'നന്മയിലേക്കു ക്ഷണിക്കുകയും ധര്‍മം കല്‍പിക്കുകയും അധര്‍മം വിലക്കുകയും ചെയ്യുന്ന ഒരു സമൂഹം നിങ്ങളില്‍ ഉണ്ടായിരിക്കേണ്ടത് അനിവാര്യമാകുന്നു. ഈ ദൌത്യം നിര്‍വഹിക്കുന്നവരാരോ അവരാകുന്നു മോക്ഷം പ്രാപിക്കുന്നവര്‍.' (വിശുദ്ധ ഖുർആൻ )

ബുധനാഴ്‌ച, നവംബർ 10, 2010

ഒരു ജമാഅത്ത് വിമര്‍ശകന്റെ 10 മറുപടികള്‍

 ലീഗ് മുജാഹിദ് മറുപടി പറയേണ്ട 10 ചോദ്യങ്ങള്‍ എന്ന പോസ്റ്റ് ഇതാ ഇവിടെയും ഞാന്‍ നല്‍കിയിരുന്നു. ഇവിടെ ലീഗ് മുജാഹിദ് എന്ന് പ്രത്യേകം പറഞ്ഞതുകൊണ്ടോ എന്തോ വായിച്ച് പോയതല്ലാതെ ആരും മറുപടി പറഞ്ഞില്ല. അതിനാല്‍ അവിടെ ആരെങ്കിലും പറയട്ടെ എന്ന് കരുതി ജമാഅത്ത് വിമര്‍ശകര്‍ മറുപടി പറയേണ്ട 10 ചോദ്യങ്ങള്‍ എന്നാണ് തലക്കെട്ട് നല്‍കിയത്. അതുകൊണ്ട് ഞാന്‍ ജമാഅത്ത് വിമര്‍ശകനാണെന്ന് അവകാശപ്പെട്ട് ഒരു മെമ്പര്‍ ഗൗരവപൂര്‍വം പ്രതികരിച്ചു. ചില വാചകങ്ങള്‍ അവഗണിച്ചാല്‍ എന്തൊക്കെയോ മനസ്സിലാക്കാന്‍ ശ്രമിക്കുന്ന ഒരു മുസ്ലിമല്ലാത്ത (മുസ്ലിം പേരുണ്ടായേക്കാം) വ്യക്തിയുടെ ആശങ്കകള്‍ അകറ്റാന്‍ ബാധ്യതയുണ്ട് എന്ന് തോന്നിയതിനാല്‍ ഞാനതിന് മറുപടി നല്‍കി. എന്റെ ബ്ലോഗ് വായനക്കാര്‍ക്കായി അവ ഇവിടെ പുനപ്രകാശനം ചെയ്യുന്നു. ഒയിന്‍ഗോ എന്ന പ്രസ്തുത വ്യക്തി നല്‍കിയ മറുപടി വായിക്കുക.
[ആകെ മൊത്തം നോക്കിയാല്‍ വിവരമില്ലായ്മയാണ് ഈ ചോദ്യങ്ങളുടെ അന്തര്‍ധാര.
ഉത്തരം 1.
"മതം എന്നാല്‍ ജീവിതത്തിന്റെ എല്ലാ മേഖലയിലും അതിന്റെ കൈയൊപ്പ്‌ പതിക്കുന്ന ആദര്‍ശമാണ് എന്നാണു ജമാഅത്തെ ഇസ്ലാമിയുടെ അഭിപ്രായം."

= ലോകത്തെക്കുറിച്ചോ മനുഷ്യജീവിതത്തെക്കുറിച്ചോ ഉള്ള അന്തമില്ലായ്ക അല്ലെങ്കില്‍ വിവരമില്ലായ്കയില്‍നിന്നാണ് ഇത്തരം അഭിപ്രായം ഉടലെടുക്കുക. ആശയലോകത്തെ ഏതൊന്നും അത് ഉത്ഭവിച്ച കാലത്തിന്റെയും സ്ഥലത്തിന്റെയും പരിമിതികളെ ലംഘിക്കുന്നില്ല എന്ന് ആദ്യമായി മനസ്സിലാക്കുക. ഈ മനസ്സിലാക്കലാണ്, ഒരു വിനയമെന്നോണം നമുക്ക് വേണ്ടത്. ലോകവും ജീവിതവും വലുതും മനുഷ്യന്‍ ചെറുതുമാണ്. നാളത്തെ മനുഷ്യന്‍ ഏതൊക്കെ 'മേഖല'കളില്‍ വ്യാപരിക്കുമെന്നുള്ളത് ഇന്നത്തെ നിര്‍ണ്ണയമല്ല. അതുപോലെ ഇന്നലത്തെ മതത്തിന് ഇന്നത്തെ ജീവിതമേഖലകളെക്കുറിച്ച് എന്തു കൈയൊപ്പാണ് പതിക്കാനാണുള്ളത്?

ചിലത് ചോദിക്കാം: ഇന്നത്തെ ഐടിയെക്കുറിച്ച്, ഇന്നലെ വന്ന സിനിമയെക്കുറിച്ച് മിനിഞ്ഞാന്നത്തെ ഇസ്ലാമിന് എന്തെങ്കിലും പറയാനുണ്ടോ? എന്തെങ്കിലും പറഞ്ഞിട്ടുണ്ടോ?

രാഷ്ട്രീയതലത്തില്‍ തന്നെ ചോദിക്കാം: യൂറോപ്യന്‍ ജ്ഞാനോദയ ഉത്പന്നങ്ങളായ ജനാധിപത്യം, മതേതരത്തം, ദേശീയത എന്നിവയെക്കുറിച്ച് അതിനുമുമ്പുള്ള ഇസ്ലാമിന്റെ വീക്ഷണം വലിച്ചുനീട്ടികൊണ്ടുവന്ന് വിശദീകരിക്കണോ?

ജീവിതവും ലോകവും വികസ്വരമാണെന്നും നമുക്ക് അജ്ഞാതമായ 'മേഖല'കളിലാണ് വരും തലമുറ വ്യാപരിക്കുകയെന്നും വിനയാന്വിതം നിലപാടെടുക്കുന്നതല്ലേ ബുദ്ധി? അവയിന്മേല്‍ ഇന്നലത്തെ ഒന്നിന്റെ കൈയൊപ്പ് വേണമെന്ന് ശഠിക്കുന്നത് ബുദ്ധിമോശമാണ്.

ഒരു പ്രത്യയശാസ്ത്രത്തിന്റെ പരിമിതികളെ സ്വയം തിരിച്ചറിയുന്ന അപൂര്‍വ്വം പ്രത്യയശാസ്ത്രങ്ങളേ ലോകത്ത് ഉണ്ടായിട്ടുള്ളൂ. അതിലൊന്ന് മാര്‍ക്സിസമാണ്. മാര്‍ക്സിസത്തെ ലെനിന്‍ നിര്‍വചിച്ചത് മാര്‍ക്സിന്റെ ആശയലോകം എന്നല്ല, മറിച്ച് 'സമൂര്‍ത്തലോകത്തിന്റെ സമൂര്‍ത്തവിശകലനം' എന്നാണ്. വികസ്വരമായികൊണ്ടിരിക്കുന്ന ലോകത്തെ കുറിച്ച് പ്രത്യയശാസ്ത്രവും വികസ്വരം ആവണമെന്നതാണ് ഇതിന്റെ കാതല്‍.

അടുത്ത വിവരമില്ലായ്മ:
"മതം എന്നത് ഒരു സമുദായത്തിന്‍റെ ആചാര അനുഷ്ഠാനങ്ങള്‍, വിശ്വാസ പ്രമാണങ്ങള്‍, സാംസ്കാരിക ചിഹ്നങ്ങള്‍ ഇവയോന്നുമല്ല എന്ന് അത് (ജമാ അത്ത്) വിശ്വസിക്കുന്നു."

- ഇതെല്ലാം കൂടിയതിന്റെ ഒരു സഞ്ചയിതരൂപം ആണ് മതം എന്നാണ് ഏറെ പേരുടെയും ധാരണ. അല്ലാത്തതിനെ നമുക്ക് "തെറ്റിദ്ധാരണ" എന്നു വിളിക്കാം.

അടുത്തത് :
"മാനവരാശിയുടെ യഥാര്ത്ഥ വിമോചനത്തിന്റെ വഴിയാണ് അത് എന്നും അത് (ജമാ അത്ത്)കരുതുന്നു."

- വിമോചനത്തിന്റെ പണി ആരെങ്കിലും നിങ്ങളെ ഏല്പിച്ചിട്ടുവേണ്ടേ മോനെ...

അടുത്തത്:
"ഇത് താങ്കള്‍ ഇസ്ലാം മത വിശ്വാസത്തിനു അനുസരിച്ചാണ് വിലയിരുത്തുന്നത് എങ്കില്‍ ഇതില്‍ താങ്കള്‍ക്ക് വിയോജിപ്പ്‌ രേഖപ്പെടുത്താന്‍ ആവുമോ?"
- നോട്ട് അപ്ളിക്കബിള്‍.

"ഇനി മതരഹിത സമൂഹത്തിന്‍റെ വീക്ഷണമാണ് എങ്കില്‍, ഇങ്ങിനെ ഒരു വിഭാഗം വിശ്വസിക്കാന്‍ പാടില്ല എന്ന് പറയാന് ബഹുസ്വര സമൂഹത്തില്‍ താങ്കള്‍ക്ക് അവകാശം ഉണ്ടോ?"

- ഇല്ല. എങ്കിലും പൊട്ടത്തരങ്ങളില്‍ നിന്ന് ഈ വിഭാഗം രക്ഷപ്പെടണമേ എന്നു പ്രാര്‍ത്ഥിക്കും.

ചോദ്യം 2 : ഒരു വിഭാഗം, തങ്ങള്‍ വിശ്വസിക്കുന്ന ആദര്‍ശം ഒരു ജനതയുടെ വിമോചനത്തിന്റെ വഴിയായി അവരുടെ മുന്നില്‍ അവതരിപ്പിക്കുന്നതിനെ താങ്കള്‍ എങ്ങിനെ കാണുന്നു? ജനാധിപത്യ സമൂഹത്തില്‍ അതിന്‍റെ എല്ലാ സാധ്യതയും ഉപയോഗപ്പെടുത്തി അതിനെ അവതരിപ്പിക്കുന്നതിനെ എതിര്‍ക്കുന്നത് താങ്കളുടെ ജനാധിപത്യബോധം സമ്മതിക്കുമോ?

ഉത്തരം 2 : ജനാധിപത്യം നേരിടുന്ന ഒരു വൈരുദ്ധ്യമാണ് ഇത്... ജനാധിപത്യവിരുദ്ധമായ 'തിയോക്രസി' എന്ന സാധനത്തെ ജനാധിപത്യത്തിനുള്ളിലേക്ക് "അതിന്റെ എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തി" ഒളിപ്പിച്ചുകടത്തുന്നത് ജനാധിപത്യ ബോധത്തിനു തന്നെ അംഗീകരിക്കേണ്ടി വരിക.... ഹൗ... വെറുതെയല്ല ലെനിന്‍ പറഞ്ഞത്: "Democratic rights are so precious that it should be rationed."

ചോദ്യം 3: ജമാഅത്തെ ഇസ്ലാമി രൂപം കൊണ്ട കാലത്തെ സാമൂഹികാവസ്ഥ വിലയിരുത്താതെ അതിനെ, ഊന്നല്‍ കൊടുത്ത മേഖലയെ വിമര്‍ശിക്കുന്നത് ശരിയാണോ?
ഇസ്ലാം എന്നത് പല കാലത്തും ദേശത്തും കാലഘട്ടത്തിന്‍റെ ഭാഷയില്‍ അവതരിപ്പിക്കപ്പെടുന്ന, ഒരു ആശയമായി താങ്കള്‍ വിശ്വസിക്കുന്നുണ്ടോ? വിവിധ കാലത്ത്‌ നേരിടുന്ന വെല്ലുവിളികളെ എല്ലാ ആശയങ്ങളും നേരിടുന്നത് പോലെ കഴിഞ്ഞ നൂറ്റാണ്ടില്‍ ഭൌതിക രാഷ്ട്രീയ സംഹിതകള്‍ ആധിപത്യം ചെലുത്ത്തിയപ്പോള്‍ അതിനു എതിരെ ഇസ്ലാമിക രാഷ്ട്രീയത്തിന്‍റെ അടിസ്ഥാനങ്ങള്‍ അവയില്‍ നിന്നും എത്ര വ്യതിരിക്തത പുലര്‍ത്തുന്നു എന്ന് വ്യക്തമാക്കിയ മൌദൂദിയുടെ, ജമാഅത്തിന്റെ വീക്ഷണത്തോടു താങ്കള്‍ക്ക് ഒരു മുസ്ലിം എന്ന നിലയില്‍ എതിര്‍പ്പ് പുലര്‍ത്താന്‍ കഴിയുമോ?


ഉത്തരം 3: ഒരു ആശയസംഹിത ചരിത്രത്തിലെല്ലാകാലത്തും ഒരുപോലെയല്ല ഇടപെടുന്നത്. ഉദാഹരണത്തിന് ഇസ്ലാമിന്റെ ഉത്ഭവകാലത്ത് അറേബ്യയിലെ കച്ചവടസമൂഹമായിരുന്നു ലോകത്തിലെ ഏറ്റവും പുരോഗാമിയായ വര്‍ഗ്ഗം. ലോകത്താകെ വ്യാപിക്കാനും യൂറോപ്പിനെ വരെ ഭാഗികമായി ഭരിക്കാനും വേണ്ട ഊര്‍ജ്ജം അതി വിപ്ളവകാരിയായ ഈ വര്‍ഗ്ഗത്തിന് ഇസ്ലാം മതം പ്രദാനം ചെയ്യുകയുണ്ടായി. എന്നാല്‍ ഇന്ന് ലോകത്തൊരിടത്തും ഇസ്ലാമോ പൊളിറ്റിക്കല്‍ ഇസ്ലാമോ വിമോചനശക്തിയല്ല, മറിച്ച് പിന്തിരിപ്പന്‍ ശക്തിയാണ്.

ആദ്യകാല ക്രിസ്ത്യാനിറ്റിയെയും ഏറ്റവും വിപ്ലവാത്മകം എന്നേ വിശേഷിപ്പിക്കാനാവൂ. റൊമന്‍ അധിനിവേശത്തിനെതിരായ ചെറുത്തുനില്പായിരുന്നു അത്. ഇത് പിന്നീട് എത്രമാത്രം പിന്തിരിപ്പനും യൂറോപ്പിനെ അന്ധകാരത്തിലാക്കിയതുമായ ശക്തിയായി മാറി എന്ന് പറയേണ്ടതില്ലല്ലോ.

ഇന്ത്യയില്‍ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ ദേശീയ വിമോചനപ്രസ്ഥാനം ശക്തമായ പ്രക്ഷോഭമഴിച്ചുവിട്ട, പുതിയ ജനാധിപത്യ, ദേശീയ ഭരണസംവിധാനത്തെക്കുറിച്ച് ചിന്തകളും പ്രതീക്ഷകളും വികസിച്ച 1940കളിലാണ് ജമാ അത്തെ ഇസ്ളാമിയുടെ ജനനം. പറയൂ... എന്തിനെതിരെയാണ് നിങ്ങള്‍ നിലകൊണ്ടത്? നിങ്ങള്‍ പറയുന്ന "ഭൗതിക രാഷ്ട്രീയ സംഹിത"കള്‍ എന്തായിരുന്നു. നിങ്ങള്‍ നില കൊണ്ട ഇതേ എതിര്‍പാളയത്തിലായിരുന്നു 1925ല്‍ ആര്‍ എസ് എസും ജനിച്ചത്.

ചോദ്യം 4: മതം എന്നാല്‍ സമുദായം അല്ല എന്ന ജമാഅത്തിന്റെ വീക്ഷണം താങ്കള്‍ എങ്ങിനെ കാണുന്നു? മതവിശ്വാസികള്‍ സാമുദായിക ബോധം എന്നതിന് അപ്പുറം വിശാലമായ മാനവികബോധം പുലര്‍ത്തണം എന്നും, എല്ലാ വിഭാഗം ജനങ്ങള്‍ക്ക വേണ്ടിയും എണീറ്റ്‌ നില്‍ക്കുന്ന ഉത്തമ സമുദായം ആയിരിക്കണം എന്നും പ്രചരിപ്പിക്കുന്ന, അത്തരം ഒരു സമൂഹനിര്‍മ്മിതിക്കായി പണിയെടുക്കുന്ന ഒരു പ്രസ്ഥാനം എന്ന നിലയില്‍ ജമാഅത്തിന്റെ ആശയത്തോട് വിയോജിക്കാന്‍ താങ്കള്‍ക്ക് ആവുമോ? അതായത്‌ മതസമൂഹം എന്നാല്‍ സ്വന്തം സമുദായത്തിന് വേണ്ടി മാത്രം പ്രവര്‍ത്തിക്കുന്നവര്‍ ആവണം എന്ന വീക്ഷണമാണോ താങ്കള്‍ക്ക് ഉള്ളത്?

ഉത്തരം 4: ഈ അടിയെ ഞാന്‍ പ്രോത്സാഹിപ്പിക്കുന്നു: ഒരു മതേതര, ജനാധിപത്യവ്യവസ്ഥയ്ക്കുള്ളീല്‍ മുസ്ലീങ്ങള്‍ നാലു കള്ളികളിലാണ് നിലകൊള്ളൂന്നത് എന്ന് John L. Esposito എന്ന വിദ്വാന്‍ തട്ടിവിട്ടിട്ടുണ്ട്. ഒന്ന്, സാമുദായികം, വര്‍ഗ്ഗീയം, എന്നൊക്കെ വിശേഷിപ്പിക്കാവുന്ന, അതേസമയം നിലനില്ക്കുന്ന ജനാധിപത്യ, മതേതര മൂല്യങ്ങളെ മാനിക്കുന്ന കൂട്ടര്‍, രണ്ട്, പൊളിറ്റിക്കല്‍ ഇസ്ളാമിന്റെ കൂട്ടര്‍. ലോകത്താകെ ഇസ്ലാമിക ഉമ്മ വരുമെന്നും ഇസ്ലാം ലോകത്തെ വിമോചിപ്പിക്കുമെന്നും വൃഥാ സ്വപ്നം കാണുന്നവര്‍. ജനാധിപത്യ, മതേതരമൂല്യങ്ങളോട് ശത്രുതയാണിവര്‍ക്ക്. എങ്കിലും അതിന്റെ സാധ്യതകള്‍ക്ക് മുമ്പില്‍ മുഖം തിരിഞ്ഞു നില്ക്കില്ല. മൂന്നാമത്തെയും നാലാമത്തെയും കൂട്ടര്‍ക്ക് രാഷ്ട്രീയത്തോട് അത്ര പ്രിയമില്ല. മത യാഥാസ്ഥികരെന്നും മത ഉല്പതിഷ്ണുക്കളെന്നും വിളിക്കാവുന്നവരാണിവര്‍.

വിശാലമായ മാനവികബോധം എന്ന് ഉമ്മാക്കി ഉണ്ടാക്കി കൊണ്ടുവരുന്നതിന്റെ ഉറവിടം ഇപ്പോള്‍ വ്യക്തമല്ലേ... ജമാ അത്തുകാരാ.. തെളിച്ചുപറ, നിന്റെ ലക്ഷ്യമെന്ത്?

ചോദ്യം 5: സാമുദായികതയാണോ? അതോ ആദര്‍ശത്തില്‍ അധിഷ്ഠിതമായ വിശാല വീക്ഷണം ആണോ ഇന്ത്യയില്‍ ബഹുസ്വര സമൂഹത്തില്‍ വിള്ളലുകള്‍ സൃഷ്ടിക്കാന്‍ സാധ്യത? എല്ലാ സമൂഹത്തിനും വേണ്ടി വിഭാഗീയത ഇല്ലാതെ പ്രവര്‍ത്തിക്കാന്‍ സന്നദ്ധമായ ഇസ്ലാമിക പ്രത്യയശാസ്ത്രമാണോ അതോ, സ്വന്തം സമുദായം എന്ന സങ്കുചിത സാമുദായിക വീക്ഷണമാണോ അപകടം? ഏതാണ് ഇസ്ലാമികം?

ഉത്തരം 5 : തീര്‍ച്ചയായും ഏറ്റവും അപകടകാരികള്‍ ജമാ അത്ത് പ്രതിനിധാനം ചെയ്യുന്ന പൊളിറ്റിക്കല്‍ ഇസ്ലാമിന്റേതാണ്. ഇതുവരെയുള്ള ചരിത്രം അതിനു സാക്ഷിയാണ്.

ചോദ്യം 6: മതം എന്നാല്‍ സമുദായം എന്ന സമവാക്യം സ്വീകാര്യമല്ലാത്ത ജമാഅത്തെ ഇസ്ലാമിക്ക് ഇസ്ലാമിക പ്രത്യയശാസ്ത്രം വര്‍ഗ്ഗീയമായ ഒരു ഭരണകൂടത്തിന്റെ സൃഷ്ടിപ്പിനുള്ള ആയുധമാണ് എന്ന് കരുതാന്‍ താങ്കളുടെ മനസ്സാക്ഷി സമ്മതിക്കുന്നുണ്ടോ?

