ജമാഅത്തെ ഇസ്ലാമിക്ക് അതിന്റെ പ്രവര്‍ത്തകരെ ജനകീയ വികസന മുന്നണി എന്ന കൂട്ടായ്മയിലൂടെ രാഷ്ട്രീയ ഗോഥയിലേക്ക് നേരിട്ട് പ്രവേശിപ്പിക്കുമ്പോള്‍ ഉന്നതമായ ചില ലക്ഷ്യങ്ങളുണ്ടായിരുന്നു. ഭരണമെന്ന് ചക്കരക്കുടത്തില്‍ കയ്യിട്ട് വാരാനാണ് അവര്‍ വരുന്നത് എന്ന വാദം രാഷ്ട്രീയ സംഘടനകളില്‍ രഹസ്യമായി പറഞ്ഞപ്പോള്‍. പരസ്യമായി ഉന്നയിക്കപ്പെട്ടത് ജമാഅത്തിന് അതിന് അര്‍ഹതയില്ല എന്ന തരത്തിലായിരുന്നു. കാരണം ജമാഅത്തെ ഇസ്ലാമി ജനാധപത്യം അംഗീകരിക്കുന്നില്ല. പിന്നെ എങ്ങനെ അവര്‍ മത്സരിക്കും. എന്നാല്‍ മുപ്പതുവര്‍ഷങ്ങളായി തങ്ങളില്‍ ചിലര്‍ക്ക് വോട്ടു ലഭിച്ചുകൊണ്ടിരുന്നപ്പോള്‍ ഈ വെളിപാട് അവര്‍ക്കുണ്ടായിരുന്നില്ല. മുജാഹിദുകളെ പോലെ ചില മതസംഘടനകളും അവരില്‍നിന്ന് കേട്ട് പഠിച്ച് ചില തീവ്രമതേതരവാദികളും മാത്രം ഉരുവിട്ടുവന്ന വാദം. ഇടതുപക്ഷ നേതാക്കള്‍ ആവര്‍ത്തിച്ചുരുവിടുകയായിരുന്നു. ഇതിന് വേണ്ടി അവര്‍ പാര്‍ട്ടി പത്രം രണ്ടാഴ്ചയോളം നീണ്ടുനിന്ന് പരമ്പര തന്നെ പ്രസിദ്ധീകരിച്ചു. കിട്ടിയ സ്റ്റേജിലെല്ലാം ഇത് പറയുകയും ചാനലുകള്‍ തത്സമയം ജനങ്ങളിലെത്തിക്കുകയും ചെയ്തു. ഇത് ജനമനസ്സില്‍ വമ്പിച്ച പ്രതികരണമുണ്ടാക്കി എന്ന് തെരഞ്ഞെടുപ്പ് ഫലം മുന്നില്‍ വെക്കുമ്പോള്‍ മനസ്സിലാക്കാന്‍ കഴിയുന്നു.
ആരോപണ പെരുമഴക്ക് ശേഷം വന്ന തെരഞ്ഞെടുപ്പില്‍ ആള്‍ബലം കുറഞ്ഞ ജമാഅത്തിന് ഇത്തരം ആരോപണങ്ങളെ പ്രതിരോധിക്കാന്‍ സമയം ഉണ്ടായിരുന്നില്ല. ജനങ്ങള്‍ക്ക് തങ്ങളെ അറിയാം എന്ന ധാരണ മാത്രമായിരുന്നു കൈമുതല്‍. അത് ശരിയുമായിരുന്നു. ആളുകള്‍ വ്യക്തികളെ പരിഗണിച്ചപ്പോഴും അതിന്റെ പിന്നിലുള്ള ഒരു ആദര്‍ശം മഹാ ഭീഷണിയായി കണ്ടുവോ എന്ന് സംശയിക്കത്തക്കവിധമാണ് ആളുകള്‍ പ്രതികരിച്ചത്. രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തിറക്കിയ ആളുകളേക്കാള്‍ വിദ്യാഭ്യാസപരമായും ധാര്‍മികമായും മുന്നില്‍നിന്നിട്ടും ജനകീയമുന്നണി സ്ഥാനാര്‍ഥികള്‍ അവര്‍ ഏത് മതത്തില്‍ പെട്ടവരാകട്ടേ പരാജയപ്പെട്ടതിന് ഈ പ്രചാരണം വലിയ സ്വാധീനം ചെലുത്തി. ആകെ അവര്‍ക്ക് ചെയ്യാനായത് ഇത്രമാത്രമാണ്:
