന്ന
ജനാധിപത്യത്തിന്റെ വശം ഏതെന്ന് നോക്കുക. ഇവിടെയുള്ള ഏതെങ്കിലും ഒരു
മുസ്ലിമിനോട് ഇക്കാര്യത്തില്‍ മൌദൂദിയോട് വിയോജിക്കാനുണ്ടെങ്കില്‍ ഇവിടെ തുറന്ന്
പറയുക.
ഓരോ ദേശവും ഓരോ ഭൂവിഭാഗവും അതതു ദേശവാസികളുടെ ഉടമയാണ്;
്വരാണ് അവിടത്തെ അധീശാധിപതികള്‍. ഈ വശത്തിലൂടെ പുരോഗമിച്ചുകൊണ്ട്
ജനാധിപത്യവാദമിന്ന് സ്വീകരിച്ചിട്ടുള്ള രൂപവിശേഷമിതാണ്. തങ്ങളുടെ അഭീഷ്ടത്തെയും
അഭിലാഷത്തെയും സംബന്ധിച്ചിടത്തോളം ഏതൊരു ജനതയും സര്‍വതന്ത്ര സ്വതന്ത്രമാകുന്നു.
ജനതയുടെ (അഥവാ പ്രയോഗത്തില്‍ 51 ശതമാനത്തിന്റെ) സാമൂഹികമായ അഭിലാഷത്തെയും
അഭീഷ്ടത്തെയും നിയന്ത്രിക്കുന്ന യാതൊരു ശക്തിയുമില്ല. സദാചാരപരമോ നാഗരികമോ
സാമൂഹികമോ സാമ്പത്തികമോ രാഷ്ട്രീയമോ ആയ ഏതു തത്ത്വമായാലും ശരി, ജനാഭിലാഷം
ശരിവെക്കുന്നതാണ് സത്യം, പൊതുജനാഭിപ്രായം തള്ളിക്കളയുന്ന തത്വം അസത്യവും
ജനഹിതത്തെ ആശ്രയിച്ചാണ് നിയമം നിലകൊള്ളുന്നത്, ജനഹിതത്തിന് യഥേഷ്ടം ഏത് നിയമവും നിര്‍മിക്കാനും
ദുര്‍ബലപ്പെടുത്താനും ഭേദഗതി ചെയ്യാനും സ്വാതന്ത്ര്യമുണ്ട്...... (പേജ് 11)
മതമില്ലാത്ത, മതത്തില്‍ ഇത്തരത്തില്‍ നിയമനിര്‍ദ്ദേശങ്ങളില്ലാത്തവരെ
സംബന്ധിച്ചിടത്തോളം അവരുടെ ഏക ഓപ്ഷന്‍ ഇതാണ് എങ്കിലും ഒരു മുസ്ലിമിനെ സംബന്ധിച്ച്
അവന് മറ്റുചില ഓപ്ഷനുകളുണ്ട്. അതുകൊണ്ട് അത് ഇന്നതാണ് എന്ന് വ്യക്തമാക്കുകയാണ്
മൌദൂദി ചെയ്തത്. അവര്‍ത്തിക്കട്ടേ ഈ വിഷയത്തില്‍ മൌദൂദിയെ അംഗീകരിക്കാത്ത ഒരു
മുസ്ലിമിന്റെ നിലപാട് വേറെ എന്താണ് ?.