ഉത്തരം 6: അള്ളാഹുവിന്റെ കൃപ! ജമാ അത്തെ ഇസ്ലാമിക്ക് സ്വാധീനമുള്ള ജമ്മുകാശ്മീര്‍, പാകിസ്ഥാന്‍, ബംഗ്ലാദേശ്, ഇന്ത്യ എന്നിവിടങ്ങളിലൊന്നും ജനങ്ങള്‍ അവരെ ഭരണമേല്പിച്ചിട്ടില്ല.
മതേതരത്തത്തെയും ജനാധിപത്യത്തെയും തള്ളിക്കളയുന്ന, ജനാധിപത്യത്തിനുപകരം തിയോക്രസിയെ ഉദ്ബോധിപ്പിക്കുന്ന മൗദൂദി സ്ഥാപിച്ച സംഘടനക്ക് എത്തരത്തിലുള്ള ഭരണകൂടമാണ് സൃഷ്ടിക്കാനാവുക? ജനങ്ങളേവരും ഇതു ഭയക്കുന്നുണ്ട്.

ചോദ്യം 7: മതം എന്നാല്‍ വിശാല മാനവികതയാണ് എന്ന് വിശ്വസിക്കുന്ന ജമാഅത്തെ ഇസ്ലാമി ജനങ്ങളുടെ പ്രശ്നങ്ങളില്‍ ഇടപെടുന്നത് അതിന്‍റെ ആശയം പ്രവര്‍ത്തിപഥത്തില്‍ കൊണ്ട് വരുന്നതല്ലേ? ഇവിടെ എവിടെയാണ് താങ്കള്‍ കാണുന്ന ഒളിയജണ്ട?

ഉത്തരം 7: ആഗോള ഇസ്ലാമിക ഉമ്മ എന്നതിനെ 'വിശാല മാനവികത'യെന്നു പറയുന്നിടത്തു തുടങ്ങുന്നു ഒളിയജണ്ട. ജനാധിപത്യത്തിന്റെ സാധ്യതകള്‍ ജനാധിപത്യ വിരുദ്ധ അജണ്ടക്കുവേണ്ടി ഉപയോഗിക്കുന്നിടത്തു തുടങ്ങുന്നു ഒളിയജണ്ട.

"ഇതല്ലാതെ ജമാഅത്തെ ഇസ്ലാമിക്ക് എന്താണ് ചെയ്യാനുള്ളത്? മതത്തിന്‍റെ മാനവിക മുഖത്തെ കുറിച്ച് വയള് പറയുകയും പ്രവര്‍ത്തന രംഗത്ത്‌ അതിനെ നിരാകരിക്കുകയും ചെയ്യുക എന്നത് താങ്ങള്‍ അംഗീകരിക്കുമോ?"

-"വയള് പറയുന്നവര്‍" ഒരു ബഹുമത സമൂഹത്തില്‍ നൂറ്റാണ്ടുകളായി ജീവിച്ചുവന്നതിന്റെ ചരിത്രത്തെ പ്രതിനിധീകരിക്കുന്നവരാണ്. സഹോദര സമുദായങ്ങളോട് സാഹോദര്യത്തോടും സ്നേഹത്തോടും കഴിഞ്ഞതിന്റെ ചരിത്രമുണ്ടവര്‍ക്ക്. ആശയപരവും ആചാരപരവുമായ കൊടുക്കല്‍ വാങ്ങലുകള്‍ക്ക് അവര്‍ എതിരല്ല. സ്നേഹാധിഷ്ഠിതമായ, ദൈവാന്വേഷണാധിഷ്ഠിതമായ സൂഫി പാരമ്പര്യങ്ങള്‍ അവര്‍ക്കിടയിലുണ്ട്.

ലോകത്തെങ്ങും തീവ്രവാദത്തിന്റെ വിത്തുകള്‍ വിതറുന്ന പൊളിറ്റിക്കല്‍ ഇസ്ലാമിന്, മൗദൂദിസത്തിന് എന്തു മാനവികതയാണുള്ളത്?

ചോദ്യം 8: ജമാഅത്തെ ഇസ്ലാമി ഇതര വിഭാഗങ്ങളുമായി ചേര്‍ന്ന് ഒരു പ്ലാറ്റ്‌ഫോം രൂപീകരിച്ചതാണ് ഒളിയജണ്ട എന്ന് താങ്കള്‍ കരുതുന്നോ?

- പിന്നല്ലാതെ...

ജമാഅത്തെ ഇസ്ലാമി ഇതില്‍ അതിന്‍റെ പങ്കാളിത്തം മറച്ചു വെക്കുന്നില്ലല്ലോ? യോജിക്കാവുന്ന മേഖലയില്‍ സമൂഹത്തില്‍ ഇതരരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത് ഉദ്ഗ്രഥനം എന്നല്ലാതെ വിഘടനം അല്ലല്ലോ? ജമാഅത്തെ ഇസ്ലാമി ഇത്തരം പ്രവര്‍ത്തനം നടത്തുന്നത് നന്മയെ പ്രോല്‍സാഹിപ്പിക്കാന്‍ ആണ് എന്നുള്ളത് താങ്കള്‍ തന്നെയും മനസ്സിലാക്കിയതാണ്. താങ്കള്‍ തന്നെയും ഭയപ്പെടുന്നത് ജമാഅത്തെ ഇസ്ലാമി അതില്‍ ഉണ്ട് എന്നത് മാത്രമാണ്.

- ഇതുവരെ തിരഞ്ഞ്ടുപ്പുകള്‍ക്ക് മുഖംതിരിച്ചിരുന്നതുതന്നെ ജനാധിപത്യത്തോടുള്ള ജമാ അത്തിന്റെ അടിസ്ഥാന നിലപാട് വ്യക്തമാക്കുന്നു. 'ജനാധിപത്യം നല്കുന്ന സാധ്യതകള്‍' ഉപയോഗപ്പെടുത്താനായി 'ആദര്‍ശപ്രസ്ഥാനം' വരുമ്പോള്‍ "തൊണ്ട തൊടാതെ" വിഴുങ്ങാന്‍ പറ്റുമോ?

"എന്തിനീ ഭയം? സാമുദായികതയാണ് വര്‍ഗ്ഗീയതയും തീവ്രവാദവും ആയി മാറാന്‍ സാധ്യത കൂടുതല്‍. ആദര്‍ശ പ്രസ്ഥാനങ്ങള്‍ അല്ല."

- ചരിത്രം ഇതിനു സാക്ഷ്യമല്ല.

"ആ നിലക്ക് താങ്കള്‍ സാമുദായിക പ്രസ്ഥാനങ്ങളെ ഭയക്കുന്നുണ്ടോ? സമൂഹത്തിലെ ഇതരരുമായി ചേര്‍ന്ന് ഒരു പ്ലാറ്റ്ഫോം രൂപീകരിക്കുന്ന ഇസ്ലാമിക പ്രസ്ഥാനത്തെ ഭയക്കാന്‍ ന്യായമായ കാരണം എന്താണ്?"

- തമ്മില്‍ ഭേദം തൊമ്മന്‍. ഇസ്ലാമിക പ്രസ്ഥാനമാണ് കൂടുതല്‍ അപകടകരം.

ചോദ്യം 9: "ജമാഅത്തെ ഇസ്ലാമി മനുഷ്യരുടെ ഒരു പ്രശ്നത്തിലും ഇടപെടാന്‍ പാടില്ല എന്ന അഭിപ്രായം ഉണ്ടോ? "

അതിന്‍റെ ആദര്‍ശം മനുഷ്യസമൂഹത്തിനു ഭീഷണിയാണ് എന്ന അഭിപ്രായം ഉണ്ടോ? സാമുദായിക സങ്കുചിത പ്രസ്ഥാനങ്ങള്‍ വര്‍ഗ്ഗീയത സൃഷ്ടിക്കില്ല എന്ന തോന്നല്‍ താങ്കള്‍ക്ക് ഉണ്ടെങ്കില്‍ ഇസ്ലാമിക ആദര്‍ശ പ്രസ്ഥാനങ്ങള്‍ വര്‍ഗീയത സൃഷ്ടിക്കും എന്ന് കരുതാന്‍ ഇസ്ലാമിക ആദര്‍ശം വര്‍ഗ്ഗീയതയാണോ?

ഇല്ലെങ്കില്‍ പിന്നെ എന്തിനാണ് ഭയം? നമ്മുടെ സമൂഹത്തില്‍ സ്വാധീനമുള്ള പ്രചാരണങ്ങള്‍ താങ്കളെ പോലെയുള്ള ചിന്താശീലരെ പോലും സ്വാധീനിച്ചു സാമുദായികത, വര്‍ഗ്ഗീയത, ആദര്‍ശം ഇവ തമ്മിലുള്ള വ്യത്യാസം മനസ്സിലക്കാതിരിക്കാന്‍ വിപുലമാണ് എന്ന് ഞാന്‍ പറഞ്ഞാല്‍ നിഷേധിക്കുമോ?

ഉത്തരം 9: ചോദ്യം എന്നോടല്ല.

10. ഇനി ഗോള്‍ഡന്‍ ചോദ്യം

"മുസ്ലിം പൊതുജനം മുമ്പേ സ്വീകരിച്ച സുചിന്തിത നിലപാടുകളിലേക്ക് എത്തിപ്പെടാന്‍ ഞങ്ങള്‍ പതിറ്റാണ്ടുകള്‍ എടുത്തു എന്ന് തുറന്നു പറയുക"


നമ്മുടെ സാദാ മതസംഘടനകള്‍ രാഷ്ട്രീയത്തെ കുറിച്ച് മുന്‍പ്‌ സുചിന്തിത അഭിപ്രായം എടുത്തു, അവര്‍ ഇസ്ലാമികമായി അതിനെ വിലയിരുത്തി നിലപാടുകള്‍ കൈകൊണ്ടു എന്നതിന് തെളിവ് നിരത്താമോ? കാലത്തോടൊപ്പം കുത്തൊഴുക്കില്‍ എത്തിപ്പെട്ടു എന്നതിന് അപ്പുറം അവര്‍ നീന്തിയാണ് എത്തിയത്‌ എന്ന് പറയാന്‍ മാത്രം ഉറപ്പ്‌ ഇതില്‍ താങ്കള്‍ക്ക് ഉണ്ടെങ്കില്‍ ഒന്ന് വിശദീകരിക്കൂ.

സുചിന്തിതം എന്നത് ജമാഅത്തെ ഇസ്ലാമിയുടെ കാര്യത്തില്‍ അല്ലെ യോജിക്കുക. ചിന്ത പോലും ഇല്ലാത്തവര്‍ എത്തിപ്പെടുന്നത് 'സുചിന്തിതം' എന്ന് വിശേഷിപ്പിക്കാന്‍ ചെറിയൊരു വിശദീകരണം തന്നാല്‍ നന്നായി.

ജമാഅത്തെ ഇസ്‌ലാമിയോട് ആരോഗ്യകരമായ സംവാദം ആഗ്രഹിക്കുന്നവരില്‍നിന്നും ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം പ്രതീക്ഷിക്കുന്നു.

ഉത്തരം 10: തങ്ങള്‍ ജീവിച്ച കാലഘട്ടത്തിനോടും ദേശത്തോടും "സാമുദായിക" സംഘടനകള്‍ എടുത്ത നിലപാട് സത്യസന്ധ്യവും വിവേകപൂര്‍ണ്ണവുമായിരുന്നു എന്നതാണ് സത്യം. സുചിന്തിതമായ ആദര്‍ശപ്രസ്ഥാനങ്ങള്‍ക്ക് ഈ സത്യസന്ധതയും വിവേകവും ഉണ്ടായിരുന്നില്ല. ഇന്നുമില്ല. അന്നത്തെയും ഇന്നത്തെയും അജണ്ട ഒന്നായിരിക്കുമ്പോള്‍ തന്നെ, 'ജനാധിപത്യം നല്കുന്ന സാധ്യതകളെ ഉപയോഗപ്പെടുത്തുക' എന്ന ഒളിയജണ്ട മാത്രമാണിന്നത്തെ തന്ത്രം.]

പ്രസക്തമായ ചര്‍ചയുടെ സംക്ഷിപ്തം ഒരു റഫറന്‍സിനായി ഇവിടെ കമന്റ് ബോക്‌സില്‍ തുടര്‍ന്ന് നല്‍കും. ഇന്‍ശാ അല്ലാഹ്. ഓയിന്‍ഗോ-യുടെ ഉത്തരങ്ങളില്‍ പലതും പേരിനൊരു ഉത്തരം എന്നതില്‍ കവിഞ്ഞ് പ്രസക്തിയൊന്നുമില്ല. ജമാഅത്തുമായി ബന്ധപ്പെട്ടവര്‍ക്ക് ഇത് ചര്‍ചപോലും ആവശ്യമില്ലാത്ത അസംബന്ധങ്ങള്‍ മാത്രമാകാം. എന്നാല്‍ ഇതിലും വലിയ അസംബന്ധങ്ങളാണ് ജമാഅത്തിനെക്കുറിച്ച് പൊതുസമൂഹം പുലര്‍ത്തുന്നതെന്ന് മനസ്സിലാക്കാന്‍ സാധിച്ചവനെന്ന നിലക്ക് അവരെയും കൂടി മുന്നില്‍ കണ്ടുകൊണ്ടുള്ള പ്രതികരണമാണ് ഞാന്‍ ഇവയോട് നടത്തുന്നത്. താല്‍പര്യമുള്ളവര്‍ ശ്രദ്ധയോടെ വായിക്കുകയും സംശയനിവൃത്തി വരുത്തുകയും ചെയ്യുക.

41 അഭിപ്രായ(ങ്ങള്‍):

CKLatheef പറഞ്ഞു...

@Oingo

ഇല്ലെങ്കില്‍ പിന്നെ എന്തിനാണ് ഭയം? നമ്മുടെ സമൂഹത്തില്‍ സ്വാധീനമുള്ള പ്രചാരണങ്ങള്‍ താങ്കളെ പോലെയുള്ള ചിന്താശീലരെ പോലും സ്വാധീനിച്ചു സാമുദായികത, വര്‍ഗ്ഗീയത, ആദര്‍ശം ഇവ തമ്മിലുള്ള വ്യത്യാസം മനസ്സിലക്കാതിരിക്കാന്‍ വിപുലമാണ് എന്ന് ഞാന്‍ പറഞ്ഞാല്‍ നിഷേധിക്കുമോ?

ഇതായിരുന്നു താങ്കളുമായി ബന്ധപ്പെട്ട ഏറ്റവും പ്രസക്തമായ ചോദ്യം അതിന് മാത്രം (ഉത്തരം 9:) താങ്കള്‍ എന്നോടല്ലെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറി. എന്റെ ധാരണതെറ്റാണ് എന്ന് ഒരാളും സമ്മതിക്കില്ല. കാരണം തെറ്റാണെന്ന് കരുതി ധരിക്കുന്നതല്ല. ധരിക്കുന്നത് തെറ്റാവുകയാണ്. അത് തിരിച്ചറിയുന്നതാകട്ടെ എന്റെ ധാരണകളില്‍ ചിലത് തെറ്റായിരിക്കാന്‍ സാധ്യതയുണ്ടെന്ന് അറിഞ്ഞ് കൂടുതല്‍ അറിവു നേടാന്‍ ശ്രമിക്കുന്നവര്‍ മാത്രം. നിങ്ങളുടെ അഹന്ത അതിന് തടസ്സമാകും എന്ന് തോന്നുന്നു.
എങ്കിലും താങ്കള്‍ നല്‍കിയ മറുപടികള്‍ വെച്ച് ഒരു ജമാഅത്തെ ഇസ്‌ലാമിക്കാരന് പെട്ടെന്ന് അറിയാം. സാമുദായികതയും വര്‍ഗീയതയും ആദര്‍ശരാഷ്ട്രീയവും തമ്മില്‍ തിരിച്ചറിയാതെ കുപ്രചരണങ്ങളില്‍ അന്തം വിട്ടുപോയ ഒരു ചിന്താശീലന്റെ നിഷ്‌കളങ്ക മറുപടികളാണ് താങ്കള്‍ നല്‍കിയതെന്ന്.

താങ്കളുടെ സുദീര്‍ഘമായ മറുപടിക്ക് നന്ദി.

CKLatheef പറഞ്ഞു...

Reply by Oingo

ഒമ്പതാമത്തെ ചോദ്യം അഡ്രസ്സ് ചെയ്യുന്നത് ലീഗ്, പിഡിപി പോലുള്ള 'സാമുദായിക, വര്‍ഗീയ' കക്ഷിക്കാരെയാണ്. ചോദിക്കുന്നതാകട്ടെ, ജമാ അത്ത് എന്ന 'ആദര്‍ശരാഷ്ട്രീയ' ക്കാരനും. ജമാ അത്തിന്റെ തിരഞ്ഞെടുപ്പ് രാഷ്ട്രീയ പ്രവേശത്തോട് ആദ്യ തരത്തിലുള്ളവരുടെ പ്രതികരണമാണ് ചോദ്യവിഷയം. ഇത്തരത്തില്‍ നോക്കിയാല്‍ ഞാന്‍ ഈ നാട്ടുകാരനല്ല എന്നേ പറയാന്‍ പറ്റൂ.
ഞാന്‍ ലീഗ്, പിഡിപി ആദി കക്ഷികളുടെ ആളല്ല.
ഇവയില്‍ ഏതു കൂടുതല്‍ വര്‍ഗീയം, അപകടകരം എന്നെല്ലാം മറ്റു ചോദ്യങ്ങള്‍ക്കുത്തരമായി പറഞ്ഞുകഴിഞ്ഞു.
എങ്കിലും, എന്റെ 'നിഷ്‌കളങ്ക മറുപടി'കളുടെ അന്തമില്ലായ്മകളെക്കുറിച്ച് വിശദീകരിച്ചു തരുമോ?

CKLatheef പറഞ്ഞു...

സംഗതി നേരെ തിരിച്ചാണ്. ഈ ചോദ്യാവലിയില്‍ താങ്കളെ സംബന്ധിച്ചിടത്തോളം പ്രസക്തമായത് ഒമ്പതാമത്തെ ചോദ്യമായിരുന്നു. അത് താങ്കള്‍ക്കുകൂടിയുള്ളതാണ് എന്ന് പറയാന്‍ കാരണം. അതിന് മുമ്പത്തെ താങ്കളുടെ മറുപടിയില്‍ കണ്ട അകാരണമായ ഭയമാണ്.

അതിന് മുമ്പത്തെയും അവസാനത്തെയും ചോദ്യം ഇസ്‌ലാം ഒരു ദൈവിക ദര്‍ശനമാണെന്നും ഇസ്ലാം കേവല മതമല്ലെന്നും രാഷ്ട്രീയമടക്കം ഉള്‍കൊള്ളുന്ന ഒരു സമ്പൂര്‍ണ വ്യവസ്ഥയാണെന്നും വായകൊണ്ട് പറയുകയും എന്നാല്‍ പ്രവൃത്തി പദത്തില്‍ ഒരു തരം കപടനയം കൈക്കൊള്ളുകയും ചെയുന്ന വിഭാഗത്തോടുള്ള ചോദ്യമാണ്. അവരില്‍ ആരും താങ്കളെപ്പോലെ മറുപടി പറയാന്‍ ശ്രമിക്കാത്തത്, താങ്കളുടെ വീക്ഷണവും അവരുടെ വീക്ഷണവും അക്കാര്യത്തില്‍ ഭിന്നമായതുകൊണ്ടാണ്. ആ ചോദ്യത്തിലെ വസ്തുതയോട് അവര്‍ക്ക് വിയോജിക്കാനാവില്ല. അഥവാ വിയോജിച്ചാല്‍ പിന്നീട് താങ്കളുടെ അതേ ചിന്താഗതിയിലേക്ക് മാറുകയായിരിക്കും ഫലം.

നിങ്ങളുടെ പല ചോദ്യങ്ങള്‍ക്കുള്ള മറുപടിയാണ് ജമാഅത്തെ ഇസ്ലാമി 60 വര്‍ഷമായി അതിന്റെ ആയിരക്കണക്കിന് സാഹിത്യങ്ങളിലുടെയും ലഘുലേഖകളിലൂടെയും പ്രസംഗങ്ങളിലൂടെയും പറഞ്ഞുകൊണ്ടിരുന്നത്. അഥവാ അത് സ്വയം അതിനെ വിശദീകരിക്കുകയായിരുന്നു. ആ ആദര്‍ശത്തെ സാധൂകരിക്കുന്ന ഒരു ചരിത്രമാണ് അതിനുള്ളത്.

ഇസ്ലാം എന്തുകൊണ്ട് കേവലമൊരു മതമെന്ന വിശേഷണത്തില്‍നിന്ന് വേറിട്ട് നില്‍ക്കുന്നു?.
എന്തുകൊണ്ട് അതിനെ സമ്പൂര്‍ണമെന്ന് പറയാന്‍ കഴിയുന്നു?. അതെങ്ങനെ മനുഷ്യന്റെ ഭൗതികവും അഭൗതികവുമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരവും മോക്ഷവുമാകുന്നു?.
അത് മറ്റു വ്യവസ്ഥകളില്‍നിന്നെങ്ങനെ വേറിട്ട് നില്‍ക്കുന്നു?. ഇതര വ്യവസ്ഥകളിലെ പാളിച്ചകളെന്ത്?.
അതിന് പരിഹാരമായി ഇസ്‌ലാമിന് പകരം വെക്കാനുള്ളതെന്ത്?. മനുഷ്യനെയും പ്രകൃതിയെയും അവ തമ്മിലുള്ള ബന്ധത്തെയും അതെങ്ങനെ നിര്‍വചിക്കുന്നു?.
മനുഷ്യജീവിതത്തിന്റെ ലക്ഷ്യമെന്ത്?.
മനുഷ്യന്റെ ദൗത്യമെന്ത്?.

