'നന്മയിലേക്കു ക്ഷണിക്കുകയും ധര്‍മം കല്‍പിക്കുകയും അധര്‍മം വിലക്കുകയും ചെയ്യുന്ന ഒരു സമൂഹം നിങ്ങളില്‍ ഉണ്ടായിരിക്കേണ്ടത് അനിവാര്യമാകുന്നു. ഈ ദൌത്യം നിര്‍വഹിക്കുന്നവരാരോ അവരാകുന്നു മോക്ഷം പ്രാപിക്കുന്നവര്‍.' (വിശുദ്ധ ഖുർആൻ )

ശനിയാഴ്‌ച, മേയ് 03, 2014

പ്രതിരോധം അപരാധമല്ല പക്ഷെ ....


പ്രതിരോധം അപരാധമല്ല എന്ന തലക്കെട്ടില്‍ ഒരു പോസ്റ്റര്‍ വ്യാപകമായി ശ്രദ്ധയില്‍ പെട്ടിരുന്നു. അത് അങ്ങനെ തന്നെ അംഗീകരിക്കുന്നു. എന്നാല്‍ എന്താണ് പ്രതിരോധം ?. പ്രതിരോധവും പ്രത്യാക്രമണവും പ്രതികാരവും തമ്മിലുള്ള ബന്ധമെന്താണ് ?. ഇതിലേതാണ് ജിഹാദിന്റെ പരിധിയില്‍ വരുന്നത്? ഏതാണ് കുറ്റകരം ? ഏതാണ് നിയമവിരുദ്ധം ? നെറ്റ് ആക്ടിവിസ്റ്റുകളുടെയും സോഷ്യല്‍നെറ്റ് വര്‍ക്കില്‍ സംവദിക്കുന്നവര്‍ക്കിടയിലും ആശയക്കുഴപ്പം പ്രകടമാക്കുന്ന പദാവലികളാണിവ. ബംഗ്ലാദേശില്‍ അന്യായമായ വധശിക്ഷക്ക് വിധേയമാക്കപ്പെടുന്ന ജമാഅത്ത് നേതാക്കളെ ശഹീദ് എന്ന് പരാമര്‍ശിക്കുമ്പോള്‍ ചിലര്‍ക്ക് സംശയം അപ്പോള്‍ എന്താണ് ജിഹാദ് എന്ന്. ഇങ്ങനെ നോക്കുമ്പോള്‍ പലര്‍ക്കും ഒരു എത്തും പിടിയും കിട്ടാത്ത മേഖലയാണിത്. എന്നാല്‍ ജീവന്‍ കൊണ്ടുള്ള കളിയായതിനാല്‍ ഇക്കാര്യത്തില്‍ സാധ്യമാക്കുന്ന പഠനം ആവശ്യമാണ് താനും. അതല്ലെങ്കില്‍ സമൂഹത്തില്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാന്‍ പര്യാപ്തമാണ് ഈ വിഷയത്തിലെ ആശയക്കുഴപ്പങ്ങളൊക്കെയും. അതിനാല്‍ ഈ വാക്കുകളെ ഞാന്‍ മനസ്സിലാക്കിയത് വെച്ച് വിശദീകരിക്കാനാണ് ആഗ്രഹിക്കുന്നത്. ഇസ്ലാമിക പ്രമാണങ്ങളെക്കുറിച്ച സാമാന്യധാരണയുണ്ടെങ്കില്‍ നിങ്ങളുടെ ബുദ്ധി തന്നെ ഞാന്‍ പറയുന്ന കാര്യങ്ങളെ അംഗീകരിക്കും എന്നെനിക്ക് ഉറപ്പുണ്ട്. അതിനാല്‍ ഈ പദങ്ങളെ ഓരോന്നായി പരിശോധിക്കാം. 


പ്രതിരോധം എന്നാല്‍. 


പ്രതിരോധം എന്നത് ജന്തുസഹചമായ ഒരു പ്രതികരണമാണ്. ഏത് നിയമവ്യവസ്ഥയനുസരിച്ചും അത് അനുവദനീയമാണ്. സ്വന്തത്തെ പ്രതിരോധിച്ചതിന്റെ പേരില്‍ ആരും ആരെയും കുറ്റക്കാരായി വിധിക്കാറില്ല. സ്വന്തം ശരീരത്തെയും സമ്പത്തിനെയും അഭിമാനത്തെയുമൊക്കെ കടന്നാക്രമണങ്ങളില്‍നിന്ന് പ്രതിരോധിക്കാം. ഈ പൊതുധാരണയില്‍നിന്നാണ്, പ്രത്യാക്രമണത്തെയും പ്രതികാരത്തെയുമൊക്കെ പ്രതിരോധം എന്ന രൂപത്തില്‍ ന്യായീകരിക്കുന്നത്. രാജ്യത്ത് മുസ്ലിം ന്യൂനപക്ഷങ്ങള്‍ വര്‍ഗീയ ഫാസിസ്റ്റുകളാല്‍ നിരന്തരം കലാപത്തിനിരയാവുകയും കലാപം തടയേണ്ട ഭരണകൂടവും നിയമപാലകരും മിക്കപ്പോഴും അക്രമികളുടെ പക്ഷത്ത് നില്‍ക്കുകയും ചെയ്യുക പതിവായപ്പോഴാണ്. മുസ്ലിം സമുഹത്തിലെ യുവാക്കളില്‍ ചിലര്‍ പ്രതിരോധത്തെക്കുറിച്ച് ചിന്തിച്ചുതുടങ്ങിയത്. ദുര്‍ബലരും ദരിദ്രരുമായ മുസ്ലിംകള്‍ ജന്തുസഹജമായ ചെറുത്ത് നില്‍പ്പുപോലും നടത്താത്ത പശ്ചാതലത്തില്‍ അക്രമികള്‍ക്ക് വലിയ സൌകര്യമായി. മുസ്ലിംകള്‍ സാമ്പത്തികമായി മെച്ചപ്പെട്ട ചില പോക്കറ്റുകളില്‍ അപ്രതീക്ഷിതമായും ആസുത്രിതമായും കലാപങ്ങള്‍ ഉണ്ടാക്കുകയും അവരുടെ കച്ചവട സ്ഥാപനങ്ങള്‍ തകര്‍ക്കപ്പെടുകയും അഗ്നിക്കിരയാക്കപ്പെടുകുയം ചെയ്തു. അക്കാലത്ത് സ്വാഭാവികമായ പ്രതിരോധമെങ്കിലും മുസ്ലിംകള്‍ സ്വീകരിച്ചുപോയെങ്കില്‍ എന്നാഗ്രഹിക്കാത്തവര്‍ ഉണ്ടാവില്ല. കേരളത്തിലെ വടക്കന്‍ ഭാഗങ്ങളിലും സമാനമായ ആക്രമണങ്ങള്‍ ഉണ്ടായി. അത് പക്ഷെ ആര്‍.എസ്.എസുകാരില്‍നിന്നായിരുന്നില്ല. വര്‍ഗീയതക്ക് വിധേയമായ കമ്മ്യൂണിസ്റ്റുകാരില്‍നിന്നായിരുന്നു. 

ഈ ഘട്ടത്തിലാണ് തെക്കന്‍ കേരളത്തില്‍ മഅ്ദനിയുടെ ഓളം ഉണ്ടായത്. അദ്ദേഹം ആക്രണത്തെക്കുറിച്ചായിരുന്നില്ല സംസാരിച്ചത്, മറിച്ച് പ്രതിരോധത്തെക്കുറിച്ചായിരുന്നു. കേരളം ആര്‍എസ്.എസു പ്രവര്‍ത്തനം സജീവമാണെങ്കിലും പറയത്തക്കരൂപത്തില്‍ അവര്‍ ഉത്തരേന്ത്യയിലേത് പോലെ മുസ്ലിംകളെ ഉന്നമാക്കി ആക്രമണങ്ങള്‍ നടത്തിയിരുന്നില്ല എന്നാണ് എന്റെ അറിവ്. എവിടെയെങ്കിലുമൊക്കെ ഒറ്റപ്പെട്ട സംഭവങ്ങള്‍ നടന്നിരിക്കാം എന്നത് നിഷേധിക്കുന്നില്ല. അതിനാല്‍ മഅ് ദനി ആര്‍.എസ്.എസിന് ബദലായി ഐ.എസ്.എസ് എന്ന സംഘടന രൂപീകരിച്ചുിരുന്നുവെങ്കില്‍ പ്രധാന പരിപാടി ആവേശപ്രസംഗങ്ങളായിരുന്നു. കറുത്തകുപ്പായമിട്ട കുറേ കരിമ്പൂച്ചകള്‍ ബൈക്കിലും മറ്റു കസര്‍ത്ത് നടത്തിയതല്ലാതെ. ഫാസിസ്റ്റുകള്‍ക്കെതിരില്‍ ഒരു പ്രതിരോധമോ പ്രത്യാക്രണമോ നടത്തിയതായി അന്നൊന്നും പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായി അറിയില്ല. ആയിടക്ക് ബാബരി മസ്ജിദ് തകര്‍ക്കപ്പെടുകയും അതിന് കാരണക്കാരായ ഹൈന്ദവ ഫാസിസ്റ്റ് സംഘടനകളെ നിരോധിച്ച കൂട്ടത്തില്‍ ഐ.എസ്.എസ് നെയും നിരോധിച്ചു. ജമാഅത്തെ ഇസ്ലാമിയും അന്ന് നിരോധിക്കപ്പെട്ടു. നിയമ പോരാട്ടത്തിനൊടുവില്‍ ജമാഅത്തെ ഇസ്ലാമി സുപ്രീം കോടതിയില്‍ നിരപരാധിത്തം തെളിയിക്കപ്പെട്ട് നിരോധനം നീക്കി. എന്നാല്‍ ഐ.എസ്.എസ് അതില്‍ പരാജയപ്പെട്ടു. പക്ഷെ ആര്‍എസ്.എസ് നിരോധിക്കപ്പെട്ടപ്പോള്‍ തന്നെ അക്കാരണം പറഞ്ഞ് ഐ.എസ്.എസ് പിരിച്ചുവിട്ടിരുന്നു. 


 പ്രത്യാക്രമണവും പ്രതികാരവും ആവുന്നതെപ്പോള്‍. 

ഒരു അക്രമി അക്രമണം നടത്തുമ്പോള്‍ അതിനെ ചെറുക്കുന്നത് പ്രതിരോധവും, ആക്രമണം നടത്തിയപ്പോള്‍ നിസ്സഹാനായി പോവുകയും പിന്നീട് സംഘടിച്ച് ആ വ്യക്തിയെ തേടിപിടിച്ച് ആക്രമിച്ചാല്‍ അത് പ്രതികാരവുമാണ്. സമാന സ്വഭാവത്തില്‍ മറ്റൊരു സന്ദര്‍ഭത്തില്‍ അദ്ദേഹത്തെയും കുടുംബത്തെയും ആക്രമിക്കുന്നത് പ്രത്യാക്രമണവും. ഇതുപറയുമ്പോള്‍ പതിവായി ഉന്നയിക്കപ്പെടുന്ന ഒരു കാര്യമുണ്ട്. പ്രതിരോധം നിയമപരമായി ന്യയീകരിക്കപ്പെടുമെങ്കിലും പ്രതികാരവും പ്രത്യാക്രമണവും നിയമം കയ്യിലെടുക്കലാണ്. ഒരു നിയമവ്യവസ്ഥക്ക് ഉള്ളിലും അത് അനുവധിക്കപ്പെടുകയില്ല. ഇതില്‍നിന്ന് രക്ഷപ്പെടാന്‍ കണ്ടെത്തിയ ഒരു സൂത്രമാണ് തങ്ങള്‍ നടത്തുന്നത് ജിഹാദ് ആണ് എന്ന വാദം. അങ്ങനെ വരുമ്പോള്‍ നിയമപാലകരുടെയും ജനങ്ങളുടെയും മുന്നില്‍ അവര്‍ അക്രമം നടത്തിയവരല്ല മറിച്ച് ഇസ്ലാമിലെ ജിഹാദ് എന്ന സല്‍കര്‍മം ചെയ്തവര്‍ എന്ന സല്‍പേര് സമ്പാദിക്കാം എന്നായിരിക്കും ഇത്തരക്കാരുടെ ഉള്ളിലിരുപ്പ്. ഇതിലൂടെ ഇസ്ലാമിന് വളരെ ഗുരുതരമായ ഒരു അപകടം ഇവര്‍ ഉണ്ടാക്കിവെക്കുന്നു. നിയമവ്യവസ്ഥയനുസരിച്ച് കുറ്റകരമായ കാര്യം ഇസ്ലാമിന്റെ പവിത്രകര്‍മമായി തെറ്റിദ്ധരിപ്പിക്കുന്നതിലൂടെ ഇസ്ലാം തന്നെ പ്രശ്നമാണ് എന്ന് വരുന്നു. ഇസ്ലാമും ജിഹാദുമൊക്കെ ഭരണകൂടത്തിന്റെ കണ്ണിലെ കരടാകുന്നത് അങ്ങിനെയാണ്. ജിഹാദ് എന്ന് കേട്ടാല്‍ പോലും ഇപ്പോള്‍ നിയമപാലകര്‍ക്ക് ഒരു തരം വെകിളി അനുഭവപ്പെടുന്ന അവസ്ഥ വന്നത് അങ്ങനെയാണ്. ഇസ്ലാമിക പ്രസിദ്ധീകരണങ്ങളും പ്രബോധനപരമായ പുസ്തകങ്ങളും വരെ എന്തോ അപകടം വരുത്തുന്ന സംഗതികളാണ് എന്ന് തോന്നിത്തുടങ്ങിയിരിക്കുന്നു. രാഷ്ട്രീയപരമായ പകപോക്കലുകള്‍ നടത്തുകയും തിരിച്ച് ആക്രമിക്കപ്പെടുന്നവരെ രക്തസാക്ഷികളും പ്രവാചകാനുചരന്‍മാരോട് സദൃശപ്പെടുത്തി നിരന്തരം ഫെയ്സ് ബുക്ക് പോസ്റ്റുകളിടുകയും ചെയ്യുന്നു. അതിനാല്‍ എന്താണ് ഇസ്ലാമില ജിഹാദ് എന്ന് വിശദീകരിക്കേണ്ടി വരുന്നു. 

ഇന്ത്യന്‍മുസ്ലിംകളുടെ അവസ്ഥ. 

ഇന്ത്യന്‍ മുസ്ലിംകള്‍ ഒരു മതേതരജനാധിപത്യ രാഷ്ട്രത്തിലെ തുല്യാവകാശങ്ങളുള്ള പൌരന്‍മാരാണ്. അവരുടെ നിയമാനുസൃതമായ അവകാശങ്ങള്‍ ഉറപ്പുവരുത്താന്‍ ഭരണഘടനാവിധേയമായ ശ്രമങ്ങളാണാവശ്യം. നിയമങ്ങള്‍ നടപ്പാക്കുന്നിടത്ത് പോരായ്മകളുണ്ടെങ്കില്‍ അവ തിരുത്തുന്നതിന് ജനാധിപത്യപരമായ മാര്‍ഗങ്ങളവലംഭിക്കണം. നിസംഗതവെടിയുന്നില്ലെങ്കില്‍ ഇരകള്‍ക്കിയടയില്‍ ബോധവല്‍ക്കരണം നടത്തി നിയമവിധേയമായ രൂപത്തില്‍ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കണം. രാജ്യത്ത് നിലനില്‍ക്കുന്ന രാഷ്ട്രീയ സംവിധാനങ്ങളെയും വോട്ടിനെയും ഉപയോഗപ്പെടുത്തണം. ഒരു കാര്യം ഉറപ്പാണ്. രാജ്യം മുച്ചൂടും വര്‍ഗീയവല്‍ക്കരിക്കപ്പെട്ടിട്ടില്ല. ഇപ്പോഴും നിയമത്തിന്റെ പരിരക്ഷ മുസ്ലിംകള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നുണ്ട്. എന്നാല്‍ ഇയ്യിടെയായി അതില്ല എന്ന് തോന്നാന്‍ കാരണം. മനുഷ്യത്വവിരുദ്ധമായ ചില കാടന്‍നിയമങ്ങളുടെ കുരുക്കില്‍ ബോധപൂര്‍വം മുസ്ലിംകളെ കുരുക്കിയിടുന്നത് കൊണ്ടാണ്. പലപ്പോഴും വേണ്ടത്ര നിയമ സഹായം നല്‍കാന്‍ മുസ്ലിം സംഘടനകള്‍ക്കും രാഷ്ട്രീയകൂട്ടായ്മകള്‍ക്കും കഴിയുന്നില്ല. വിദ്യാസമ്പന്നരായ മുസ്ലിം യുവാക്കളെ രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ നിഗൂഢശക്തികളാല്‍ നടത്തപ്പെടുന്ന സ്ഫോടനങ്ങളുടെ മറപറ്റി പിടിച്ചുകൊണ്ടു പോകുന്നു. എന്നാല്‍ അതിനെതിരില്‍ ജനങ്ങള്‍ ഇളകി വശായപ്പോള്‍ ഇയ്യിടെ അവരില്‍ ചിലരെ വെറുതെ വിട്ടു. അതേ പ്രകാരം ഏതാനും എസ്.ഐ.ഓ കാരെ ഇപ്രകാരം പിടിച്ചപ്പോള്‍ അതിനെ നിയമപരമായി പിന്തുടര്‍ന്നപ്പോള്‍ പതിവ് പീഢന പവര്‍വ്വത്തിന് ഇരയാക്കാതെയും നീണ്ട വിചാരണത്തടവ് വിധിക്കാതെയും സ്വതന്ത്രരാക്കാന്‍ കഴിഞ്ഞതും രാജ്യം പൂര്‍ണമായും മുസ്ലിം വിരുദ്ധതക്ക് അടിമപ്പെട്ടിട്ടില്ല എന്നതിന്റെ തെളിവാണ്. സ്വേഛാധിപത്യം നിലനില്‍ക്കുന്ന ഈജിപ്തും സ്വേഛാധിപത്യപ്രവണത കാണിക്കുന്ന ബംഗ്ലാദേശുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യന്‍ മുസ്ലികള്‍ ഏറെ സ്വതന്ത്ര്യവും സൌകര്യവും നീതിയും അനുഭവിക്കുന്നുവെന്ന് പറയാതെ തരമില്ല. 

എന്നാല്‍ സായുധജിഹാദി വാദക്കാര്‍ ഈ പോസ്റ്റീവായ വശം പാടെ അവഗണിക്കുകയും. തങ്ങളുടെ പ്രതിരോധവും പ്രതികാരവും ഉള്ളതുകൊണ്ടാണ് മുസ്ലിം സമൂഹം ഇവിടെ നിലനില്‍ക്കുന്നത് എന്ന് ആശ്വാസം കൊള്ളുകയും ചെയ്യുന്നുവെന്നതാണ് അനുഭവം. 

ജിഹാദ് എന്നാല്‍ എന്താണ് ?. 