about an hour
ago · Like · 3
Abdul Latheef CK 2
ഇന്ത്യൻ ജനാതിപത്ത്യ ത്തിൽ ഇട പെടുന്നതിന്ന് മൗദൂതിയുടെ സിന്താന്തങ്ങൾ എതിരല്ലാ
എന്ന് മനസിലാക്കാൻ നിങ്ങളുടെ നേത്രത്തത്തിന്ന് 6 പതിറ്റാണ്ടേളം കാത്തിരികേണ്ടി വന്നത് എന്ത്
കൊണ്ട്
about an hour ago · Edited · Like · 1
----------------------
ജനാധിപത്യത്തില്‍ ഇടപെടുക എന്നാല്‍ സ്വന്തം നിലക്ക് സ്ഥാനാര്‍ഥികളെ
നിര്‍ത്തുക മാത്രമല്ല. ഈ പറയുന്ന നിമിഷം വരെയും ജമാഅത്തെ ഇസ്ലാമി രാഷ്ട്രീയ പാര്‍ട്ടിയായി
രജിസ്റ്റര്‍ ചെയ്യുകയോ സ്ഥാനാര്‍ഥികളെ നിര്‍ത്തുകയോ ചെയ്തിട്ടില്ല.
വോട്ടെടുപ്പില്‍നിന്ന് വിട്ടുനില്‍ക്കുന്നത് വരെ ഒരു ജനാധിപത്യത്തില്‍
ഒരു തരം രാഷ്ട്രീയ തീരുമാനമാണ്. അതിന്റെ ഏറ്റവും പുതിയ രൂപമാണ് നിഷേധ വോട്ട്
മുകളില്‍ പറഞ്ഞ ആര്‍ക്കുമല്ല എന്റെ വോട്ട് എന്ന് പറയുമ്പോള്‍ തത്വത്തില്‍ തനിക്ക്
വോട്ട് ചെയ്യാവുന്ന ആരും ഇതിലില്ലെന്ന് പ്രഖ്യാപിക്കലാണ്. ജമാഅത്ത് തുടക്കത്തില്‍
(അന്ന് മറ്റുചില മുസ്ലിം സംഘടനകളും) വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നു. അത്
തന്നെയും ഹറാമെന്ന നിലക്കായിരുന്നില്ല. അടിയന്തിരാവസ്ഥ കാലത്ത് കോണ്‍ഗ്രസിന്
എതിരായി വോട്ട് ചെയ്തു, പിന്നീട് മൂല്യധിഷ്ടിതമായും, അതിന്
ശേഷം സാഹചര്യത്തിന്റെ തേട്ടം ഫാസിസത്തെ തടയലായതിനാല്‍ അതിന് സഹായകമായവിധം അവര്‍ക്ക്
എതിരായി വിജയസാധ്യതയുള്ളവര്‍ക്ക് വോട്ട് ചെയ്തു. പിന്നീട് ഇടതുപക്ഷത്തിന് മുന്‍തൂക്കം
നല്‍കി. ഇപ്പോള്‍ മൂല്യത്തില്‍ അടിയുറച്ച് മുന്നോട്ട് പോകും എന്ന് കരുതപ്പെടുന്ന
ഒരു പൊതു രാഷ്ട്രീയ വേദിക്ക് രൂപം നല്‍കി. അപ്പോള്‍ പിന്നെ ഈ ആറ് പതിറ്റാണ്ടിന്റെ
സംസാരം രാഷ്ട്രീയ പരമായ അജ്ഞതകൊണ്ടാകാനേ തരമുള്ളൂ...
about an hour
ago · Like · 2
Mujeebu Rahman "ദയവായി
സധാരണക്കാര്‍ക്ക് മനസ്സിലാകുന്ന രൂപത്തില്‍ മറുപടി പറയണമെന്നു"പറഞ്ഞിട്ട്
പോലും കമെന്റു ചെയ്ത ജമാഅത്തെ ഇസ്ലാമി പണ്ഡിത പടുക്കള്‍ ഓരോ നിസ്സാര ചോദ്യങ്ങള്‍ക്ക്
പോലും മറുപടി പറയാന്‍ ശ്രമിക്കുന്നത് സംസ്കൃത ഭാഷ സമം ചേര്‍ത്ത എഡിറ്റോറിയല്‍
തന്നെ നിരത്തിക്കൊണ്ടാണല്ലോ റബ്ബേ......ഇവര്‍ക്ക് ലളിതമായി കാര്യം പറയാന്‍
പാടില്ലെന്ന് വല്ല നിബന്ധനയും ഉണ്ടോ ഭരണ ഘടനയില്‍?ഈ ശങ്കരാടി ശൈലി ഒന്ന് അവസാനിപ്പിച്ചു കൂടെ വല്ല
മറുപടിയും ഉണ്ടെങ്കില്‍?!