അങ്ങനെ മനുഷ്യ സംബന്ധിയായ എല്ലാം വിശദീകരിച്ചു. അതിന്റെ ഒരു അരികുപോലും കാണാതെ, ജമാഅത്തിനെ വിമര്‍ശിച്ച് ആരോ എഴുതിവെച്ചത് കണ്ട് യാഥാര്‍ഥ്യബോധമില്ലാത്ത ഭയത്തില്‍നിന്നുത്ഭവിച്ച താങ്കളുടെ വാക്കുകളില്‍ ചിലതിന് പ്രതികരണം ഇവിടെ നല്‍കാം. അറിയാനും അറിയിക്കാനുമാണ് താങ്കളുടെ ശ്രമം എന്ന് മനസ്സിലാക്കിക്കൊണ്ട്. ജയിക്കാനും തോല്‍പിക്കാനുമാണ് താങ്കളുടെ ഇടപെടലെന്ന് മനസ്സിലാകുമ്പോള്‍ നിര്‍ത്തുകയും ചെയ്യും.

CKLatheef പറഞ്ഞു...

Reply by Yoosuf Ali

പ്രിയ oingo ...
താങ്കളുടെ പേര്‌ എന്താണെന്ന് കണ്ടില്ല , എങ്കിലും ഇത് തന്നെ അഭിസംബോധന ചെയ്യട്ടെ......
താങ്കള്‍ ഇവിടെ ഉന്നയിച്ച വിമര്‍ശനങ്ങള്‍ക്ക് ഇസ്ലാമിന്റെ ആവിര്‍ ഭാവത്തോളം പഴക്കമുണ്ട്...... വാസ്തവത്തില്‍ ഇവിടെ താങ്കള്‍ ജമാഅതിനെയാണ് ഉന്നം വെച്ചതെങ്കിലും അതിലൂടെ ഇസ്ലാമിനെയാണ് ചെറുതാക്കി കാണിക്കാന്‍ ശ്രമിച്ചത് ...... ജമാഅതിന്‍റെ കാര്യം അവിടെ നില്‍ക്കട്ടെ..... നമുക്ക് ഇസ്ലാമിന്റെ കാര്യം ഒന്ന് വിശകലനം ചെയ്തു നോക്കാം......
എക്കാലത്തും ഇസ്ലാം വിരോധികള്‍ ചെയ്തു വരാറുള്ള ഒരു കാര്യമാണ്, ഇസ്ലാം എന്ത് പറയുന്നു മനസ്സിലാക്കാതെ അതിന്‍റെ വിരോധികള്‍ എന്തെഴുതി, അല്ലെങ്കില്‍ എന്ത് പറഞ്ഞു എന്നതിനെ ആധാരമാക്കിയാണ് എന്നും വിശകലനം നടത്താറുള്ളത്......
ഈ തെറ്റിധാരണകള്‍ക്ക് ഒരു പാട് തലങ്ങളുണ്ട്..... അടിസ്ഥാനപരമായിട്ടുള്ള ചില കാര്യങ്ങള്‍ മനസ്സിലാക്കിയാല്‍ മാത്രമേ ഇസ്ലാമിനെ ക്കുറിച്ചു വിലയിരുത്തുവാന്‍ കഴിയുകയുള്ളൂ .....
1 . ഇസ്ലാം മേറ്റെല്ലാ മതങ്ങളെപ്പോലെ തന്നെ ഉള്ള ഒരു മതമാണ്‌......

CKLatheef പറഞ്ഞു...

Reply by Oingo

ഹലോ യൂസഫ് അലി,
നമ്മള്‍ ചില പ്രാഥമിക ധാരണയുടെ അടിസ്ഥാനത്തിലാണല്ലോ നാം സംവാദത്തിന് മുതിരുക.
ഇവിടെ ജമാ അത്ത് വിമര്‍ശകരോടുള്ള 10 ചോദ്യങ്ങളാണ്. ഒരു ജമാ അത്ത് വിമര്‍ശകനായ ഞാന്‍ അതിനു മറുപടി നല്കി.
അത് ചെയ്തത് ഇസ്ലാമിനു പുറത്തുനിന്നുകൊണ്ടാണ്. അതിന്റെ തലത്തിലുള്ള മറുപടിയോ ചര്‍ച്ചകളോ അല്ലേ ഉചിതം?
അതു കേന്ദ്രീകരിച്ചു കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമല്ലോ... ഇന്നത്തെ സാമൂഹിക, രാഷ്ട്രീയ സാഹചര്യത്തില്‍ ജമാ അത്ത് എങ്ങനെ ഇടപെടുന്നു / ചരിത്രത്തില്‍ എങ്ങനെ ഇടപെട്ടു എന്നതുമാത്രമേ എനിക്ക് വിഷയമാകുന്നുള്ളൂ....

ഇസ്ലാമിനെ കുറിച്ച് എനിക്ക് എന്റേതായ നിരീക്ഷണങ്ങളുണ്ട്. നിലനില്ക്കുന്നതും ചരിത്രത്തിലുള്ളതുമായ എല്ലാ സാമുഹിക ശക്തികളെയും കുറിച്ച് ധാരണയുണ്ടാക്കുന്നതുമായി ബന്ധപ്പെട്ടാണ് അത് നിലകൊള്ളുന്നത്. അതല്ലാതെ താങ്കള്‍ പറയുന്ന രീതിയില്‍ ഇസ്ലാമിനെ പഠിക്കുന്നത് ഈ ചര്‍ച്ചയുടെ ഫോക്കസിനു പുറത്താണ്. ഞാന്‍ തയ്യാറായാല്‍ തന്നെയും ഏറെ സമയം വേണ്ടുന്ന പ്രക്രിയയാണത്. അതു വിട്ടു കളയാം....

CKLatheef പറഞ്ഞു...

@Oingo

അതാ ബുദ്ധി. ഇപ്പോള്‍ താങ്കള്‍ക്ക് വേണ്ടത് ജമാഅത്തിനെയാണ്. അതിന്റെ കൂടത്തില്‍ ഇസ്ലാമും പെട്ടോളും. ഓരോന്നിനെയായി പിടിക്കാം. എങ്ങനെയായാലും താങ്കളുദ്ദേശിച്ച അത്ര എളുപ്പമാവില്ല. എവിടുന്നോ എന്തോ കേട്ട് ചാടിവീണതാണ്. എന്ന് താങ്കളുടെ കമന്റ് തന്നെ മതിയായ തെളിവാണ്.

CKLatheef പറഞ്ഞു...

Reply by Oingo


ഒരു അവിവേകിയുടെ ഉത്തരങ്ങളാണ് എന്റേത് എന്നാണ് തോന്നുന്നതെങ്കില്‍ ഞാനും നിര്‍ത്താം.

എന്തായാലും 'ചാടി വീണതാണ്' എന്നു പറഞ്ഞതില്‍ ശരിയുടെ അംശമുണ്ട്. സോളിഡാരിറ്റിയുടെ പ്രചരണങ്ങളെ ദിനംപ്രതിയെന്നോണം ഫോളോ ചെയ്യാറില്ല.. ഇടതുപക്ഷ ആഭിമുഖ്യമുള്ളവരെ പാട്ടിലാക്കാന്‍ ഇടതുവായ്‌ത്താരികള്‍ സോളിഡാരിറ്റി ഉപയോഗിക്കാറുണ്ടെന്ന് പൊതുവായ ഒരു അറിവുണ്ടായിരുന്നു. "വാസ്തവത്തില്‍ ഇസ്ലാം ഒരു മതമേ അല്ല എന്നുള്ളതാണ് വസ്തുത..... " എന്നു യൂസഫ് അലി പറയുന്നിടത്തോളം അത് നീളുന്നുണ്ടെന്ന് ഇപ്പോഴാണ് മനസ്സിലായത്. മതവിരുദ്ധരെ പോലും പാട്ടിലാക്കാനുള്ള ശ്രമം. പുതു ചെറുപ്പക്കാരെ മതചേരിയിലാക്കാന്‍ ഇത്രത്തോളം പോകുന്നുവെന്നത് അതിശയം. ജമാ അത്തിലെ മുതിര്‍ന്നവര്‍ ഇത് അംഗീകരിക്കുന്നുണ്ടാവോ? സത്യത്തില്‍ മതം ആധുനിക കാലത്തു നേരിടുന്ന പ്രതിസന്ധിയുടെ ആഴമാണിത് കാണിക്കുന്നത്..

CKLatheef പറഞ്ഞു...

അതെ അതുതന്നെയായിരുന്നു ലക്ഷ്യവും. ജമാഅത്തുകാരാ.. തെളിച്ചുപറ, നിന്റെ ലക്ഷ്യമെന്ത് എന്ന് പെട്ടെന്നൊരുത്തന്‍ പുതിയ ഐഡിയില്‍ ചോദിക്കുമ്പോള്‍. എന്റെ ഫെയ്‌സ് ബുക്ക് പേജില്‍ ഇടപെട്ടതാണ് പകരം ഇടപെടാന്‍ കാരണമെന്ന് പറയുമ്പോള്‍. നേരെ വിഷയത്തിലേക്ക് കടക്കുന്നതില്‍ പന്തികേടുണ്ട്. ചില പൊതുവായ അറിവുകളാണ് (അതും ആരുടെ പക്കല്‍നിന്ന് എന്നറിയാന്‍ ആരോപണങ്ങള്‍ വായിച്ചാല്‍ മതി) താങ്കളുടെ മൂലധനം എന്ന് നേരത്തെ അറഞ്ഞതുകൊണ്ടാണ് ഏതാനും ലിങ്കുകള്‍ താങ്കള്‍ക്ക് നേരത്തെ നല്‍കിയത്. അപ്പോള്‍ നമ്മുക്ക് വിഷയത്തിലേക്ക് കടക്കാം.

CKLatheef പറഞ്ഞു...

Reply by Oingo

അതെ, കടക്കാം.. ആദ്യം ചോദ്യം നമ്പര്‍ 1.

CKLatheef പറഞ്ഞു...

Reply by Nabeel Kattakath

ഒയിന്‍ഗോ ....

ഇസ്ലാമിനെ പറയാതെ ജമാത്തിനെ മാത്രം പറയണമെന്ന് പറയുന്നത് ജിലേബി ഷുഗര്‍ ഫ്രീ ആയിരിക്കണം എന്ന്‍ പറഞ്ഞത്‌ പോലെയായി? സി പി യെ മ്മിനോട് മാര്കിസം പരയെരുതെന്ന കണ്ടീഷന്‍ പോലെ!

എന്തായാലും പുതുതായി ഒന്നുമില്ലെങ്ങിലും ഒയിന്‍ഗോയുടെ കമന്ട്‌ ഇഷാടായി...ലത്തീഫ്‌ ഭായിക്ക് കണക്കിന് പണിയും..... ഞാന്‍ ഇവിടെ ഗാലറിയില്‍ തന്നെയുണ്ട്, ഒരു ഉശിരന്‍ കളികാണാനുള്ള ത്രില്ലില്‍ത്തന്നെ....

CKLatheef പറഞ്ഞു...

@Nabeel

ഓയിന്‍ഗോ കേരളീയ പൊതുസമൂഹത്തിന്റെ പ്രതിനിധിയാണ്. അദ്ദേഹത്തിന്റെ മറുപടി മിക്കതും അസംബന്ധമായി അനുഭവപ്പെടുന്നുണ്ടെങ്കിലും പരിഹാരം മൗനമല്ല എന്നതിനാല്‍ എനിക്ക് കണക്കിന് പണിയും. ഇടക്കൊക്കെ ഇതുപോലെ സാന്നദ്ധ്യമറിയിച്ചാല്‍ കളിക്കാര്‍ക്ക് ഹരം കൂടും. അല്ലെങ്കില്‍ ഇടക്ക് വെച്ച് നിര്‍ത്തിപോകും.

മറുപടി ഇല്ലെന്ന് കരുതിയാണ് ഇത്തരക്കാര്‍ മറുപടിക്ക് ധൃതികൂട്ടാറുള്ളത് മറുപടി ഉണ്ടെന്ന് തോന്നുമ്പോള്‍ പ്രകോപിതരാകുന്നവരെയാണ് ഞാന്‍ സാധാരണ കണ്ടിട്ടുള്ളത് ഓയിന്‍ഗോ ഏത് വിഭാഗത്തില്‍ പെടുന്നുവെന്ന് നമ്മുക്ക കാത്തിരുന്ന് കാണാം.

CKLatheef പറഞ്ഞു...

@Oingo

[ചോദ്യം 1: മതം എന്നത് ജമാഅത്തെ ഇസ്ലാമി നിര്‍വ്വചിക്കുന്ന രീതിയോട് താങ്കള്‍ക്ക് വിയോജിപ്പ്‌ ഉണ്ടോ? മതം എന്നാല്‍ ജീവിതത്തിന്റെ എല്ലാ മേഖലയിലും അതിന്റെ കൈയൊപ്പ്‌ പതിക്കുന്ന ആദര്‍ശമാണ് എന്നാണു ജമാഅത്തെ ഇസ്ലാമിയുടെ അഭിപ്രായം. മതം എന്നത് ഒരു സമുദായത്തിന്‍റെ ആചാര അനുഷ്ഠാനങ്ങള്‍, വിശ്വാസ പ്രമാണങ്ങള്‍, സാംസ്കാരിക ചിഹ്നങ്ങള്‍ ഇവയോന്നുമല്ല എന്ന് അത് വിശ്വസിക്കുന്നു. മാനവരാശിയുടെ യഥാര്ത്ഥ വിമോചനത്തിന്റെ വഴിയാണ് അത് എന്നും അത് കരുതുന്നു.

ഇത് താങ്കള്‍ ഇസ്ലാം മത വിശ്വാസത്തിനു അനുസരിച്ചാണ് വിലയിരുത്തുന്നത് എങ്കില്‍ ഇതില്‍ താങ്കള്‍ക്ക് വിയോജിപ്പ്‌ രേഖപ്പെടുത്താന്‍ ആവുമോ?

ഇനി മതരഹിത സമൂഹത്തിന്‍റെ വീക്ഷണമാണ് എങ്കില്‍, ഇങ്ങിനെ ഒരു വിഭാഗം വിശ്വസിക്കാന്‍ പാടില്ല എന്ന് പറയാന് ബഹുസ്വര സമൂഹത്തില്‍ താങ്കള്‍ക്ക് അവകാശം ഉണ്ടോ?]

ഒന്നുകില്‍ ഇത് ഒരൊറ്റ ചോദ്യമായി എടുക്കുക. അതാണ് ഉദ്ദേശിച്ചിട്ടുള്ളത്. അല്ലെങ്കില്‍ ഇതിലെ ഒരോ ചോദ്യവുമെടുത്ത് അതിന് മാത്രം മറുപടി പറയുക. താങ്കള്‍ അതു രണ്ടുമല്ലാത്ത ഒരു ശൈലിയമാണ് സ്വീകരിച്ചത്. അഥവാ സൗകര്യാര്‍ഥം ചില കഷ്ണങ്ങളായി മുറിച്ച് എന്തോ മറുപടി പറഞ്ഞു എന്ന് വരുത്തിതീര്‍ക്കുകയും കുറേ ചോദ്യങ്ങള്‍ തിരിച്ചുന്നയിക്കുകയും ചെയ്യുന്നു. എങ്കിലും ചോദ്യമുള്‍കൊള്ളുന്ന ആശയം താങ്കള്‍ക്ക് പിടികിട്ടിയിരിക്കുന്നു. പക്ഷെ താങ്കളുടെ ആ വിഷയത്തിലുള്ള അറിവില്ലായ്മ മറുച്ചുവെക്കാന്‍ ചോദ്യകര്‍ത്താവില്‍ വിവരക്കേട് ആരോപിക്കുന്നു.

ജമാഅത്തെ ഇസ്്‌ലാമിയെ സംബദ്ധിച്ചടത്തോളം അതിന്റെ ഭൂമികയായ ഇസ്്‌ലാം കേവലമൊരു മതം മാത്രമല്ല. ആത്മീയതയുടെ വശം പരിഗണിക്കുമ്പോള്‍ ഒരു മതത്തിന്റെ എല്ലാ ധര്‍മവും പൂര്‍ണ അളവില്‍ അത് പരിഹരിക്കുന്നു. യുസുഫലി പറഞ്ഞ ഇസ്ലാം ഒരു മതമല്ല എന്ന പരാമര്‍ശത്തിന് ഒരു ചെറിയ തിരുത്തായി ഇത് പരിഗണിക്കാം.

എന്നാല്‍ മറ്റുള്ളവരെ സംബന്ധിച്ചിടത്തോളം മതമെന്ന് പറഞ്ഞാല്‍ മനുഷ്യനും ദൈവവും തമ്മിലുള്ള സ്വകാര്യ ഇടപാടാണ്. അത്തരക്കാരെ സംബന്ധിച്ചിടത്തോളം മനുഷ്യന്റെ സാമൂഹിക-സാംസ്‌കാരിക-സാമ്പത്തിക-രാഷ്ട്രീയ രംഗത്ത് മതത്തിന് ഒരു പങ്കും വഹിക്കാനില്ല. എന്നാല്‍ ഒരു മുസ്ലിം (അയാള്‍ സുന്നിയോ മുജാഹിദോ തബ് ലീഗോ എന്താകട്ടേ) താത്വികമായി ഇത് അംഗീകരിക്കുകയില്ല. രാഷ്ട്രീയം ഇസ്ലാമിന്റെ ഭാഗമാണ് എന്ന് പറയുന്നവരും പ്രയോഗിക തലത്തില്‍ അതിനെ കയ്യൊഴിക്കുന്നു. ഇത്തരക്കാരോടാണ് ഈ ചോദ്യം ഉന്നയിച്ചത്.

മറുപടി പറയുകയല്ല താങ്കളുടെ ഉത്തരത്തോടു പ്രതികരിക്കുക മാത്രമാണ്. താങ്കളുടെ മറുപടിയില്‍ ആകെ പ്രതിഫലിക്കുന്നത് ഇസ്ലാമിനെക്കുറിച്ച അജ്ഞതയാണ്. ജമാഅത്തെ ഇസ്ലാമിയെക്കുറിച്ചല്ല. അതിനാല്‍ അത് പരിഹരിക്കുമ്പോള്‍ മാത്രമേ ഇക്കാര്യത്തില്‍ ജമാഅത്തിനെ വിമര്‍ശിക്കാന്‍ അര്‍ഹനാകുകയുള്ളൂ. താങ്കളുടെ ഉദ്ദേശ്യം ഇസ്ലാം വിമര്‍ശനമല്ല ജമാഅത്ത് വിമര്‍ശനമാണ് എന്ന് യൂസുഫലിയോട് താങ്കള്‍ പറഞ്ഞ സ്ഥിതിക്ക് പ്രത്യേകിച്ചും .

താങ്കള്‍ക്ക് അപ്ലിക്കബ്‌ളായ ഒരു ചോദ്യത്തിന് താങ്കള്‍ മറുപടി പറഞ്ഞിട്ടുമുണ്ട്. അതിനാല്‍ ഒന്നാമത്തെ ചോദ്യത്തില്‍ ഉദ്ദ്ശിക്കപ്പെട്ട മറുപടി ലഭിച്ചു കഴിഞ്ഞു.

("ഇനി മതരഹിത സമൂഹത്തിന്‍റെ വീക്ഷണമാണ് എങ്കില്‍, ഇങ്ങിനെ ഒരു വിഭാഗം വിശ്വസിക്കാന്‍ പാടില്ല എന്ന് പറയാന് ബഹുസ്വര സമൂഹത്തില്‍ താങ്കള്‍ക്ക് അവകാശം ഉണ്ടോ?"

- ഇല്ല.)

CKLatheef പറഞ്ഞു...

@Oingo
ഇവയോട് താങ്കള്‍ മാന്യമായി പ്രതികരിക്കുമെന്ന് കരുതുന്നു. ആദ്യം പ്രകടിപ്പിച്ച അസ്വസ്തതയും അക്ഷമയും മാറ്റിവെക്കുക. വിജയം സൂചിപ്പാകാനുള്ള പദപ്രയോഗങ്ങള്‍ ആരോഗ്യകരമായ സംവാദത്തിലെ കല്ലുകടിയാണെന്ന് ഓര്‍ക്കുക.

CKLatheef പറഞ്ഞു...

Reply by Oingo

പ്രിയ അബ്ദുള്‍ ലത്തീഫ്,
ജമാ അത്തെ ഇസ്ലാമി ഇസ്ലാമിനെ അവതരിപ്പിക്കുന്ന രീതിയാണ് ചോദ്യത്തിലെ പ്രതിപാദ്യം. ജമാ അത്ത് സാഹിത്യം കുറച്ചുകാലം വായിച്ചിട്ടുള്ളതിനാല്‍ അത് എനിക്ക് അപരിചിതമല്ല.