'ഒരു ഉദ്ദേശ്യം നേടേണ്ടതിന് അങ്ങേയറ്റത്തോളമുള്ള പരിശ്രമം വിനിയോഗിക്കുകയെന്നാണ് 'ജിഹാദി'ന്റെ അര്‍ഥം. ഇത് 'യുദ്ധ'ത്തിന്റെ പര്യായമല്ല; യുദ്ധത്തിന് അറബിയില്‍ 'ഖിതാല്‍' എന്ന വാക്കാണ് സാധാരണ ഉപയോഗിക്കാറുള്ളത്. 'ജിഹാദി'ന് അതിലും എത്രയോ വിപുലവും വിശാലവുമായ അര്‍ഥമാണുള്ളത്. സകലവിധ ത്യാഗപരിശ്രമങ്ങളും അതില്‍ ഉള്‍പ്പെടുന്നു. ലക്ഷ്യത്തെക്കുറിച്ചുള്ള ചിന്തയില്‍ സദാ മുഴുകിയിരിക്കുക, ഹൃദയമസ്തിഷ്‌കങ്ങള്‍കൊണ്ട് അത് പ്രാപിക്കുന്നതിനുള്ള പോംവഴികളാരാഞ്ഞുകൊണ്ടിരിക്കുക, നാവുകൊണ്ടും പേനകൊണ്ടും അതിനെ പ്രചരിപ്പിക്കുക, കൈകാലുകള്‍കൊണ്ട് അതിനുവേണ്ടി പരിശ്രമങ്ങള്‍ നടത്തുക, സാധ്യമായ എല്ലാ ഉപകരണസാമഗ്രികളും അതിന്റെ പ്രചാരണത്തിനായി ഉപയോഗപ്പെടുത്തുക, ആ മാര്‍ഗത്തില്‍ നേരിടുന്ന ഏതു പ്രതിബന്ധങ്ങളെയും പൂര്‍ണശക്തിയോടെയും ധൈര്യസ്ഥൈര്യത്തോടെയും നേരിടുക, ആവശ്യം വരുമ്പോള്‍ ജീവനെപ്പോലും ബലിയര്‍പ്പിക്കാന്‍ മടികാണിക്കാതിരിക്കുക ഇവക്കെല്ലാം കൂടിയുള്ള പേരാണ് 'ജിഹാദ്'. അത്തരം ത്യാഗപരിശ്രമങ്ങള്‍ ചെയ്യുന്നവനത്രെ 'മുജാഹിദ്!' 'അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ജിഹാദ് ചെയ്യുക'യെന്നാല്‍, പ്രസ്തുത ത്യാഗപരിശ്രമങ്ങളെല്ലാം അല്ലാഹുവിന്റെ പ്രീതി ഉദ്ദേശിച്ചും അവന്റെ ദീന്‍ അവന്റെ ഭൂമിയില്‍ സ്ഥാപിതമാവേണ്ടതിനും അവന്റെ വാക്യം മറ്റെല്ലാ വാക്യങ്ങളെയും ജയിക്കേണ്ടതിനും മാത്രമായിരിക്കുകയും മറ്റൊരു താല്‍പര്യവും 'മുജാഹിദി'ന്റെ ലക്ഷ്യമാവാതിരിക്കുകയും ചെയ്കയെന്നാണ്.'' (തഫ്ഹീമുല്‍ ഖുര്‍ആന്‍ വാല്യം 1, പേജ് 150).

'ഒരു പ്രതികൂല ശക്തിയെ നേരിടുന്നതിന് സമരം നടത്തുകയും ത്യാഗപരിശ്രമങ്ങളനുഷ്ഠിക്കുകയും ചെയ്യുന്നതിനാണ് മുജാഹദഃ എന്നു പറയുക. ഒരു പ്രത്യേക എതിര്‍ശക്തിയെ ചൂണ്ടിക്കാണിക്കാതെ 'മുജാഹദഃ' എന്നു മാത്രം പറയുമ്പോള്‍ അതിനര്‍ഥം സമഗ്രവും സര്‍വതോമുഖവുമായ സമരം എന്നാണ്. വിശ്വാസി ഈ ലോകത്ത് നടത്തേണ്ട സമരം ഈ വിധത്തിലുള്ളതാണ്. തിന്മയനുവര്‍ത്തിക്കുന്നതുകൊണ്ടുണ്ടാകുന്ന നേട്ടങ്ങളെക്കുറിച്ച് പ്രലോഭിപ്പിക്കുന്ന ചെകുത്താനുമായി അവന്‍ സദാ സമരംചെയ്തുകൊണ്ടിരിക്കണം. തന്നെ ജഡികേച്ഛകളുടെ അടിമയാക്കാന്‍ ശക്തിയായി പ്രേരിപ്പിച്ചുകൊണ്ടിരിക്കുന്ന സ്വമനസ്സുമായും സമരം ചെയ്യണം. സ്വന്തം വീടു മുതല്‍ ചക്രവാളം വരെ വീക്ഷണങ്ങളിലും ദര്‍ശനങ്ങളിലും ധാര്‍മികതത്ത്വങ്ങളിലും നാഗരിക രീതികളിലും ആചാരസമ്പ്രദായങ്ങളിലും സാമൂഹിക-സാംസ്‌കാരിക നിയമങ്ങളിലും സത്യദീനിനെ എതിര്‍ക്കുന്ന സകല മനുഷ്യരോടും സമരം ചെയ്യണം. ദൈവത്തിന്റെ ആധിപത്യത്തില്‍നിന്നു മുക്തരായി സ്വന്തം ആധിപത്യം നടത്താന്‍ ശ്രമിക്കുകയും തങ്ങളുടെ കഴിവുകള്‍ നന്മക്കു പകരം തിന്മ പ്രചരിപ്പിക്കാന്‍ വിനിയോഗിക്കുകയും ചെയ്യുന്ന സാമൂഹിക നേതൃത്വത്തോടും സമരം ചെയ്യണം. ഇത് ഒന്നോ രണ്ടോ നാളത്തെ സമരമല്ല, ആജീവനാന്ത സമരമാണ്. ദിവസത്തില്‍, ഇരുപത്തിനാലു മണിക്കൂറും അവിരാമം തുടരുന്ന സമരം. ഏതെങ്കിലും ഒരു രംഗത്തുമാത്രം നടക്കുന്നതുമല്ല ഈ സമരം. ജീവിതത്തിന്റെ എല്ലാ രംഗങ്ങളിലും ഇത് നടക്കേണ്ടതാണ്. ഇതിനെക്കുറിച്ചാണ് ഹദ്‌റത്ത് ഹസന്‍ ബസ്വരി പറയുന്നത്: 'മനുഷ്യന്‍ തീര്‍ച്ചയായും ജിഹാദ് ചെയ്യുന്നുണ്ട്; അവന്‍ ഒരിക്കലും വാളെടുത്തിട്ടില്ലെങ്കിലും.'(തഫ്ഹീമുല്‍ ഖുര്‍ആന്‍ വാല്യം 3, പേജ് 645).

ഇവിടെ മൌദൂദിയെ ഉദ്ധരിച്ചത് ബോധപൂര്‍വമാണ്. മേല്‍ ലക്ഷ്യത്തിന് വേണ്ടി ആയുധമേന്തേണ്ടിവരികയാണെങ്കില്‍ അതും ജിഹാദ് തന്നെ. ഇസ്ലാമില്‍ അതിനെ ഖിതാല്‍ (യുദ്ധം) എന്നും ഉപയോഗിച്ചിട്ടുണ്ട്. സായുധജിഹാദിനെക്കുറിച്ചാണ് ഇനി ഏതാനും കാര്യങ്ങള്‍ പറയാന്‍ ഉദ്ദേശിക്കുന്നത്. സായുധ ജിഹാദ് എന്നാല്‍ ഒരു കൂട്ടം മുസ്ലിംകള്‍ ഒരു സുപ്രഭാതത്തില്‍ ഒരു നേതാവിനെ തെരഞ്ഞെടുത്ത് ആയുധസജ്ജരായി മുസ്ലിംകളല്ലാത്തവര്‍ക്കെതിരെ നടത്തുന്ന പോരാട്ടമല്ല. ആക്രമണത്തിന് വിധേയരാക്കുന്നവര്‍ ഇസ്ലാമിനോട് ശത്രുത പുലര്‍ത്തുന്നുണ്ടോ അല്ലേ എന്നതൊന്നുമല്ല സായുധ ജിഹാദിനെ ന്യായീകരിക്കുന്നത്. മറിച്ച് അതിന് അര്‍ഹതയുള്ളവര്‍ അതിന് അര്‍ഹതയുള്ളവരോടാകുന്നുണ്ടോ എന്നൊക്കെ പരിഗണിക്കേണ്ടതുണ്ട്. 

സായുധജിഹാദിന്റെ ഘട്ടം. 

ഇസ്ലാമിക പ്രമാണമനുസരിച്ച് ദഅ് വത്തിന്റെയും ഹിജ്റയുടെയും ഘട്ടങ്ങള്‍ക്ക് ശേഷമാണ് സായുധ ജിഹാദ് വരുന്നത്. ഇത് അറിയുന്ന ജിഹാദി ഗ്രൂപുകള്‍ ഈ ഘട്ടം കടന്നിരിക്കുന്നുവെന്ന് വാദിക്കാറാണ് പതിവ്. അത് ഒരു തന്ത്രമാണ് എന്ന് വിഷയം കൂടുതല്‍ പഠിച്ചാല്‍ ബോധ്യപ്പെടും. ഒരു ജനതയോടുള്ള ന്യായപ്രമാണം (ഹുജ്ജത്ത്) പൂര്‍ത്തീകരിച്ചിരിക്കണം. അതിലൂടെ അവരിലെ നല്ലവരെയും ചീത്ത ആളുകളെയും പൂര്‍ണമായും വേര്‍പ്പെടുത്തപ്പെടും. നല്ലവരെ പ്രബോധനത്തിന് വഴിപ്പെടുകയും അവര്‍ നന്മയുടെ മാര്‍ഗത്തില്‍ ജീവാര്‍പ്പണത്തിന് വരെ സന്നദ്ധമാക്കുകയും ചെയ്യും. അതോടൊപ്പം അത്തരം ആളുകള്‍ക്ക് അധികാരമുള്ള ഒരു സ്വതന്ത്ര പ്രദേശം, സ്വതന്ത്രരും സുസംഘടിതരുമായ ഒരു സംഘം, അവരുടെ മേലുള്ള ശാസനാധികാരം, അവര്‍ക്ക് കാലാനുസൃതമായ സൈനിക പരിശീലനം നല്‍കാനുള്ള സംവിധാനം എന്നിവയൊക്കെയുണ്ടാകും. മാത്രം പോരാ സായുധജിഹാദിന് ചില ഉപാധികളുണ്ട് അവ പൂര്‍ത്തീകരിക്കപ്പെടണം. അതേ കുറിച്ച് ശേഷം പറയാം. എന്നാല്‍ പലപ്പോഴും നടക്കുന്നത്. വളരെ പരിമിതമായ നിയന്ത്രണാധികാരമുള്ള ഒരു നേതാവിന് കീഴില്‍ ആവേശം മാത്രം കൈമുതലാക്കി സംഘടിക്കുന്ന കുറേ ചെറുപ്പക്കാര്‍ എന്തെങ്കിലുമൊക്കെ ചെയ്തുകൂട്ടുക എന്നതാണ്. ചെയ്യുന്നതൊക്കെയും ചോദ്യം ചെയ്യുമ്പോള്‍ പ്രവര്‍ത്തകര്‍ വികാരം കൊണ്ട് ചെയ്താണ് നേതൃത്വത്തിന് അതില്‍ യാതൊരു പങ്കുമില്ല എന്ന് പറയും. ഇത്തരം ഗതികേടിന്റെ പേരല്ല ഇസ്ലാമിലെ ജിഹാദ്. ഇപ്രകാരം ആകുന്നത് ഉപാധികള്‍ പൂര്‍ത്തീകരിക്കപ്പെടുന്നതിന് മുമ്പ് ജിഹാദിന് വേണ്ടി ചാടിയിറങ്ങുന്നത് കൊണ്ടാണ്. ഇത്തരം രക്തം ചിന്തലുകള്‍ക്ക് അല്ലാഹുവിന്റെ പ്രതിഫലം ലഭിക്കുകയില്ലെന്ന് മാത്രമല്ല അതിന്റെ പേരില്‍ പിടികൂടപ്പെടുകയും നാശം വിതച്ച കുറ്റം ചുമത്തപ്പെടുകയും ചെയ്യും. അതിനും പുറമെ മുസ്ലിംകള്‍ക്ക് തുല്യാവകാശം ഉള്ള ഇന്ത്യപോലുള്ള ഒരു രാജ്യത്ത് ഇസ്ലാമിനെ ക്രൂരമായി തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്നു. 

സായുധ ജിഹാദിന്റെ ഉപാധികള്‍ 

1. ആര്‍ക്കെതിരിലാണോ യുദ്ധം പ്രഖ്യാപിക്കുന്നത് അവര്‍ക്ക് സത്യസന്ദേശം പൂര്‍ണമായും എത്തിയിട്ടുണ്ടാവണം. സന്ദേശമെത്തിച്ചുകൊടുക്കാതെ ആര്‍ക്കെതിരിലും യുദ്ധപ്രഖ്യാപനം പാടില്ല. സന്ദേശപ്രചാരണത്തിന് രണ്ട് രൂപങ്ങളുണ്ട് രണ്ടിലെയും യുദ്ധനിയമങ്ങള്‍ വ്യത്യസ്ഥമാണ്. 

എ. സന്ദേശപ്രചാരണം പ്രവാചകന്‍മാര്‍ മുഖേന ആയിരിക്കുക. സമ്പൂര്‍ണമായ സന്ദേശപ്രചാരണത്തിന്റെ മാധ്യമമാണ് പ്രവാചകന്‍. ന്യായപ്രമാണ പൂര്‍ത്തിരണത്തിന്റെ മുഴുവന്‍ ഉപാധികളും പൂര്‍ത്തീകരിക്കപ്പെടുന്നത് അദ്ദേഹത്തിലൂടെയാണ്. കാര്യകാരണങ്ങളുടേതായ ലോകത്ത് മനുഷ്യന്റെ യുക്തിബോധത്തെ തൃപ്തിപ്പെടുത്താവുന്ന എല്ലാ തെളിവുകളിലൂടെയും തികവാര്‍ന്ന രൂപത്തില്‍ ഒരു പ്രവാചകന് മാത്രമേ സമ്പൂര്‍ണമായ പ്രബോധനം നിര്‍വഹിക്കാന്‍ കഴിയൂ. ജനങ്ങളിലെ ഏറ്റവും ഉന്നതനായ വ്യക്തിയായിരിക്കും പ്രവാചകന്‍. പ്രവാചകത്വലബ്ധിക്ക് മുമ്പും ശേഷവും ഉദാത്തമായ സ്വാഭാവത്തിന്റെ ഉടമയായിരിക്കും അദ്ദേഹം. കളവ്, ചതി, ദുരാരോപണം, തട്ടിപ്പ്, ദുഷ്പെരുമാറ്റം, ഔന്നത്യനാട്യം, മേധാവിത്വവാഞ്ഛ തുടങ്ങിയ എല്ലവിധ സ്വഭാവദൂഷ്യങ്ങളില്‍നിന്നും മുക്തമായിരിക്കും. ശത്രക്കള്‍ക്ക് പോലും പ്രവാചകന്റെ സദ്ഗുണങ്ങളെ നിഷേധിക്കാനാവില്ല. സുന്ദരവും ഏവര്‍ക്കും മനസ്സിലാകുന്നതുമായ ലളിതമായ ഭാഷയിലായിരിക്കും അദ്ദേഹം സന്ദേശം എത്തിച്ചുകൊടുക്കുക. ശത്രുക്കള്‍ക്ക് പോലും മറുപടി പറയാനാവാത്തവിധം യുക്തിഭദ്രമായ രൂപത്തില്‍ അത് അദ്ദേഹം നിര്‍വഹിക്കും. നന്മയുടെ കണികയുള്ള ദുര്‍വൃത്തന്‍മാര്‍ വരെ അതില്‍ ആകൃഷ്ടരാകും. അദ്ദേഹം പ്രബോധനം ചെയ്യുന്ന നിയമത്തിന് മറ്റാരെക്കാളും വിധേയനാകുന്നത് അദ്ദേഹമാകും. തന്റെ പ്രബോധനത്തിന്റെ സത്യപൊരുള്‍ അനുചരന്മാരുടെ ജീവിതത്തിലൂടെ അദ്ദേഹം പ്രകാശിപ്പിക്കും. അതുകൊണ്ടുതന്നെ ഈ രൂപത്തില്‍ ന്യായപ്രമാണങ്ങളെല്ലാം പൂര്‍ത്തീകരിച്ചുകഴിഞ്ഞാല്‍ അവരിലെ അക്രമികള്‍ക്ക് പിന്നീട് അല്ലാഹു സാവകാശം നല്‍കാറില്ല. നൂഹ് , സ്വാലിഹ്, ശുഐബ് (അ) എന്നീ പ്രവാചകന്‍മാരുടെ ജനത എങ്ങനയാണ് നഷിപ്പിക്കപ്പെട്ടത് എന്ന് നോക്കുക. അവരില്‍നിന്നുള്ള ആക്രണം തുടരുകയും വിശ്വാസികള്‍ അതിനെ പ്രതിരോധിക്കുമാര്‍ ശക്തവുമാണെങ്കില്‍ അല്ലാഹു സായുധജിഹാദിന് അവര്‍ക്ക് അനുവാദം നല്‍കും. അപ്പോഴും യുദ്ധം ഒഴിവാക്കാന്‍ അവരുടെ മുന്നില്‍ ഉപാധിവെക്കും. സത്യമാര്‍ഗം സ്വീകരിക്കുകയോ, ഇസ്ലാമിക വ്യവസ്ഥക്ക് വിധേയമായികൊണ്ടോ അവര്‍ക്ക് യുദ്ധം ഒഴിവാക്കാം. നബി(സ) അറേബ്യയിലെ നിഷേധികള്‍ക്കെതിരെ നടത്തിയ യുദ്ധം ഇപ്രകാരമുള്ളതായിരുന്നു. ഇത്തരമൊരു ജിഹാദിന് ഇനി സാധ്യതയില്ല. 

ബി. പ്രബോധനം സജ്ജനങ്ങള്‍ മുഖേനയാവുക. ന്യായപ്രമാണത്തിന്റെ പൂര്‍ത്തീകരണം പ്രവാചകന്‍മാരിലുടെ സാധ്യമാകുന്ന അളവില്‍ സജ്ജനങ്ങളിലൂടെ സാധ്യമാവുകയില്ല. നേരത്തെ പറഞ്ഞ കഴിവുകളിലൊന്നും സജ്ജനങ്ങളായിരുന്നാലും പ്രവാചകന്മാര്‍ക്കൊപ്പം എത്തുകയില്ല എന്നത് ഉറപ്പാണല്ലോ. അതുകൊണ്ടു തന്നെ സത്യസത്യങ്ങളും കുഫറും ഇസ്ലാമും സമ്പൂര്‍ണമായി വേര്‍ത്തിരിയുകയില്ല. എന്നിരിക്കെ സത്യനിഷേധികള്‍ക്കെതിരെ സായുദ്ധമായ ഒരു പോരാട്ടത്തിനോ, സത്യനിഷേധികളെ ദൈവിക ശിക്ഷയിറക്കികൊണ്ട് നഷിപ്പിക്കാനോ അല്ലാഹു അനുമതി നല്‍കുകയില്ല. അതിനാല്‍ സജ്ജനങ്ങള്‍ സത്യനിഷേധികള്‍ക്കെതരില്‍ നടത്തുന്ന പോരാട്ടത്തിന് നീതിയും സമാധാനവും സ്ഥാപിക്കുക എന്ന ലക്ഷ്യം മാത്രമേ ഉണ്ടാവൂ. അവര്‍ അതിന് വിധേയമായാല്‍ പിന്നീട് ഒരടി മുന്നോട്ട് പോകാന്‍ പാടില്ല. സഹാബികള്‍ തങ്ങളുടെ എതിരാളി സമൂഹങ്ങള്‍ക്ക് എതിരില്‍ നടത്തിയ സായുധ പോരാട്ടം ഈ ഗണത്തിലാണ് പെടുക. ഇവിടെ അക്രമികളുടെ അക്രമം അവസാനിപ്പിച്ച് ഇസ്ലാമിക വ്യവസ്ഥിതിയില്‍ അവരുടെ വിധേയത്വം സ്ഥാപിക്കുക എന്നതാണ് സായുധപോരാട്ടത്തിന്റെ ലക്ഷ്യം. ഒരു രാഷ്ട്രീയ വ്യവസ്ഥയും അതിനുള്ളി ആ വ്യവസ്ഥക്കെതിരെ സായുധമായ പോരാട്ടം അനുവദിക്കുകയില്ല എന്ന് പ്രത്യേകം ഓര്‍ക്കുക. അതുതന്നെയാണ് ഫലത്തില്‍ ഈ സായുധപോരാട്ടം കൊണ്ട് ഉദ്ദേശിക്കുന്നത്. 