ആരോപണ പെരുമഴക്ക് ശേഷം വന്ന തെരഞ്ഞെടുപ്പില്‍ ആള്‍ബലം കുറഞ്ഞ ജമാഅത്തിന് ഇത്തരം ആരോപണങ്ങളെ പ്രതിരോധിക്കാന്‍ സമയം ഉണ്ടായിരുന്നില്ല. ജനങ്ങള്‍ക്ക് തങ്ങളെ അറിയാം എന്ന ധാരണ മാത്രമായിരുന്നു കൈമുതല്‍. അത് ശരിയുമായിരുന്നു. ആളുകള്‍ വ്യക്തികളെ പരിഗണിച്ചപ്പോഴും അതിന്റെ പിന്നിലുള്ള ഒരു ആദര്‍ശം മഹാ ഭീഷണിയായി കണ്ടുവോ എന്ന് സംശയിക്കത്തക്കവിധമാണ് ആളുകള്‍ പ്രതികരിച്ചത്. രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തിറക്കിയ ആളുകളേക്കാള്‍ വിദ്യാഭ്യാസപരമായും ധാര്‍മികമായും മുന്നില്‍നിന്നിട്ടും ജനകീയമുന്നണി സ്ഥാനാര്‍ഥികള്‍ അവര്‍ ഏത് മതത്തില്‍ പെട്ടവരാകട്ടേ പരാജയപ്പെട്ടതിന് ഈ പ്രചാരണം വലിയ സ്വാധീനം ചെലുത്തി. ആകെ അവര്‍ക്ക് ചെയ്യാനായത് ഇത്രമാത്രമാണ്:
[കോഴിക്കോട്: കന്നിപോരാട്ടത്തിനിറങ്ങിയ ജനകീയ വികസന മുന്നണിക്കും പ്രാദേശിക കൂട്ടായ്മക്കും തെരഞ്ഞെടുപ്പില്‍ തിളക്കമാര്‍ന്ന പ്രകടനം കാഴ്ചവെക്കാന്‍ കഴിഞ്ഞില്ലെങ്കിലും പലയിടങ്ങളിലും സാന്നിധ്യമറിയിക്കാന്‍ കഴിഞ്ഞു.
മലപ്പുറം, തൃശൂര്‍, വയനാട്, കൊല്ലം ജില്ലകളിലായി ആറിടത്താണ് ജനകീയ വികസന മുന്നണി സ്ഥാനാര്‍ഥികള്‍ വിജയിച്ചത്. പാലക്കാട്, മഞ്ചേരി, മലപ്പുറം നഗരസഭകളില്‍ ഉള്‍പ്പെടെ 30 സീറ്റുകളില്‍ മുന്നണി സ്ഥാനാര്‍ഥികള്‍ രണ്ടാംസ്ഥാനത്തെത്തി. വെട്ടത്തൂര്‍ പഞ്ചായത്തിലെ ഒന്നാംവാര്‍ഡിലും (ശാന്തപുരം) അങ്ങാടിപ്പുറം പഞ്ചായത്തിലെ രണ്ടാംവാര്‍ഡിലും (അരിപ്ര) എടവിലങ്ങാട് പഞ്ചായത്തിലെ രണ്ടാംവാര്‍ഡിലും ഏറിയാട് പഞ്ചായത്തിലെ ഏഴാംവാര്‍ഡിലും വയനാട് വെങ്ങപള്ളി പഞ്ചായത്തിലെ 10ാം വാര്‍ഡിലും കൊല്ലം വെളിനല്ലൂര്‍ പഞ്ചായത്തിലെ 17ാം വാര്‍ഡിലുമാണ് സ്ഥാനാര്‍ഥികള്‍ വിജയിച്ചത്. തൃശൂര്‍ കോര്‍പറേഷനിലെ ആറ് ഡിവിഷനുകളില്‍ ജനകീയ വികസനമുന്നണിക്ക് കാര്യമായ നേട്ടമുണ്ടാക്കാനായില്ല. കൊച്ചി കോര്‍പറേഷനില്‍ ജനകീയ വികസന മുന്നണി രണ്ട് ഡിവിഷനുകളില്‍ അഞ്ഞൂറിലേറെ വോട്ടുകള്‍ നേടി വിജയത്തിന്റെ ഗതി നിര്‍ണയിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചു. (മാധ്യമം)]