ജമാ അത്തെ ഇസ്ലാമിയുടെ വാദത്തിന്റെ അന്തസത്ത ഇതാണ് : ഇസ്ലാം ഒരു സമഗ്ര ജീവിത ദര്‍ശനമാണ്. ഇസ്ലാം ഒരു സമ്പൂര്‍ണ്ണ ജീവിത പദ്ധതിയാണ്. ഇസ്ലാം ലോകത്തിനുമുമ്പില്‍ ബദല്‍ വെക്കുന്നു (മുതലാളിത്തം, കമ്മ്യൂണിസം തുടങ്ങിയവയ്ക്കെതിരെ).

ഇതു അടിത്തറയായികൊണ്ടാണ് താങ്കള്‍ താങ്കളുടേതായ ഭാഷയില്‍ ചോദ്യമുന്നയിക്കുന്നതും വിശദീകരണം നല്കുന്നതും. ജമാ അത്തെ ഇസ്ലാമിയെ എതിര്‍ക്കുന്നവര്‍ ഇസ്ലാമിന്റെ സമഗ്രതയെയാണ് എതിര്‍ക്കുന്നത്, ഇസ്ലാമിനെ തന്നെയാണ് എതിര്‍ക്കുന്നത് എന്നതിലേക്ക് വ്യാഖ്യാനിക്കിച്ചു നീട്ടാനാവും. ഈ വിഷമവൃത്തത്തിലാണ് താങ്കളും.

സത്യത്തില്‍, 'സമഗ്ര ജീവിത ദര്‍ശനം', ' സമ്പൂര്‍ണ്ണ ജിവിത പദ്ധതി ' എന്നെല്ലാമുള്ള രീതിയില്‍ ഇസ്ലാമിനെ അവതരിപ്പിക്കുന്നതിനോടു തന്നെയാണ് , അല്ലെങ്കില്‍ "മതം എന്നത് ജമാഅത്തെ ഇസ്ലാമി നിര്‍വ്വചിക്കുന്ന രീതിയോട്" തന്നെയാണ് വിയോജിപ്പുള്ളത്. അത് ഇസ്ലാമിനെ കുറിച്ചുള്ള അജ്ഞത കൊണ്ട് പറയുകയല്ല.

ആഗോള തലത്തില്‍ ബദല്‍ മുന്നോട്ടുവെയ്ക്കാന്‍ മാത്രം കെല്പുള്ള ശക്തി തന്നെയാണ് ഇസ്ലാം. അതുകൊണ്ട് എന്നെപ്പോലുള്ളവര്‍ ഇതേ ക്കുറിച്ച് പഠിക്കാന്‍ ശ്രമിച്ചിട്ടുണ്ട്.

ഒരു സമഗ്ര ദര്‍ശനം, ജീവിത പദ്ധതി, ബദല്‍ എന്നെല്ലാം ഇസ്ലാമിനെ അവതരിപ്പിക്കുന്നതിലെ ചില പ്രശ്നങ്ങളാണ് എന്റെ മറുപടിയില്‍ ഉന്നയിച്ചത്.

ഒരു പ്രശ്നം ഇങ്ങനെയാണ് അവതരിപ്പിച്ചത് :
ആശയലോകത്തെ ഏതൊന്നും അത് ഉത്ഭവിച്ച കാലത്തിന്റെയും സ്ഥലത്തിന്റെയും പരിമിതികളെ ലംഘിക്കുന്നില്ല ..... നാളത്തെ മനുഷ്യന്‍ ഏതൊക്കെ 'മേഖല'കളില്‍ വ്യാപരിക്കുമെന്നുള്ളത് ഇന്നത്തെ നിര്‍ണ്ണയമല്ല. അതുപോലെ ഇന്നലത്തെ മതത്തിന് ഇന്നത്തെ ജീവിതമേഖലകളെക്കുറിച്ച് എന്തു കൈയൊപ്പാണ് പതിക്കാനാണുള്ളത്?

ചിലത് ചോദിക്കാം: ഇന്നത്തെ ഐടിയെക്കുറിച്ച്, ഇന്നലെ വന്ന സിനിമയെക്കുറിച്ച് മിനിഞ്ഞാന്നത്തെ ഇസ്ലാമിന് എന്തെങ്കിലും പറയാനുണ്ടോ? എന്തെങ്കിലും പറഞ്ഞിട്ടുണ്ടോ?

രാഷ്ട്രീയതലത്തില്‍ തന്നെ ചോദിക്കാം: യൂറോപ്യന്‍ ജ്ഞാനോദയ ഉത്പന്നങ്ങളായ ജനാധിപത്യം, മതേതരത്തം, ദേശീയത എന്നിവയെക്കുറിച്ച് അതിനുമുമ്പുള്ള ഇസ്ലാമിന്റെ വീക്ഷണം വലിച്ചുനീട്ടികൊണ്ടുവന്ന് വിശദീകരിക്കണോ?

ജീവിതവും ലോകവും വികസ്വരമാണെന്നും നമുക്ക് അജ്ഞാതമായ 'മേഖല'കളിലാണ് വരും തലമുറ വ്യാപരിക്കുകയെന്നും വിനയാന്വിതം നിലപാടെടുക്കുന്നതല്ലേ ബുദ്ധി? അവയിന്മേല്‍ ഇന്നലത്തെ ഒന്നിന്റെ കൈയൊപ്പ് വേണമെന്ന് ശഠിക്കുന്നത് ബുദ്ധിമോശമാണ്.

ഇനിയും ഇത്തരം നൂറായിരം ചോദ്യങ്ങള്‍ ചോദിക്കാനാവും. ഉദാഹരണത്തിന് താങ്കളുടെ ഈ വാചകം എടുക്കാം : "രാഷ്ട്രീയം ഇസ്ലാമിന്റെ ഭാഗമാണ് എന്ന് പറയുന്നവരും പ്രയോഗിക തലത്തില്‍ അതിനെ കയ്യൊഴിക്കുന്നു. " ഒരു ചോദ്യം ഉന്നയിക്കാം: ഇസ്ലാം നിര്‍ദ്ദേശിക്കുന്ന ഭരണകൂട രൂപം എന്താണ് ?

ഇസ്ലാമില്‍ ഭരണകൂടരൂപത്തെ സംബന്ധിച്ച് വ്യക്തമായ നിര്‍ദ്ദേശമില്ല എന്നാണ് ലോകത്തിലെ ഇസ്ലാമിക പണ്ഡിതരുടെ തന്നെ അഭിപ്രായം. ചരിത്രത്തിന്റെ വികാസഗതിയുലുണ്ടായ ഭരണകൂടരൂപങ്ങളെയെല്ലാം ഇസ്ലാമും ആശ്ലേഷിച്ചിട്ടുണ്ട്. (The Islamic State എന്ന അസ്ഗര്‍ അലി എഞ്ചിനീയറുടെ പുസ്തകം വായിക്കുക) ഇതിനു കാരണം ഇസ്ലാമിന്റെ ഉദ്ഭവ കാലഘട്ടത്തില്‍ സമൂഹത്തിന് ലളിതമായ ഭരണകൂടരൂപമേ ആര്‍ജ്ജിക്കാനാവൂ എന്നതാണ്. ഒരു പ്രത്യയ ശാസ്ത്രത്തിന് കാലവും ദേശവും നിര്‍ണ്ണയിക്കുന്ന പരിമിതികളുണ്ട് എന്ന കേന്ദ്രപ്രശ്നം ഇവിടെയും വരുന്നു. കൂടാതെ സമഗ്ര ദര്‍ശനം എന്ന വാദഗതിയാണ് തകരുന്നത്.

മറ്റൊരു പ്രശ്നം :
ഒരു ബഹു മത സമൂഹത്തിന്റെ രീതിശാസ്ത്രങ്ങളിലേക്ക് സമൂഹം വികസിച്ചുകഴിഞ്ഞു. മതേതരത്വം എന്ന് ലളിതമായി നമ്മള്‍ അതിനെ വിളിക്കുമെങ്കിലും മാനവസമൂഹം ആ തലത്തിലെത്തുന്നതിന് ഏറെ വില കൊടുത്തിട്ടുണ്ട്. മതത്തിനിടപെടാവുന്ന മേഖലകളെ ആധുനിക സമൂഹം ചുരുക്കിയിട്ടുണ്ട്. ഇതിനെ അഭിമുഖീകരിക്കാതെയാണ് , ജമാ അത്തുകാര്‍ അതിന്റെ മതവീക്ഷണത്തെ മുന്നോട്ടു വെക്കുന്നത്. ഇതു ജമാ അത്തുകാര്‍ക്ക് മനസ്സിലാവില്ലെങ്കിലും ഇവിടത്തെ സാധാരണ മനുഷ്യര്‍ക്ക് മനസ്സിലാവും.

ഇനിയൊരു കാര്യമെടുക്കാം:
"ഇസ്ലാമിക നവ ജാഗരണം" എന്ന് ജമാ അത്തുകാര്‍ ഓമനപ്പേരിട്ടിരിക്കുന്നതും പൊളിറ്റിക്കല്‍ ഇസ്ലാം എന്നു പശ്ചാത്യമാധ്യമങ്ങള്‍ വിളിക്കുന്നതുമായ പ്രസ്ഥാനങ്ങള്‍ ഏതു രീതിയില്‍ പ്രവര്‍ത്തിക്കുന്നു എന്നതു പരിശോധിക്കേണ്ടതല്ലേ? എന്തെങ്കിലും വിമോചന അജണ്ട നടപ്പാക്കപ്പെട്ടിട്ടുണ്ടോ?

പ്രതികരിക്കുമല്ലോ...

CKLatheef പറഞ്ഞു...

ഇസ്ലാം സമഗ്രമല്ല എന്ന് ഒരു 'കമ്മ്യൂണിസ്റ്റുകാരനായ മുസ്ലിം' പോലും അംഗീകരിച്ചു എന്ന് വരില്ല. അതുകൊണ്ടുതന്നെ. ജമാഅത്തെ ഇസ്ലാമിയെ എതിര്‍ക്കുന്നുവെന്ന് പറയുന്നവര്‍ ഇസ്ലാമിനെ തന്നെയാണ് എതിര്‍ക്കുന്നത്. ഇത് എന്റെ ഒരു വിഷമ പ്രശ്‌നമല്ല. നോക്കുക. നിങ്ങള്‍ ജമാഅത്തിനെ വിമര്‍ശിച്ചപ്പോള്‍ ആദ്യമായി അതിന് പ്രതികരിച്ച യൂസുഫലി ജമാഅത്തുകാരനല്ല. ജമാഅത്തുവിമര്‍ശകനാണ്.

മതം തന്നെ മനുഷ്യപുരോഗതിക്ക് തടസ്സമാണെന്ന് വിശ്വസിക്കുന്നവരുണ്ട്. അതുകൊണ്ട് ഇസ്ലാം സമഗ്രമാണെന്ന വസ്തുത നിങ്ങള്‍ അംഗീകരിക്കാതിരിക്കുന്നതില്‍ അത്ഭുതമൊന്നുമില്ല. പ്രയാസവുമില്ല.

സമഗ്രമായ ഇസ്ലാം താങ്കള്‍ സൂചിപ്പിച്ച പ്രശ്‌നങ്ങളില്‍ എങ്ങനെയാണ് ഇടപെടുന്നതെന്നാണ് മനസ്സിലാക്കേണ്ടത്. അതറിയാതിരുന്നാല്‍ താങ്കള്‍ സൂചിപ്പിച്ച പോലെ നൂറായിരം ചോദ്യം ചോദിക്കാം. ഇന്നലെ വന്ന സിനിമയെക്കുറിച്ചും. നാളെ തുറക്കാന്‍ പോകുന്ന സൂപര്‍മാര്‍ക്കറ്റിനെക്കുറിച്ചും ഒക്കെ. എന്നാല്‍ ഇതിലൊക്കെ ഇസ്ലാമിന് അതിന്റെതായ നിലപാടുണ്ട് എന്ന് മാത്രം തല്‍കാലം അറിഞ്ഞിരിക്കുക.

ഇസ്ലാമില്‍ ഭരണകൂടരൂപത്തെക്കുറിച്ച് വ്യക്തമായ നിര്‍ദ്ദേശമില്ലെന്ന കാഴ്ചപ്പാട് ശരിയല്ല. അങ്ങനെ ചിന്തിക്കുന്നവരുണ്ടാകാം. ഭൗതികമായ ഏത് കാര്യത്തിലും അത് ചില തത്വങ്ങളും ചട്ടക്കൂടുകളും നിര്‍ദ്ദേശിക്കുകയാണ് ചെയ്തിട്ടുള്ളത് ആ നിലക്ക് ഭരണകൂടത്തിനും അതുണ്ട്. അതാണ് ശാസ്ത്രീയവും. ഒരു നിര്‍ണിതമായ രൂപം മാത്രം കാണിച്ചുതന്ന് (ആരാധനാ കര്‍മങ്ങളെ പോലെ) അത് പിന്തുടരാന്‍ കല്‍പിക്കപ്പെട്ടിരുന്നെങ്കില്‍ ഇസ്ലാമിന്റെ രാഷ്ട്രീയ അപ്രായോഗികമായി മാറുമായിരുന്നു. അങ്ങനെ ഒരു രൂപം രാഷ്ട്രീയത്തില്‍ കാണിച്ചു തരാത്തതുകൊണ്ടാണ് മുജാഹിദുകള്‍ എന്ന വിഭാഗം രാഷ്ട്രീയമെന്നാല്‍ അത് ഓരോരുത്തര്‍ക്കും ഇഷ്ടം പോലെയാകാം എന്ന കാഴച്പ്പാടില്‍ എത്തിപ്പെട്ടത്. എങ്ങനെയായിരിക്കണം ഒരു ഭരണകൂടത്തിന്റെ വ്യവസ്ഥ എന്നതിന് വ്യക്തമായ രൂപം ഇസ്ലാമിലുണ്ട്. അത്രയേ ആവശ്യമുള്ളൂ. അത്രയേ ഉണ്ടാകാവൂ.

മതത്തിനിടപെടാവുന്ന മേഖലകളെ ആധുനിക സമൂഹം ചുരുക്കിയിട്ടുണ്ടെങ്കിലും. ഇസ്ലാമിനിടപെടാവാന്‍ കഴിയാത്ത മേഖലകളില്ല എന്ന വസ്തുത നിലനില്‍ക്കുന്നു. അതിനെ ജമാഅത്ത് ധീരമായി അഭിമുഖീകരിക്കുന്നു. ജമാഅത്ത് നേരിടുന്ന അനിതരസാധാരണമായ എതിര്‍പ്പുകള്‍ക്കുള്ള ഏക കാരണവും അതാണ്. സാധാരണക്കാര്‍ ഇതിലൊക്കെ കാഴ്ചക്കാര്‍ മാത്രമാണ്. തെളിവ്, ഈ ചോദ്യങ്ങളോട് നേരിട്ട നിസ്സംഗത തന്നെ.

'ഇസ്ലാമിക നവജാഗരണം' എന്ന് ജമാഅത്തെ ഇസ്ലാമി പറയുന്നത് തന്നെയാണോ 'പൊളിറ്റിക്കല്‍ ഇസ്ലാം' കൊണ്ട് വിവക്ഷിക്കുന്നത് എന്ന് കരുതാന് ന്യായമില്ല. ഇസ്ലാമിന്റെ അടിസ്ഥാന സിദ്ധാന്തങ്ങളിലേക്ക് പൂര്ണമായി തിരിച്ചു പോകുന്ന പ്രക്രിയയാണ് നവജാഗരണം കൊണ്ടുദ്ദേശിക്കുന്നത്. എന്നാല്‍ പൊളിറ്റിക്കല്‍ ഇസ്ലാം തങ്ങള്‍ക്ക് തകര്‍ക്കാന്‍ കഴിയുന്നവിധം ഇസ്ലാമിനെ വ്യാഖ്യാനിച്ചൊപ്പിക്കുന്നതിന്റെ പേരാണ്. കേരളത്തിലെ കൈവെട്ടാണ് ലക്ഷണമൊത്ത രാഷ്ട്രീയ ഇസ്ലാമിന്റെ സംഭാവനയായി മാധ്യമങ്ങളും രാഷ്ട്രീയ നേതാക്കളും കണ്ടത്.

ജമാഅത്തെ ഇസ്ലാമി വിഭാവനം ചെയ്യുന്ന ഇസ്ലാമിക രാഷ്ട്രീയത്തെ വേറെതന്നെ പഠിക്കേണ്ടതും പരിശോധിക്കേണ്ടതുമുണ്ട്.

suresh പറഞ്ഞു...

ഹൊ..പതിനഞ്ചിൽ പതിനഞ്ചും സ്വന്തം കമന്റ് തന്നെ

CKLatheef പറഞ്ഞു...

@സുരേഷ്

കമന്റ് എണ്ണിനോക്കുക മാത്രമേ ചെയ്തിട്ടുള്ളൂ അല്ലേ.:) പോസ്റ്റും കമന്റും വായിച്ചിട്ടില്ല. എതായാലും ഇപ്പോള്‍ പതിനാറില്‍ ഒരു കമന്റ് സുരേഷിന്റേതാണ്. പിന്നെ ബ്ലോഗര്‍ ഇക്കാര്യത്തില്‍ വലിയ നിബന്ധനയൊന്നും വെച്ചിട്ടില്ല. നമ്മുടെ ചര്‍ച സ്വന്തം ബ്ലോഗിലാകുമ്പോള്‍ ചില സൗകര്യങ്ങളുണ്ട്. ഇവിടെ ചര്‍ചചെയ്യുന്നത് ചില അടിസ്ഥാന പ്രശ്‌നങ്ങളാകുമ്പോള്‍ പ്രത്യേകിച്ചും. അഭിപ്രായത്തിന് നന്ദി.

CKLatheef പറഞ്ഞു...

[ചോദ്യം 2 : ഒരു വിഭാഗം, തങ്ങള്‍ വിശ്വസിക്കുന്ന ആദര്‍ശം ഒരു ജനതയുടെ വിമോചനത്തിന്റെ വഴിയായി അവരുടെ മുന്നില്‍ അവതരിപ്പിക്കുന്നതിനെ താങ്കള്‍ എങ്ങിനെ കാണുന്നു? ജനാധിപത്യ സമൂഹത്തില്‍ അതിന്‍റെ എല്ലാ സാധ്യതയും ഉപയോഗപ്പെടുത്തി അതിനെ അവതരിപ്പിക്കുന്നതിനെ എതിര്‍ക്കുന്നത് താങ്കളുടെ ജനാധിപത്യബോധം സമ്മതിക്കുമോ?

ഉത്തരം2 : ജനാധിപത്യം നേരിടുന്ന ഒരു വൈരുദ്ധ്യമാണ് ഇത്... ജനാധിപത്യവിരുദ്ധമായ 'തിയോക്രസി' എന്ന സാധനത്തെ ജനാധിപത്യത്തിനുള്ളിലേക്ക് "അതിന്റെ എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തി" ഒളിപ്പിച്ചുകടത്തുന്നത് ജനാധിപത്യ ബോധത്തിനു തന്നെ അംഗീകരിക്കേണ്ടി വരിക.... ഹൗ... വെറുതെയല്ല ലെനിന്‍ പറഞ്ഞത്: "Democratic rights are so precious that it should be rationed."]

അവസാനം താങ്കള്‍ ഞാനീ നാട്ടുകാരനല്ല എന്ന് പറഞ്ഞ് ഒഴിഞ്ഞുമാറിയ ചോദ്യമുണ്ടല്ലോ. അതിലെ വസ്തുതകള്‍ നിങ്ങളുടെ നേരെ തിരിയാന്‍ തുടങ്ങുകയാണ്. അഥവാ.

[ഇല്ലെങ്കില്‍ പിന്നെ എന്തിനാണ് ഭയം? നമ്മുടെ സമൂഹത്തില്‍ സ്വാധീനമുള്ള പ്രചാരണങ്ങള്‍ താങ്കളെ പോലെയുള്ള ചിന്താശീലരെ പോലും സ്വാധീനിച്ചു സാമുദായികത, വര്‍ഗ്ഗീയത, ആദര്‍ശം ഇവ തമ്മിലുള്ള വ്യത്യാസം മനസ്സിലക്കാതിരിക്കാന്‍ വിപുലമാണ് എന്ന് ഞാന്‍ പറഞ്ഞാല്‍ നിഷേധിക്കുമോ?]

വിശദീകരിക്കാം. ജനാധിപത്യവിരുദ്ധമായ 'തിയോക്രസി' മാത്രമല്ല ഏകാധിപത്യവും സ്വേഛാധിപത്യവും ജനാധിപത്യമാര്‍ഗത്തിലൂടെ ഒളിച്ചുകടത്താം. കമ്മ്യൂണിസത്തിന് പാര്‍ലമെന്ററി ജനാധിപത്യത്തിലുടെ അധികാരത്തിലെത്തിയാല്‍ അവരിവിടെ ഏകാധിപത്യം നടപ്പാക്കില്ല എന്ന് പറയാനാവില്ല. അവരധികാരത്തില്‍ വന്ന സ്ഥലങ്ങളില്‍ എന്താണ് സംഭവിച്ചത് എന്ന് പരിശോധിക്കുകയുമാവാം. ഇത് ജനാധിപത്യം നേരിടുന്ന ഒരു ന്യൂനതയാണ് എന്ന് താങ്കളും അംഗീകരിച്ചു. ഇത് വെച്ച് താങ്കള്‍ ജനാധിപത്യവിരുദ്ധനാണെന്ന് ഞാന്‍ പ്രചരിപ്പിച്ചാല്‍ എങ്ങനെയിരിക്കും. അതു പോലെ തന്നെയാണ് ജനാധിപത്യത്തിനെതിരാണ് ജമാഅത്തെ ഇസ്ലാമി എന്ന വാദവും. ജമാഅത്ത് മുന്നോട്ട് വെക്കുന്നത് ഥിയോക്രസിയല്ല. അത് വായിക്കാന്‍ താങ്കള്‍ ശ്രമിച്ചില്ല. ലിങ്ക് വെറുതെ ക്ലിക്കി നോക്കാനെങ്കിലും താങ്കള്‍ സമയം കണ്ടിട്ടുണ്ടാവില്ല.