2. യുദ്ധം നടത്തുന്നത് സജ്ജനങ്ങളായിരിക്കുക. ഇതാണ് സായുധ ജിഹാദിന്റെ രണ്ടാമത്തെ ഉപാധി. ഇസ്ലാമിന്റെ ജിഹാദ് ലോകത്തെ കുഴപ്പത്തില്‍നിന്ന് രക്ഷിക്കാന്‍ വേണ്ടിയുള്ളതാണ്. അതുകൊണ്ടുതന്നെ അധര്‍മകാരികളായ ആളുകള്‍ക്ക് ഈ ജിഹാദ് നടത്താനുള്ള അവകാശമില്ല. അവര്‍ മാത്രമേ അത് നിര്‍വഹിക്കേണ്ടതുള്ളൂ. ജന്തുസഹജമായ വാസനയോടെ പ്രതികാരമനസ്സോടെയും ഒരു വിഭാഗത്തിനോടുള്ള വിദ്വേഷം നിറഞ്ഞ മനസ്സോടെയും നടത്തപ്പെടേണ്ട ഒന്നല്ല ഈ ജിഹാദ്. യുദ്ധം ചെയ്യുമ്പോഴും ജനങ്ങളോടുള്ള കാരുണ്യവും ആദരവും ഗുണകാംക്ഷയുമാണ് ഒരു മുജാഹിദിലുണ്ടാവുക. ദൈവപ്രീതിയുടെയും സത്യസംസ്ഥാപനത്തിന്റെയും വിശുദ്ധവികാരമല്ലാതെ മറ്റവല്ല പ്രചോദനവും അതിലുണ്ടെങ്കില്‍ ആ പരിശ്രമത്തിന് ഒരു വിലയും ഇസ്ലാമിന്റെ ദൃഷ്ടിയില്‍ ഉണ്ടായിരിക്കുകയില്ല. എന്നുമാത്രമല്ല അനാശ്യമായി ചിന്തുന്ന രക്തത്തിന്റെ ശാപം ആയാളെ പിടികൂടുകയും ചെയ്യും. പലപ്പോഴും സജ്ജനങ്ങളെന്നത് പോകട്ടെ സാമാന്യനീതിബോധമോ മാനുഷിക പെരുമാറ്റമോ അറിയാത്തവരാണ് ഇവിടെ ജിഹാദിന് ഒരുങ്ങി പുറപ്പെടുന്നത്. അവര്‍ മുന്നിലുള്ളവരോട് പ്രതികാരത്തിന്റെ രൂപത്തിലാണ് വിളയാടുന്നത്. തങ്ങള്‍ സംഘടന പോസ്റ്ററൊട്ടിച്ചപ്പോള്‍ ചോദ്യം ചെയ്തതോ എവിടെയോ വെച്ച് വിമര്‍ശിച്ചതോ ഒക്കെയാണ് ഇവരുടെ ജിഹാദിന് പ്രേരകം. 

3. യുദ്ധം ചെയ്യുന്നത് അധികാരമുള്ള അമീറിന്റെ നേതൃത്വത്തിലായിരിക്കുണം. തന്റെ സംഘത്തിന്റെ മേല്‍ അയാള്‍ക്ക് പൂര്‍ണമായ അധികാരം ഉണ്ടായിരിക്കണം. ജനങ്ങളുടെ മേല്‍ ശരീഅത്തിന്റെ നിയമങ്ങള്‍ നടപ്പാക്കാന്‍ സാധിക്കണം. ജനങ്ങളെ അതനുസരിച്ചുള്ള ജീവിതത്തിന് നിര്‍ബന്ധിക്കാന്‍ കഴിയണം. അല്ലാഹുവിന്റെതല്ലാത്ത ഒരു നിയമവ്യവസ്ഥക്കും വഴങ്ങുന്ന ആളാവരുത്. ചുരുക്കത്തില്‍ ഏതെങ്കിലും വ്യവസ്ഥയുടെ കീഴിലുള്ള ഒരു പ്രജയായ താല്‍കാലിക നേതാവിന് സായുധപോരാട്ടത്തിന് ഉത്തരവ് നല്‍കാനാവില്ല. പാലായനം ചെയ്ത് തന്റെ സംഘത്തെ ഏതെങ്കിലും സ്വതന്ത്രഭൂമിയില്‍ സംഘടിപ്പിച്ചതിനു ശേഷമല്ലാതെ പ്രവാചകരാരും യുദ്ധപ്രഖ്യാപനം നടത്തിയിട്ടില്ല എന്നതത്രേ ഇതിനുള്ള ശക്തമായ തെളിവ്. മൂസാനബിയുടെയും മുഹമ്മദ് നബി (സ)യുടെ ജീവിതം ഇത് സാക്ഷ്യപ്പെടുത്തുന്നു. ഇതിനെ പിന്തുടര്‍ന്ന് ലോകത്ത് സായുധജിഹാദ് നടത്തിയ നേതാക്കളും അനുയായികളും ഉണ്ട്. 

ഈ ഉപാധിക്ക് പിന്നിലെ യുക്തി രണ്ടാണ്. 

എ. ഒരു അസത്യവ്യവസ്ഥയെയോ വിഭാഗത്തെയോ സായുധപോരാട്ടത്തിലൂടെ വിധേയമാക്കിയാല്‍ അതിന്റെ സ്ഥാനത്ത് ഒരു സത്യവ്യവസ്ഥ അവര്‍ക്ക് കീഴപ്പെടാനും പിന്തുടരാനും ഒരു സത്യവ്യവസ്ഥയും നേതാവും ഉണ്ടാകേണ്ടതുണ്ട്. സത്യവ്യവസ്ഥ സ്ഥാപിതമാകുന്നതിന് മുമ്പ് അസത്യവ്യവസ്ഥയെ തകര്‍ക്കരുത്, അസത്യവ്യവസ്ഥ അനീതിപരമാണെങ്കില്‍ കൂടി. എന്നാല്‍ ജനാധിപത്യരൂപത്തിലുള്ള പ്രബോധനം ഇതില്‍ വരികയില്ല. സായുധപോരാട്ടത്തിലൂടെ അട്ടിമറി സമരം ആണ് ഉദ്ദേശിക്കുന്നത്. നിലവിലെ ഒരു വ്യവസ്ഥയെ ശിഥിലമാക്കാന്‍ പൂര്‍ണമായ അധികാരമുള്ള ഒരു അമീര്‍ വേണമെന്നില്ല, കൂറും അനുസരണവും പരീക്ഷണവിധേയരാക്കപ്പെട്ട അനുയായികളും വേണമെന്നില്ല. അംഗങ്ങള്‍ അസംഘടിതരും ലക്ഷ്യബോധവും ഉള്ളവരാവണം എന്നില്ല. പക്ഷെ പകരം ഒരു വ്യവസ്ഥരൂപീകരിക്കാന്‍ അതൊക്കെ അനിവാര്യമാണ്. അരാചകത്വവും അവ്യവസ്ഥയും പ്രകൃതിവിരുദ്ധമാണ്. അവ അല്ലാഹു ഇഷ്ടപ്പെടുന്നില്ല. ശിഥിലമായതിനെ ഉദ്ഗ്രഥിക്കാന്‍ കഴിയുമെന്ന് തെളിയിച്ചിട്ടില്ലാത്തവര്‍ക്ക് അല്ലാഹു യുദ്ധം ചെയ്യാന്‍ അനുമതി നല്‍കുന്നില്ല. 

ബി. യുദ്ധം ചെയ്യുന്ന സമൂഹത്തിന് മനുഷ്യന്റെ ധനത്തിനും ജീവന്നും മേല്‍ അസാധാരണായ അധികാരമാണ് കൈവരുന്നത്. തങ്ങളുടെ മേല്‍ ധാര്‍മികമായ അധികാരം മാത്രമുള്ള ഒരു നേതാവിന്റെ കീഴില്‍ സംഘടിച്ച സംഘത്തിന് ഒരിക്കലും അത്തരമൊരു അധികാരം നേടുക സാധ്യമല്ല. ഇസ്ലാമിലെ സായുധ ജിഹാദ് കേവലം ഒരു അട്ടിമറിയല്ല. അധികാരത്തിലിരിക്കുന്ന കക്ഷിയെ താഴെ ഇറക്കലും മാത്രമല്ല. തങ്ങള്‍ തുടച്ചുനീക്കാനുദ്ദേശിക്കുന്ന തിന്മ തങ്ങളുടെ അനുയായികള്‍ ചെയ്യുന്നത് വിലക്കാനാവാത്ത ഒരു നേതൃത്വം ഇല്ലെങ്കില്‍ ജനങ്ങളുടെ ജീവിനും ധനവും പന്താടാന്‍ അത്തരമൊരു സംഘത്തിന് അര്‍ഹതയില്ല. 

നമ്മുടെ നാട്ടില്‍ കാണുന്നത് പോലുള്ള ജിഹാദീഗ്രൂപ്പുകള്‍ തങ്ങള്‍ നടത്തുന്ന സായുധപോരാട്ടങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ മടിക്കുന്നതിന് കാരണം എന്താണെന്ന് ഇപ്പോള്‍ മനസ്സിലായിക്കാണും. ഇവിടെ നേതാക്കളും അനുയായികളും വളരെ ഉത്തരവാദപ്പെട്ട ഒരു വ്യവസ്ഥക്ക് കീഴിലാണ്. കേവലം ധാര്‍മിക അധികാരം മാത്രമുള്ള ഒരു നേതൃത്വം. ഇത്തരമൊരു നേതൃത്വത്തെകൊണ്ട് ആവുന്നത് കേവലം ധാര്‍മികമായ ഉപദേശങ്ങളും നിര്‍ദ്ദേശങ്ങളും നല്‍കുക എന്നത് മാത്രം. അതിനപ്പുറം ആയുധമെടുക്കാന്‍ അനുവാദം നല്‍കിയാല്‍ നിലവിലെ നിയമത്തിന്റെ പിടുത്തം അയാളുടെ മേല്‍ വന്ന് ഭവിക്കും. അതിന് കാണുന്ന പരിഹാരം പരസ്യമായി ചാനലുകളിലും മറ്റും നടത്തിയ ഉദ്യമം അണികളുടെ വികാരത്തള്ളിച്ചയായി മാത്രം കാണുകയും കൈകഴുകുകയും ചെയ്യുക എന്നതാണ്. 

4. ശക്തി സംഭരണം. സായുധജിഹാദിന്റെ നാലാമത്തെ ഉപാധിയാണിത്. ശക്തി എന്നത് ആയുധത്തിന്റെ ശക്തിമാത്രമല്ല. അത് ഏത് ഘട്ടത്തിലും നേടിയെടുക്കാം. എന്നാല്‍ ഇസ്ലാം ആവശ്യപ്പെടുന്ന കൃത്യമായ ആദ്യത്തെ മൂന്ന് ഉപാധികളിലൂടെ കടന്നുപോയാല്‍ മാത്രമേ യഥാര്‍ഥ ശക്തി സംഭരിക്കാനാവൂ. സ്വാബിരീന്‍ എന്ന വിശേഷണമുള്ള ഒരു സംഘം രൂപപ്പെടാന്‍ അനിവാര്യമായും ദഅ് വത്ത് അടക്കമുള്ള ഘട്ടം താണ്ടിക്കടക്കേണ്ടതുണ്ട്. ശരിയാ പ്രബോധനം എല്ലാ കഴിവും യോഗ്യതയുമുള്ള ആളുകളെ ചുറ്റും ഒരുമിച്ച് കൂട്ടും. ആവശ്യമായ വിഭവങ്ങള്‍ ഉല്‍പാദിപ്പിക്കാനുള്ള ശേഷി അവര്‍ക്കുണ്ടായിതീരും. പിന്നീട് അവര്‍ സംഘമായി തീര്‍ന്ന് അധികാരമുള്ള ഒരു അമീറിന് കീഴില്‍ സംഘടിതരാവുകയും ചെയ്യും. അതുകൊണ്ടത്രെ ഇസ്ലാമില്‍ ആദ്യഘട്ടങ്ങളില്‍ സായുധജിഹാദിന് വേണ്ടി പ്രത്യേകം സൈന്യത്തെ സജ്ജമാക്കാതിരുന്നത്. ആവശ്യഘട്ടം വരുമ്പോള്‍ വിശ്വാസികളായി പുരുഷന്മാരെ എല്ലാവരെയും വിളിച്ചുകൂട്ടുി യുദ്ധത്തിന് പുറപ്പെടുകായാണ് ചെയ്തുത്. 

ഇത്രയും വായിച്ചതില്‍നിന്നും ഒരു കാര്യം ബോധ്യമായിട്ടുണ്ടാകും. സായുധജിഹാദിന്റെ പേരില്‍ ഇവിടെ നടക്കുന്നത് കേവലം രാഷ്ട്രീയ അക്രമങ്ങള്‍ മാത്രമാണ് എന്ന്. മുസ്ലിം പേരുള്ള ഒരാള്‍ ഇസ്ലാമിന്റെ പേര്‍ പറഞ്ഞ് ആയുധമെടുത്തത് കൊണ്ടുമാത്രം അത് ജിഹാദാവുകയില്ല. ഒരു കര്‍മം ഇസ്ലാമില്‍ സ്വീകരിക്കപ്പെടുന്നതാകണമെങ്കില്‍ ഉദ്ദേശ്യം മാത്രം നന്നായതുകൊണ്ടായില്ല. ഇസ്ലാം കല്‍പിച്ച നിയമനിര്‍ദ്ദേശങ്ങല്‍ പാലിച്ചുകൊണ്ട് കൂടിയാകണം. ഇനി ഇസ്ലാം നിര്‍ദ്ദേശിച്ച കാര്യങ്ങള്‍ പാലിച്ചുകൊണ്ട് പ്രബോധന ദൌത്യം നിര്‍വഹിക്കുകയോ, സേവന ദൌത്യത്തിലേര്‍പ്പെടുകയോ, തിന്മയെ തടുക്കാനുള്ള പരിശ്രമത്തില്‍ ഏര്‍പ്പെടുകയോ ചെയ്യുന്നതിനിടയില്‍ കൊലചെയ്യപ്പെട്ടാലും അദ്ദേഹം ശഹീദ് തന്നെ. യാസിര്‍ കുടുംബത്തിന് ശുഹദാക്കളുടെ പദവി ലഭിച്ചത് അവര്‍ സായുധ ജിഹാദില്‍ പങ്കെടുത്ത് ശഹീദായത് കൊണ്ടല്ല. മറിച്ച് ഇസ്ലാമികമായി തങ്ങളുടെ വിശ്വാസം തുറന്ന് പ്രഖ്യാപിച്ച് മുന്നോട്ടു പോയപ്പോള്‍ അക്കരണം കൊണ്ടുമാത്രം ശത്രുക്കളാല്‍ കൊലചെയ്യപ്പെട്ടതുകൊണ്ടാണ്. സായുധ ജിഹാദിന്റെ സന്ദര്‍ഭത്തിലല്ലെങ്കിലും അബ്ദുല്‍ ഖാദിര്‍ മുല്ലയെ ശഹീദെന്ന് പറയുന്നത് ഇതേ അടിസ്ഥാനത്തിലാണ്. ഇന്ത്യയില്‍ ആര്‍ക്കെങ്കിലും ശഹീദിന്റെ പ്രതിഫലം ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അവര്‍ വടിവാളും ബോംബുമായി പുറപ്പെടുകയല്ല വേണ്ടത്. മറിച്ച് വിശുദ്ധഗ്രന്ഥവും തിരുസുന്നത്തും പഠിച്ച് അത് ജീവത്തില്‍ പ്രാവര്‍ത്തികമാക്കി അതേക്കുറിച്ച് അജ്ഞാതരായ അമുസ്ലിംകളെ തേടി പുറപ്പെടുകയാണ് വേണ്ടത്. അവരുടെ ഇത്തരം നീക്കങ്ങളില്‍ അവര്‍ കൊല്ലപ്പെട്ടാല്‍ അവര്‍ രക്തസാക്ഷികളാണ്. ഭരണകൂടത്തിന്റെ അനീതിക്കെതിരെ ജനാധിപത്യവും നിയമവിധേയവുമായ മാര്‍ഗത്തില്‍ പ്രതികരിക്കുക. നിങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്ന ഒന്നാന്തരം ജിഹാദാണത്. 

ഞങ്ങളാണ് ഏറ്റവും കൂടുതല്‍ പ്രബോധനം ചെയ്യുന്നതും കൂടുതല്‍ പേര്‍ക്ക് വെളിച്ചമെത്തിച്ചതും എന്ന പതിവു പല്ലവി ആവര്‍ത്തിക്കേണ്ടതില്ല. കിമ്മില്‍ ചോദിച്ചിട്ട് ലഭിക്കാത്ത കണക്കും ഇവിടെ ആവശ്യമില്ല. കുറേ പേര്‍ക്ക് ദഅ് വത്ത് നടത്തിയതുകൊണ്ടുമാത്രം സായുധജിഹാദിനുള്ള അവകാശം നേടി എന്ന് വരുന്നില്ല. ഇസ്ലാമിലെ പണ്ഡിതന്മാര്‍ അക്കമിട്ട് പറഞ്ഞ ഈ ഉപാധികള്‍ നിങ്ങള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടോ, ഇന്ത്യന്‍ സാഹചര്യത്തില്‍ നിങ്ങള്‍ക്കതിന് സാധ്യമാണോ എന്നതാണ് പ്രസക്തമായ ചോദ്യം. 

പ്രതിരോധം അപരാധമല്ല എന്നാല്‍  പ്രതിരോധത്തിന്റെ പേര്‍ പറഞ്ഞ് സായുധ ജിഹാദ് നടത്താന്‍ നിങ്ങള്‍ക്കെന്ത് അര്‍ഹത?. 

35 അഭിപ്രായ(ങ്ങള്‍):

Unknown പറഞ്ഞു...

ഈ ലിങ്കില്‍ വരുന്ന ചാറ്റ് വിന്‍ഡോകള്‍ ഒഴിവാക്കാന്‍ കഴിയില്ലേ..?

Unknown പറഞ്ഞു...

ഒരു പി.എഫു 'താത്വികാചാര്യന്റെ' അഭിപ്രായങ്ങള്‍.മറുപടികള്‍ പ്രതീക്ഷിക്കുന്നു.

<>

Unknown പറഞ്ഞു...

....ഇങ്ങനെ ചെറുത്ത് നില്പ്പ് സംരംഭങ്ങള്ക്ക് "ഇസ്ലാമിക ഭരണം" ഒരു മാനദണ്ഡം ആയി സ്വീകരിച്ചാല് ഫലസ്തീനിലും, ചെച്നിയയിലും, ബോസ്നിയയിലും, ഇറാഖിലും,അഫഗാനിലും ഉള്പടെ ലോകത്തിന്റെ പല ഭാഗത്തും വര്ത്തമാനകാലത്ത് നടന്നു കൊണ്ടിരിക്കുന്ന, ജമാഅത് അടുത്തകാലം വരെ പിന്തുണച്ചിരുന്ന പോരാട്ടങ്ങള് ഒക്കെയും അനിസ്ലാമികമാണ് എന്ന് വരും. (അധിനിവേശ വിരുദ്ധ പോരാട്ടങ്ങളെ പിന്തുണക്കുന്ന ജമാഅത് നിലപാടില് ഈ യിടെയായി മാറ്റമുണ്ട്. എല്ലായിടത്തും "മുല്ലപ്പൂ" പരീക്ഷണങ്ങള് മതി എന്നാണ് പുതിയ തിയറി. "പുനര്വിചിന്തനങ്ങള്" എന്ന പേരില് ഈ മാറ്റം ജമാഅത് വേദികളില് സജീവ ചര്ച്ചയാണ്). ജമാഅത്ത് പ്രതിനിധികള് സ്ഥിരം ക്ഷണിതാക്കള് ആയ അധിനിവേശ ശക്തികള് സ്പോന്സോര് ചെയുന്ന ലോക ഇസ്ലാമിക ഉച്ചകോടികള് ആണ് ഇത്തരം നവീന ഇജ്തിഹാദ്കളുടെയും "പുനര്വിചിന്തനങ്ങളുടെയും" പ്രഭവ കേന്ദ്രം എന്നാണ് അനുമാനിക്കാന് ആവുന്നത്.

Unknown പറഞ്ഞു...