എന്നാല്‍ ഇതായിരുന്നില്ല ഇതിന് മുന്നിട്ടറങ്ങിയവര്‍ പ്രതീക്ഷിച്ചിരുന്നത്. താഴെ നല്കിയ വരികള്‍ അതിലേക്ക് വെളിച്ചം വീശുന്നു:
['പഞ്ചായത്തീരാജിന്റെ അന്തഃസത്തക്ക് വിരുദ്ധവും അവിശുദ്ധവും അധാര്‍മികവുമായ അന്തരീക്ഷം ഒരിക്കല്‍കൂടി ഉരുണ്ടുകൂടവെ ജനപക്ഷത്തു നിന്നുയരുന്ന വേറിട്ട സ്വരം സംസ്ഥാനത്തിന്റെ ശ്രദ്ധയാകര്‍ഷിക്കുന്നു. രാഷ്ട്രീയത്തിന്റെ അതിപ്രസരത്തില്‍നിന്ന് ഗ്രാമ-നഗര ഭരണത്തെ മുക്തമാക്കാനും വികസനത്തിന്റെ നേട്ടങ്ങള്‍ അതിന്റെ യഥാര്‍ഥ പ്രായോജകരിലേക്കെത്തിക്കാനും പ്രകൃതിയുടെ നേരെയുള്ള നഗ്നമായ കൈയേറ്റം അവസാനിപ്പിക്കാനും അങ്ങനെ ജനകീയ ഇടപെടലുകളിലൂടെ ജനാധിപത്യത്തിന് ഒരു പുതിയ മുഖം നല്‍കാനുമുള്ള ധീരമായ ശ്രമത്തിന് ഇതാദ്യമായി കേരളത്തില്‍ തുടക്കം കുറിച്ചിരിക്കുന്നു. ധാര്‍മിക-നൈതിക മൂല്യങ്ങളുടെ ഭൂമികയില്‍ ജാതിമത ബന്ധങ്ങള്‍ക്കതീതമായി സ്ത്രീ-പുരുഷന്മാരെ അണിനിരത്തിക്കൊണ്ടുള്ള ഈ പരീക്ഷണം രണ്ടായിരത്തിനുതാഴെ വാര്‍ഡുകളിലേ നടക്കുന്നുള്ളൂവെങ്കിലും ഒന്നാം ഘട്ടത്തില്‍ അതിനു ലഭിക്കുന്ന ജനശ്രദ്ധയും താല്പര്യവും പ്രത്യാശാജനകമാണ്. മതത്തെ രാഷ്ട്രീയത്തില്‍നിന്ന് നിശ്ശേഷം അകറ്റിനിര്‍ത്തണമെന്ന് തീവ്രമതേതര പക്ഷത്തുനിന്ന് മുറവിളികളുയരവെ, മാനവികതയുടെയും നൈതികതയുടെയും പ്രകൃതിസംരക്ഷണത്തിന്റെയും സന്ദേശം മുഴക്കുന്ന ധര്‍മസംഹിതകള്‍ക്ക് സ്വകാര്യ ജീവിതത്തിലെന്നപോലെ പൊതുജീവിതത്തിലും പ്രസക്തിയും പ്രാധാന്യവുമുണ്ടെന്ന തിരിച്ചറിവിലേക്ക് സമൂഹം പതിയെ മാറുകയാണ്. ഇന്ത്യന്‍ മതനിരപേക്ഷത ഒരിക്കലും മതങ്ങളുടെ നേരെ നിഷേധാത്മക സമീപനമല്ല സ്വീകരിച്ചിരിക്കുന്നതെന്ന യാഥാര്‍ഥ്യം ബുദ്ധിജീവികളും പണ്ഡിതന്മാരും സാധാരണക്കാരുമെല്ലാം മനസ്സിലാക്കുന്നു. സ്രഷ്ടാവിനെയോ സൃഷ്ടികളെയോ പേടിക്കാത്ത ക്രിമിനലുകളുടെയും കോടീശ്വരന്മാരുടെയും മനുഷ്യാവകാശധ്വംസകരുടെയും കളരിയായി പരിണമിച്ച ഇന്ത്യന്‍ രാഷ്ട്രീയത്തെ മോചിപ്പിക്കാനുള്ള യത്നം അതിശക്തമായ വെല്ലുവിളികളെയും ഭീഷണികളെയും നേരിട്ടുകൊണ്ടാണെങ്കിലും വിജയിച്ചേ പറ്റൂ, വിജയിപ്പിച്ചേ പറ്റൂ. (എ.ആര് )]