ജനാധിപത്യത്തിന്റെ മനുഷ്യോപകാരപ്രദമായ ഒരു മൂല്യവും ജമാഅത്ത് നിരാകരിക്കുന്നില്ല. എന്ന് വെച്ചാല്‍ അവയൊക്കെയും ഇസ്ലാമിന്റെ ദൈവാധിപത്യ-ജനപ്രാതിനിധ്യ വ്യവസ്ഥ നല്‍കുന്നുണ്ട്. താങ്കള്‍ക്ക് മനസ്സിലാകുമെങ്കില്‍ പറയാം. ഭൂരിപക്ഷമനുസരിച്ച് ഒരു നിയമം നിര്‍മിക്കപ്പെടുമ്പോള്‍ അതില്‍ നീതിയും ധര്‍മവും പലപ്പോഴും നഷ്ടപ്പെടും. ഒരു ഉദാഹരണം പറയാം. ബി.ജെ.പി ഗവണ്‍മെന്റ് അധികാരത്തില്‍ വരികയും അവര്‍ ഗോവധം മാത്രമല്ല മാസം തന്നെ നിരോധിക്കുകയും ചെയ്തുവെന്ന് വെക്കുക. ഒരു മതേതരവാദിയാണ് താങ്കളെങ്കില്‍ അതിനെ എങ്ങനെ കാണും. മദ്യവും സ്വവര്‍ഗ ലൈംഗികതയും എല്ലാം ഇങ്ങനെ നിയമവിധേയമായിക്കൊണ്ടിരിക്കുന്നു. ഇത് മതേതരത്വത്തിന്റെ ഒരു നിസാഹയതയാണെങ്കിലും ഇസ്ലാമിന് അങ്ങനെ ഒരു നിസ്സാഹയതയില്ല. നിയമ നിര്‍മാണത്തിന് അതിന് ചില മാര്‍ഗരേഖകളുണ്ട് അവയില്‍ പുലരേണ്ട ധാര്‍മികതയെയും മൂല്യങ്ങളെയും കുറിച്ച വ്യക്തമായ ചില കാഴ്ചപ്പാടുകളുണ്ട്. അവയായിരിക്കും നിയമനിര്‍മാണത്തില്‍ പരിഗണക്കപ്പെടുക. അഥവാ നിയമം ഇസ്ലാമില്‍ എല്ലാവര്‍ക്കുമുള്ളതാണ്. അവ അംഗീകരിക്കാന്‍ ഭൂരിപക്ഷവും ന്യൂനപക്ഷവും ഭരണാധികാരിയും ഭരണീയരും സന്നദ്ധമാകേണ്ടി വരും. ഇപ്പോഴത്തെ ജനാധിപത്യവ്യവസ്ഥയനുസരിച്ച ഭൂരിപക്ഷത്തിന് ഹിതകരമാകാത്ത നിയമം അങ്ങോട്ടുമിങ്ങോട്ടും മാറ്റി മറിക്കാം. അതുകൊണ്ടുതന്നെ ജനാധിപത്യത്തില്‍ മനുഷ്യാവകാശങ്ങളെയും വ്യക്തിസ്വാതന്ത്ര്യത്തെയും അട്ടിമറിക്കുന്ന തരത്തില്‍ ഭുരിപക്ഷം തീരുമാനിച്ചാല്‍ നിയമനിര്‍മാണം നടത്താം. തെരഞ്ഞെടുപ്പില്‍ പണാധിപത്യം സ്വാധീനം ചെലുത്തുക കൂടി ചെയ്താല്‍ പിന്നീട് നടക്കുന്നത് ഭൂരിപക്ഷം ജനങ്ങളുടെ ഹിതമാണ് എന്നുപോലും ആത്തരം നിയമങ്ങളെക്കുറിച്ച് നമ്മുക്ക് ആശ്വസിക്കാന്‍ കഴിയില്ല. ജമാഅത്തെ ഇസ്ലാമിയുടെ വിഭാവനയനുസരിച്ചുള്ള ജനാധിപത്യത്തില്‍ (പേര് എന്ത് വിളിക്കുന്നുവെന്നതിന് പ്രത്യേകിച്ച് പ്രാധാന്യമൊന്നുന്നില്ല) സ്വോഛാധിപത്യവും തിയോക്രസിയും ഒളിച്ച് കടത്താനാവില്ല. ഭൂരിപക്ഷത്തിനനുസരിച്ച് നിയമത്തെ അട്ടിമറിക്കാനാവില്ല. എന്നാല്‍ തെരെഞ്ഞെടുക്കാനുള്ള ഭൂരിപക്ഷത്തിന്റെ അവകാശത്തിനും മുഴുവന്‍ മനുഷ്യരുടെയും പൗരസ്വാതന്ത്ര്യത്തിനും അത് കടിഞ്ഞാണിടുകയില്ല. ഏതെങ്കിലും മതവിശ്വാസികള്‍ക്ക് പ്രത്യേക പരിഗണനയോ ഏതെങ്കിലും മതവിശ്വാസികള്‍ക്ക് അവഗണനയോ ഉണ്ടാവുകയില്ല.

ഇത്തരമൊരു ആശയം പ്രചരിപ്പിക്കുന്നത് അപകടകരമാണെങ്കില്‍ ജമാഅത്തെ ഇസ്ലാമി അപകടകരമാണ്.

Muneer പറഞ്ഞു...

>>ഇത്തരമൊരു ആശയം പ്രചരിപ്പിക്കുന്നത് അപകടകരമാണെങ്കില്‍ ജമാഅത്തെ ഇസ്ലാമി അപകടകരമാണ്.<<
മുകളില്‍ പറഞ്ഞ ആശയം പ്രചരിപ്പിക്കുന്നത് അപകടകരമാല്ലെങ്കിലും, ഇതൊക്കെ വെറും മുഖം മൂടി മാത്രമാണ് ലത്തീഫേ. ഇത് തന്നെയാണ് അവരുടെ എഴുതിവെക്കപ്പെട്ട ലക്‌ഷ്യം എന്നു സമ്മതിക്കുന്നു. തുടക്കം മുതല്‍ ഇന്ന് വരെ അവരുടെ പ്രവര്‍ത്തനങ്ങള്‍ ഈ ആശയത്തിന് അനുസൃതവും ജനാധിപത്യ അവകാശങ്ങളെ പൂര്‍ണമായും ഉപയോഗപ്പെടുത്തിയും ആണെന്നും സമ്മതിക്കുന്നു. ഇതിനു വിരുദ്ധമായി ഒരു പ്രവര്‍ത്തനവും ചൂണ്ടിക്കാണിക്കാന്‍ പോയിട്ട് ആരോപിക്കാന്‍ പോലും ഞങ്ങള്‍ക്ക് ഇത് വരെ കഴിഞ്ഞിട്ടില്ല എന്നും കൂമ്പസരിക്കുന്നു. ഈ ലക്ഷ്യ സാക്ഷാത്ക്കരണത്തിനു വേണ്ടി നിയമ വിരുദ്ധമായി പ്രവര്‍ത്തിച്ചതിന് ഒരു പെറ്റി കേസ് എങ്കിലും തെളിയിക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ല. പക്ഷെ, എന്നാലും ഇതൊക്കെ വെറും മുഖം മൂടി മാത്രമാണ് ലത്തീഫേ!!!

CKLatheef പറഞ്ഞു...

@Muneer

:)

CKLatheef പറഞ്ഞു...

Reply by Oingo

പ്രിയ അബ്ദുള്‍ ലത്തീഫ്,
മറുപടി എഴുതുന്നത് താമസിക്കുന്നതില്‍ ക്ഷമിക്കുക. മറ്റു ജോലിത്തിരക്കുകള്‍ കാരണമാണ്.
മൂന്നാമത്തെ ചോദ്യത്തിനുള്ള മറുപടിയോടുള്ള താങ്കളുടെ പ്രതികരണവും കണ്ടു. 'കേരളീയ പൊതുസമൂഹത്തിന്റെ പ്രതിനിധിയാണ് ' ഞാനെന്ന അഭിപ്രായ പ്രകടനവും കണ്ടു. അത് ഇഷടായി. പക്ഷെ ഞാന്‍ അസംബന്ധം പറയുന്നെന്നും കണ്ടു.

ഇസ്ലാമിനെ ജമാ അത്തെ ഇസ്ലാമി അവതരിപ്പിക്കുന്ന രീതിയോട് വിയോജിപ്പുണ്ടെന്നും അത് നൂറായിരം പ്രശ്നങ്ങളുയര്‍ത്തുന്നുണ്ടെന്നും ആണ് ഒന്നാമത്തെ ചോദ്യത്തെക്കുറിച്ചുള്ള ചര്‍ച്ചയില്‍ എന്റെ പക്ഷം. ഇത്തരം പ്രശ്നങ്ങളെ ജമാ അത്ത് അതിന്റെ ആശയസമരത്തില്‍ തുടര്‍ന്ന് അഡ്രസ്സ് ചെയ്യട്ടെ.

രണ്ടാമത്തെ ചോദ്യം ജനാധിപത്യത്തെ സംബന്ധിച്ചാണ്.

ജമാ അത്ത് അപകടകാരിയാണ് എന്നു ഞാന്‍ പറഞ്ഞത് അസംബന്ധമായി തോന്നുന്നുണ്ടാകാം. രണ്ടാമത്, വിവരമില്ലായ്മയാണ് താങ്കളുടെ ചോദ്യങ്ങളുടെ അന്തര്‍ധാര എന്നു എന്റെ ആദ്യ പോസ്റ്റില്‍ പറഞ്ഞതും അധിക്ഷേപമായി കണക്കാക്കപ്പെടാം.

ജനാധിപത്യത്തെ കുറിച്ചുള്ള ചര്‍ച്ചയെയും അപകടകാരിയാണ് / വിവരമില്ലായ്മ എന്നീ എന്റെ ആരോപണങ്ങളെയും ബന്ധപ്പെടുത്തി ഞാന്‍ മറുപടി പറയാന്‍ ശ്രമിക്കാം :

വിവരമില്ലായ്മ ആരോപിക്കുമ്പോള്‍ അതിനെ വ്യക്തിപരമായി എടുക്കേണ്ടതില്ല. എനിക്ക് അബ്ദുള്‍ ലത്തീഫിനെ വ്യക്തിപരമായി അറിയുക പോലുമില്ല. ഓണ്‍ലൈന്‍ ഡിസ്കഷനൊക്കെ നയിക്കുന്ന യുവാവായ ലത്തീഫ് തീര്‍ചയായും മിടുക്കനാണ്.

എന്നാല്‍ ലത്തീഫ് പ്രതിനിധാനം ചെയ്യുന്ന ജാമാ അത്തിന്റെ ആശയലോകത്തിന് ചില അറിവില്ലായ്മകളുണ്ട്. എന്തിനെ കുറിച്ചുള്ള അറിവില്ലായമ എന്നു സ്പഷ്ടമാക്കാം.

എല്ലാവര്‍ക്കും എല്ലാം അറിയണമെന്നില്ല. അറിവില്ലായ്മ അത്തരത്തില്‍ ഒരു കുറ്റവുമല്ല. പക്ഷെ, ഇന്നത്തെ സമൂഹത്തെ/ലോകത്തെ മാറ്റിത്തീര്‍ക്കുന്നത് സംബന്ധിച്ച് പറയുമ്പോള്‍, ആ സമൂഹത്തിന്റെ ഇന്നത്തെ അവസ്ഥയെക്കുറിച്ച് /ലോകത്തെ കുറിച്ച് തീര്‍ച്ചയായും ഗഹനമായ അറിവുണ്ടായിരിക്കണം.

അതാണ് ജമാ അത്തിനു ഇല്ലാതെ പോകുന്നത്. വിശദമാക്കാം.

CKLatheef പറഞ്ഞു...

Reply by Oingo

പ്രിയ അബ്ദുള്‍ ലത്തീഫ്,
മറുപടി എഴുതുന്നത് താമസിക്കുന്നതില്‍ ക്ഷമിക്കുക. മറ്റു ജോലിത്തിരക്കുകള്‍ കാരണമാണ്.
മൂന്നാമത്തെ ചോദ്യത്തിനുള്ള മറുപടിയോടുള്ള താങ്കളുടെ പ്രതികരണവും കണ്ടു. 'കേരളീയ പൊതുസമൂഹത്തിന്റെ പ്രതിനിധിയാണ് ' ഞാനെന്ന അഭിപ്രായ പ്രകടനവും കണ്ടു. അത് ഇഷടായി. പക്ഷെ ഞാന്‍ അസംബന്ധം പറയുന്നെന്നും കണ്ടു.

ഇസ്ലാമിനെ ജമാ അത്തെ ഇസ്ലാമി അവതരിപ്പിക്കുന്ന രീതിയോട് വിയോജിപ്പുണ്ടെന്നും അത് നൂറായിരം പ്രശ്നങ്ങളുയര്‍ത്തുന്നുണ്ടെന്നും ആണ് ഒന്നാമത്തെ ചോദ്യത്തെക്കുറിച്ചുള്ള ചര്‍ച്ചയില്‍ എന്റെ പക്ഷം. ഇത്തരം പ്രശ്നങ്ങളെ ജമാ അത്ത് അതിന്റെ ആശയസമരത്തില്‍ തുടര്‍ന്ന് അഡ്രസ്സ് ചെയ്യട്ടെ.

രണ്ടാമത്തെ ചോദ്യം ജനാധിപത്യത്തെ സംബന്ധിച്ചാണ്.

ജമാ അത്ത് അപകടകാരിയാണ് എന്നു ഞാന്‍ പറഞ്ഞത് അസംബന്ധമായി തോന്നുന്നുണ്ടാകാം. രണ്ടാമത്, വിവരമില്ലായ്മയാണ് താങ്കളുടെ ചോദ്യങ്ങളുടെ അന്തര്‍ധാര എന്നു എന്റെ ആദ്യ പോസ്റ്റില്‍ പറഞ്ഞതും അധിക്ഷേപമായി കണക്കാക്കപ്പെടാം.

ജനാധിപത്യത്തെ കുറിച്ചുള്ള ചര്‍ച്ചയെയും അപകടകാരിയാണ് / വിവരമില്ലായ്മ എന്നീ എന്റെ ആരോപണങ്ങളെയും ബന്ധപ്പെടുത്തി ഞാന്‍ മറുപടി പറയാന്‍ ശ്രമിക്കാം :

വിവരമില്ലായ്മ ആരോപിക്കുമ്പോള്‍ അതിനെ വ്യക്തിപരമായി എടുക്കേണ്ടതില്ല. എനിക്ക് അബ്ദുള്‍ ലത്തീഫിനെ വ്യക്തിപരമായി അറിയുക പോലുമില്ല. ഓണ്‍ലൈന്‍ ഡിസ്കഷനൊക്കെ നയിക്കുന്ന യുവാവായ ലത്തീഫ് തീര്‍ചയായും മിടുക്കനാണ്.

എന്നാല്‍ ലത്തീഫ് പ്രതിനിധാനം ചെയ്യുന്ന ജാമാ അത്തിന്റെ ആശയലോകത്തിന് ചില അറിവില്ലായ്മകളുണ്ട്. എന്തിനെ കുറിച്ചുള്ള അറിവില്ലായമ എന്നു സ്പഷ്ടമാക്കാം.

എല്ലാവര്‍ക്കും എല്ലാം അറിയണമെന്നില്ല. അറിവില്ലായ്മ അത്തരത്തില്‍ ഒരു കുറ്റവുമല്ല. പക്ഷെ, ഇന്നത്തെ സമൂഹത്തെ/ലോകത്തെ മാറ്റിത്തീര്‍ക്കുന്നത് സംബന്ധിച്ച് പറയുമ്പോള്‍, ആ സമൂഹത്തിന്റെ ഇന്നത്തെ അവസ്ഥയെക്കുറിച്ച് /ലോകത്തെ കുറിച്ച് തീര്‍ച്ചയായും ഗഹനമായ അറിവുണ്ടായിരിക്കണം.

അതാണ് ജമാ അത്തിനു ഇല്ലാതെ പോകുന്നത്. വിശദമാക്കാം.

(cont..)

CKLatheef പറഞ്ഞു...

യൂറോപ്പിലുണ്ടായ റിനയസെന്‍സ്, റിഫോര്‍മേഷന്‍, മുതലാളിത്തവിപ്ലവം, ബൂര്‍ഷ്വാവിപ്ളവം എന്നെല്ലാം വിളിക്കപ്പെടുന്ന സാമൂഹ്യമുന്നേറ്റങ്ങളുടെ ഫലമായുണ്ടായ പാശ്ചാത്യ നാഗരികതയുടെ പിടിയിലാണ് ഇന്ന് ലോകം. സയന്‍സ് അതിന്റെ ഉല്പന്നമാണ്. മനുഷ്യന്റെ ചിന്താലോകം ഇന്ന് എത്തപ്പെട്ടിരിക്കുന്നത് ഇവിടെയാണ്. മനുഷ്യന്റെ സാമൂഹ്യ അജണ്ടകള്‍ തീരുമാനിക്കുന്നത് ഇതിന്റെ രീതികളനുസരിച്ചാണ്.

ഡാര്‍വിന്‍, നീഷെ, മാര്‍ക്സ്, ഫ്രോയിഡ് തുടങ്ങിയവരൊക്ക അടിത്തറയിട്ട ചിന്താലോകത്തിന്റെ 'ഓപ്പറേറ്റിംഗ് സിസ്റ്റ'ത്തിന്റെ ഉള്ളിലാണ് ഇന്ന് ലോകം ചിന്തിക്കുന്നതും പ്രവര്‍ത്തിക്കുന്നതും.

മുതലാളിത്തം, കമ്മ്യൂണിസം തുടങ്ങിയവയൊക്കെ ഇതിന്റെ ഉല്പന്നങ്ങളാണ്. ജനാധിപത്യം, മതേതരത്വം, ദേശീയത തുടങ്ങിയവയും ഇതിന്റെ ഉല്പന്നങ്ങളാണ്.

ഇത്തരം ഒരു ചിന്താലോകത്തിലേക്ക് യൂറോപ്പ് ലോകത്തെ നയിച്ചില്ലായിരുന്നെങ്കില്‍, എന്തു സംഭവിക്കുമായിരുന്നെന്ന് എന്നെപ്പോലുള്ളവര്‍ വെറുതെ ചിന്തിക്കാറുണ്ട്.

തീര്‍ച്ചയായും ഇസ്ലാമിന് അതിനു കഴിയുമായിരുന്നു എന്നാണ് ഉത്തരം. ഇസ്ലാം തുടക്കമിട്ടതാണ് യൂറോപ്യര്‍ പൂര്‍ത്തിയാക്കിയത്.

പക്ഷെ, ഇന്ന് ജമാ അത്ത് കൊണ്ടുവരുന്ന ഇസ്ലാം ഇന്നത്തെ 'ഓപ്പറേറ്റിങ്ങ് സിസ്റ്റ'ത്തിനുള്ളില്‍ വര്‍ക്ക് ചെയ്യില്ല.

ഇത് ജമാ അത്തിന്റെ മാത്രം കുഴപ്പമല്ല. എല്ലാ മതപ്രോക്ത സംഘടനകള്‍ക്കും ഈ കുഴപ്പമുണ്ട്:

1. ജമാ അത്തും മറ്റ് മുസ്ലീം സംഘടനകളും ആധുനിക കാലത്തെ ജാഹിലിയത്ത് എന്നു വിളിക്കുന്നു.
2. ഹിന്ദു സംഘടനകള്‍ ആധുനിക കാലത്തെ കലിയുഗം എന്നു വിളിക്കുന്നു. കലിയുഗത്തില്‍ എന്തു വൃത്തികേടുമാവാം.
3. ബുദ്ധിസ്റ്റ് സംഘടനകള്‍ ആധുനിക കാലത്തെ 'പിരിയഡ് ഓഫ് അധര്‍മ്മ' എന്നു വിളിക്കുന്നു. അധര്‍മ്മ കാലഘട്ടത്തില്‍ ഹിംസയേ നടക്കൂ എന്നു പറഞ്ഞാണ് ശ്രീലങ്കയില്‍ ജെവിപി 70കളില്‍ തമിഴരെ കൊന്ന് റോഡുകള്‍ക്കിരുവശവും തള്ളിയിരുന്നത്.
4. ക്രിസ്ത്യന്‍ സംഘടനകള്‍ ആധുനിക കാലത്തെ അന്ത്യപ്രളയത്തിനു മുമ്പുള്ള അന്ധകാരകാലഘട്ടം വിളിക്കുന്നു.