......സത്യത്തില് ഇന്ത്യന് സാഹചര്യങ്ങള്ക്കും മക്ക കാലഘട്ടത്തിനും സമാനതകളെക്കള് വിത്യാസങ്ങള് ആണുള്ളത്. മുസ്ലിം കൂട്ട കുരുതികള്ക്കും കൂട്ട ബലാല്സംഘങ്ങള്ക്കും ഒന്നും മക്കയില് നിന്നും ഫാസിസ്റ്റുകള്ക്ക് മാതൃകകളില്ല. ഉമറിനെയും(റ) ഹംസയെയും(റ) ഒക്കെ തല ഉയര്ത്തിപിടിച്ചു കൊണ്ട് തന്നെയാണ് മക്കയിലും ജീവിച്ചത്. മക്കയില് മുസ്ലിംകളില് നിന്നും രണ്ടു പേര് മാത്രം ആണ് വധിക്കപെട്ടിടുള്ളത്. (യാസിറും സുമയ്യും) അതി ക്രൂരമായി പീഡിപ്പിക്കപെട്ട യാസിര് കുടുമ്പവും ബിലാലും കബ്ബബും എല്ലാം അടിമകലയിരുന്നു. സ്വന്തം അടിമകള്ക്ക് മേലുള്ള ഖുറൈശികളുടെ സാമൂഹിക അന്ഗീകാരമുള്ള ഉടമവകാശത്തിന്റെ പിന്ബലം ആയിരുന്നു കാരണം. ബിലാല് (റ) ഉള്പടെയുള്ള അടിമകളെ അബൂബക്കര്(റ) പണം കൊടുത്തു മോചിപ്പിച്ചപ്പോള് പീഡനം അവസാനിച്ചു. പ്രവാചകനും മറ്റു ചില സ്വതന്ത്ര സഹാബക്കള്ക്കും നേരെ കയ്യേറ്റങ്ങളും ഉണ്ടായിട്ടുണ്ട്. ഉമര് (റ) പോലെയുള്ളവര് മക്കയില് വെച്ച് തന്നെ കയെറ്റ് ശ്രമങ്ങളെ ശക്തമായി നേരിടുകയും കഅബ പരിസരത്ത് വെച്ച ഖുറൈഷി പ്രമുഖര്മായി ഏറ്റു മുട്ടുകയും ഒക്കെ ചെയ്തു. അബൂ ജഹല് ഹംസ(റ)വിന്റെയും ഉത്ബത് ഉമര്(റ)ന്റെയും കയ്യിന്റെ ചൂട് നാന്നായി ആസ്വദിച്ചു. നബി ഹറമില് നമസ്കരിക്കുന്നത് അബൂജഹല് നേരത്തെ തടഞ്ഞിരുന്നു. ഒരിക്കല് മക്വാമു ഇബ്റാഹീമിന്റെ അരികെ നബി നമസ്കരിക്കുന്നത് കണ്ട് അബൂജഹല് ആക്രോശിച്ചു. 'മുഹമ്മദ്, ഇവിടെ നമസ്കരിക്കുന്നത് നിന്നെ ഞാന് വിരോധിച്ചതല്ലേ? "ഭീഷണിപ്പെടുത്തിയപ്പോള് തിരുമേനി തിരിച്ചും പരുഷഭാവത്തില് പെരുമാറുകയും തിരിച്ചും ഭീഷണിപ്പെടുത്തുകയും ചെയ്തു. അവന് ചോദിച്ചു.'' "മുഹമ്മദ്! എന്തുകണ്ടാണ് നീ എന്നെ ഭീഷണിപ്പെടുത്തുന്നത്? അല്ലാഹുവാണെ, ഈ താഴ്വരയില് ഏറ്റവും വലിയ സംഘബലമുള്ളവനാണ് ഞാന്!.'' അപ്പോള് അല്ലാഹു, 'അവന് അവന്റെ സഭക്കാരെ വിളിക്കട്ടെ! (96:17) എന്ന് തുടങ്ങുന്ന സൂക്തങ്ങള് അവതരിപ്പിച്ചു.(ഇബ്നു ജരീര് തന്റെ തഫ്സീറില് ഉദ്ധരിച്ചത്) ഈ സംഭവംതന്നെ മറ്റൊരു നിവേദനമനുസരിച്ച്, പ്രവാചകന് അബൂജഹലിന്റെ കഴുത്തുപിടിച്ചു ഞെരിച്ചുകൊണ്ട് പറഞ്ഞു:"നിനക്കേറ്റവും അര്ഹമായത് തന്നെ, നിനക്കേറ്റവും അര്ഹമായതുതന്നെ. വീണ്ടും, നിനക്കേറ്റവും അര്ഹമായതുതന്നെ. നിനക്കേറ്റവും അര്ഹമായതുതന്നെ.'' (75:34, 35) എന്ന് അപ്പോള് അല്ലാഹുവിന്റെ ശത്രു ആക്രോശിച്ചു: "മുഹമ്മദ്! നീ എന്നെ ഭീഷണിപ്പെടുത്തുകയാണോ നിനക്കും നിന്റെ റബ്ബിനും എന്നെ ഒന്നും ചെയ്യാനാവില്ല.''

Unknown പറഞ്ഞു...

......മക്കീ ആയതായ ശൂറ 39 ല് അക്രമങ്ങള് ചെറുക്കുക എന്നത് നമസ്കാരവും കൂടിയാലോചനയും പോലെ മക്കയിലെ മുസ്ലിംകളുടെ ഗുണമായി എടുത്തു പറയുന്നുമുണ്ട്. ഉമര് ഇസ്ലാം സ്വീകരിച്ച ഉടനെ മൊത്തം സഹാബക്കളെയും രണ്ടു വരിയായി അണിനിരത്തി വാള് ഉയര്ത്തി പിടിച്ചു കഅബ മാര്ച്ച് നടത്തുന്നുണ്ട്. അത് പ്രബോധിതരെ പ്രകൊപിപ്പിക്കും എന്നും പ്രബോധന സാധ്യത ഇല്ലാതാക്കും എന്നോന്നുമുള്ള ആശങ്ക അന്ന് റസൂലിനും സഹാബതിനും ഇടയില് ജമാഅത്കാര് ആരും ഇല്ലാത്തതിനാല് അവിടെ ഉയര്ന്നു കേട്ടില്ല. മക്കയില് നല്ല ഏതെങ്കിലും ദാഇയെ തന്നു സഹായിക്കണേ എന്നല്ല, കരുത്തരായ രണ്ടിലൊരു ഉമറിനെ നല്കി ദീനിനെ ശക്തിപെടുത്തണെ എന്നായിരുന്നുവല്ലോ തിരുമേനിയുടെ പ്രാര്ത്ഥന തന്നെ. (ഇനി ദഅവയുടെ പ്രാധാന്യം ചുരുക്കി കാട്ടി എന്ന് ആക്ഷേപിക്കരുത് എന്നപേക്ഷ). തിരുമേനി വിഭാവനം ചെയ്യുന്ന സാമൂഹികമാറ്റത്തിനുവേണ്ടിയുള്ള ശാക്തീകരണ പ്രക്രിയയില് ഉമറിന്റെ വാളിന്റെ മൂര്ച്ച പ്രധാന ഘടകം ആയി തന്നെയാണ് തിരുമേനി കണ്ടത്. റസൂല് തന്നെ നേരിട്ട് അബൂ ജഹലിന്റെ മുമ്പില് പോയി ഒരാള്ക്ക് കൊടുക്കാനുള്ള പണം കൊടുക്കാന് ആവശ്യപെടുന്നതും അബൂ ജഹല് ഭീതിയോടെ അനുസരിക്കുന്നതും ഒക്കെ ഉണ്ടായിട്ടുണ്ട്. മക്കീ കാലഘട്ടവുവം ഇന്ത്യന് സാഹചര്യവും കടലും കടലാടിയും തമ്മില് ഉള്ള വിത്യാസം ഉണ്ട് എന്ന് ചുരുക്കം.ഈ സംഭവങ്ങള്ക്ക് ഒപ്പമാണ് നബി തിരുമേനിയുടെ മുഖത്ത തുപ്പിയതും കഴുത്തില് കുടല്മാല ഇട്ട സംഭവവും ഒക്കെ ചേര്ത്ത് വായിക്കേണ്ടത്. എല്ലാം കൂടി ചേര്ത്ത് വെച്ച് ഒരു അപഗ്രഥനത്തിനു ജമാഅത്ത് സുഹൃത്തുക്കള് തയ്യാറാവണം.

Unknown പറഞ്ഞു...

മക്കയില് മദ്യവും പലിശയും ഹലാല് ആയിരുന്നു, പള്ളിയും ഇല്ലായിരുന്നു, ളുഹര് രണ്ടു റകഅതു ആയിരുന്നു എന്നൊക്കെയുള്ള പിന്കലതെക്ക് ബാധകമല്ലാത്ത നിയമങ്ങലെ പോലെ യുദ്ധത്തിനു വിലക്കും പിന്നീട് മന്സൂഖ് ആയ നിയമം ആയി ഉണ്ടായിരുന്നു. എന്തുകൊണ്ട് അന്ന് അങ്ങിനെ ഒരു വിലക്ക് എന്ന് നേര്ക്കുനേരെ ഖുര്ആനിലോ ഹദീസിലോ പറയുന്നത് കണ്ടിട്ടില്ല. സയ്യിദ് ഖുതുബ് ഫി ളിലലില് ഖര്ആനില്കാരണമാവനുള്ള ഒരുപാട് കാര്യങ്ങള് പറയുന്ന കൂട്ടത്തില് പറയുന്ന ഒരു കാര്യം , മക്കയില് മുസ്ലിംകളെ പീഡിപ്പിക്കുന്നത് വാപ്പ മകനെയും ഉടമ അടിമയും ബന്ധുക്കളും ഒക്കെ ആയിരുന്നതിനാല് അത്തരം ഒരു സാഹചര്യത്തില് തിരിച്ചടി അനുവദിച്ചിരുന്നുവെങ്കില് ഓരോ വീട്ടിലും പ്രശ്ന കലുശം ആവുന്ന സാഹചര്യം ഉണ്ടാവുമായിരുന്നുവെന്നാണ്. ബന്ധുക്കളെ തമ്മിലടിപ്പിക്കുന്നയാളാണ് മുഹമ്മദ് എന്ന് ആദ്യമേ ശത്രുക്കള് കുപ്രചരണം നടത്തുന്നതിനാല് അത്തരം ഒരു സാഹചര്യം ഒഴിവാക്കിയത് തികച്ചും യുക്തിപൂര്വം തന്നേ എന്ന് കരുതാം.

മക്കയില് മാത്രം അല്ല മദീനയിലും മുസ്ലിംകള് ന്യൂനപക്ഷം തന്നെയായിരുന്നു എന്നും മക്കയിലെക്കാള് ബഹുസ്വാരത ഉണ്ടായിരുന്നത് മദീനയില് ആണ് എന്ന യഥാര്ത്യവും കൂടി ജമാഅത്ത് സുഹൃത്തുക്കള് മനസ്സിലാക്കുക. മക്കയില് ബഹുദിവാരാധകര് ആണ് മുസ്ലിംകള്ക്ക് പുറമേ കാര്യമായി ഉണ്ടായിരുന്നത് വെങ്കില് മദീനയില് ജൂതന്മാരും ക്രിസ്ത്യാനികളും വലിയ ഒരു സാമൂഹിക ശക്തിയായി ഉണ്ടായിരുന്നു.

Unknown പറഞ്ഞു...

ഇനി ജിഹാദിന്റെ കാര്യത്തില് എന്ന പോലെ മദീനയില് ഭരണം ഒക്കെ നിലവില് വന്ന ശേഷം ഭരണാധികാരി എന്ന നിലയില് നബി തിരുമേനി നിരോധിച്ച മദ്യവും പലിശയും ഒന്നും തിരക്ക് പിടിച്ചു ഈ മക്ക കാലഘട്ടത്തില് തന്നെ വിലക്കേണ്ടതില്ല. ദഅവ സ്കോഡ് പോവുമ്പോള് സംസാരിക്കാന് അല്പം വാചാലതക്ക് വേണ്ടി അല്പം വീശാം എന്നും അല്പ സ്വല്പം വട്ടി പലിശ ഏര്പാട് ഒക്കെ പ്രവര്ത്തകര്ക്ക് ആവാം എന്നും മദീനയില് ഭരണാധികാരി എന്ന നിലയില് ഭരണകൂടത്തിന്റെ ഒരു ജന ക്ഷേമ പദ്ധതി എന്ന നിലക്ക് തിരുമേനി നടപ്പിലാക്കിയ സകാത്തിന്റെ കാര്യത്തില് ഇപ്പോള് വലിയ പിടിവാശി ഒന്നും വേണ്ടതില്ല എന്നുമോക്കെയായി മക്ക കാല വാദം വളര്ന്നു വികസിക്കുന്നതായിരിക്കും അടുത്ത "പുനര് വിചിന്തനം". ٱلۡيَوۡمَ أَكۡمَلۡتُ لَكُمۡ دِينَكُمۡ وَأَتۡمَمۡتُ عَلَيۡكُمۡ نِعۡمَتِى وَرَضِيتُ لَكُمُ ٱلۡإِسۡلَـٰمَ دِينً۬ا‌ۚ - سُوۡرَةُ المَائدة - (അദ്ധ്യായം 5 ആയത്ത് 3 )(ഇന്ന് ഞാന് നിങ്ങള്ക്ക് നിങ്ങളുടെ മതം പൂര്ത്തിയാക്കിതന്നിരിക്കുന്നു. എന്റെ അനുഗ്രഹം നിങ്ങള്ക്ക് ഞാന് നിറവേറ്റിത്തരികയും ചെയ്തിരിക്കുന്നു. മതമായി ഇസ്ലാമിനെ ഞാന് നിങ്ങള്ക്ക് തൃപ്തിപ്പെട്ടുതന്നിരിക്കുന്നു.) يَا أَيُّهَا الَّذِينَ آمَنُوا ادْخُلُوا فِي السِّلْمِ كَافَّة(അല്ലയോ വിശ്വസിച്ചവരേ, ഇസ്ലാമില് സമ്പൂര്ണമായി പ്രവേശിക്കുവിന് -ബഖറ 208). ഹജ്ജത്തുല് വിദാഇല് പൂര്ത്തീകരിക്കപെട്ട ദീനിനെ പൂര്ണമായി ആണ് നാം അനുധാവനം ചെയ്യേണ്ടത്. മക്ക കാല ഘട്ടം മതി മദീന വേണ്ട അല്ലെങ്കില് മക്കയിലെ ഇന്ന കാര്യം വേണ്ട മറ്റൊതൊക്കെ കൊള്ളാം എന്നുള്ള കാഴ്ചപാട് അപകടകരമാണ്. ദീനില് നിന്ന് ഇഷ്ടമുള്ളത് സ്വീകരിക്കയും ഇഷ്ടമില്ലത്തത് തള്ളി കളയുകയും ചെയ്യുന്ന ബനീ ഇസ്രയെലികളുടെ രീതിയെ ഖുര്ആന് നിശിതമായി വിമര്ശിക്കുന്നുമുണ്ട്.

Unknown പറഞ്ഞു...

ദീനിനെ സാധ്യമായത്തിന്റെ പരമാവധി അനുവാധനം ചെയ്യുന്നതിന്റെ ഭാഗം ആയി ആണ് ഭരണം കിട്ടിയിട്ട് മാത്രം റസൂലുണ്ടാക്കിയ പള്ളി നാം ഇപ്പോഴെ ഉണ്ടാക്കി അധികാരമില്ലെന്കിലും ഖാളി (ജഡ്ജി) യേ നിയമിക്കുന്നതും ഭരണം കിട്ടിയിട്ട് മാത്രം റസൂസകാത്ത് ലുണ്ടാക്കിയ സകാത്ത് നിര്ബ്ന്ധിച്ച് പിരിക്കാന് അധികാരമില്ലന്കിലും സകാത്ത് ഫണ്ട് ഉണ്ടാക്കിയതും പലിശയും മദ്യവുമൊക്കെ വ്യക്തി തലത്തിലും സാധ്യമായടത്തോളം സാമൂഹ്യ തലത്തിലും വിലക്കുന്നത്. (സകാത്ത് സംഘടിതമായി പിരിക്കുന്ന ചില മഹല്ലുകലിലെ രീതി ഇവിടെ ഇസ്ലാമിക ഭരണം ഇല്ലാത്തതു കൊണ്ട് ശരിയല്ല എന്ന വാദം സുന്നി സുഹൃത്തുക്കള് ഉയര്ത്തുമ്പോള് ജമഅത്ത് -മുജാഹിദു വിഭാഗങ്ങള് നിരത്തുന്ന ന്യായങ്ങള് ജിഹാദിന്റെ കാര്യത്തില് കൂടി അപ്ലൈ ചെയ്താല് തീര്ന്നല്ലോ ഈ ചര്ച്ച) ഇത്തരം സംവിധാനങ്ങള് ശാക്തീകരണ പ്രക്രിയയിലൂടെ പൂര്ണത നേടുന്ന അവസ്ഥയാണ് ഇസ്ലാമിക ഭരണം. മൌദൂതി സാഹിബിന്റെ ദാറുല്ഇസ്ലാം കഴ്ചപടിന്റെ അടിസ്ഥാനവും ഇതാണ്. മമ്പുറം അലവി തങ്ങളും ഉമര് ഖാളിയും അടക്കം ഇസ്ലാമിന് പുറത്തുള്ള മറ്റു ഇസങ്ങളുടെയും പ്രത്യേയ ശാസ്ത്രങ്ങളുടെയും ബാധ ഏല്ക്കാത്ത മുന്ഗാമികളില് എല്ലാവരും ഈ അടിസ്ഥാനത്തില് ആണ് കാര്യം മനസ്സിലാക്കിയിട്ടുള്ളത്.
ഏതായാലും മക്കാ മദീന വിത്യാസമില്ലാതെ എല്ലാ കാര്യവും സ്വീകാര്യം ചില കാര്യങ്ങളില് കൃത്യമായി പറഞ്ഞാല് ഒരു കാര്യത്തില് മാത്രം "സാധ്യമായത്" ചെയ്യുന്നത് പോലും ഭരണം കിട്ടിയിട്ട് എന്ന് പറയുന്നത് വാദം പുത്തന് വാദമാണ്. ഒരു ജനത നില നില്പ്പി ന് വേണ്ട ചെറുത്തു നില്പ്പ് നടത്തേണ്ടത് പോലും ഭരണം കിട്ടിയിട്ട് എന്നാ വാദം തീര്ത്തും ബാലിശമാണ്. ചെറുത്ത് നില്പ്ട എന്നാ അടിസ്ഥാനത്തിലുള്ള 'ജിഹാദ്' ഭരണം കിട്ടിയര് അവസാനിപ്പിച്ച് ലീഗല് റൂളിംഗ് നടപ്പിലാക്കുകയാണ് ചെയ്യുക...

അത് കൊണ്ടോക്കെയാണ് ഭരണം ഇല്ലാഞ്ഞിട്ടും ഫലസ്തീനിലും ചെച്നിയ യിലും ബോസ്നിയയിലും ഉണ്ടായിരുന്ന ചെറുത്ത് നില്പുകളെ 'ജിഹാദ്' ആയി മുസ്ലിം ലോകം പരിഗണിക്കുന്നതും ഇന്ത്യില് ജമാലുദ്ധീന് അഫ്ഗാനി, സയ്യിദ് അഹ്മെദ് സരഹിന്ദി, മമ്പുറം അലവി തങ്ങള് , മരക്കന്മാര് , പാറനമ്പിയുടെ അക്രമം ചെറുത്ത ശുഹദാക്കള് എന്നിവര് നടത്തിയ 'ജിഹാദ്' (എല്ലാം വിത്തൌട്ട് ഭരണം) ജമാഅത്കാരും അഭിമാനം കൊള്ളുന്നത്.

Unknown പറഞ്ഞു...

......എന്നാല് പിന്നെ ഭരണം കിട്ടിയിട്ട് നടപ്പാക്കേണ്ട ശരീഅത്തിലെ ശിക്ഷ വിധികള് എല്ലാം ഇപ്പഴേ നടപ്പാക്കി തുടങ്ങണോ എന്ന മറു ചോദ്യം ഉയരാം. ഒരു വ്യക്തി വ്യക്തിപരമായി അയാള്ക്ക് കഴിയുന്നത്തിന്റെ പരമാവധിയും ഒരു മുസ്ലിം സമൂഹവും അവരുടെ നേതൃത്തവും അവര്ക്ക് കഴിയുന്നത്തിന്റെ പരമാവധിയും ആണ് സത്യാസാക്ഷ്യം നിര്വഹിക്കേണ്ടത്. അവരുടെ പരിധിക്ക് അപ്പുറമുള്ള കാര്യത്തില് തീര്ച്ചയായും അവര്ക്ക് ബാധ്യതയില്ല.