തെരഞ്ഞെടുപ്പ് ഫലം നല്കുന്ന സൂചനയനുസരിച്ച് ഇത്തരമൊരു ലക്ഷ്യത്തിന്റെ അടുത്തെത്താന്‍ പോലും വികസനമുന്നണി പരീക്ഷണത്തിന് സാധിച്ചിട്ടില്ല. അതുകൊണ്ട് ഇതിവിടെ അവസാനിപ്പിച്ച് പോകാം എന്ന് തീരുമാനിക്കാന്‍ കഴിയുമോ?. വികസനമുന്നണിക്ക് വേണ്ടി നിന്ന സ്ഥാനാര്‍ഥികളില്‍ മിക്കവരും തോറ്റതിനാല്‍ ഈ ചിന്തയും ആശയവും പ്രസക്തമല്ലെന്ന് വരുമോ.? ജനം മാറ്റം ആഗ്രഹിക്കുന്നില്ല എന്ന സൂചന തെരഞ്ഞെടുപ്പ് ഫലം നല്കുന്നുണ്ടോ?. ഒരു പഞ്ചായത്തില്‍ വകയിരുത്തുന്ന അഞ്ചുകോടി രുപയില്‍ ഒന്നേക്കാല്‍ കോടി മാത്രം ചെലവഴിക്കുന്നതിനെ ജനം നെഞ്ചേറ്റിയെന്നാണോ നാം മനസ്സിലാക്കേണ്ടത്?. വികസനമുന്നണി എന്ന പേരില്‍ ഒരു സംഘം മുന്നോട്ട് വന്നാലും കാര്യത്തില്‍ കാതലായ മാറ്റം ഉണ്ടാവില്ല എന്നവര്‍ ധരിച്ചുവോ.? അതല്ല ജനങ്ങളുടെ അവിശ്വാസത്തിനും നിരാകരണത്തിനും മറ്റെന്തെങ്കിലും കാരണമുണ്ടോ.?
പ്രതീക്ഷക്കൊത്ത് പുരോഗതി ദൃശ്യമായില്ലെങ്കിലും ഇത് ഇവിടെ അവസാനിപ്പിക്കേണ്ട ഒരു ദൗത്യമായി ഞാന്‍ മനസ്സിലാക്കുന്നില്ല. എന്നാല്‍ തെറ്റായ വിശകലനത്തിലെത്തുന്നത് ലക്ഷ്യ പ്രാപ്തിക്ക് ഉപകരിക്കുകയുമില്ല.
പ്രതീക്ഷക്കൊത്ത് പുരോഗതി ദൃശ്യമായില്ലെങ്കിലും ഇത് ഇവിടെ അവസാനിപ്പിക്കേണ്ട ഒരു ദൗത്യമായി ഞാന്‍ മനസ്സിലാക്കുന്നില്ല. എന്നാല്‍ തെറ്റായ വിശകലനത്തിലെത്തുന്നത് ലക്ഷ്യ പ്രാപ്തിക്ക് ഉപകരിക്കുകയുമില്ല.
36 അഭിപ്രായ(ങ്ങള്):
പ്രതീക്ഷക്കൊത്ത് പുരോഗതി ദൃശ്യമായില്ലെങ്കിലും ഇത് ഇവിടെ അവസാനിപ്പിക്കേണ്ട ഒരു ദൗത്യമായി ഞാന്‍ മനസ്സിലാക്കുന്നില്ല. എന്നാല്‍ തെറ്റായ വിശകലനത്തിലെത്തുന്നത് ലക്ഷ്യ പ്രാപ്തിക്ക് ഉപകരിക്കുകയുമില്ല.
ജനങ്ങള്‍ കക്ഷി രാഷ്ട്രീയം മറന്നു, പ്രാദേശിക വികസനത്തിന് ഊന്നല്‍ നല്കി അഴിമതി രഹിത വ്യക്തികളെ വിജയിപ്പിക്കുമെന്ന ധാരണയാണ് തെറ്റായത് എന്ന് ഞാന്‍ കരുതുന്നു. "നിങ്ങളുടെ സ്ഥാനാര്‍ത്ഥികള്‍ ഒക്കെ നല്ലവര്‍ തന്നെ പക്ഷെ ഞങ്ങള്‍ പാര്‍ട്ടിക്കേ വോട്ടുചെയൂ " എന്നതാണ് ഇതിന്റെ സന്ദേശം. നമ്മള് രംഗത്തിറക്കിയത് വളരെ നല്ല വ്യക്തികളായാതുകൊണ്ട് ആള്ക്കാര് രാഷ്ട്രീയം മറന്നു വോട്ടുചെയ്യും എന്ന് നാം കരുതി.