പഴയ 'സുവര്‍ണ്ണകാല'ത്തിലേക്കുള്ള തിരിച്ചുപോക്കാണ് ഏവരും ഉദ്ബോധിപ്പിക്കുന്നത്.

എന്നെപ്പോലുള്ളവര്‍ക്ക് ഇന്നത്തെ ലോകമാണ് മുമ്പ് എന്നുമുണ്ടായിരുന്ന ലോകത്തേക്കാള്‍ നല്ല ലോകം. ഇന്നത്തെ കാര്‍ ആണ് മുമ്പെന്നത്തേക്കാളും നല്ല കാര്‍. നാളത്തെ കാര്‍ ഇന്നത്തേതിലും നല്ലതായിരിക്കും എന്നതുപോലെ നാളത്തെ ലോകവും നല്ലതായിരിക്കും. മനുഷ്യന്റെ ആശയലോകം വികസ്വരമാണ് എന്നതുകൊണ്ട്.

ഈയൊരു കാര്യം കൊണ്ടാണ് ജമാ അത്ത് പിന്തിരിപ്പനാവുന്നത്. അപകടകാരിയാവുന്നത്. ആധുനികലോകത്തെ കുറിച്ച് വിവരമില്ലായ്മ പറയുന്നത്.

ഇനി ജനാധിപത്യത്തെക്കുറിച്ച് പറയാം.

ഇന്നത്തെ ലോകത്തെ മാറ്റിത്തീര്‍ക്കുന്ന അജണ്ടയുമായി വരുന്ന ജമാ അത്തെ ഇസ്ലാമി ഇന്നത്തെ ലോകത്തിനെ പാടെ നിരാകരിക്കുന്നുണ്ട്:

ഐ പി എച്ച് മുമ്പ് 'ജമാ അത്തിന്റെ സന്ദേശം' എന്ന പേരിലും പിന്നീട് 'ജനാധിപത്യം, മതേതരത്വം, ദേശീയത' എന്ന പേരിലും പ്രസിദ്ധീകരിച്ച ഒരു ലഘുലേഖയില്‍ (ഇതിപ്പോള്‍ ലഭ്യമല്ല എന്നാണ് തോന്നുന്നത്) അബു അല്‍ ആല മൗദൂദി ഇത്തരത്തില്‍ പറയുന്നു:

"ഇസ്ലാമും ജനാധിപത്യം, മതേതരത്വം, ദേശീയത എന്നിവയും തമ്മില്‍ പൊതുവായ ഒന്നുമില്ല. ഇതു മൂന്നും ഇസ്ലാമിന്റെ ശത്രുക്കളാണ്. ഇവയുടെ സംസ്ഥാപനത്തിനായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഇസ്ലാമുമായി യാതൊരു ബന്ധവുമില്ല. " (ഓര്‍മ്മയില്‍ നീന്ന് എഴുതിയത്). 1930കളിലോ 40കളിലോ ആയിരിക്കാം ഇത് എഴുതിയത്.

അപ്പോള്‍ അടിസ്ഥാനപരമായി ജമാ അത്ത് ഒരു ജനാധിപത്യശക്തിയാണോ എന്നാണ് ചോദ്യം. അല്ല എന്നു തന്നെയാണ് ഉത്തരം.

മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളില്‍ ജനാധിപത്യവല്കരണത്തിനായുള്ള സമരങ്ങളെ ജമാ അത്തെ ഇസ്ലാമിയെ പോലുള്ള സംഘടനകള്‍ നയിക്കുകയോ അനുകൂലിക്കുകയോ ചെയ്യുന്നുണ്ടോ? ഇല്ല. ജനാധിപത്യവല്കരണകാര്യത്തില്‍ ഏറെ മുസ്ലീം രാജ്യങ്ങളും പിന്നിലാണ്.

എന്നാല്‍ എഴുപതുകള്‍ക്കുശേഷം എല്ലാ മൂന്നാംലോകരാജ്യങ്ങളിലും ഇന്ത്യയിലെ സംഘപരിവാറിനെപോലെ മതാത്മക രാഷ്ട്രീയ ശക്തികള്‍ മുന്നേറിയിട്ടുണ്ട്. ഇതിനു കാരണം ജനാധിപത്യം അവിടങ്ങളില്‍ ദുര്‍ബലമാവുന്നു എന്നതാണെന്ന് പണ്ഡിതര്‍ പറയുന്നു. (ഇത് മറ്റൊരു വിഷയമാണ്, എങ്കിലും ജനാധിപത്യവുമായി ബന്ധപ്പെടുത്തി പറയുന്നു എന്നു മാത്രം)

ഇനി തിയോ ഡെമോക്രസിയുടെ കാര്യം: ഏറെയും ഭാവനാസൃഷ്ടമാണിത്. ഇസ്ലാമിക പണ്ഡിതര്‍ തന്നെ ഇതിനെ മതാടിസ്ഥാനത്തില്‍ എതിര്‍ത്തിട്ടുണ്ട്. (അസ്ഗര്‍ അലി എഞ്ചിനീയറുടെ 'The Islamic State' എന്ന പുസ്തകത്തില്‍ ഒരു അധ്യായം ഇതെക്കുറിച്ച് പഠിക്കുന്നുണ്ട്).

പാകിസ്ഥാനില്‍ സിയാ ഉള്‍ ഹഖു (?)മായി ചേര്‍ന്ന് ജമാ അത്ത് ഭരണം പങ്കിട്ടതിനെ തിയോ ഡെമോക്രസി വെച്ച് വിശദീകരിച്ചുതരുമോ...

ഇനി മൂന്നാം ചോദ്യത്തിലേക്ക് കടക്കുന്നു....

CKLatheef പറഞ്ഞു...

Oingo said..

[പക്ഷെ, ഇന്ന് ജമാ അത്ത് കൊണ്ടുവരുന്ന ഇസ്ലാം ഇന്നത്തെ 'ഓപ്പറേറ്റിങ്ങ് സിസ്റ്റ'ത്തിനുള്ളില്‍ വര്‍ക്ക് ചെയ്യില്ല.]

ലോകം ഇന്ന് ചിന്തിക്കുന്നതും പ്രവര്‍ത്തിക്കുന്നതും മുതലാളിത്തം കമ്മ്യൂണിസം എന്നീ രണ്ട് ഓപ്പറേറ്റിംഗ് സിസ്റ്റത്തിനുള്ളിലാണെന്നാണ് വാദം. കുറേകൂടി ശരിയായ വാദം കമ്മ്യൂണിസവും മുതലാളിത്തവും വ്യത്യസ്ഥ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളാണ്. കമ്മ്യൂണിസത്തിന്റെ പുതിയ വേര്‍ഷന്‍ മുതലാളിത്തവുമായി അധികം വ്യത്യാസം പുലര്‍ത്താത്തതായി മാറിയിരിക്കുന്നു. അതേ പോലെ തീര്‍ത്തും സ്വതന്ത്രമായ ഓപ്പറേറ്റിംഗ് സിസ്റ്റമാണ ജമാഅത്ത് മുന്നോട്ട് വെക്കുന്ന ഇസ്ലാമും. പല സോഫ്റ്റ് വെയറുകളും പൊതുവായി പ്രവര്‍ത്തിക്കുന്നു. വിന്റോസിന്റേതു പോലുള്ള ഒരു കുത്തക മുതലാളിത്തത്തിനുണ്ടെങ്കിലും. അത് മാത്രമേ പരിഗണനീയമാകൂ അത് മാത്രമേ ഉപയോഗിക്കാവൂ എന്ന തരത്തിലുള്ള ഒരു കുത്തകവല്‍ക്കരണത്തെ ജമാഅത്തിന് അംഗീകരിക്കാനാവില്ല. (വിന്റോസില്‍ ഉപയോഗിക്കുന്ന പെയിന്റിനെക്കാള്‍ എന്തുകൊണ്ടും മെച്ചമാണ് എക്‌സ് പെയിന്റ്, ടെക്‌സ് പെയിന്റ്, ജിമ്പ് തുടങ്ങിയ സോഫ്റ്റ് വെയറുകള്‍ എന്നത് ഉബുണ്ടു ഉപയോഗിച്ചവര്‍ക്കേ മനസ്സിലാക്കാന്‍ കഴിയൂ.) അതുകൊണ്ട് നിലവിലെ ഓപ്പറേറ്റിങ് സിസ്റ്റത്തിനുള്ളില്‍ മാത്രം വര്‍ക്ക് ചെയ്യുന്ന ഒരു സോഫ്റ്റ് വെയറിനെക്കുറിച്ചല്ല ജമാഅത്ത് സംസാരിക്കുന്നത്. സമഗ്രവും സമ്പൂര്‍ണവുമായ ഒരു സ്വതന്ത്ര ഓപ്പറേറ്റിംഗ് സിസ്റ്റത്തെക്കുറിച്ചാണ്. (cont..)

CKLatheef പറഞ്ഞു...

Oingo said..

["ഇസ്ലാമും ജനാധിപത്യം, മതേതരത്വം, ദേശീയത എന്നിവയും തമ്മില്‍ പൊതുവായ ഒന്നുമില്ല. ഇതു മൂന്നും ഇസ്ലാമിന്റെ ശത്രുക്കളാണ്. ഇവയുടെ സംസ്ഥാപനത്തിനായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഇസ്ലാമുമായി യാതൊരു ബന്ധവുമില്ല. " (ഓര്‍മ്മയില്‍ നീന്ന് എഴുതിയത്). 1930കളിലോ 40കളിലോ ആയിരിക്കാം ഇത് എഴുതിയത്.

അപ്പോള്‍ അടിസ്ഥാനപരമായി ജമാ അത്ത് ഒരു ജനാധിപത്യശക്തിയാണോ എന്നാണ് ചോദ്യം. അല്ല എന്നു തന്നെയാണ് ഉത്തരം. ]

ജമാഅത്ത് വിമര്‍ശകരുടെ എല്ലാ ദൗര്‍ബല്യങ്ങളും താങ്കളും പിന്തുടരുന്നുവെന്ന് മാത്രമാണ് ഇവിടം മുതലുള്ള താങ്കളുടെ അഭിപ്രായങ്ങളോട് പ്രതികരിച്ചു പറയാനുള്ളത്. ഇവിടെ താങ്കള്‍ക്ക് തോന്നിയത് (കണ്ടതോ കേട്ടതോ ആയ ഓര്‍മയില്‍) ഇന്‍വെര്‍ട്ടഡ് കോമയില്‍ നല്‍കി മൗദൂദി പറഞ്ഞതായി ധ്വനിപ്പിക്കുന്നു. ശരിയായ ക്വാട്ടിംഗ് ലഭിക്കുന്നത് വരെ അങ്ങനെ പറയാതിരിക്കുന്നതാണ് മര്യാദ. അത് വെച്ചാണ് താങ്കള്‍ ചോദ്യവും ഉത്തരവും നല്‍കിയത്. അഥവാ എന്താണ് ഈ വിഷയത്തെക്കുറിച്ച് മൗദൂദി പറഞ്ഞതെന്ന് വ്യക്തമായി മനസ്സിലാക്കാതെയുള്ള ആശങ്കകള്‍ക്ക് വിലയില്ല. ജനാധിപത്യത്തെയും മതേതരത്വത്തെയും ദേശീയതയെയും കുറിച്ച് ഒന്നുകൂടി മനസ്സിലാക്കാന്‍ ഈ ലിങ്ക് നോക്കുക. അവയൊക്കെ നിഷ്പക്ഷമായി വിലയിരുത്തി ഒരഭിപ്രായം പറയുമ്പോള്‍ മാത്രമേ ശരിയായ വിധിതീര്പ്പിലെത്താന് കഴിയൂ. അതിന് സമയമില്ലെങ്കില്‍ തല്‍കാലം ഇവിടെ നല്കിയത് വായിച്ചാലും താങ്കളുടെ വിലയിരുത്തല്‍ വസ്തുതാപരമല്ല എന്ന് മനസ്സിലാക്കാന്‍ കഴിയും.

സയ്യിദ് മൌദൂദി എഴുതുന്നു: "ജനങ്ങളുടെ ആധിപത്യത്തിന്റെ സ്ഥാനത്ത് ജനങ്ങളുടെ പ്രാതിനിധ്യത്തെയാണ് നാം അംഗീകരിക്കുന്നത്. രാജാധിപത്യത്തോടും നാടുവാഴിമേധാവിത്വത്തോടും വര്‍ഗപരമായ കുത്തകാവകാശത്തോടും നമുക്ക് തീര്‍ത്താല്‍ തീരാത്ത അമര്‍ഷമുണ്ട്. ആധുനികകാലത്തെ ഏറ്റവും വലിയൊരു ജനാധിപത്യവാദിക്ക് ഉണ്ടാവുന്നത്ര അമര്‍ഷം. സാമൂഹികജീവിതത്തില്‍ എല്ലാ ഓരോരുത്തര്‍ക്കും തുല്യാവകാശവും തുല്യനിലപാടും തുല്യാവസരവും ലഭിക്കണമെന്ന് നമുക്ക് വലിയ ശാഠ്യമുണ്ട്. ഒരു പാശ്ചാത്യ ജനാധിപത്യവാദിക്കുള്ളത്ര ശാഠ്യം. ദേശവാസികളുടെ സ്വതന്ത്രവും നിര്‍ബാധവുമായ ഹിതാനുസാരമായിരിക്കണം ഗവണ്‍മെന്റിന്റെ ഭരണനിര്‍വഹണവും ഭരണാധികാരികളുടെ തെരഞ്ഞെടുപ്പുമെന്നതിനെ സംബന്ധിച്ചേടത്തോളം നമുക്ക് എതിരഭിപ്രായമേ ഇല്ല. പൌരന്മാര്‍ക്ക് അഭിപ്രായസ്വാതന്ത്യ്രവും സംഘടനാസ്വാതന്ത്യ്രവും പ്രക്ഷോഭണ സ്വാതന്ത്യ്രവും ഇല്ലാത്തതോ ജനനത്തെയുംജാതിയെയും പാരമ്പര്യത്തെയും വര്‍ഗപരതയെയും ആധാരമാക്കിയുള്ള പ്രത്യേക അവകാശങ്ങളും പ്രത്യേക പ്രതിബദ്ധങ്ങളും ഉള്ളതോ ആയ ഒരു വ്യവസ്ഥിതിയെ നാം ഒരിക്കലും അനുകൂലിക്കുന്നില്ല. ജനാധിപത്യത്തിന്റെ യഥാര്‍ഥ സത്തയായ ഈവിധ വിഷയങ്ങളിലൊന്നും നാം വിഭാവന ചെയ്യുന്ന ജനാധിപത്യവും പാശ്ചാത്യ ജനാധിപത്യവും തമ്മില്‍ അന്തരമൊന്നുമില്ല'' ( മതേതരത്വം, ദേശീയത്വം, ജനാധിപത്യം: ഒരു താത്ത്വികവിശകലനം പേജ് 20).

CKLatheef പറഞ്ഞു...

['മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളില്‍ ജനാധിപത്യവല്കരണത്തിനായുള്ള സമരങ്ങളെ ജമാ അത്തെ ഇസ്ലാമിയെ പോലുള്ള സംഘടനകള്‍ നയിക്കുകയോ അനുകൂലിക്കുകയോ ചെയ്യുന്നുണ്ടോ? ഇല്ല. ജനാധിപത്യവല്കരണകാര്യത്തില്‍ ഏറെ മുസ്ലീം രാജ്യങ്ങളും പിന്നിലാണ്.']

ഇതിന് മറുപടി പോലും ആവശ്യമില്ല. അത്രയും ദുര്‍ബലമാണീ വാദം. ജമാഅത്തെ ഇസ്ലാമിക്ക് ഇന്നത്തെ സാമൂഹികാവസ്ഥകളെയും ലോകത്തെക്കുറിച്ചും അറിവില്ലെന്നൊക്കെ പറയുന്ന ഒരാള്‍ ഇപ്രകാരം വിലയിരുത്തിയില്ലെങ്കിലാണ് ഞാന്‍ അത്ഭുതപ്പെടുക.

ഇസ്ലാമിക പണ്ഡിതന്‍മാരുടെ പേരില്‍ ആകെ താങ്കള്‍ക്ക് മുന്നോട്ട് വെക്കാനുള്ളത് അസ്ഗര്‍ അലി എഞ്ചിനീയറെ മാത്രമാണ്. ഇതും താങ്കളുടെ വാദത്തിലെ ഒരു പരിമിതിയാണ്.

സംഘ് പരിവാറിനെ പോലെ മതാത്മക ശക്തികള്‍ എന്തുകൊണ്ട് ശക്തിപ്രാപിച്ചു വരുന്നുവെന്നത് തീര്‍ത്തും മറ്റൊരു ചര്‍ചയാണ്. ഇതിനിടയില്‍ വിഷയവുമായി നേരിട്ട് ബന്ധമില്ലാത്ത ധാരാളം കാര്യങ്ങള്‍ കൊണ്ടുവരുന്നത് നാം ചര്‍ചചെയ്തു കൊണ്ടിരിക്കുന്ന വിഷയത്തില്‍നിന്ന് തെന്നാന്‍ മാത്രമേ സഹായിക്കൂ.

സംഘ് പരിവാറിനെ പോലെ മതാത്മക ശക്തികള്‍ എന്തുകൊണ്ട് ശക്തിപ്രാപിച്ചു വരുന്നുവെന്നത് തീര്‍ത്തും മറ്റൊരു ചര്‍ചയാണ്. ഇതിനിടയില്‍ വിഷയവുമായി നേരിട്ട് ബന്ധമില്ലാത്ത ധാരാളം കാര്യങ്ങള്‍ കൊണ്ടുവരുന്നത് നാം ചര്‍ചചെയ്തു കൊണ്ടിരിക്കുന്ന വിഷയത്തില്‍നിന്ന് തെന്നാന്‍ മാത്രമേ സഹായിക്കൂ. ഡെമോക്രസിയെക്കുറിചും ഥിയോഡെമോക്രസിയെക്കുറിചും മൗദൂദി എന്തൊക്കെ പറഞ്ഞുവെന്നും, സിയാ ഉള്‍ ഹഖിന്റെ ഭരണത്തില്‍ ജമാഅത്ത് വഹിച്ച പങ്കെന്ത് എന്നൊക്കെ ഒരു പഠനം നടത്തിയാല്‍ ഇതില്‍ ഇപ്പോള്‍ ഇവിടെ ഈ ചോദ്യത്തിന് ഞാന്‍ മറുപടി പറയേണ്ടി വരില്ല.

CKLatheef പറഞ്ഞു...

@Oingo

[ചോദ്യം 3: ജമാഅത്തെ ഇസ്ലാമി രൂപം കൊണ്ട കാലത്തെ സാമൂഹികാവസ്ഥ വിലയിരുത്താതെ അതിനെ, ഊന്നല്‍ കൊടുത്ത മേഖലയെ വിമര്‍ശിക്കുന്നത് ശരിയാണോ?
ഇസ്ലാം എന്നത് പല കാലത്തും ദേശത്തും കാലഘട്ടത്തിന്‍റെ ഭാഷയില്‍ അവതരിപ്പിക്കപ്പെടുന്ന, ഒരു ആശയമായി താങ്കള്‍ വിശ്വസിക്കുന്നുണ്ടോ? വിവിധ കാലത്ത്‌ നേരിടുന്ന വെല്ലുവിളികളെ എല്ലാ ആശയങ്ങളും നേരിടുന്നത് പോലെ കഴിഞ്ഞ നൂറ്റാണ്ടില്‍ ഭൌതിക രാഷ്ട്രീയ സംഹിതകള്‍ ആധിപത്യം ചെലുത്ത്തിയപ്പോള്‍ അതിനു എതിരെ ഇസ്ലാമിക രാഷ്ട്രീയത്തിന്‍റെ അടിസ്ഥാനങ്ങള്‍ അവയില്‍ നിന്നും എത്ര വ്യതിരിക്തത പുലര്‍ത്തുന്നു എന്ന് വ്യക്തമാക്കിയ മൌദൂദിയുടെ, ജമാഅത്തിന്റെ വീക്ഷണത്തോടു താങ്കള്‍ക്ക് ഒരു മുസ്ലിം എന്ന നിലയില്‍ എതിര്‍പ്പ് പുലര്‍ത്താന്‍ കഴിയുമോ?

ഉത്തരം3: ഒരു ആശയസംഹിത ചരിത്രത്തിലെല്ലാകാലത്തും ഒരുപോലെയല്ല ഇടപെടുന്നത്. ഉദാഹരണത്തിന് ഇസ്ലാമിന്റെ ഉത്ഭവകാലത്ത് അറേബ്യയിലെ കച്ചവടസമൂഹമായിരുന്നു ലോകത്തിലെ ഏറ്റവും പുരോഗാമിയായ വര്‍ഗ്ഗം. ലോകത്താകെ വ്യാപിക്കാനും യൂറോപ്പിനെ വരെ ഭാഗികമായി ഭരിക്കാനും വേണ്ട ഊര്‍ജ്ജം അതി വിപ്ളവകാരിയായ ഈ വര്‍ഗ്ഗത്തിന് ഇസ്ലാം മതം പ്രദാനം ചെയ്യുകയുണ്ടായി. എന്നാല്‍ ഇന്ന് ലോകത്തൊരിടത്തും ഇസ്ലാമോ പൊളിറ്റിക്കല്‍ ഇസ്ലാമോ വിമോചനശക്തിയല്ല, മറിച്ച് പിന്തിരിപ്പന്‍ ശക്തിയാണ്.]