ഇസ്ലാമിന് ഒരിടത്ത് ആധിപത്യം ലഭിച്ചാല് ദഅവാ താല്പര്യം മുന്നില് കണ്ടു അന്യ രാഷ്ട്രങ്ങളിലെ ഭരണാധികാരികളെ ഇസ്ലാമിലേക്ക് ക്ഷണിക്കുകയും സ്വീകരിക്കാന് തയ്യാറല്ല എങ്കില് ഇസ്ലാമിക രാഷ്ട്രത്തിനു കീഴോതുങ്ങി കപ്പം നല്കണം എന്നും അതിനും സന്നദ്ധമല്ല എങ്കില് ഇസ്ലാമിക രാഷ്ട്രത്തോട് യുദ്ധം ചെയ്യുക എന്നതും ആണ് വിധി. . ഇസ്ലാമിന്റെ സാമ്രാജ്യത്വ താല്പര്യം ആണ് ഈ നടപടി വ്യക്തമാക്കുന്നത് എന്ന് പറഞ്ഞു ഒരിയന്ടലിസ്റ്റ്കളില് നിന്നും മറ്റും നിശിതമായി വിമര്ശനമുയര്ന്നപ്പോള് പല മുസ്ലിം പണ്ഡിതന്മാരും വിഷയത്തില് ക്ഷമാപണ സ്വരത്തോടെ സംസാരിച്ചിട്ടുണ്ട്. മൌദൂതി സാഹിബിനെ പോലെയുള്ള പണ്ഡിതന്മാര് അള്ളാഹുവിന്റെ ദീനിന്റെ വക്തക്കള്ക്ക് അവന്റെ നിസ്സാര സ്രിഷ്ടിക്കളുടെ അല്പ ബുദ്ധിയില് തെളിഞ്ഞ പ്രത്യേയശാസ്ത്രങ്ങള്ക്ക് മുമ്പില് ക്ഷമാപണം നടത്തേണ്ട കാര്യം ഇല്ല എന്നും ഖുലഫാഉര്റാശിദുകളുടെ ഭരണം നടക്കുമ്പോള് അള്ളാഹുവിന്റെ ഭൂമിയില് അള്ളാഹുവിന്റെ അടിമകളെ ചൂഷണം ചെയ്യുന്ന ഒരു വ്യവസ്ഥിതിയും ലോകത്ത് എവിടെയും അനുവദിക്കാന് ആവുമായിരുന്നില്ല എന്നതുമാണ് ഇസ്ലാമിന്റെ താല്പര്യം എന്നും ഉറച്ചു പ്രഖ്യാപിക്കാന് ധീരത കാണിച്ചു.

Unknown പറഞ്ഞു...

.......ഏതായാലും ഈ ജിഹാദിന്റെ കാര്യം ആണ് ഫുഖഹാക്കള് ഭരണകൂടത്തിന്റെ മാത്രം ഉത്തരവാദിത്തം ആണ് എന്ന് വ്യക്തമാക്കിയത്. അതായത് പോപ്പുലര് ഫ്രാണ്ടോ ജമാഅത്തോ ഒന്നും ഇസ്രയേലിനോടൊ അമേരിക്കയോടോ ഒന്നുകില് നിങ്ങളുടെ മോശ പഠിപ്പിച്ച, യേശു പഠിപ്പിച്ച യഥാര്ത്ഥ ദീനിലേക്ക് വരിക, അല്ലെങ്കില് ഞങ്ങള്ക്ക് കപ്പം തരിക, അതിനു തയ്യാറല്ലെങ്കില് ഞങ്ങളെ തല്ലി തോല്പ്പിക്കുക എന്ന് പറയേണ്ടതില്ല എന്ന് ഉദ്ദേശ്യം. ബിന്ലാദന് പോലും ഈ ഒരു ജിഹാദ് പ്രഖ്യാപിച്ചിട്ടുണ്ടാവില്ല എന്ന് അനുമാനിക്കാം. ഇസ്ലാമിക രാഷ്ട്രത്തിനു പോലും ഈ ജിഹാദ് ഫറള് കിഫ മാത്രം ആണ്. സ്ത്രീകള്, കുട്ടികള്, അടിമകള്, കട ബാധിതര് എന്നിവര്ക്ക് ബാധ്യതയും അല്ല.

എന്നാല് മുസ്ലിം സമൂഹം ക്രൂരമായി അക്രമത്തിനു ഇരയവുംപോള് ചെറുത്ത് നില്പ്പിന് വേണ്ടിയുള്ള പ്രതിരോധ ജിഹാദിനു ഇത്തരം ഒരു നിബന്ധനയും ഇല്ല എന്നത് മാത്രം അല്ല അത് ഓരോ വ്യക്തിക്കും നിര്ബധമായ ഫറള് ഐനും ആണ്. സ്ത്രീകള്ക്ക് ഭര്ത്താക്കന്മാരുടെ അനുമതിയോ, കുട്ടികള്ക്ക് രക്ഷിതാക്കളുടെ അനുമതിയോ, കടബാധിതന് കടം കൊടുത്തവന്റെ അനുമതിയോ, അടിമക്ക് ഉടമയുടെ അനുമതിയോ ഏക ഇമാമോ തുടങ്ങി ഇസ്ലാമിക രാഷ്ട്രം നടത്തേണ്ട ജിഹാദിന്റെ നിബന്ധനകള് ഒന്നും ഫറള് ഐന് ആയ പ്രതിരോധ ജിഹാദില് ബാധകം അല്ല.

ആദ്യം പറഞ്ഞ രാഷ്ട്രത്തിന്റെ ബാധ്യതയായ ജിഹാദിനെ കുറിച്ച ഫിഖ്ഹി നിബന്ധനകള് ആസ്ഥാനത്ത് എടുത്ത് ഉദ്ദരിച്ച് കുഞ്ഞാടുകളെ വഞ്ചിക്കുകയാണ് പല ജമാഅത് പണ്ഡിതന്മാരും.

ഒരു നാട്ടില് അക്രമികള് അക്രമങ്ങള് ചെയ്യുമ്പോള് ആ നാട്ടിലെ മുസ്ലിംകള്ക്ക് അവരെ ചെറുക്കാന് കഴിയാത്ത അവസ്ഥ വന്നാല് തൊട്ടടുത്ത നാട്ടുകാര്ക്കും അവര്ക്കും കഴിയാതെ വന്നാല് അതിനു അടുത്ത നാട്ടുകാര്ക്കും പ്രതിരോധ ജിഹാദിലെ ഫറള് വരും എന്നും അക്രമികള് അക്രമം തുടങ്ങുമ്പോള് മാത്രം അല്ല അവര് ഒരു ശറഈ യാത്ര (48 മൈല്) അകലത് എത്തുമ്പോഴേ ഇത് ഫറള് ആകുന്നു എന്നോകെയാണ് പ്രതിരോധ ജിഹാദിന്റെ ഫിഖ്ഹ്. നാല് മദ്ഹബിന്റെയും പണ്ഡിതന്മാരും ഇമാം ഇബ്നു തൈമിയ്യയെ പോലുള്ള പണ്ഡിതന്മാരും ഖര്ളാവിയെ പോലുള്ള ആധുനിക പണ്ഡിതന്മാരും ഒക്കെ പ്രതിരോധ ജിഹാദിനു യാതൊരു നിബന്ധനയും ഇല്ലാതെ ഓരോരുത്തര്ക്കും ഫര്ള് ഐന് ആണ് എന്ന് വ്യക്തം ആക്കിയവര് ആണ്. ഈ വിഷയത്തില് തുഫ്ഹയില് നിന്നുള്ള ഉദ്ധരണി ബോധനം "ജിഹാദ്" സ്പെഷല് പതിപ്പില് ഖര്ളാവിയുടെ ലേഖനത്തില് തന്നെ ഉദ്ധരിച്ചിട്ടുണ്ട്

Unknown പറഞ്ഞു...

.........ഇങ്ങനെയൊക്കെ ആണെങ്കിലും മക്ക കാലഘട്ടത്തില് പ്രതിരോധ ജിഹാദിനെ കുറിച്ച് പരാമര്ശിക്കുന്ന മക്കീ ആയത് കാണിച്ചു തന്നാല് മാത്രമേ ഇന്ത്യന് സാഹചര്യത്തില് അന്ഗീകരിക്കാന് ആവൂ എന്ന് വാശിപിടിച്ചവര്ക്ക് വേണ്ടിയാണു സൂറത്ത് ശൂറ 39 നേരത്തേ ഉദ്ധരിച്ചത്. ഇന്ത്യന് സാഹചര്യത്തില് പലിശ വാങ്ങാതിരിക്കാനും മദ്യപിക്കാതിരിക്കാനും ഒക്കെ മക്കീ ആയത് തന്നെ വേണം എന്ന് ജമാഅത് സുഹൃത്തുക്കള് ആരും വാശി പിടിച്ചില്ലല്ലോ. അത്രയും ആശ്വാസം. അല്ലെങ്കില് സത്യമായും കുഴഞ്ഞു പോയേനെ, ജിഹാദിന്റെ കാര്യത്തില് മാത്രം ആയതുകൊണ്ട് ആ ഒരു വിതണ്ട വാദത്തിനു മറുപടിയായി തെളിവുണ്ട്. നബി തിരുമേനിയുടെ കാലത്ത് ഭരണം ഇല്ലാതെ ആയുധം എടുത്ത ഹദീസുകൂടി കാണിച്ചു തന്നാലേ അന്ഗീകരിക്കൂ എന്ന് വാശി പിടിക്കുന്നവര്ക്ക് നിര്ബന്ധം ആണെങ്കില് അതും തരാം.

ഹുദൈബിയ സന്ധിക്ക് ശേഷം മദീന ഇസ്ലാമിക രാഷ്ട്രം സന്ധിയില് ആയിരിക്കുമ്പോള് തന്നെ രാജ്യാതിര്ത്തിക്ക് പുറത്ത് ഭരണം ഒന്നും ഇല്ലാതെ അബൂബസീര് വ്യക്തിപരമായും സംഘടിതമായും ഭരണം ഒന്നും ഇല്ലാതെ തന്നെ നടത്തുന്ന പോരാട്ടം സഹീഹുബുഹാരി വിശദീകരിക്കുന്നുണ്ട്. Volume 3, Number 891. ഹൈക്കലിന്റെ "മുഹമ്മദ്"ലും സി.സലിം സുല്ലമി വിവര്ത്തനം ചെയ്ത ഷെയ്ഖ് മുബാറക് പൂരിയുടെ "അര്റഹീക്വുല് മഖ്തൂം" എന്ന ഗ്രന്ഥത്തിലും ഒക്കെ സംഭവം വിശദമായി തന്നെയുണ്ട്.

Unknown പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
Unknown പറഞ്ഞു...

ഹുദൈബിയ സന്ധിയുടെ അടിസ്ഥാനത്തില് മക്കയില് നിന്ന് ഇസ്ലാം സ്വീകരിച്ച് മദീനയിലേക്ക് കടന്ന അബൂബസീര് (റ) തിരിച്ചുപിടിക്കാന് രണ്ടുപേരെ ഖുറൈശികള് പിറകെ അയച്ചു. അതനുസരിച്ച് തിരുമേനി അദ്ദേഹത്തെ ആ രണ്ടുപേര്ക്കുമേല്പ്പിച്ചു കൊടുത്തു. അങ്ങനെ അദ്ദേഹം അവരോടൊപ്പം മടങ്ങി. ദുല്ഹുലൈഫയിലെത്തി അവിടെ ഇറങ്ങി ഈത്തപ്പഴം കഴിക്കുന്നതിന്നിടയില് അബൂബസ്വീര് അവരിലൊരാളോട് പറഞ്ഞു: 'നിങ്ങളുടെ ഈ വാള് വളരെ നന്നായിട്ടുണ്ട്, ഞാനൊന്ന് കാണട്ടെ.' അതെയെന്ന് പറഞ്ഞ് വാള് അദ്ദേഹം അബൂബസ്വീറിന്റെ കൈവശം കൊടുത്തു. വാള്പിടി കൈയിലമര്ന്നതോടെ അബൂബസ്വീര് അതുകൊണ്ട് അവനെ കൈകാര്യം ചെയ്തു. അപരന് ഓടി മദീന പള്ളിയിലെത്തി. നബി(സ)യെ കണ്ട് സംഭവം വിവരിച്ചു. അപ്പോഴേക്കും വാളുമേന്തി അബൂബസ്വീറും അവിടെയെത്തി. അദ്ദേഹം പ്രവാചകനോട് പറഞ്ഞു: 'അല്ലാഹുവിന്റെ പ്രവാചകരേ. അങ്ങയുടെ ബാധ്യത അങ്ങ് പൂര്ത്തീകരിച്ചു കഴിഞ്ഞു. കരാറനുസരിച്ച് അങ്ങ് എന്നെ തിരിച്ചയച്ചല്ലോ. പിന്നീട് അല്ലാഹു എന്നെ അവരില്നിന്ന് രക്ഷിച്ചു.' പ്രവാചകന് അദ്ദേഹത്തെ വീണ്ടും അവരിലേക്കുതന്നെ തിരിച്ചയക്കുമെന്ന് തോന്നിയപ്പോള് അദ്ദേഹം അവിടെനിന്നും പുറപ്പെട്ടു. സൈഫുല് ബഹ്ര് എന്ന സ്ഥലത്തെത്തി. സംഭവം അറിഞ്ഞ റസൂല് അബൂബസീറിന്റെ സംഘം എഴുപത് ആളുകള് എഴുപത് ആളുകള് ഉള്ള സംഘം ആയി വളരും എന്ന് ആശിര്വദിച്ചു. അവിടേക്ക് പിന്നീട് അബൂജന്ദലും എത്തിച്ചേര്ന്നു. അങ്ങനെ മക്കയില് വിശ്വാസികളാകുന്ന ഓരോരുത്തരും അബൂബസ്വീറിന്റെ സമീപമെത്തിക്കൊണ്ടിരുന്നു. അവസാനമവരൊരു കൊച്ചു സംഘമായി മാറി. അതുവഴി ശാമിലേക്ക് പോകുന്ന ....

....ക്വുറൈശികളുടെ വ്യാപാരസംഘത്തെ അക്രമിച്ച് അവരുടെ സ്വത്ത് ഇവര് കയ്യടക്കാന് തുടങ്ങി. അതോടെ വ്യാപാരമാര്ഗം അസ്വസ്ഥമായി. ക്വുറൈശികള് കുടുംബബന്ധത്തിന്റെ പേരില് തങ്ങളോട് കരുണകാണിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് നബി(സ)യുടെ അടുക്കലേക്ക് സന്ദേശമയച്ചു. അതോടെ മക്കയില് വിശ്വാസികളായവരെ മദീനയില് അഭയം നല്കി സ്വീകരിച്ചു. മക്കയില് നിന്ന് മുസ്ലിം ആയി അഭയം തേടി വരുന്നവരെ തിരിച്ചയക്കണം എന്ന ഹുദൈബിയ സന്ധിയില് ഖുറൈശികള്ക്ക് മേല്കൈ ലഭിച്ചു എന്ന് സഹാബികള്ക്ക് തന്നെ തോന്നല് ഉണ്ടാക്കിയ നിബന്ധന ഖുറൈശികളുടെ അവശ്യപ്രകാരം തന്നെ പിന്വലിച്ചു എന്ന് ചുരുക്കം.

Unknown പറഞ്ഞു...

......അബൂബസീറിന്റെയും സംഘത്തിന്റെയും ഈ പോരാട്ടം മദീനയിലെ ഇസ്ലാമിക രാഷ്ട്രത്തിനു പുറത്തായിരുന്നത് കൊണ്ടാണല്ലോ നബിതിരുമേനിയുടെ ഹുദൈബിയ സന്ധി അവിടെ ബാധകം അല്ല എന്ന് ഇരുകൂട്ടരും പരിഗണിച്ചത്. അവിടെ വേറെ ഇസ്ലാമിക ഭരണം ഉള്ള നാട് ഒന്നും ആയിരുനില്ല എന്നതും ഓര്ക്കുക.
പ്രവാചകന്മാരില് ആദ്യമായി ജിഹാദ് നിര്ബന്ധം ആയത് മൂസനബിക്ക് ആണ് എന്ന് പല മുഫസ്സിറുകളും അഭിപ്രയപെടുന്നുണ്ട്. വാഗ്ദത്ത ഭൂമിയായ ഫലസ്തീനിലെക്ക് യുദ്ധം ചെയ്ത് പ്രവേശിക്കാന് ആയിരുന്നു അദ്ദേഹത്തിന്റെ കല്പന. ഭരണം കൂടം ഇല്ലാതെ ജിഹാദ് നടത്തുന്നതിലെ അസംഗത്യവും അന്നേ വരെ മൂസ നബി ഫലസ്തീനില് പോയി ദഅവ നടത്തിയിട്ടില്ല എന്നതിലെ പ്രശ്നങ്ങളും ഒന്നും അദ്ദേഹം ജമാഅത് സാഹിത്യങ്ങള് വായിച്ചിട്ടില്ലാത്തതിനാല് അവിടെ വന്നില്ല. അള്ളാഹുവിന്റെ നിര്ദേശ പ്രകാരം ആദ്യമായി നടന്ന ജിഹാദില് പോലും ജമാഅത്കാരുടെ മാനദണ്ഡങ്ങള് പരിഗണിക്കപെട്ടിരുന്നില്ല എന്ന് ചുരുക്കം. ഫലസ്തീനികള് അതികായകന്മാര് ആയ മല്ലന്മാര് ആണ്. അവരോട് തല്ലുണ്ടാക്കി തടി കേടാക്കാനോന്നും ഞങ്ങള് ഇല്ല. നിര്ബന്ധം ആണെങ്കില് നീയും നിന്റെ അള്ളാഹുവും പോയി യുദ്ധം ചെയ്തോളൂ, ഞങ്ങള് ഇവിടെ ഇരുന്നോളാം എന്നായിരുന്നു അദ്ദേഹത്തിന്റെ അനുയായികളില് ഒരു വിഭാഗത്തിന്റെ മറുപടി എന്ന് ഖുര്ആന് വിശദീകരിക്കുന്നത്. ഇവരുടെ ഈ "തത്വചിന്തക്ക്" നമ്മുടെ ജമാഅത് സുഹൃത്ത്ക്കള് അല്പം ദാര്ശനിക പരിവേഷം നല്കി അവതരിപ്പിക്കുന്നുവെന്നെയുള്ളൂ.

വിഭജനത്തെ തുടര്ന്ന് വര്ഗീയ കലാപങ്ങള് കൊടുമ്പിരി കൊണ്ടിരിക്കുന്ന ഘട്ടത്തില് മൌദൂതി സാഹിബു ദാറുല് ഇസ്ലലാമില് ആയുധശേഖരണവും പരിശീലനവും പരേഡും ഒക്കെ നടത്താന് നേതൃതംനല്കി അനുയായികളിലെ സ്ത്രീകളെയും കുട്ടികളെയും പോലും ചെറുത്തു നില്പ്പിന് പ്രോത്സാഹിപ്പിച്ച പ്രസംഗിച്ച ചരിത്രം ഒക്കെ അദ്ദേഹത്തിന്റെ ജീവ ചരിത്ര ഗ്രന്ഥം ആയ ടി.മുഹമ്മദ് സാഹിബു എഴുതിയ "അബുല് അഅലാ" യില് സവിസ്തരം വിശദീകരിക്കുന്നുണ്ട്. അവിടെയും സംഘികളില് ദഅവാ പൂര്ത്തിയാകാത്തത്തിലുള്ള പ്രശ്നങ്ങളും ഭരണം ഇല്ലാതെ ജിഹാദ് പാടില്ല എന്ന കാര്യവും മക്കീ കാലഘട്ടവും ഒന്നും ഉണര്ത്താന് കേരള ജമാഅത്കാര് ആരും അവിടെ ഉണ്ടായിരുന്നില്ല എന്ന് തോന്നുന്നു.