പക്ഷെ നിരാശപ്പെടേണ്ട കാര്യമില്ല. വിരലിലെണ്ണാവുന്ന പ്രവര്‍ത്തകര്‍ ആണ് ഓരോ വാര്‍ഡിലും ഉണ്ടായിരുന്നത്. ആദ്യാമായാണ് അവര്‍ വോട്ടു ചോദിക്കുന്നത്. അതിന്റെയൊക്കെ പോരായ്മകള്‍ ഉണ്ടായേക്കാം..
ജമാ അത്തിനു ഇപ്പോള്‍ കാര്യങ്ങള്‍ മനസ്സിലായി തുടങ്ങി എന്ന് കരുതാം... വോട്ട് ആര്‍ക്കെങ്കിലും മൂല്യാടിസ്ഥാനത്തില്‍ നല്‍കുക എന്നതിനേക്കാള്‍ ഹിമാലയന്‍ ദൌത്യം ആണ് രണ്ട്ട് വോട്ട് നേടുക എന്നത് മനസ്സിലായതില്‍ സന്തോഷം.. ഇത് കൊണ്ട്ട് ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നില്ല എന്ന് കരുതുക വയ്യ... നിങ്ങളുടെ ശ്രമം നിര്‍ബാധം തുടരുക.
ഇനി ഫോക്കസ് ചെയ്യേണ്ട ഒരു കാര്യം പ്രചാരണ മേഖല വിപുലീകരിക്കുക ; അതിനുള്ള വിഭവങ്ങള്‍ ഒരുക്കുക എന്നതാണ്. നിലവിലെ മാധ്യമ സിണ്ടിക്കെട്ടിന്റെ kupracharanangale പ്രതിരോധിക്കാന്‍ ചാനല്‍ കൂടിയെ തീരൂ... അത് പുതിയ വര്‍ഷത്തില്‍ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കാം . പാര്‍ട്ടി പ്രഖ്യാപനം exclusive ആയി നമുക്ക് അതിലൂടെ കാണാം എന്ന് വിശ്വസിക്കുന്നു..
ഇത് താങ്കളുടെ പോസ്ടിനോട് ബന്ധപ്പെട്ട അഭിപ്രായമല്ല എന്ന കാരണത്താല്‍ അഭിപ്രായം ഇങ്ങനെ ആവരുത് എന്നൊന്നും പറഞ്ഞേക്കല്ലേ... പറയാനുള്ളത് അവസരം നോക്കി പറയുക.. അത് ഫിറ്റ് ആവുമെങ്കില്‍ ....
പരാചയ കാരണങ്ങള്‍ ഇവിടെ വള്ളിക്കുന്ന് എഴുതിയിട്ടുണ്ട്. തോട്ടവരുടെ മഞ്ഞളാം കുഴികള്‍.. http://www.vallikkunnu.com/2010/10/blog-post_28.html
നിരാശപ്പെടേണ്ട ഒരു നാൾ വരും..
അഷ്റഫ്, വെറുതെ ലിങ്ക് പതിപ്പിച്ചുപോകുന്നതിന് പകരം താങ്കള്‍ക്കവിടെ ചര്ചായോഗ്യമായത് ഇവിടെ ചേര്‍ക്കാമായിരുന്നു. അത്തരം ലിങ്കുകള്‍ ഞാന്‍ നീക്കം ചെയ്യാറാണ് പതിവ്. പതിവു പോലെ അവിടെ ജമാഅത്തിന്റെ പരാചയകാരണങ്ങളില് ഒന്നുപോലും പറഞ്ഞിട്ടില്ല. വേണമെങ്കില്‍ അദ്ദേഹം പറഞ്ഞതില്‍നിന്നും കോമാളിയെ അനുകരിച്ച് ഊഞ്ഞാലിലാടിയ വ്യക്തി വീണു കാലൊടിഞ്ഞു എന്നതില്‍നിന്നും ഒരു കാരണം കണ്ടെത്താം എന്നുമാത്രം. അത് പരിഹാസത്തോടെ അവതരിപ്പിച്ച് വീണ്ടും തന്റെ ജമാഅത്ത് വിരോധത്തിന് ശമനം നല്‍കാനുള്ള ഒരു ശ്രമം മാത്രം. അദ്ദേഹം വീണ്ടും തന്റെ പഴയവാദം പുനരവതരിപ്പിക്കുന്നതാണ് ആകെയുള്ളത്. എന്നാല്‍ എന്റെ കഴിഞ്ഞ പോസ്റ്റിലും അദ്ദേഹത്തോട് ചര്ചചെയ്തവരും ആവര്‍ത്തിച്ചു ചോദിച്ച ഒരു ചോദ്യമുണ്ട്. മതേതരജനാധിപത്യത്തില്‍ മൗദൂദിയും ജമാഅത്തും വിയോജിച്ച വശത്തോട് താങ്കളുടെയും ജമാഅത്ത് വിമര്‍ശകരുടെയും നിലപാട് എന്താണ്. ഇതിന് ഒരു മറുപടി ആരെങ്കിലും നേര്‍ക്ക് നേരെ പറയുമെന്നുള്ള പ്രതീക്ഷ അസ്ഥാനത്താണ്. ഈ കാപട്യം ജമാഅത്ത് കാര്‍ക്കില്ല എന്നത് തെരഞ്ഞെടുപ്പില്‍ പരാജയത്തിനിടയാക്കിയ ഒരു കാരണമാണ്.