യഥാര്‍ഥ്യബോധമുള്ള ഒരു ഇസ്ലാം മതവിശ്വാസിക്ക് ഇവക്ക് നല്‍കാവുന്ന മറുപടി നോക്കാം.

ചോദ്യം 3: ജമാഅത്തെ ഇസ്ലാമി രൂപം കൊണ്ട കാലത്തെ സാമൂഹികാവസ്ഥ വിലയിരുത്താതെ അതിനെ, ഊന്നല്‍ കൊടുത്ത മേഖലയെ വിമര്‍ശിക്കുന്നത് ശരിയാണോ?

= ശരിയല്ല.

ഇസ്ലാം എന്നത് പല കാലത്തും ദേശത്തും കാലഘട്ടത്തിന്‍റെ ഭാഷയില്‍ അവതരിപ്പിക്കപ്പെടുന്ന, ഒരു ആശയമായി താങ്കള്‍ വിശ്വസിക്കുന്നുണ്ടോ?

= വിശ്വസിക്കുന്നുണ്ട്.

വിവിധ കാലത്ത്‌ നേരിടുന്ന വെല്ലുവിളികളെ എല്ലാ ആശയങ്ങളും നേരിടുന്നത് പോലെ കഴിഞ്ഞ നൂറ്റാണ്ടില്‍ ഭൌതിക രാഷ്ട്രീയ സംഹിതകള്‍ ആധിപത്യം ചെലുത്ത്തിയപ്പോള്‍ അതിനു എതിരെ ഇസ്ലാമിക രാഷ്ട്രീയത്തിന്‍റെ അടിസ്ഥാനങ്ങള്‍ അവയില്‍ നിന്നും എത്ര വ്യതിരിക്തത പുലര്‍ത്തുന്നു എന്ന് വ്യക്തമാക്കിയ മൌദൂദിയുടെ, ജമാഅത്തിന്റെ വീക്ഷണത്തോടു താങ്കള്‍ക്ക് ഒരു മുസ്ലിം എന്ന നിലയില്‍ എതിര്‍പ്പ് പുലര്‍ത്താന്‍ കഴിയുമോ?

= കഴിയില്ല

ഇതിനപ്പുറം ഒരു മറുപടി ഒരു വിശ്വാസിക്ക് കഴിയില്ല. ഒരു അവിശ്വാസിയായ (ഇസ്ലാമില്‍ വിശ്വാസമില്ലാത്ത) ഒരു വ്യക്തിയെന്ന നിലക്ക് ഇവയില്‍ പലതും താങ്കളും അംഗീകരിക്കുന്നു. ഒരു ആശയ സംഹിതക്ക് ചരിത്രത്തിലെല്ലാ കാലത്തും എല്ലായിടത്തും ഒരേ പോലെ ഇടപെടാന്‍ സാധിക്കില്ല എന്നും ആദ്യകാലത്ത് യൂറോപ്പിന്റെ ഒരു ഭാഗം വരെ ഭരിക്കാനുള്ള ഊര്‍ജമുണ്ടായിരുന്നെന്നും താങ്കള്‍ അംഗീകരിക്കുന്നു. ഇന്ന് ലോകത്തൊരിടത്തും ഇസ്ലാം വിമോചന ശക്തിയല്ല എന്നാണ് താങ്കളുടെ വാദം. മറിച്ച് പിന്തിരിപ്പന്‍ ശക്തിയാണെന്നും. (cont..)

CKLatheef പറഞ്ഞു...

വിമോചന ശക്തിയല്ല എന്നത് ഭാഗികമായി ശരിയാണെങ്കിലും (അതും വിമോചനത്തെ നിര്‍വചിക്കുന്നതിനെ ആശ്രയിച്ചിരിക്കും)
ഇസ്ലാം പിന്തിരിപ്പനാണ് എന്നത് എന്താണ് പുരോഗതി എന്ന് വ്യാഖ്യാനിക്കുന്നതുമായി ബന്ധപ്പെട്ടതാണ്.

ജമാഅത്തെ ഇസ്ലാമി അവകാശപ്പെടുന്നത്. ഒരു കാലത്ത് അത് വിമോചന ശക്തിയായിരുന്നുവെന്ന് അംഗീകരിക്കാമെങ്കില്‍ ഇനിയും അതിന് മനുഷ്യവിമോചനം സാധ്യമാണ് എന്നാണ്. പക്ഷെ വിമോചനം എന്തില്‍ നിന്നോക്കെ; ഭയത്തില്‍നിന്ന്, പട്ടിണിയില്‍നിന്ന്, അധാര്‍മികതയില്‍നിന്ന്, അടിമത്വത്തില്‍നിന്ന് എന്നാണ് അത് പറയുന്നത്. എങ്ങനെ എന്ന് ചോദിക്കാം. അത് ചര്‍ചചെയ്യാം, പിന്നീട്.
അത് സ്വീകരിക്കുകയോ തള്ളിക്കളയുകയോ ചെയ്യാം. എന്നാല്‍ ഇതൊന്നും മിണ്ടിപോകരുതെന്ന് ആരു പറഞ്ഞാലും അത് ഫാസിസമാണ്. മനുഷ്യത്വത്തെ പരിഗണിക്കാതിരിക്കലാണ്.അഭിപ്രായ സ്വാതന്ത്ര്യം എന്ന ജനാധിപത്യത്തിന്റെ ഉന്നത മൂല്യത്തിന് എതിരാണ് അതംഗീകരിക്കാന്‍ ജമാഅത്തിന് സാധ്യമല്ല.

ഇതു പറയുന്നതും പ്രചരിപ്പിക്കുന്നതും അപകടകരമാണെങ്കില്‍ ജമാഅത്തെ ഇസ്ലാമി അപകടകരമാണ്.

Mujeeb Rahman Theparambil Ppni (MRTt) പറഞ്ഞു...

ഉത്തരം മുട്ടുമ്പോള്‍ കൊഞ്ഞനം കാട്ടുക എന്നതാണ് പൊതുവേ കാണാറുള്ളത് എങ്കിലും കൂടുതല്‍ ആത്മാര്‍ഥമായി പഠിച്ചാല്‍ ഇത്തരക്കാര്‍ വലതുപക്ഷതെക്ക് വരേണ്ടതാണ് . ജമാ അത്തെഇസ്ലാമി = ഇസ്ലാം എന്നത് ഇക്കാലത്ത്‌ അനുഭവപ്പെടുന്ന ഒരു പോസിറ്റീവ് ചിന്താഗധിയാണ്.

CKLatheef പറഞ്ഞു...

@Oingo said...

[ചോദ്യം 4: മതം എന്നാല്‍ സമുദായം അല്ല എന്ന ജമാഅത്തിന്റെ വീക്ഷണം താങ്കള്‍ എങ്ങിനെ കാണുന്നു? മതവിശ്വാസികള്‍ സാമുദായിക ബോധം എന്നതിന് അപ്പുറം വിശാലമായ മാനവികബോധം പുലര്‍ത്തണം എന്നും, എല്ലാ വിഭാഗം ജനങ്ങള്‍ക്ക വേണ്ടിയും എണീറ്റ്‌ നില്‍ക്കുന്ന ഉത്തമ സമുദായം ആയിരിക്കണം എന്നും പ്രചരിപ്പിക്കുന്ന, അത്തരം ഒരു സമൂഹനിര്‍മ്മിതിക്കായി പണിയെടുക്കുന്ന ഒരു പ്രസ്ഥാനം എന്ന നിലയില്‍ ജമാഅത്തിന്റെ ആശയത്തോട് വിയോജിക്കാന്‍ താങ്കള്‍ക്ക് ആവുമോ? അതായത്‌ മതസമൂഹം എന്നാല്‍ സ്വന്തം സമുദായത്തിന് വേണ്ടി മാത്രം പ്രവര്‍ത്തിക്കുന്നവര്‍ ആവണം എന്ന വീക്ഷണമാണോ താങ്കള്‍ക്ക് ഉള്ളത്?

ഉത്തരം 4: ഈ അടിയെ ഞാന്‍ പ്രോത്സാഹിപ്പിക്കുന്നു: ഒരു മതേതര, ജനാധിപത്യവ്യവസ്ഥയ്ക്കുള്ളീല്‍ മുസ്ലീങ്ങള്‍ നാലു കള്ളികളിലാണ് നിലകൊള്ളൂന്നത് എന്ന് John L. Esposito എന്ന വിദ്വാന്‍ തട്ടിവിട്ടിട്ടുണ്ട്. ഒന്ന്, സാമുദായികം, വര്‍ഗ്ഗീയം, എന്നൊക്കെ വിശേഷിപ്പിക്കാവുന്ന, അതേസമയം നിലനില്ക്കുന്ന ജനാധിപത്യ, മതേതര മൂല്യങ്ങളെ മാനിക്കുന്ന കൂട്ടര്‍, രണ്ട്, പൊളിറ്റിക്കല്‍ ഇസ്ളാമിന്റെ കൂട്ടര്‍. ലോകത്താകെ ഇസ്ലാമിക ഉമ്മ വരുമെന്നും ഇസ്ലാം ലോകത്തെ വിമോചിപ്പിക്കുമെന്നും വൃഥാ സ്വപ്നം കാണുന്നവര്‍. ജനാധിപത്യ, മതേതരമൂല്യങ്ങളോട് ശത്രുതയാണിവര്‍ക്ക്. എങ്കിലും അതിന്റെ സാധ്യതകള്‍ക്ക് മുമ്പില്‍ മുഖം തിരിഞ്ഞു നില്ക്കില്ല. മൂന്നാമത്തെയും നാലാമത്തെയും കൂട്ടര്‍ക്ക് രാഷ്ട്രീയത്തോട് അത്ര പ്രിയമില്ല. മത യാഥാസ്ഥികരെന്നും മത ഉല്പതിഷ്ണുക്കളെന്നും വിളിക്കാവുന്നവരാണിവര്‍.

വിശാലമായ മാനവികബോധം എന്ന് ഉമ്മാക്കി ഉണ്ടാക്കി കൊണ്ടുവരുന്നതിന്റെ ഉറവിടം ഇപ്പോള്‍ വ്യക്തമല്ലേ... ജമാ അത്തുകാരാ.. തെളിച്ചുപറ, നിന്റെ ലക്ഷ്യമെന്ത്?]

My reply...

നാലാമത്തെ ചോദ്യവും അതിന് താങ്കള്‍ നല്‍കിയ മറുപടിയും ഇനി പരിശോധിക്കാം.

മുകളിലെ പല വിലയിരുത്തലും മുന്നില്‍ വെക്കുമ്പോള്‍ താങ്കള്‍ നല്‍കിയ രുപത്തില്‍ തന്നെയാണോ ജോണ്‍ എല്‍ എസ്‌പോസിസ്‌റ്റോ പറഞ്ഞത് എന്നെനിക്ക് സംശയമുണ്ട്. അഥവാ അങ്ങനെത്തന്നെയാണെങ്കില്‍ ഒരു കള്ളികൂടി എനിക്ക് വരക്കാനുണ്ട്. സാമുദായികമോ വര്‍ഗീയമോ ആയ സ്വഭാവം സ്വീകരിച്ച ആദ്യവിഭാഗത്തിലോ, ജനാധിപത്യമൂല്യങ്ങളോട് ശത്രുത പുലര്‍ത്തുന്ന ലോകമാകെ ഇസ്ലാമിക ഉമ്മ വരുമെന്ന ദിവാസ്വപ്‌നം കാണുന്നവരുമല്ല അവര്‍. മറിച്ച് ; ഇസ്ലാമിനെ ആദര്‍ശമായി സ്വീകരിക്കുന്നവരും നിലവിലുള്ള മതേതരജനാധിപത്യത്തിന്റെ ദുര്‍ബലമായ വശങ്ങളെ തുറന്ന് കാണിച്ചും അതിന് യുക്തമായ ഒരു പരിഹാരം നിര്‍ദ്ദേശിച്ചും ക്രിയാത്മമായ ഒരു ശൈലി സ്വീകരിച്ചവരാണവര്‍. ജനാധിപത്യത്തിന്റെയോ മതേതരത്വത്തിന്റെയോ മൂല്യങ്ങളോട് ശത്രതയില്ലെന്ന് മാത്രമല്ല. അതിനെ സര്‍വാത്മനാ പിന്തുണക്കുകയും ചെയ്യുന്നു. ഇവരാണ് ജമാഅത്തെ ഇസ്ലാമി.

ഒട്ടും തന്നെ സാമൂഹിക ബോധമോ നീതിബോധമോ ഇല്ലാത്തവര്‍ മാത്രമേ സാമുദായികവും വര്‍ഗീയവുമായ ഒന്നാം വിഭാഗത്തെക്കാള്‍ അപകടകാരികളാണ് ഇവരെന്ന് പറയൂ. ചരിത്രവും വര്‍ത്തമാനവും സാക്ഷ്യം വഹിക്കുന്നത് ഇവരെകൊണ്ട് സമൂഹത്തിന് നന്മ മാത്രമേ ഉണ്ടായിട്ടുള്ളൂ. എന്നതാണ്. എന്നാല്‍ വിവരദോശികള്‍ക്ക് ഇവരെ ഉള്‍കൊള്ളാന്‍ കഴിയാതെ, ഒരു ഒളിയജണ്ടയും ഇതേ വരെ വെളിപ്പെടുത്താത്ത ഒരു ലക്ഷ്യവും അതിനുണ്ടെന്ന് വൃഥാ ധരിക്കുന്നു. അത്തരക്കാരോട് സഹതാപം മാത്രം പുലര്‍ത്തി ആ വിഭാഗം തങ്ങളുടെ ദൗത്യത്തില്‍ മുന്നോട്ടു പോകുന്നു.

CKLatheef പറഞ്ഞു...

ജമാഅത്തെ ഇസ്‌ലാമി പ്രതിനിധീകരിക്കുന്ന ജീവിതവ്യവസ്ഥയായ ഇസ്ലാമിനെ മതം എന്ന് പരാമര്‍ശിക്കുമ്പോള്‍ പോലും കേവലം സമുദായത്തിന് വേണ്ടി നിലനില്‍ക്കുന്ന ഒരു സംവിധാനം എന്ന നിലക്കല്ല, മറിച്ച് മുഴുവന്‍ മനുഷ്യര്‍ക്കും ദൈവദത്തമായി നല്‍കപ്പെട്ട ജീവിതപദ്ധതി എന്ന നിലക്കാണ്. സാമുദായിക ബോധമല്ല അതിനപ്പുറം വിശാലമായ മാനവിക ബോധമാണ് അത് വിശ്വാസിയില്‍നിന്നാവശ്യപ്പെടുന്നത്. ['ഇപ്പോള്‍ ലോകത്ത് മനുഷ്യര്‍ക്ക് വേണ്ടി രംഗപ്രവേശം ചെയ്യിക്കപ്പെട്ട ഉയര്‍ത്തെഴുന്നേല്‍പ്പിക്കപ്പെട്ട ഉത്തമസമൂഹമാകുന്നു നിങ്ങള്‍. നിങ്ങള്‍ ധര്‍മം കല്‍പിക്കുന്നു. അധര്‍മം വിരോധിക്കുന്നു. അല്ലാഹുവില്‍ വിശ്വസിക്കുകയും ചെയ്യുന്നു.'(ഖുര്‍ആന്‍ )]

സ്വസമുദായത്തിന് വേണ്ടി നിലനില്‍ക്കുന്ന കേവല സമുദായം എന്ന നിലക്ക് ലഭിക്കുന്നതല്ല ഈ സ്ഥാനം. മറിച്ച് മറ്റുള്ള സമുദായങ്ങളില്‍നിന്ന് വ്യത്യസ്ഥമായി മാനവരെ മൊത്തമായ കണ്ട് അവര്‍ക്ക് വേണ്ടി നിലനില്‍ക്കുന്ന ആദര്‍ശ സമുഹം എന്ന നിലക്ക് മാത്രമാണ് ഈ പദവിക്ക് അര്‍ഹത നേടുന്നതെന്ന് ജമാഅത്ത് മനസ്സിലാക്കുന്നു.

പിന്നോക്കാവസ്ഥയില്‍നിന്ന് കരകേറ്റുന്നതിനായി സമുദായത്തിന് വേണ്ടി സംസാരിക്കാനോ പ്രവര്‍ത്തിക്കാനോ പാടില്ലെന്നല്ല, അത് ആവശ്യവുമാണ്. എന്നാല്‍ തങ്ങളുടെ യഥാര്‍ഥ ദൗത്യമായ മാനവിക ബോധത്തോടെ സമൂഹത്തിലെ എല്ലാവിഭാഗം ജനതയുടെയും നന്മക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നതിനെ മറന്നുകൊണ്ടാകരുത്. ഇവിടെ സമുദായത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നതോടൊപ്പം ജമാഅത്തിന്റെ പ്രവര്‍ത്തനം അപകടകരമാണ് എന്ന് വാദിക്കുകയും ചെയ്യുന്നത് ഏതടിസ്ഥാനത്തിലാണ് എന്ന് മനസ്സിലാകുന്നില്ല. ഇങ്ങനെ വാദിക്കാന്‍ ഇത്രമേല്‍ അപകടകരമാണോ ഇസ്ലാമിന്റെ ആദര്‍ശം.

(നാലാമത്തെ ചോദ്യത്തിന്റെ ശരിയായ വിശദീകരണം ഇതാണ്. ഇതിനോട് ഒരു ഇസ്ലാംമത വിശ്വാസിക്ക് വിയോജിക്കുക സാധ്യമല്ല തന്നെ.)

CKLatheef പറഞ്ഞു...

@mujeeb

ഏതാനും പുസ്തകങ്ങളിലും പ്രസംഗങ്ങളിലും ഈ കാര്യങ്ങളൊക്കെ വിശദീകരിച്ചിട്ടുണ്ട് അതിനാല്‍ ജനങ്ങളൊക്കെ നാം പറയുന്നത് മനസ്സിലാക്കിയിട്ടുണ്ട് എന്ന് ധരിച്ച് ഇനിയും മുന്നോട്ട് പോകാനാവില്ല. സാധാരണക്കാര്‍ക്ക് ഇത്തരം കാര്യങ്ങള്‍ വ്യക്തമാക്കി കൊടുക്കാനാവില്ലെങ്കിലും കേരളത്തിലെ ചിന്തിക്കുന്ന വിഭാഗത്തിന് ഇതൊക്കെ അവര്‍ക്ക് യഥാവിധി അറിയിച്ചുകൊടുത്താല്‍ മനസ്സിലാക്കാന്‍ പ്രയാസമില്ല. പാമരന്‍മാരെ തെറ്റിദ്ധരിപ്പിക്കുന്നവര്‍ക്കെങ്കിലും ഇതേ കുറിച്ചുള്ള ചില ധാരണകളുണ്ടെങ്കില്‍ മനസാക്ഷിക്കുത്തോടുകൂടിയല്ലാതെ അവര്‍ക്കതിന് സാധിക്കുകയില്ല.

മുസ്‌ലിം മതസംഘടനകളുടെ മുഖ്യലക്ഷ്യമെന്ത് എന്നതുകൂടി ചര്‍ചചെയ്യേണ്ടിയിരിക്കുന്നു. എന്താണവര്‍ നിര്‍വഹിച്ചുകൊണ്ടിരിക്കുന്ന ദൗത്യം. ജമാഅത്തിനോടുള്ള അവരുടെ ശത്രുതയുടെ ഇസ്ലാമിക മാനമെന്ത് എന്നതുകൂടി വിഷയമാക്കണം. സമഗ്രഇസ്ലാമിന് വേണ്ടി സംസാരിക്കുന്നത് അപകടകരമാണെങ്കില്‍ അതെങ്ങനെയെന്നെങ്കിലും അവര്‍ പറയാന്‍ ബാധ്യസ്ഥരാണ്.

CKLatheef പറഞ്ഞു...

@Oingo

['ചോദ്യം 5: സാമുദായികതയാണോ? അതോ ആദര്‍ശത്തില്‍ അധിഷ്ഠിതമായ വിശാല വീക്ഷണം ആണോ ഇന്ത്യയില്‍ ബഹുസ്വര സമൂഹത്തില്‍ വിള്ളലുകള്‍ സൃഷ്ടിക്കാന്‍ സാധ്യത? എല്ലാ സമൂഹത്തിനും വേണ്ടി വിഭാഗീയത ഇല്ലാതെ പ്രവര്‍ത്തിക്കാന്‍ സന്നദ്ധമായ ഇസ്ലാമിക പ്രത്യയശാസ്ത്രമാണോ അതോ, സ്വന്തം സമുദായം എന്ന സങ്കുചിത സാമുദായിക വീക്ഷണമാണോ അപകടം? ഏതാണ് ഇസ്ലാമികം?

ഉത്തരം 5 : തീര്‍ച്ചയായും ഏറ്റവും അപകടകാരികള്‍ ജമാ അത്ത് പ്രതിനിധാനം ചെയ്യുന്ന പൊളിറ്റിക്കല്‍ ഇസ്ലാമിന്റേതാണ്. ഇതുവരെയുള്ള ചരിത്രം അതിനു സാക്ഷിയാണ്.']