CKLatheef പറഞ്ഞു...

പ്രിയ സുഹൃത്തേ, (Shajin Khan) താങ്കള്‍ ഇവിടെ നല്‍കിയ വാദങ്ങള്‍ നിരന്തരം ആവര്‍ത്തിച്ചപ്പോഴാണ് ഈ പോസ്റ്റിലെ മറുപടി നല്‍കേണ്ടി വന്നത് എന്നത് താങ്കളോട് ഉണര്‍ത്തട്ടേ.. ഈ വിഷയത്തില്‍ പോപ്പുലര്‍ ഫ്രണ്ടുകാര്‍ ഓണ്‍ലൈന്‍ ചര്‍ചകളില്‍ തങ്ങളുടെ സായുധപോരാട്ടെത്തെ ന്യായീകരിക്കാന്‍ നിരന്തരം ഉന്നയിക്കുന്ന വളരെ ദുര്‍ബലമായ പ്രതിരോധമാണ് താങ്കളിവിടെ കോപ്പിചെയ്ത് വെച്ചിട്ടുള്ളത്. ഈ കമന്റുകള്‍ വായിച്ച് പോസ്റ്റ് ഒരിക്കല്‍ കൂടി വായിച്ചാല്‍ താങ്കളുടേത് പോലുള്ളവരുടെ വാദത്തിലെ ദൌര്‍ബല്യം മനസ്സിലാക്കാവുന്നതേയുള്ളൂ... അഥവാ മനസ്സിലാക്കുന്നില്ലെങ്കില്‍ അവ വീണ്ടും വിശദീകരിക്കേണ്ടാതായി വരും.

CKLatheef പറഞ്ഞു...

കൂട്ടത്തില്‍ ഒരു കാര്യം കൂടി ഉണര്‍ത്തട്ടേ, ഇതില്‍ പറഞ്ഞകാര്യങ്ങള്‍ ഇപ്പോഴുള്ള പോപ്പുലര്‍ ഫ്രണ്ടും അതിന് മുമ്പ് എന്‍ഡിഎഫും രൂപീകരിക്കുന്നതിന് മുമ്പ് ഇന്ത്യയില്‍ ജീവിച്ച ഇസ്ലാമിക പണ്ഡിതനും ചിന്തകനും ഖുര്‍ആന്‍ വ്യാഖ്യാതാവുമായ അമീന്‍ അഹ്സന്‍ ഇസ്ലാഹി രചിച്ച Thazkia-e-Nafs എന്ന പുസ്തകത്തിന്റെ മലയാള പരിഭാഷയായ അത്മസംസ്കരണം എന്ന പുസ്തകത്തെ അവലംബിച്ച് തയ്യാറാക്കിയതാണ്. ഇപ്പോഴത്തെ ജിഹാദിഗ്രൂപുകളുടെ വാദത്തെ മനോഹരമായി പൊളിച്ചടുക്കുന്നുവെന്നതാണ് ഇത് തെരഞ്ഞെടുക്കാനുള്ള കാരണം. ജമാഅത്തെ ഇസ്ലാമി മതേതര പട്ടം ലഭിക്കാന്‍ ബോധപൂര്‍വം പോപ്പുലര്‍ ഫ്രണ്ടുമായി അകലം പാലിക്കുകയാണ് എന്ന് ഇന്നൊരു സുഹൃത്ത് ഫെയ്സ് ബൂക്കില്‍ പ്രതികരിച്ചുകണ്ടു. സത്യത്തില്‍ പ്രവര്‍ത്തനങ്ങള്‍ തെരഞ്ഞെടുക്കുന്നതിലെ വ്യതിരിക്തതയാണ് ഈ പാര്‍ട്ടികളെ ഭിന്നധ്രുവത്തില്‍ നിര്‍ത്തുന്നത്. വളരെ വൈകാരികവും എടുത്തുചാട്ടത്തിന്റെയും സമീപനത്തിന് ഇസ്ലാമിന്റെ ലേബലൊട്ടിക്കാന്‍ ശ്രമിക്കുമ്പോള്‍ അവ ഇസ്ലാമിക പ്രമാണങ്ങളുമായി തീരെ ഒത്തുപോകുന്നില്ല എന്നതാണ് നേര്. പിന്നെ അവയെ വലിച്ച് നീട്ടാനുള്ള ശ്രമമാണ്. മുകളില്‍ നല്‍കപ്പെട്ട കമന്റുകള്‍ എങ്ങനെയാണ് അത് സാധിക്കുന്നത് എന്ന് വ്യക്തമാക്കുന്നു. ആയതിനാല്‍ പ്രസ്തുത കമന്റുകള്‍ ഇവിടെ നല്‍കിയ സുഹൃത്തിന് നന്ദി പറയുന്നു.

CKLatheef പറഞ്ഞു...

ഈ സംഘടനകളില്‍ പെട്ട യുവാക്കളെ പഠിച്ചതില്‍നിന്നും മനസ്സിലാക്കുന്നത്, വസ്തുനിഷ്ഠമായ തെളിവുകളും യുക്തിഭദ്രമായ വാദങ്ങള്‍ നിരത്തിയാലും അതിനെരെ നല്‍കപ്പെടുന്ന മുകളില്‍ സുഹൃത്ത് ഷാജിന്‍ നല്‍കിയത് പോലുള്ള ചില വാദമുഖങ്ങളില്‍ വീണ്ടും തലകുത്തിമറിയും എന്നതാണ്. അതിനാല്‍ കുറേകൂടി ലളിതമായി ഇവിടെ കാര്യങ്ങള്‍ വിശദീകരിക്കേണ്ടി വന്നിരിക്കുന്നു.

CKLatheef പറഞ്ഞു...

ഷാജിന്‍ നല്‍കിയ സുദീര്‍ഘമായ കമന്റില്‍ ഒരു വരികൊണ്ടെങ്കിലും ഈ പോസ്റ്റില്‍ പറഞ്ഞകാര്യങ്ങളെ ഖണ്ഡിക്കുന്നില്ല. അതുകൊണ്ടുതന്നെ ആ കമന്റില്‍ വന്നതും പോസ്റ്റില്‍ വേണ്ടത്ര വിശദീകരിക്കപ്പെടാത്തതുമായ വശം ഇവിടെ വ്യക്തമാക്കാനാണ് ഉദ്ദേശിക്കുന്നത്.

CKLatheef പറഞ്ഞു...

പ്രതിരോധത്തെ ഈ പോസ്റ്റില്‍ എതിര്‍ത്തിട്ടില്ല എന്ന് മാത്രമല്ല അതിനെ അനുകൂലിക്കുകയാണ് ചെയ്തിട്ടുള്ളത്. (പക്ഷെ ഇപ്പോള്‍ പല സംസ്ഥാനത്തും അക്രമിസംഘങ്ങള്‍ക്ക് ഇഷ്ടം പോലെ അത്യാധുനികമായ ആയുധങ്ങള്‍ കൈവശം വെക്കാന്‍ അനുവാദം നല്‍കി അതിലൂടെ ആക്രമിക്കുന്ന അവസ്ഥപോലും ഉണ്ട് എന്നതാണ് യാഥാര്‍ഥ്യം മറക്കുന്നില്ല. ഇവിടെ ഭരണകൂടം അവരുടെ ദൌത്യം നിര്‍വഹിക്കുന്നില്ല എന്ന് മാത്രമല്ല, രാജ്യത്തെ വലിയ അപകടത്തിലേക്ക് നയിക്കുക കൂടി ചെയ്യുന്നു.) സായുധമായി ആക്രമിക്കാന്‍ വരുന്നവരെ സായുധമായിതന്നെ പ്രതിരോധിക്കാം, അത് ഏത് സമയത്തും ആകാവുന്നതാണ്, സ്വയം രക്ഷക്ക് വേണ്ടിയുള്ള യുദ്ധം മാത്രമാണത്. ഇസ്ലാമിലും അതിന് വിലക്കില്ല, എന്ന് മാത്രമല്ല അത് അനിവാര്യവുമാകും. കാരണം ഒരു രാജ്യത്തിനും അത്തരം സന്ദര്‍ഭത്തില്‍ പ്രജകള്‍ക്ക് സംരക്ഷണം നല്‍കാനാവില്ല. ആക്രമിക്കപ്പെടുമ്പോള്‍ ചെറുക്കുക എന്നത് മാത്രമാണ് പരിഹാരം. എന്നാല്‍ ആക്രമിക്കപ്പെട്ട ശേഷം നഷ്ടം ആര്‍ക്കായാലും പിന്നീടുള്ള കാര്യങ്ങള്‍ ഭരണകൂടത്തിന്റെ നിയന്ത്രണപരിധിയില്‍ വരുന്നതാണ് ഈ പരിധി മറികടക്കരുത് എന്നാണ് പോസ്റ്റില്‍ സൂചിപ്പിച്ചത്. പോസ്റ്റിന് നല്‍കിയ കമന്റില്‍ പരാമര്‍ശിച്ച പല ഏറ്റുമുട്ടലുകള്‍ക്കും പരമാവധി ഒരു പ്രതിരോധ ജിഹാദിന്റെ സ്ഥാനം മാത്രമേ ഉള്ളൂ. മക്കികാലഘട്ടമെന്നോ മദീന കാലഘട്ടമെന്നോ ഇന്ത്യന്‍ അവസ്ഥയെ പറയാനാവില്ല. ചില വിഷയത്തില്‍ മാത്രം പരിമിതമായ അളവിലേ അത് പ്രസക്തമാവൂ. എന്നിരുന്നാലും പ്രബോധനപരമായ വശത്തിലൂടെ നോക്കുമ്പോള്‍ സായുധമായ ഒരു ജിഹാദ് അനുവദനീയമായ രാജ്യമല്ല ഇന്ത്യ എന്ന് വ്യക്തമാണ്. ഇക്കാലത്ത് ജീവിച്ചിരിക്കുന്ന പ്രമുഖരായ പണ്ഡിതര്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. മറിച്ച് പറഞ്ഞ ഒരാളെ പോലും കേരളത്തിലെ ഈ ജിഹാദീ സംഘടനയുടെ നേതാക്കളെയല്ലാതെ കാണാന്‍ കഴിയില്ല.

CKLatheef പറഞ്ഞു...

ഫലസ്തീനില്‍ ഹമാസ് നടത്തുന്ന സായുധപോരാട്ടത്തിന്റെ അതേരൂപത്തിലാണ് തങ്ങളും ഇവിടെ ആയുധമെടുക്കുന്നത് എന്ന് വിചാരിക്കുന്ന സാധുപ്രവര്‍ത്തകര്‍ ആ സംഘടനയില്‍ ഉണ്ടാവാം. എന്നാല്‍ ഈ സമീകരണം സത്യവുമായി എന്ത് മാത്രം അകന്നതാണ് എന്ന് അല്‍പം ചരിത്രബോധമുള്ളവര്‍ക്ക് പറഞ്ഞുകൊടുക്കേണ്ട കാര്യമില്ല. ഫലസ്തീന്‍ എന്ന സ്വതന്ത്രപരമാധികാര രാജ്യത്തിന്‍മേല്‍ നടത്തിയ ആക്രമണത്തെയാണ് അവര്‍ പ്രതിരോധിക്കുന്നത് അവര്‍ നടത്തുന്നത് പിറന്ന മണ്ണില്‍ ജീവിക്കാനുള്ള സ്വതന്ത്ര്യത്തിനാണ്. ഇസ്ലാമിക സന്ദേശം എന്താണെന്ന് പോലും തെറ്റിദ്ധരിച്ച, മനസ്സിലാക്കാന്‍ ശ്രമിച്ചിട്ടില്ലാത്ത ഏതാനും ആര്‍.എസ്.എസുകാര്‍ക്കെതിരെ പടക്കോപ്പ് നടത്തുന്നതും ഇതും എങ്ങനെ തുല്യമാകും. അസിമാനന്ദ എന്ന വ്യക്തിയെ ഈ സന്ദര്‍ഭത്തില്‍ ഓര്‍ക്കുക. സംഘികള്‍ ചൊല്ലിക്കൊടുത്തത് കേട്ട് ബോംബ് വെച്ച് സ്ഫോടനം നടത്തിയ വ്യക്തി, താന്‍ ചെയ്തകാര്യത്തിന് നിരപരാധിയായ ഒരു മുസ്ലിം സഹോദരന്‍ പീഢനമനുഭവിക്കുന്നത് കണ്ടപ്പോള്‍ മനസ്സലിഞ്ഞു സ്വയം ചെയ്ത തെറ്റുകള്‍ വിളിച്ചുപറഞ്ഞു. ഇക്കാരണം കൊണ്ടുതന്നെയാണ് ദഅ് വത്ത് ശരിയാം വിധം എത്തുന്നതിന് മുമ്പ് ആയുധമെടുക്കരുത് എന്ന് ഇസ്ലാമിക പണ്ഡിതന്മാര്‍ കര്‍ക്കശ സമീപനം സ്വീകരിച്ചതിന്റെ യുക്തി.

CKLatheef പറഞ്ഞു...

ഇങ്ങനെ ചെറുത്ത് നില്പ്പ് സംരംഭങ്ങള്ക്ക് "ഇസ്ലാമിക ഭരണം" ഒരു മാനദണ്ഡം ആയി സ്വീകരിച്ചാല് ഫലസ്തീനിലും, ചെച്നിയയിലും, ബോസ്നിയയിലും, ഇറാഖിലും,അഫഗാനിലും ഉള്പടെ ലോകത്തിന്റെ പല ഭാഗത്തും വര്ത്തമാനകാലത്ത് നടന്നു കൊണ്ടിരിക്കുന്ന, ജമാഅത് അടുത്തകാലം വരെ പിന്തുണച്ചിരുന്ന പോരാട്ടങ്ങള് ഒക്കെയും അനിസ്ലാമികമാണ് എന്ന് വരും. (അധിനിവേശ വിരുദ്ധ പോരാട്ടങ്ങളെ പിന്തുണക്കുന്ന ജമാഅത് നിലപാടില് ഈ യിടെയായി മാറ്റമുണ്ട്. എല്ലായിടത്തും "മുല്ലപ്പൂ" പരീക്ഷണങ്ങള് മതി എന്നാണ് പുതിയ തിയറി. "പുനര്വിചിന്തനങ്ങള്" എന്ന പേരില് ഈ മാറ്റം ജമാഅത് വേദികളില് സജീവ ചര്ച്ചയാണ്). ജമാഅത്ത് പ്രതിനിധികള് സ്ഥിരം ക്ഷണിതാക്കള് ആയ അധിനിവേശ ശക്തികള് സ്പോന്സോര് ചെയുന്ന ലോക ഇസ്ലാമിക ഉച്ചകോടികള് ആണ് ഇത്തരം നവീന ഇജ്തിഹാദ്കളുടെയും "പുനര്വിചിന്തനങ്ങളുടെയും" പ്രഭവ കേന്ദ്രം എന്നാണ് അനുമാനിക്കാന് ആവുന്നത്.
---------------------------

ഈ സുഹൃത്ത് ഈ പോസ്റ്റ് വായിച്ചില്ല എന്ന് വളരെ വ്യക്തം. ഇസ്ലാമിക ഭരണം എന്ന ഒരു ഉപാധി ഇതില്‍ എവിടെയും വെച്ചിട്ടില്ല. മേല്‍ സൂചിപ്പിച്ച പോരാട്ടങ്ങളെയൊക്കെ തള്ളിപ്പറയേണ്ടിവരും ഇവിടെ പോപ്പുലര്‍ നടത്തികൊണ്ടിരിക്കുന്ന സായുധ ചെറുത്തുനില്‍പ്പിനെ എതിര്‍ത്താന്‍ എന്ന ഭയം ജമാഅത്തിന് ഇല്ല. കാരണം ഇവയ്കിടയില്‍ വ്യത്യാസം വ്യക്തമായി മനസ്സിലാക്കിതന്നെയാണ് ജമാഅത്ത് പ്രവര്‍ത്തകര്‍ അതിനെ അനുകൂലിക്കുന്നതും ഇതിനെ എതിര്‍ക്കുന്നതും.

അധിനിവേഷ ശക്തികല്‍ സ്പോണ്‍സര്‍ ചെയ്യുന്ന പരിപാടിയിലെ സ്ഥിരം ക്ഷണിതാക്കളാണ് എന്ന കളവൊക്കെ തല്‍കാലം ഇവിടെ മാറ്റിവെക്കുക. അത് അണികള്‍ക്ക് വല്ല വാരാന്തക്ലാസിലും നല്‍കിയാല്‍ മതി.

CKLatheef പറഞ്ഞു...

അതേ ഈ കാലഘട്ടത്തില്‍ അട്ടിമറിയിലൂടെയോ സായുധപോരാട്ടത്തിലൂടെയോ അല്ല വ്യവസ്ഥാമാറ്റം സാധ്യമാക്കേണ്ടത് എന്ന് തന്നെയാണ് ജമാഅത്തെ ഇസ്ലാമി കരുതുന്നത്. ആധുനിക ലോകം അംഗീകരിച്ച ജനാധിപത്യമാര്‍ഗം തന്നെയാണ് അതിന് അഭികാമ്യം എന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. കാരണം ഈ വ്യവസ്ഥ ജനങ്ങളിലെ ഭൂരിപക്ഷത്തിന് വേണമെന്ന് ബോധ്യപ്പെടുത്താന്‍ കഴിയുമെങ്കില്‍ മാത്രം സ്ഥാപിച്ചാല്‍ മതി. കാരണം ഈ വ്യവസ്ഥ ജനങ്ങള്‍ക്ക് വേണ്ടിയുള്ളതാണ്. അട്ടിമറി എന്തുകൊണ്ട് തള്ളിക്കളയുന്നുവെന്ന് പോസ്റ്റില്‍ വിശദീകരിക്കുന്നുണ്ട്.

അട്ടിമറി വിപ്ലവത്തെക്കുറിച്ച് അമീന്‍ അഹ്സന്‍ ഇസ്ലാഹി പറയുന്നത് കാണുക. 'സാധാരണ വിപ്ലവസംഘങ്ങള്‍ക്ക് ഇതൊക്കെയാവാം. അവരുടെ ലക്ഷ്യം വിപ്ലവം സംഘടിപ്പിക്കുക എന്നത് മാത്രമാണ്. നിലവിലുള്ള ഘടനയെ തകര്‍ക്കുക, അധികാരത്തിലിരിക്കുന്ന കക്ഷിയെ താഴെ ഇറക്കുക, അതിന്റെ സ്ഥാനത്ത് സ്വന്തം അധികാരം പ്രതിഷ്ഠിക്കുക അത് മാത്രമാണ് അവരുടെ ലക്ഷ്യം ... എന്നാല്‍ നീതിബോധവും സത്യദീക്ഷയുമുള്ള സമൂഹത്തിന്റെ നേതാക്കള്‍ക്ക് അത് അനുവദനീയമല്ല.. '

CKLatheef പറഞ്ഞു...