about an hour
ago · Like · 1
Abdul Latheef CK ഇത്
ശങ്കരാടിയുടെ മറുപടിയായി തോന്നുന്നവര്‍ക്ക്, ഞങ്ങളെ സഹായിച്ചവരെ ഞങ്ങളും സഹായിക്കും എന്ന
രാഷ്ട്രീയ തത്വമോ , വല്ല കുഴപ്പത്തിലും ചാടിയാല്‍ രക്ഷപ്പെടുത്താന്‍ ഇന്ന പാര്‍ട്ടിക്കാരെ
കാണൂ എന്ന പൊതുസിദ്ധാന്തമോ ആയിരിക്കും നല്ലത്.
6 അഭിപ്രായ(ങ്ങള്‍):
ഇതിൽ മനസ്സിലാവാത്ത താത്വിക വിശകലനങ്ങൾ ഒന്നുമില്ല. മനസ്സ് തുറക്കാത്തവർക്ക് മനസ്സിലാക്കാനും പറ്റില്ല. വ്യക്തമായും വസ്തുനിഷ്ഠമായും കാര്യങ്ങൾ പറഞ്ഞിട്ടും 'ശങ്കരാടി' എന്ന് ആരോപണം ഉന്നയിക്കുന്നവർ അവരുടെ ബുദ്ധിയെ ഓർത്ത് പരിതപിക്കട്ടെ.
തലക്കെട്ട് കണ്ടാണ് വായിച്ചുനോക്കിയത് .. മൌദൂദിയുടെ സിദ്ധാന്തങ്ങളില്‍ നിന്ന് ഈ ഒളിച്ചോട്ടം ആത്മാര്‍ഥമോ അതോ വേഷം കെട്ടലോ എന്ന സരളമായ സംശയത്തിന് മറുപടി ആരിഫലിക്ക് പോലും ഇല്ലാത്തപ്പോ ഈ പാവം എന്തു ചെയ്യാനാല്ലേ..?
@എ പി അബൂബക്കര്‍
മൌദൂദി എന്തെങ്കിലും പുതിയ സിദ്ധാന്തം അവതരിപ്പിച്ചതായി വ്യക്തിപരമായി എന്റെ ശ്രദ്ധയില്‍ പെട്ടിട്ടില്ല. ഇതുസംബന്ധമായി അമീര്‍ തന്നെ നല്‍കിയ മറുപടി ഈ ഈ ബ്ലോഗില്‍ തന്നെ കാണാം. അതുകൊണ്ടുതന്നെ ഒളിച്ചോട്ടത്തിന്റെയോ വേഷം കെട്ടിലിന്റെയോ ആവശ്യം വരുന്നില്ല.
ജമാഅത്ത് മൌദൂദിയെ തള്ളിപ്പറഞ്ഞോ ഇവിടെ വായിക്കുക.
CK Latheef, I really respect you and appreciate your attempt to reply the things very open minded. Jamaate Islami is one of my favorite in India, because they explain the reason why their policy programs. I dont see any other organization can explain the things like this. They saved a lot of people from communism in earlier generation in Malabar area. Now it seems it has more responsibility to save young people from extremism.They are doing it.
I request every one to read the 'Prabodhanam 50th anniversary edition'. I read that only, it explains what is Jamaat and what is not. How it comes to decision based up on the ideology.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
അത് വിമർശനങ്ങളാകട്ടേ വിയോജിപ്പുകളാകട്ടേ, ഇവിടെ രേഖപ്പെടുത്തുക. കേവല തർക്കവിതർക്കങ്ങൾ സ്വാഗതം ചെയ്യുന്നില്ല.