മുഹമ്മദ് അലിജിന്നയുടെ നേതൃത്വത്തില്‍ മുസ്ലിം ലീഗ് ഉയര്‍ത്തിയത് സാമുദായിക രാഷ്ട്രീയമാണ്. മുസ്ലിം സമുദായത്തിന് ഒരു രാജ്യം എന്ന കാഴ്ചപ്പാട് ഇന്ത്യാ വിഭജനം എളുപ്പമാക്കി. അതിന്റെ കാരണങ്ങള്‍ മുസ്ലിം ലീഗില്‍ പരിമിതമല്ല. ഹൈന്ദവ സാമുദായികതയും അതില്‍ നല്ല സ്വാധീനം ചെലുത്തി. ഇക്കാര്യത്തില്‍ എത്ര സൂക്ഷമവും സത്യസന്ധവുമായി പഠനം നടത്തിയാലും ഇസ്‌ലാമിനെ ആദര്‍ശമായി കണ്ടവരായിരുന്നില്ല, അതില്‍നിന്ന് പ്രചോദനം നേടിയവരായിരുന്നില്ല പാകിസ്ഥാനി് വേണ്ടി വാദിച്ചവര്‍, മറിച്ച്; വിഭജനത്തെ എതിര്‍ത്തവരായിരുന്നു ആദര്‍ശവാദികള്‍ എന്ന് കാണാന്‍ കഴിയും.

വിഭജനത്തെ അനുകൂലിച്ച ഇന്ത്യയിലെ വിഭാഗവും ഹൈന്ദവതയുടെ ധര്‍മത്തിന്റെ അടിസ്ഥാനത്തില്‍ കണ്ടവരായിരുന്നില്ല. ഇസ്ലാമിലും ഹിന്ദുമതത്തിലുമുള്ള ആദര്‍ശ വാദികള്‍ ഈ വിഭജനത്തിന് എതിരായിരുന്നു. ഗാന്ധിജിയും മൗദൂദിയും വിഭജനത്തിന് എതിരാകുന്നത് അങ്ങനെയാണ്.

ആ വിഭജനം വലിയ സമൂഹിക ദുരന്തമാണ് വിതച്ചത്. ആയിരക്കണക്കിന് ആളുകള്‍ കൊലചെയ്യപ്പെട്ടത്, സാമുദായിക വികാരത്തിന്റെ പേരിലായിരുന്നു. ഒരു ധര്‍മാധര്‍മ സമരത്തിന്റെ പേരിലല്ല. അതിനാല്‍ ബുദ്ധിയുള്ള ആരെങ്കിലും ആദര്‍ശരാഷ്ട്രീയത്തിന് മുകളില്‍ സാമുദായി രാഷ്ട്രീയത്തെ പ്രതിഷ്ഠിക്കുകയില്ല.

സാമുദായിക രാഷ്ട്രീയമാണ് വിശ്വാസികളില്‍നിന്ന് ഇസ്ലാം ആവശ്യപ്പെടുന്നത്. അതാണ് ഇസ്ലാമികം. അത് അപകടകരമല്ല. മറിച്ച് അപകടകരമാകുന്നത് പലപ്പോഴും അതിരുവിട്ട സാമുദായിക രാഷ്ട്രീയമാണ്.

ഇവിടെ ഓയിന്‍ഗോ ഒരടിസ്ഥാനവുമില്ലാതെ, അദ്ദേഹം മനസ്സിലാക്കിയ പോളിറ്റിക്കല്‍ ഇസ്ലാമിനെയാണ് ജമാഅത്ത് പ്രതിനിധീകരിക്കുന്നതെന്ന് തോന്നലില്‍ ജമാഅത്തിനെ അപകടകാരികള്‍ എന്ന് മുദ്രകുത്തുകയാണ്. ജമാഅത്ത് അപകടകരമല്ലെന്ന് മാത്രമല്ല; ഈ രാജ്യത്തിനും രാജ്യനിവാസികള്‍ക്കും ഗുണകരമാണ് എന്നതിന് മാത്രമാണ് ജമാഅത്തിന്റെ ഇന്നേവരെയുള്ള ചരിത്രം സാക്ഷ്യം വഹിക്കുന്നത്. മറിച്ചുള്ള തെളിവിന്റെ ഒരംശം പോലും കൊണ്ടുവരാന്‍ ആര്‍ക്കും സാധ്യമല്ല.

CKLatheef പറഞ്ഞു...

@Oingo

['ചോദ്യം 6: മതം എന്നാല്‍ സമുദായം എന്ന സമവാക്യം സ്വീകാര്യമല്ലാത്ത ജമാഅത്തെ ഇസ്ലാമിക്ക് ഇസ്ലാമിക പ്രത്യയശാസ്ത്രം വര്‍ഗ്ഗീയമായ ഒരു ഭരണകൂടത്തിന്റെ സൃഷ്ടിപ്പിനുള്ള ആയുധമാണ് എന്ന് കരുതാന്‍ താങ്കളുടെ മനസ്സാക്ഷി സമ്മതിക്കുന്നുണ്ടോ?

ഉത്തരം 6: അള്ളാഹുവിന്റെ കൃപ! ജമാ അത്തെ ഇസ്ലാമിക്ക് സ്വാധീനമുള്ള ജമ്മുകാശ്മീര്‍, പാകിസ്ഥാന്‍, ബംഗ്ലാദേശ്, ഇന്ത്യ എന്നിവിടങ്ങളിലൊന്നും ജനങ്ങള്‍ അവരെ ഭരണമേല്പിച്ചിട്ടില്ല.
മതേതരത്തത്തെയും ജനാധിപത്യത്തെയും തള്ളിക്കളയുന്ന, ജനാധിപത്യത്തിനുപകരം തിയോക്രസിയെ ഉദ്ബോധിപ്പിക്കുന്ന മൗദൂദി സ്ഥാപിച്ച സംഘടനക്ക് എത്തരത്തിലുള്ള ഭരണകൂടമാണ് സൃഷ്ടിക്കാനാവുക? ജനങ്ങളേവരും ഇതു ഭയക്കുന്നുണ്ട്.']

ജമാഅത്തെ ഇസ്ലാമിക്ക് ഇസ്ലാമിക പ്രത്യശാസ്ത്രം വര്‍ഗീയമായ ഒരു ഭരണകൂടത്തിന്റെ സൃഷ്ടിപ്പിനുള്ള ആയുധമാണ് എന്ന് താങ്കള്‍ കരുതുന്നുണ്ടോ?. എന്ന ചോദ്യത്തിന് ഉണ്ട് അല്ലെങ്കില്‍ ഇല്ല എന്നാണ് ഉത്തരം നല്‍കേണ്ടത്. ഉണ്ട് എന്ന് പറയുന്നവര്‍ അതിന്റെ കാരണം കൂടി ബോധിപ്പിക്കേണ്ടതുണ്ട്. ഇല്ല എന്നതാണ് ഉത്തരമെങ്കില്‍ അതാണ് ജമാഅത്ത് പ്രതീക്ഷിക്കുന്ന ഉത്തരമെന്നതിനാല്‍ കൂടുതല്‍ വിശദീകരണം ആഗ്രഹിക്കുന്നില്ല.

പക്ഷെ ഇവിടെ ഓയിന്‍ഗോ ഈ ചോദ്യത്തിന്റെ ശരിയായ ഉത്തരത്തില്‍നിന്നും ഒളിച്ചോടി മറ്റുചില സാങ്കല്‍പിക സമസ്യകളില്‍ അഭയം പ്രാപിക്കുകയാണ്.

ഭരണം ഏല്‍പിച്ചിരുന്നെങ്കില്‍ എന്താകുമായിരുന്നുവെന്ന് ഭയപ്പെടുന്നത് മതേതരത്വത്തെയും ജനാധിപത്യത്തെയും തള്ളികളഞ്ഞ് തിയോക്രസിയെ ജമാഅത്ത് ഉദ്‌ബോധിപ്പിക്കുന്നുവെന്ന തെറ്റായ ധാരണയില്‍നിന്നായത് കൊണ്ട് ഈ ആശങ്കക്ക് വിലകല്‍പിക്കാനാവില്ല. ഭീരുക്കളുടെ ഭയത്തിനും അറിവില്ലായ്മകൊണ്ടുള്ള ഭയത്തിനും ബുദ്ധിയുള്ള വിവേകികള്‍ പരിഗണന നല്‍കാറില്ല. ഓയിന്‍ഗോ ഭീരുവാണെന്ന് ഞാന്‍ പറയില്ല. എന്നാല്‍ ജമാഅത്തിനെക്കുറിച്ച് അജ്ഞനാണ് എന്ന് പറയാതിരിക്കാനുമാവില്ല.

ഞങ്ങളെ തെറ്റിദ്ധരിപ്പിക്കാനും ഭയപ്പെടുത്താനും ശ്രമിക്കുന്ന സാമുദായിക രാഷ്ട്രീയത്തിന്റെയും അതിന് മൂടുതാങ്ങുന്ന പുരോഹിത-ഉല്‍പതിഷ്ണു മതസംഘടനകളുടെയും ആളുകളുടെ മുഖത്തുനോക്കി താങ്കളെ പോലുള്ളവര്‍ യഥാര്‍ഥ്യമറിഞ്ഞ് പ്രതികരിക്കുന്ന ഒരു നാളിലെ അവരുടെ സങ്കുചിത കാഴ്ചപ്പാടില്‍നിന്നുള്ള മോചനം താങ്കള്‍ക്ക് പോലും സാധ്യമാകൂ. അന്നേ നിങ്ങള്‍ക്ക് സ്വതന്ത്ര ബുദ്ധിയുണ്ടെന്ന് ചുരുങ്ങിയത് ഞങ്ങളെയെങ്കിലും ധരിപ്പിക്കാനാവൂ.

CKLatheef പറഞ്ഞു...

@Oingo

[' ചോദ്യം 7: മതം എന്നാല്‍ വിശാല മാനവികതയാണ് എന്ന് വിശ്വസിക്കുന്ന ജമാഅത്തെ ഇസ്ലാമി ജനങ്ങളുടെ പ്രശ്നങ്ങളില്‍ ഇടപെടുന്നത് അതിന്‍റെ ആശയം പ്രവര്‍ത്തിപഥത്തില്‍ കൊണ്ട് വരുന്നതല്ലേ? ഇവിടെ എവിടെയാണ് താങ്കള്‍ കാണുന്ന ഒളിയജണ്ട?

ഉത്തരം 7: ആഗോള ഇസ്ലാമിക ഉമ്മ എന്നതിനെ 'വിശാല മാനവികത'യെന്നു പറയുന്നിടത്തു തുടങ്ങുന്നു ഒളിയജണ്ട. ജനാധിപത്യത്തിന്റെ സാധ്യതകള്‍ ജനാധിപത്യ വിരുദ്ധ അജണ്ടക്കുവേണ്ടി ഉപയോഗിക്കുന്നിടത്തു തുടങ്ങുന്നു ഒളിയജണ്ട.]

വിശാലമാനവികതയെന്നു പറയുന്നത് ആഗോള ഇസ്ലാമിക ഉമ്മയല്ല. ലോകത്തെ മുഴുവന്‍ മനുഷ്യരും ഒരു മാതാവിന്റെയും പിതാവിന്റെയും മക്കളാണ് എന്ന ഇസ്ലാമിക കാഴ്ചപാപടില്‍നിന്നാണ്. (' അല്ലയോ മനുഷ്യരേ, ഒരാണില്‍നിന്നും പെണ്ണില്‍നിന്നുമത്രെ നാം നിങ്ങളെ സൃഷ്ടിച്ചിട്ടുള്ളത്. പിന്നെ നിങ്ങളെ സമുദായങ്ങളും ഗോത്രങ്ങളുമാക്കി; പരസ്പരം തിരിച്ചറിയേണ്ടതിന്ന്.- Quraan)

ജനാധിപത്യത്തിനെ ജനാധിപത്യ വിരുദ്ധ അജണ്ടക്കുവേണ്ടി ഏതായാലും ജമാഅത്ത് ഉപയോഗിക്കുന്നില്ല. മറിച്ച് ജനാധിപത്യത്തോട് വിയോജിപ്പുള്ള ഭാഗം ചൂണ്ടിക്കാണിച്ച് വളരെ യുക്തിയോടെയും സുതാര്യമായും അതിനെ സമീപിക്കുകയാണ് ജമാഅത്ത് ചെയ്യുന്നത്.

ഒളിയജണ്ടയുണ്ടെന്ന് തോന്നുന്നത് തെറ്റിദ്ധാണയുടെ അടിസ്ഥാനത്തിലാണ് ഇത് തെളിയിക്കുന്നത്.

CKLatheef പറഞ്ഞു...

@Oingo

["ഇതല്ലാതെ ജമാഅത്തെ ഇസ്ലാമിക്ക് എന്താണ് ചെയ്യാനുള്ളത്? മതത്തിന്‍റെ മാനവിക മുഖത്തെ കുറിച്ച് വയള് പറയുകയും പ്രവര്‍ത്തന രംഗത്ത്‌ അതിനെ നിരാകരിക്കുകയും ചെയ്യുക എന്നത് താങ്ങള്‍ അംഗീകരിക്കുമോ?"

-"വയള് പറയുന്നവര്‍" ഒരു ബഹുമത സമൂഹത്തില്‍ നൂറ്റാണ്ടുകളായി ജീവിച്ചുവന്നതിന്റെ ചരിത്രത്തെ പ്രതിനിധീകരിക്കുന്നവരാണ്. സഹോദര സമുദായങ്ങളോട് സാഹോദര്യത്തോടും സ്നേഹത്തോടും കഴിഞ്ഞതിന്റെ ചരിത്രമുണ്ടവര്‍ക്ക്. ആശയപരവും ആചാരപരവുമായ കൊടുക്കല്‍ വാങ്ങലുകള്‍ക്ക് അവര്‍ എതിരല്ല. സ്നേഹാധിഷ്ഠിതമായ, ദൈവാന്വേഷണാധിഷ്ഠിതമായ സൂഫി പാരമ്പര്യങ്ങള്‍ അവര്‍ക്കിടയിലുണ്ട്.

ലോകത്തെങ്ങും തീവ്രവാദത്തിന്റെ വിത്തുകള്‍ വിതറുന്ന പൊളിറ്റിക്കല്‍ ഇസ്ലാമിന്, മൗദൂദിസത്തിന് എന്തു മാനവികതയാണുള്ളത്?' ]

ഓയിന്‍ഗോ താങ്കള്‍ക്ക് തെറ്റിയെന്ന് പറയുന്നതില്‍ മുശിയരുത്. ഇവിടെ പലപ്പോഴും ബഹുമത സമുഹത്തില്‍ പ്രശ്‌നങ്ങളുണ്ടാക്കിയതും അവരെ വിഭജിച്ചതും സങ്കുചിത സാമുദായിക വാദമാണ്. അവരില്‍ ഒരു ന്യൂനപക്ഷമാണ് അതിലേക്ക് തിരിഞ്ഞതെന്നത് ശരിയാണ്. എങ്കിലും ആദര്‍ശ രാഷ്ട്രീയത്തിലല്ല സാമുദായിക രാഷ്ട്രീയമായിരുന്നു അതിന്റെ വിത്ത്. മറിച്ച് ആദര്‍ശ രാഷ്ട്രീയത്തിന്റെ വക്താക്കളായ ജമാഅത്തെ ഇസ്ലാമിക്കാണ് ഇക്കാര്യത്തില്‍ ഇന്ത്യാ ചരിത്രത്തിലൂടെ നീളം അഭിനന്ദനാര്‍ഹമായ പാരമ്പര്യമുള്ളത്. സൂഫി പാരമ്പര്യത്തിന്റെ പിന്തുടര്‍ചയവകാശപ്പെടുന്ന ത്വരീഖത്തുകളിലാണ് ഭീകരതയുടെ കൊതുകുകള്‍ മുട്ടയിടുന്നത് എന്ന ഒരു നിരീക്ഷണവും ഇതോട് ചേര്‍ത്ത് വായിക്കുക.

CKLatheef പറഞ്ഞു...

ഇതുവരെ പറഞ്ഞ മറുപടിയനുസരിച്ച് മനസ്സിലാക്കാവന്ന കാര്യം മാത്രമേ തുടര്‍ന്നുള്ള ഓയിന്‍ഗോയുടെ മറിപടികളിലുള്ളൂ. തമ്മില്‍ ഭേദം തൊമ്മന്‍ എന്ന അടിസ്ഥാനത്തിലാണ് അദ്ദേഹം സാമുദായി സംഘടനകളാണ് കൂടുതല്‍ അപകടരഹിതം എന്ന് പറയാന്‍ കാരണം എന്ന് സൂചിപ്പിക്കുന്നു.

ഈ ചോദ്യങ്ങളുടെ സത്ത: ഒരു ആദര്‍ശത്തിന് വേണ്ടി നിലയുറപ്പിക്കേണ്ട മത സംഘടനകള്‍ സാമുദായിക സംഘടനയെ പോഷിപ്പിക്കുന്നതിന് വേണ്ടിമാത്രം ആദര്‍ശ സംഘടനയെ താറടിക്കുകയും ഭീകരവല്‍ക്കരിക്കുകയും ചെയ്യുന്നതിലെ ബുദ്ധിശൂന്യത അവരെ ബോധ്യപ്പെടുത്തുക എന്നതായിരുന്നു.

ഇവിടെ ഓയിന്‍ഗോ ജമാഅത്തെ ഇസ്ലാമിയെ തെറ്റിദ്ധരിച്ചതിനാല്‍ അദ്ദേഹം തന്നെ സാമുദായികവര്‍ഗീയമെന്ന് വിശേഷിപ്പിച്ചവരെ രക്ഷിച്ചെടുക്കാന്‍ ശ്രമിക്കുകയായിരുന്നു.

പ്രിയ ഓയിന്‍ഗോ,

നിങ്ങളുടെ മനുഷ്യസ്‌നേഹത്തിലും സമൂഹനന്മയിലുള്ള പ്രതിപത്തിയിലും എനിക്ക സംശയമൊന്നുമില്ല. പക്ഷെ അവ രണ്ടും യഥാവിധി സാധ്യമാകുന്നത് ഈ സംഘടനകളെ അടുത്ത് നിന്ന് പഠിക്കുകയും അവാസ്തവങ്ങള്‍ വസ്തുതകളായി മനസ്സിലാക്കാതെ മിതമായ നിലപാട് കൈകൊള്ളുമ്പോള്‍ മാത്രമായിരിക്കും.

താങ്കളുടെ സംശയമെല്ലാം തീര്‍ക്കാനായി എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. എങ്കിലും ആദ്യം നിങ്ങള്‍ നല്‍കിയ മറുപടിയായിരിക്കില്ല. ഒന്നുകൂടി അവയ്ക്ക് (10 ചോദ്യങ്ങള്ക്ക്) മറുപടി പറയാന്‍ ആവശ്യപ്പെട്ടാല്‍ ലഭിക്കുക എന്ന് എനിക്ക് നല്ല ഉറപ്പുണ്ട്. മാന്യമായി ചര്‍ചയില്‍ സഹകരിച്ചതിന് നന്ദി.

Mohammed Ridwan പറഞ്ഞു...

ചോദ്യം മുജാഹിദുകളോടായിരുന്നതിനാല്‍ ഞാന്‍ വിചാരിച്ചത് ഒരു മുജാഹിദ്‌ ബുദ്ധിജീവിയെങ്കിലും ഒന്ന് കടന്നു വരുമെന്നായിരുന്നു. ഞഞ്ഞാ മുഞ്ഞാ പറഞ്ഞു രക്ഷപെടാന്‍ പറ്റിയ ചോദ്യങ്ങളല്ല എന്ന് കണ്ടതിനാലായിരിക്കണം ഒന്ന്‍ പാളി നോക്കാന്‍ പോലും ആരും ധൈര്യപ്പെട്ടതായി കണ്ടില്ല.

മുത്ത്‌/muthu പറഞ്ഞു...

പാളി നോക്കിയിട്ടുണ്ടാകും
ചര്‍ച്ചയുടെ ശൈലിയും ചേരുവകളും പിടിക്കാഞ്ഞിട്ടാ. :)

Welcome പറഞ്ഞു...

പ്രിയ ലത്തീഫ്,
ജമാഅത്ത് വിമര്‍ശകര്‍ മറുപടി പറയേണ്ട 10 ചോദ്യങ്ങള്‍ എന്ന ലിങ്ക് ഞാന്‍ എന്റെ സുഹൃത്തിന് മെയില്‍ ചെയ്തു,അദ്ധേഹം അതിനു മറുപടിയും അയച്ചുതന്നു പക്ഷെ അത് pdf format ആണ്.
ഇവിടെ എങ്ങനെ അറ്റാച്ചുചെയ്യും.

Villager പറഞ്ഞു...

Very good language and notion CK Latheef sahib, keep it up. All the best. May Allah bless with knowledge to all the thinking people. Masha Allah.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അത് വിമർശനങ്ങളാകട്ടേ വിയോജിപ്പുകളാകട്ടേ, ഇവിടെ രേഖപ്പെടുത്തുക. കേവല തർക്കവിതർക്കങ്ങൾ സ്വാഗതം ചെയ്യുന്നില്ല.

 
Design by CKLatheef | Bloggerized by CKLatheef | CK