(((ഉമര് (റ) പോലെയുള്ളവര് മക്കയില് വെച്ച് തന്നെ കയെറ്റ് ശ്രമങ്ങളെ ശക്തമായി നേരിടുകയും കഅബ പരിസരത്ത് വെച്ച ഖുറൈഷി പ്രമുഖര്മായി ഏറ്റു മുട്ടുകയും ഒക്കെ ചെയ്തു. അബൂ ജഹല് ഹംസ(റ)വിന്റെയും ഉത്ബത് ഉമര്(റ)ന്റെയും കയ്യിന്റെ ചൂട് നാന്നായി ആസ്വദിച്ചു. നബി ഹറമില് നമസ്കരിക്കുന്നത് അബൂജഹല് നേരത്തെ തടഞ്ഞിരുന്നു. ഒരിക്കല് മക്വാമു ഇബ്റാഹീമിന്റെ അരികെ നബി നമസ്കരിക്കുന്നത് കണ്ട് അബൂജഹല് ആക്രോശിച്ചു. 'മുഹമ്മദ്, ഇവിടെ നമസ്കരിക്കുന്നത് നിന്നെ ഞാന് വിരോധിച്ചതല്ലേ? "ഭീഷണിപ്പെടുത്തിയപ്പോള് തിരുമേനി തിരിച്ചും പരുഷഭാവത്തില് പെരുമാറുകയും തിരിച്ചും ഭീഷണിപ്പെടുത്തുകയും ചെയ്തു. അവന് ചോദിച്ചു.'' "മുഹമ്മദ്! എന്തുകണ്ടാണ് നീ എന്നെ ഭീഷണിപ്പെടുത്തുന്നത്? അല്ലാഹുവാണെ, ഈ താഴ്വരയില് ഏറ്റവും വലിയ സംഘബലമുള്ളവനാണ് ഞാന്!.'' അപ്പോള് അല്ലാഹു, 'അവന് അവന്റെ സഭക്കാരെ വിളിക്കട്ടെ! (96:17) എന്ന് തുടങ്ങുന്ന സൂക്തങ്ങള് അവതരിപ്പിച്ചു.(ഇബ്നു ജരീര് തന്റെ തഫ്സീറില് ഉദ്ധരിച്ചത്) ഈ സംഭവംതന്നെ മറ്റൊരു നിവേദനമനുസരിച്ച്, പ്രവാചകന് അബൂജഹലിന്റെ കഴുത്തുപിടിച്ചു ഞെരിച്ചുകൊണ്ട് പറഞ്ഞു:"നിനക്കേറ്റവും അര്ഹമായത് തന്നെ, നിനക്കേറ്റവും അര്ഹമായതുതന്നെ. വീണ്ടും, നിനക്കേറ്റവും അര്ഹമായതുതന്നെ. നിനക്കേറ്റവും അര്ഹമായതുതന്നെ.'' (75:34, 35) എന്ന് അപ്പോള് അല്ലാഹുവിന്റെ ശത്രു ആക്രോശിച്ചു: "മുഹമ്മദ്! നീ എന്നെ ഭീഷണിപ്പെടുത്തുകയാണോ നിനക്കും നിന്റെ റബ്ബിനും എന്നെ ഒന്നും ചെയ്യാനാവില്ല.'' )))

ഇതൊന്നും ഈ ചര്‍ചയില്‍ പ്രസക്തമോ നാം തമ്മിലുള്ള അഭിപ്രായ വ്യത്യാസമുള്ള വിഷയമോ അല്ല. പരമാവധി ജീവനെ സംരക്ഷിക്കാനുള്ള പ്രതിരോധം മക്കയിലെ വിശ്വാസികള്‍ക്ക് പ്രവാചകന്‍തടഞ്ഞിരുന്നില്ല എന്ന് മാത്രമേ ഇതുകൊണ്ടുവരൂ.. പ്രതിരോധമാണ് വിഷയമെങ്കില്‍ അതിന് ഇത്രയധികം പാടുപെടേണ്ട ഒരുകാര്യവും ഇല്ല. അത് നേരത്തെ തന്നെ മനുഷ്യസമൂഹം അംഗീകരിച്ചതാണ്. എന്നാല്‍ നിയമ വ്യവസ്ഥയും പട്ടാളവും കോടതിയും പോലീസും ഒക്കെയുള്ള രാജ്യത്ത് ഒരു ഗ്രൂപിന്റെ അധിക്രമങ്ങളെ പ്രതിരോധിക്കാന്‍ വേണ്ടി മാത്രമായി മറ്റൊരു സംഘം രൂപം കൊടുക്കുന്നതും അവര്‍ ആയുധമേന്തുന്നതും രാജ്യത്തെ ഒരു അഭ്യന്തരയുദ്ധത്തിലേക്ക് മാത്രമേ നയിക്കൂ എന്നത് ആര്‍ക്കാണറിയാത്തത്.

ആര്‍എസ്സ് എസ്സുകാരെ കയറൂരിവിട്ട് വടിയും വാളും വെച്ച് ന്യൂനപക്ഷങ്ങളെ പ്രകോപിപ്പിച്ച് കവാത്ത് നടത്താന്‍ സമ്മതിക്കുന്ന കടുത്ത അനീതിയും രാജ്യതാല്‍പര്യത്തിന് എതിരുമാണ് എന്ന് അതോടൊപ്പം തന്നെ വ്യക്തമാക്കട്ടേ..

CKLatheef പറഞ്ഞു...

ശേഷം ഷാജിന്‍ പറയുന്ന കമന്റിലൊന്നിന് പോലും ഇവിടെ പ്രസക്തിയില്ല. എന്ന വിനയത്തോടെ അറിയിക്കട്ടേ..

CKLatheef പറഞ്ഞു...

മുഹമ്മദ് നബി (സ) അല്ലാഹുവിന്റെ ദൂതനാണ്, മക്കയിലും മദീനയിലും അദ്ദേഹം പ്രബോധനപ്രവര്‍ത്തനങ്ങളിലും രാഷ്ട്രീയനീക്കങ്ങളിലും സ്വീകരിച്ച നിലപാടുകള്‍ അന്നത്തെ ദീനിന്റെയും ശരീഅത്തിന്റെയും അതിലൂടെ നബിതങ്ങളുടെ ജനതയുടെയും വിശാലമായ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടിയുള്ളതായിരുന്നുവെന്ന് മനസ്സിലാക്കണം. നബി സ്വീകരിച്ച രാഷ്ട്രീയ നിലപാടുകള്‍ സാഹചര്യമോ സന്ദര്‍ഭമോ നോക്കാതെ അതേ പ്രകാരം പ്രവര്‍ത്തിക്കാനുള്ളതല്ല. ഇസ്ലാമിനെ ഒരു ആരാധനാപദ്ധതിയായി മാത്രം കൊണ്ടാടിയുന്ന ഒരു സമൂഹത്തില്‍ നബി (സ)യുടെ രാഷ്ട്രീയം പ്രബോധനം ചെയ്യുമ്പോള്‍, ഞാന്‍ നമസ്കരിച്ചത് പോലെ നമസ്കരിക്കുക എന്ന വിധം കൈകാര്യം ചെയ്യാവുന്നതല്ല രാഷ്ട്രീയം. അപ്രകാരം അതിനെ സമീപിക്കുന്നവര്‍ അതിഗുരുതരമായ പാതകമാണ് ചെയ്യുന്നത്. ഇസ്ലാമിനെ തെറ്റിദ്ധരിപ്പിക്കുകയും അതിനോട് ഭീതിജനിപ്പിക്കുകയും ചെയ്യുന്നു. അവിടം കൊണ്ടും അവസാനിപ്പിക്കാതെ ഇസ്ലാമിക ശരീഅത്തിന്റെ തേട്ടമനുസരിച്ച് അതിനോട് സമീപനം സ്വീകരിക്കുന്നവരെ ഭീരുക്കളും കപടന്മാരും മതേതരപട്ടം ലഭിക്കാനുള്ള ശ്രമം നടത്തുന്നവരുമായി പ്രചരിപ്പിക്കുന്നു... ധീരര്‍ തങ്ങളാണ് എന്നാണ് അവരുടെ ധാരണ. എന്നാല്‍ തങ്ങള്‍ സല്‍കര്‍മമെന്ന് കരുതി ചെയ്ത ഒരു ഓപറേഷന്റെ പോലും ഉത്തരവാദിത്തം പരസ്യമായി ഏറ്റെടുക്കാന്‍ പോലും ഇവര്‍ ഭയക്കുകയും ചെയ്യുന്നു. സത്യത്തില്‍ ഇവിടെ ആരാണ് ഭീരുക്കള്‍ എന്ന ചോദ്യം പ്രസക്തമാണ്.

CKLatheef പറഞ്ഞു...

പ്രവാചകന്മാരില് ആദ്യമായി ജിഹാദ് നിര്ബന്ധം ആയത് മൂസനബിക്ക് ആണ് എന്ന് പല മുഫസ്സിറുകളും അഭിപ്രയപെടുന്നുണ്ട്. വാഗ്ദത്ത ഭൂമിയായ ഫലസ്തീനിലെക്ക് യുദ്ധം ചെയ്ത് പ്രവേശിക്കാന് ആയിരുന്നു അദ്ദേഹത്തിന്റെ കല്പന. ഭരണം കൂടം ഇല്ലാതെ ജിഹാദ് നടത്തുന്നതിലെ അസംഗത്യവും അന്നേ വരെ മൂസ നബി ഫലസ്തീനില് പോയി ദഅവ നടത്തിയിട്ടില്ല എന്നതിലെ പ്രശ്നങ്ങളും ഒന്നും അദ്ദേഹം ജമാഅത് സാഹിത്യങ്ങള് വായിച്ചിട്ടില്ലാത്തതിനാല് അവിടെ വന്നില്ല. അള്ളാഹുവിന്റെ നിര്ദേശ പ്രകാരം ആദ്യമായി നടന്ന ജിഹാദില് പോലും ജമാഅത്കാരുടെ മാനദണ്ഡങ്ങള് പരിഗണിക്കപെട്ടിരുന്നില്ല എന്ന് ചുരുക്കം. ഫലസ്തീനികള് അതികായകന്മാര് ആയ മല്ലന്മാര് ആണ്. അവരോട് തല്ലുണ്ടാക്കി തടി കേടാക്കാനോന്നും ഞങ്ങള് ഇല്ല. നിര്ബന്ധം ആണെങ്കില് നീയും നിന്റെ അള്ളാഹുവും പോയി യുദ്ധം ചെയ്തോളൂ, ഞങ്ങള് ഇവിടെ ഇരുന്നോളാം എന്നായിരുന്നു അദ്ദേഹത്തിന്റെ അനുയായികളില് ഒരു വിഭാഗത്തിന്റെ മറുപടി എന്ന് ഖുര്ആന് വിശദീകരിക്കുന്നത്. ഇവരുടെ ഈ "തത്വചിന്തക്ക്" നമ്മുടെ ജമാഅത് സുഹൃത്ത്ക്കള് അല്പം ദാര്ശനിക പരിവേഷം നല്കി അവതരിപ്പിക്കുന്നുവെന്നെയുള്ളൂ.
------------------------

ഈ പോസ്റ്റില്‍ സായുധമായ ജിഹാദിന്റെ സാധ്യതകള്‍ പറഞ്ഞിടത്ത്, ഇതിനുള്ള മറുപടി വിശദമാക്കിയിട്ടുണ്ട്. മൂസാനബിയും അനുയായികളും തങ്ങളുടെ അവസ്ഥയില്‍ മറ്റേതെങ്കിലും വ്യവസ്ഥക്ക് വിധേയരായിരുന്നില്ല. ഇന്ന് നാം നിലകൊള്ളുന്നത് പോലെ ഒരു വ്യവസ്ഥാപിത ഭരണത്തിന് കീഴെയും ആയിരുന്നില്ല. പ്രവാചകന്റെ ആ കല്‍പന, ആ നാടിനെയും അപ്പോഴത്തെ ബനീ ഇസ്രായീല്യരുടെയും അവസ്ഥകളെ പരിഗണിച്ചുള്ളതാകണം. അതേക്കുറിച്ച് നന്നായി അറിയുന്ന അല്ലാഹുവിന്റെ കല്‍പന പ്രകാരമാണ് മൂസാ ബനീഇസ്രായില്യരോട് കല്‍പിക്കുന്നത്. ഈജിപ്തില്‍നിന്ന് പലായനം ചെയ്ത് വഴിമധ്യേ സീനാ മരുഭൂമിയില്‍ പെട്ട ആ സമൂഹത്തിന് അല്ലാഹുവിന്റെ പ്രത്യേകമായ ഔദാര്യത്താല്‍ അത്ഭുതകരമായി ഭക്ഷണം നല്‍കികൊണ്ടിരിക്കുകയായിരുന്നു. അതോടൊപ്പം അവര്‍ സാദാഭക്ഷണത്തിന് വേണ്ടി ആവശ്യപ്പെടുകയും ചെയ്തു. ആ സന്ദര്‍ഭത്തിലാണ് പട്ടണത്തിലേക്ക് പ്രവേശിക്കാന്‍ അവരോട് ആവശ്യപ്പെട്ടത്. എന്നാല്‍ ഭീരുക്കളായ അവര്‍ അതിന് വിസ്സമതിച്ചു. അതിനുള്ള ശിക്ഷയായി 40 വര്‍ഷം അവര്‍ക്ക് മരുഭൂമിയില്‍ അലയേണ്ടിവന്നു. പിന്നീട് അവരുടെ സന്താനങ്ങളാണ് വാഗ്ദത്ത ഭൂമിയില്‍ പ്രവേശിക്കുന്നത്. ഈ പോസ്റ്റില്‍ പറഞ്ഞത് പോലെ 38ാം വര്‍ഷം ജോര്‍ഡാനിലേക്ക് അവര്‍ പ്രവേശിക്കുകയും ചെയ്തു. മൂസാനബി (അ) അവിടെ മരണപ്പെട്ടു. പിന്നീട് രണ്ട് വര്‍ഷത്തിന് ശേഷം യോശുവായുടെ ഭരണത്തിന് കീഴിലാണ് അവര്‍ ഫലസ്തീനിലേക്ക് പ്രവേശിച്ചത്.

ഇതാണ് സംഭവം, ഇതില്‍ ജമാഅത്തെ ഇസ്ലാമിയെ പരിഹസിക്കാന്‍ വകുപ്പെവിടെ, കേരളത്തിലെ നാല് പോപ്പുലര്‍ നേതാക്കളല്ലാതെ ഈ സംഭവത്തെ ഇന്ത്യയില്‍ ആയുധമെടുക്കാനുള്ള തെളിവാക്കുകകയില്ല.

അല്ലാഹു പറഞ്ഞകാര്യങ്ങളെ ഉള്ളപോലെ ഗ്രഹിച്ചാല്‍ ഈ സുഹൃത്തിന് നേരിട്ടത് പോലുള്ള ആശയക്കുഴപ്പം ഉണ്ടാവില്ല. ആയുധമെടുക്കാനുള്ള ധൃതിയില്‍ എല്ലാറ്റിനെയും ഇസ്രായീല്യര്‍ കാണിച്ച ഭീരുത്വത്തോടെ സമീപിക്കുമ്പോഴാണ് എവിടെയും യുദ്ധവും സംഘടനവും ദര്‍ശിക്കാന്‍ സാധിക്കുന്നത്.

പട്ടണത്തിലേ‍ക്ക് പ്രവേശിക്കാനാണ് പ്രവാചകന്‍ മൂസാ (അ) ആവശ്യപ്പെട്ടത്. എന്നാല്‍ അവരില്‍ ചിലര്‍ അവിടെ പോയിനോക്കി, അവിടെയുള്ള ആളുകളുമായി സംഘടനത്തില്‍ ഏര്‍പെട്ടലാതെ പ്രവേശിക്കാന്‍ സാധ്യമല്ല എന്ന വിധിയില്‍ എത്തിച്ചേരുകയായിരുന്നു. നിങ്ങള്‍ പ്രവേശിച്ചാല്‍ അവര്‍ നിങ്ങള്‍ക്ക് കീഴില്‍ വരുമായിരുന്നുവെന്ന പ്രവാചകന്റെ വാഗ്ദാനം അവര്‍ പരിഗണിച്ചില്ല. പ്രവേശിക്കുമ്പോള്‍ അവര്‍ ആക്രമണം നടത്തുകയാണെങ്കില്‍ ചെറുത്തുനില്‍ക്കേണ്ടി വന്നേക്കാം. എന്നല്ലാതെ ഹുജ്ജത്ത് നിര്‍വഹിക്കുന്നതിന് മുമ്പ് ഒരു നാട്ടിലെ ജനങ്ങളുമായി യുദ്ധം ചെയ്ത് അവരെ നഷിപ്പിക്കാനായിരുന്നു. മൂസാ ഉദ്ദേശിച്ചിരുന്നത് എന്ന് മനസ്സിലാക്കുന്നത് ഒരു സത്യവിശ്വാസിയെ സംബന്ധിച്ച് ഭൂഷണമായി തോന്നുന്നില്ല. ഇതുമായി ബന്ധപ്പെട്ട ഖുര്‍ആനിക പരാമര്‍ശം വായിച്ചാല്‍ ഈ പറഞ്ഞത് വ്യക്തമാകും.

CKLatheef പറഞ്ഞു...

[ മൂസാ തന്റെ ജനത്തോടു പറഞ്ഞത് ഓര്‍ക്കുവിന്‍: `എന്റെ ജനമേ, അല്ലാഹു നിങ്ങളില്‍ വര്‍ഷിച്ച അനുഗ്രഹങ്ങളെക്കുറിച്ചു ചിന്തിക്കുവിന്‍. അവന്‍ നിങ്ങളില്‍ പ്രവാചകന്മാരെ നിയോഗിച്ചു. നിങ്ങളെ രാജാക്കന്മാരാക്കി. ലോകത്തു മറ്റാര്‍ക്കും നല്‍കിയിട്ടില്ലാത്തത് നിങ്ങള്‍ക്കു നല്‍കുകയും ചെയ്തു.എന്റെ സമുദായമേ, അല്ലാഹു നിങ്ങള്‍ക്കായി വിധിച്ച ഈ പുണ്യഭൂമിയില്‍ പ്രവേശിക്കുവിന്‍. പിന്നോട്ടടിക്കാതിരിക്കുവിന്‍. പിന്‍മാറുന്ന പക്ഷം നിങ്ങള്‍ വിഷണ്ണരും പരാജിതരുമായി മടങ്ങേണ്ടിവരും.` അവര്‍ മറുപടി കൊടുത്തു: `ഹ മൂസാ, അവിടെ അതിപ്രബലരായ ജനമാണുള്ളത്. അവര്‍ പുറത്തുപോകാതെ ഞങ്ങള്‍ അങ്ങോട്ടു കടക്കുകയില്ലതന്നെ. അവര്‍ അവിടുന്നു പോവുകയാണെങ്കില്‍ ഞങ്ങള്‍ പ്രവേശിച്ചുകൊള്ളാം.` ഭീരുക്കളായ ആ ജനത്തില്‍ അല്ലാഹുവിന്റെ പ്രത്യേക അനുഗ്രഹം ലഭിച്ച രണ്ടാളുകളുണ്ടായിരുന്നു. അവര്‍ പറഞ്ഞു: `ആ പ്രബലന്മാര്‍ക്കെതിരില്‍ നിങ്ങള്‍ കവാടത്തിലൂടെ കടന്നുചെല്ലുവിന്‍. അകത്തെത്തിച്ചേര്‍ന്നാല്‍ നിങ്ങള്‍ തന്നെയാണ് ജേതാക്കളാവുക. നിങ്ങള്‍ വിശ്വാസികളെങ്കില്‍ അല്ലാഹുവില്‍ ഭരമേല്‍പിക്കുവിന്‍.` പക്ഷേ, അവര്‍ പിന്നെയും ഇതുതന്നെ പറഞ്ഞു: `ഹേ മൂസാ, അവര്‍ അവിടെയുള്ളപ്പോള്‍ ഞങ്ങള്‍ ഒരിക്കലും അങ്ങോട്ടു കടക്കുകയില്ല. താനും തന്റെ റബ്ബും ചെന്നു യുദ്ധം ചെയ്തുകൊള്ളുക. ഞങ്ങള്‍ ഇവിടെ ഇരിക്കാം.` അപ്പോള്‍ മൂസാ പ്രാര്‍ഥിച്ചു: `എന്റെ നാഥാ, ഞാനും എന്റെ സഹോദരനുമല്ലാതെ എന്റെ നിയന്ത്രണത്തില്‍ ആരുമില്ല. അതിനാല്‍ ഈ അച്ചടക്കമില്ലാത്ത ജനത്തില്‍നിന്നു ഞങ്ങളെ നീ അകറ്റേണമേ!` അല്ലാഹു ഉത്തരം നല്‍കി: `ശരി, നാലു പതിറ്റാണ്ടുവരെ അവര്‍ക്ക് ആ പട്ടണം വിലക്കപ്പെട്ടിരിക്കുന്നു. അവര്‍ ഭൂമിയില്‍ അലഞ്ഞുതിരിയുന്നതായിരിക്കും. അച്ചടക്കമില്ലാത്ത ജനത്തെച്ചൊല്ലി നീ ദുഃഖിക്കേണ്ടതില്ല.` (5:20-26)]

CKLatheef പറഞ്ഞു...

അമീന്‍ അഹ്സന്‍ ഇസ്ലാഹി എഴുതുന്നു.. (ഇതിന്റെ സംക്ഷിപതം പോസ്റ്റില്‍ പറഞ്ഞിട്ടുണ്ട്. അതില്‍ പരാമര്‍ശിക്കാത്ത ഭാഗം മൂസാനബിയുമായി ബന്ധപ്പെട്ട സംശയത്തിന് മറുപടിയാണ്. യുദ്ധം ചെയ്യുന്നത് അധികാരമുള്ള ഒരു അമീറിന്റെ നേതൃത്വത്തിലായിരിക്കണം. എന്ന തലക്കെട്ടിന് കീഴില്‍)

'ഈ ഉപാധിക്കുള്ള ഏറ്റവും വ്യക്തമായ തെളിവ് ഇതത്രെ, പലയാനം ചെയ്ത് തന്റെ സംഘത്തെ ഏതെങ്കിലും സ്വതന്ത്ര ഭൂമിയില്‍ സംഘടിപ്പിച്ചതിനും ശേഷമല്ലാതെ പ്രവാചകന്മാരാരും യുദ്ധപ്രഖ്യാപനം നടത്തിയിട്ടില്ല. മൂസാ നബി(സ)യുടെയും മുഹമ്മദ് നബി (സ)യുടെ ജീവിതം ഇത് സാക്ഷ്യപ്പെടുത്തുന്നു. പില്‍കാലത്ത് പ്രവാചകന്‍മാരുടെ മാതൃകയില്‍ ഈ ബാധ്യത നിര്‍വഹിച്ചവരും അങ്ങനെ തന്നെയാണ് ചെയ്തത്. സയ്യിദ് അഹ്മദ് ശഹീദും മൌലാനാ ഇസ്മായീല്‍ ശഹീദും ഉദാഹരണമാണ്. ഒരു സ്വതന്ത്ര പ്രദേശത്ത് ചെന്ന് അധികാരം സ്ഥാപിക്കുകയും സ്വന്തം സംഘത്തെ സംഘടിപ്പിക്കുകയും അവരില്‍ ശരീഅത്തിന്റെ എല്ലാവിധ നിയമങ്ങളും നടപ്പിലാക്കുകയാണ് അവര്‍ ആദ്യം ചെയ്തത്.' (ആത്മ സംസ്കരണം പേജ്, 441)

CKLatheef പറഞ്ഞു...

ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നടക്കുന്ന സ്വാതന്ത്ര്യപോരാട്ടങ്ങളെയും, ബ്രിട്ടീഷുകാര്‍ക്കെതിരെ വാരിയം കുന്നത്തും ആലിമുസ്ലിയാരും, ചരിത്രത്തില്‍ കോളോണിയല്‍ അധിനിവേശ ശക്തികള്‍ക്കെതിരെ ഉമര്‍ മുഖ്താറിനെ പോലയുള്ളവരുടെ ചെറുത്തുനില്‍പ്പുമൊക്കെ തങ്ങളുടെ ചെയ്തിക്ക് തെളിവാക്കി സ്വീകരിച്ച് അണികളെ ആവേശം കൊള്ളിക്കുന്നത് ഇവിടെ കണ്ടുവരുന്നു.

അമീന്‍ അഹ്സന്‍ ഇസ്ലാഹിയുടെ മേല്‍ ഉദ്ധരിക്കപ്പെട്ട വരികളില്‍ ഇതിന് വ്യക്തമായ മറുപടിയുണ്ട്. ബ്രിട്ടിഷുകാരോട് സായുധമായി യുദ്ധത്തിനൊരുങ്ങിയ വാരിയംകുന്നത്ത് കുഞ്ഞുമുഹമ്മദ് ഹാജിയും മറ്റു ഖിലാഫത്ത് മാതൃകയില്‍ ഏറനാട് വളുവനാട് പ്രദേശത്ത് തന്റെതായ ഒരു അധികാരം സ്ഥാപിച്ചിരുന്നുവെന്ന് അറിയാമല്ലോ. സാമൂതിരിയുടെ അധികാരത്തിന്റെ പിന്‍ബലത്തോടെ വിദേശികളോട് ഏറ്റുമുട്ടലിന് നേതൃത്വം നല്‍കിയ കുഞ്ഞാലി മരക്കാരുമാരും മമ്പുറം തങ്ങന്‍മാരുടെയും പോരാട്ടങ്ങളും പോപ്പുലര്‍ ഫ്രണ്ടിന്റെ ആയുധമെടുക്കലും (അങ്ങനെ ഉണ്ട് എന്നാണ് വാദമെങ്കില്‍) വലിയ വ്യത്യാസം ഉണ്ട്.

ഇനിയും പരാമര്‍ശിക്കേണ്ട ഭാഗം, ലോകത്ത് അധിനിവേശത്തിനെതിരെ നടത്തുന്ന സ്വാതന്ത്ര്യപോരാട്ടങ്ങളാണ്. അവ പോരാടുന്നവര്‍ക്ക് ജിഹാദും എന്നാല്‍ മറ്റുള്ളവര്‍ക്ക് തീവ്രവാദവുമായിട്ടാണ് ചിത്രീകരിക്കപ്പെടാറ്. ആ പോരാട്ടങ്ങളെ മറ്റുള്ളവര്‍ക്ക് അനുകൂലിക്കുകയും പ്രതികൂലിക്കുകയുമാവാം. കാശ്മീരില്‍ വിഭജനതത്തിനും സ്വതന്ത്രകാശ്മീരിനും അനുകൂലമായി കാശ്മീര്‍ ജമാഅത്തെ ഇസ്ലാമി നിലനില്‍ക്കുന്നവെന്നതാണ് തെറ്റങ്കില്‍, ബംഗ്ലാദേശ് വിഭജനകാലത്ത് വിഭജനത്തിന് എതിരായി എന്നതാണ് കുറ്റമായി മറ്റുള്ളവര്‍ ആക്ഷേപിക്കുന്നത്. കാശ്മീര്‍ പ്രശ്നം കൂടിയാലോചനയിലൂടെ പരിഹരിക്കപ്പെടണം എന്നാണ് ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമിയുടെ നിലപാട് എന്ന് പലയിടത്തും പരാമര്‍ശിക്കുന്നത് കണ്ടിട്ടുണ്ട്. നിലപാടുകളിലെ ഈ വ്യത്യാസം സ്വാഭാവികമാണ്. ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ ഉള്ള ജമാഅത്തെ ഇസ്ലാമിയുടെ വിവിധ ഘടകങ്ങളുടെ എല്ലാ നയപരമായ തീരുമാനവും എല്ലാവരും പരസ്പരം അംഗീകരിക്കണം എന്ന ഒരു നിബന്ധനയുമില്ല. അതുകൊണ്ടുതന്നെ അത്തരം നയനിലപാടുകളെ ന്യായീകരിക്കാനല്ല. മാധ്യമങ്ങളുടെ തെറ്റായ വാര്‍ത്ത വ്യക്തമാക്കാനും അതില്‍ ശരിയായ വശം പറയാനുമാണ് ഈ ബ്ലോഗിലടക്കം ശ്രമിച്ചിട്ടുള്ളത്.

CKLatheef പറഞ്ഞു...

ഈ പോസ്റ്റ് വായിക്കുകയും ഇതിലെ വാദങ്ങളെ ഖണ്ഡിക്കുന്ന കമന്റുകള്‍ ഏതെങ്കിലും പോപ്പുലര്‍ ഫ്രണ്ടുകാരില്‍നിന്ന് പ്രതീക്ഷിക്കുന്നു. ഇപ്പോള്‍ ഇവിടെ നല്‍കപ്പെട്ട കമന്റുകള്‍ക്കൊക്കെയും പോസ്റ്റില്‍ തന്നെ മറുപടിയുണ്ടെന്ന് വിനയപൂര്‍വം അറിയിക്കട്ടേ. കമന്റിലെ വൈജ്ഞാനിക ചര്‍ചയിലെ പ്രസക്തമല്ലാത്ത കളിയാക്കലുകളെ അവഗണിക്കുന്നു...

Unknown പറഞ്ഞു...

ഞാന്‍ കോപ്പി പേസ്റ്റ് ചെയ്ത കമന്റ്സ് കുറെ നാള്‍ മുന്പ് നടന്ന ഒരു ഫേസ്ബുക്ക് സംവാദത്തില്‍ നിന്നുള്ളതാണ്.മിക്ക വിഷയങ്ങളിലും സാധാരണയില്‍ കവിഞ്ഞ വിദ്യാഭ്യാസമില്ലാത്ത എന്നെ പ്പോലുള്ളവരെ തികച്ചും ആശയക്കുഴപ്പത്തിലാക്കാന്‍ പര്യാപ്തമായ വാചകങ്ങള്‍ ആയതു കൊണ്ട് ഇതിനുള്ള വ്യക്തമായ ഉത്തരങ്ങള്‍ തേടണമെന്ന് അന്നേ ഞാന്‍ കരുതിയിരുന്നു.വിഷയവുമായി ബന്ധപ്പെട്ട ഒരു പോസ്റ്റ്‌ കണ്ടപ്പോള്‍ അതപ്പടി ഇവിടെ പേസ്റ്റ് ചെയ്തത് അതുകൊണ്ടാണ്.

താങ്കള്‍ ഇവിടെയെഴുതിയ മറുപടികളില്‍ നിന്ന് ഞാന്‍ മനസ്സിലാകിയതിന്റെ സംഗ്രഹം ഇതാണ്,ആക്രമണത്തെ പ്രതിരോധിക്കുക ജീവി സഹജമാണ്.അത് ഇസ്ലാം അനുവദിക്കുന്നു,ഏതു സാഹചര്യത്തിലും.പ്രത്യാക്രമണം ഇസ്ലാമിക വിരുദ്ധവും.

ഇന്ത്യയെ മക്കീ കാലഘട്ടം എന്നും മദീന കാലഘട്ടം എന്നും ഇസ്ലാമികപ്രസ്ഥാനം വിഭജിച്ചിട്ടില്ല.ഇസ്ലാമിന്റെ മുന്ഗണനാ ക്രമമനുസരിച്ച്‌ രാജ്യത്തെ മുഴുവന്‍ പൗരന്മാര്‍ക്കും പ്രബോധനം നിര്‍വഹിച്ചതിനുശേഷം മാത്രമേ സായുധപ്രതിരോധത്തിനായി സംഘടിക്കെണ്ടതുള്ളൂ,അതാവശ്യമായി വരികയാണെങ്കില്‍.?

ഇങ്ങനെയല്ലേ?

Nisamudeen പറഞ്ഞു...

പ്രതിരോധം ശരിതന്നെ , നിങ്ങളുടെ പ്രതിരോധം പ്രതിരോധമല്ല
രാഷ്ട്രീയം ആവിശ്യം തന്നെ - നിങ്ങളുടെ രാഷ്ട്രീയം രാഷ്ട്രീയമല്ല
സംഘടനകള്‍ എല്ലാം വേണ്ടത് തന്നെ - നിങ്ങളുടെ സംഘടന എന്തോന്ന് !

feeling പുച്ഛം

CKLatheef പറഞ്ഞു...

ഈ വിഷയം സംഗ്രഹിച്ച് ഒരു കാഴ്ചപ്പാടും നിലപാടും സ്വീകരിക്കുന്നത് വഴിതെറ്റാനിടയാക്കുന്നുവെന്നതാണ് അനുഭവം ഷാജിന്‍.. ഇക്കാര്യത്തില്‍ ജിഹാദി ഗ്രൂപുകള്‍ (അങ്ങനെ വിളിക്കുന്നത് അവര്‍ ഇഷ്ടപ്പെടുന്നുണ്ടോ എന്നറിയില്ല) ചെയ്യുന്നത്. ഏതെങ്കിലും ഒരു ഭാഗം എടുത്ത് അതാണ് ഇന്ത്യയെപ്പോലുള്ള ഒരു രാജ്യത്ത് സായുധ ജിഹാദിന് തടസ്സമെന്ന തരത്തില്‍ ആദ്യം അവതരിപിക്കുകയും പിന്നീട് അതില്ല എന്ന് വരുത്താന്‍ ശ്രമിക്കുകയുമാണ്.

ഉദാഹരണത്തിന് പ്രബോധനം പൂര്‍ണമായ ശേഷമേ സായുധ ജിഹാദ് പാടുള്ളൂവെന്ന് തത്വത്തില്‍ അവര്‍ അംഗീകരിക്കും. അതിന് ശേഷം ഈ ജിഹാദിലേക്ക് എത്തിചേരാന്‍ മാത്രമുള്ള ദഅ് വത്ത് ഇവിടെ നടന്നുകഴിഞ്ഞിട്ടുണ്ട് എന്ന് വാദിക്കും. വല്ല കുറവുമുണ്ടെങ്കില്‍ ഈ കാലയളവില്‍ ഞങ്ങള്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞുവെന്ന് വരുത്തിതീര്‍ക്കും. ഞങ്ങള്‍ മുഖേനയാണ് കേരളത്തില്‍ കുടുതല്‍ ഹിദായത്തിലായത് എന്ന വാദം ശ്രദ്ധിക്കുമല്ലോ.. എത്രയും പെട്ടെന്ന് ആയുധമെടുക്കാനുള്ള കടമ്പമാത്രമായി ദഅ് വത്തിനെ കാണുന്നു അവര്‍. അതുകൊണ്ടുതന്നെ ധൃതിപിടിച്ച ഒരു സമീപനം ഇതില്‍ സ്വീകരിക്കുകയും പിന്നീട് അത്തരക്കാരെ സൌഹാര്‍ദ്ദപൂര്‍വം സമീപിക്കാന്‍ പ്രയാസപ്പെടുന്നത് സ്ഥിരം അനുഭവമാണ്. ഒരു മണിക്കൂറോ അരമണിക്കൂറോ ഒരാളോട് സംസാരിച്ചതിന് ശേഷം, അദ്ദേഹം അല്ലാഹുവിങ്കല്‍ ഒഴികഴിവ് ബോധ്യപ്പെടുത്താന്‍ കഴിയാത്തവിധം ഹുജ്ജത്ത് പൂര്‍ത്തീകരിക്കപ്പെട്ടവനായി എന്ന് വിധിച്ച് സ്ഥലം വിടുന്നത് സര്‍വ സാധാരണമാണ്.

അതുമല്ലെങ്കില്‍ പ്രബോധന പരമായി നോക്കുമ്പോള്‍ ഇന്ത്യന്‍ അവസ്ഥ മക്കീകാലഘട്ടത്തിന് സമാനമാണ് എന്ന് പറഞ്ഞാല്‍. പിന്നെ അതല്ല എന്ന സ്ഥാപിക്കാനുള്ള ശ്രമമായി. എന്നിട്ട് ഇങ്ങനെ ചോദിക്കും മക്കയില്‍ മദ്യപാനം അനുവദനീയമായിരുന്നു, നിങ്ങളത് ഇവിടെ അനുവദിനീയമാക്കുമോ... ഇതുപോലെയുള്ള പരാമര്‍ശങ്ങള്‍ താങ്കള്‍ പേസ്റ്റ് ചെയ്ത (സജ്ജാദ് എന്ന സുഹൃത്തിന്റെതാണ് എന്ന് തോന്നുന്നു) കമന്റുകളി‍ല്‍ കാണാം.

ചുരുക്കത്തില്‍ ഇന്ത്യനവസ്ഥകളെ ശരിയായ വിധം വിശകലനം ചെയ്ത പണ്ഡിതരാണ് ഇക്കാര്യത്തില്‍ അഭിപ്രായം പറയേണ്ടത്. ആധുനിക കാലഘട്ടത്തില്‍ ജീവിച്ച അത്തരം പണ്ഡിതരൊക്കെയും ഇസ്ലാമികമായി ഇന്ത്യയെപ്പോലെ ഒരു രാജ്യത്ത് പ്രബോധന ദൌത്യമാണ് മുസ്ലിം സമൂഹം ഏര്‍പ്പെടേണ്ടത് എന്നും അവരുടെ അവകാശം നേടിയെടുക്കാന്‍ ജനാധിപത്യമാര്‍ഗങ്ങളെ അവലംബിക്കാവൂ എന്നും ആവര്‍ത്തിച്ച് പറയുന്നു. ഇത് ശ്രദ്ധിക്കാതെ തോന്നിയ പോലെ ആയത്തുകളെ ദുരുപയോഗം ചെയ്യുന്നവര്‍ അറ്റമില്ലാത്ത വൈരുദ്ധ്യത്തില്‍ അകപ്പെടുന്നത് ഈ പണ്ഡിതന്മാരുടെ ഈ വിഷയത്തിലെ നിലപാട് കൃത്യമാണ് എന്ന ബോധ്യപ്പെടുത്തുന്നു.

CKLatheef പറഞ്ഞു...

Nisamudeen പറഞ്ഞു...
പ്രതിരോധം ശരിതന്നെ , നിങ്ങളുടെ പ്രതിരോധം പ്രതിരോധമല്ല
രാഷ്ട്രീയം ആവിശ്യം തന്നെ - നിങ്ങളുടെ രാഷ്ട്രീയം രാഷ്ട്രീയമല്ല
സംഘടനകള്‍ എല്ലാം വേണ്ടത് തന്നെ - നിങ്ങളുടെ സംഘടന എന്തോന്ന് !

feeling പുച്ഛം
-------------------------

പ്രിയ സഹോദരന്‍ നിസാമുദ്ധീന്‍, താങ്കളെ പോലുള്ളവരെ കുറ്റം പറയുന്നില്ല. ഇവിടെ നല്‍കിയ കാര്യങ്ങള്‍ വായിച്ച് ഒരു അഭിപ്രായം രൂപീകരിക്കാവുന്നവരല്ല നിങ്ങളിലെ അണികള്‍. അതിനാല്‍ പ്രശ്നം അത്തരമൊരു നേൃത്വത്തിന്റെ അഭാവമാണ്. പ്രതിരോധം നടത്തിയത് നിങ്ങളായതുകൊണ്ടോ രാഷ്ട്രീയം നിങ്ങളുടേതായതുകൊണ്ടോ സംഘടന ഞങ്ങളുടേതിനോട് യോജിക്കാത്തതുകൊണ്ടോ അല്ല അവയൊക്കെ ഇസ്ലാമിന് നിരക്കാത്തതാണ് എന്ന് പറയുന്നത്. മറിച്ച് പ്രമാണങ്ങളെ സാഹചര്യം മുന്നില്‍ വെച്ച് അപ്ലൈ ചെയ്യാനുള്ള കഴിവുകേടുകൊണ്ട് അവയൊക്കെയും പാളിപ്പോകുകയും തത്വത്തില്‍ ഇസ്ലാമിന് തന്നെയ ദോശകരമായി ഭവിക്കുകയും ചെയ്യുന്നു. ഏതൊരു കാര്യത്തിനാണോ ഇസ്ലാം ചില കാര്യങ്ങളെ നിയമമാക്കിയത് അതിന് നേര്‍ വിപരീത ഫലം അവ നിര്‍വഹിക്കുകയും ചെയ്യുന്നു. അതിനാല്‍ പുച്ചം വാരിവിതറുന്നതിന് മുമ്പ് കാര്യങ്ങള്‍ മനസ്സിലാക്കാന്‍ ശ്രമിക്കുക.

CKLatheef പറഞ്ഞു...

ഇയ്യിടെ ഒരു സുഹൃത്ത് പറഞ്ഞു. കണ്ണൂരില്‍ ഇവരുടെ ഒരു പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടപ്പോള്‍ ഇവര്‍ ചെയ്തത് കൊലയാളികള്‍ക്കെതിരെ കോടതയില്‍ കേസുകൊടുക്കുകയാണ് ചെയ്തത്. ഇവര്‍ പറയുന്നതനുസരിച്ച് ഇതല്ലല്ലോ നടക്കേണ്ടിയിരുന്നത് അതിനുള്ള പ്രതിക്രിയയല്ലേ..

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അത് വിമർശനങ്ങളാകട്ടേ വിയോജിപ്പുകളാകട്ടേ, ഇവിടെ രേഖപ്പെടുത്തുക. കേവല തർക്കവിതർക്കങ്ങൾ സ്വാഗതം ചെയ്യുന്നില്ല.

 
Design by CKLatheef | Bloggerized by CKLatheef | CK