Vallikkunnu said..
>>> യൂ ഡി എഫിന്റെ ഗുണം കൊണ്ടാണ് അവര്‍ക്ക് മലയാളികള്‍ വോട്ട് കൊടുത്തത് എന്ന് ആരും പറയില്ല. കഴുതപ്പുലിക്ക് കൊടുക്കുന്നതിനേക്കാള്‍ നല്ലത് കഴുതയ്ക്ക് കൊടുക്കുന്നതാണ് എന്ന് ജനം കരുതി എന്ന് പറയുന്നതാവും ശരി.
തിരഞ്ഞെടുപ്പിന് ഏതാനും നാള് മുമ്പ് ജമാഅത്തെ ഇസ്ലാമിയുടെ തിരെഞ്ഞെടുപ്പ് രംഗ പ്രവേശത്തെക്കുറിച്ച് ഞാന്‍ ഒരു പോസ്റ്റ് ഇട്ടിരുന്നു. മാറ്റത്തിന് ഒരോട്ട് കിട്ടുമോ’ അതല്ല ‘ഒരാട്ട് കിട്ടുമോ’ എന്ന് ഞാനതില്‍ സംശയം പ്രകടിപ്പിച്ചിരുന്നു. (ആ സംശയം തീര്‍ന്നു കിട്ടി). ആ പോസ്റ്റ് ജമാഅത്തുകാരെ വല്ലാതെ പ്രകോപിപ്പിച്ചു എന്ന് വേണം കരുതാന്‍. വാദവും പ്രതിവാദവുമായി എഴുനൂറിലേറെ കമന്റുകളാണ് ആ പോസ്റ്റില്‍ വന്നത്. മത രാഷ്ട്രവാദത്തിന്റെ അടിത്തറയില്‍ നിന്ന്കൊണ്ട് ഇന്ത്യന്‍ മതേതര ജനാധിപത്യ രീതികളെ അങ്ങേയറ്റം അപഹസിച്ചു നടന്നിരുന്ന ജമാഅത്തെ ഇസ്ലാമി രൂപം മാറി ജനകീയ മുന്നണി ഉണ്ടാക്കി വന്നപ്പോള്‍ മനസ്സില്‍ തോന്നിയ ചില സന്ദേഹങ്ങള്‍ പ്രകടിപ്പിക്കുകയായിരുന്നു ഞാന്‍.<<<
@ Sameer Thikkodi
താങ്കളുടെ പ്രസക്തമായ അഭിപ്രായത്തിന് നന്ദി. ജമാഅത്തിന് കുറേ കാര്യങ്ങള്‍ കൂടി ഇതില്‍നിന്ന് മനസ്സിലാകും. താങ്കള്‍ പറഞ്ഞതടക്കം.
@ Sameer Thikkodi
>>> ശരിയാണ് നിങ്ങളുടെ വോട്ട് പാഴായതിലുള്ള വിഷമം ഉണ്ടാവേണ്ട യാതൊരു സന്ദര്‍ഭവും ഉണ്ടാവില്ല എന്ന് കരുതുക ... ഗുണം രാജ്യത്തിനു കിട്ടി തുടങ്ങുന്നത് കണ്ടു കണ്കുളിര്ക്കാന് കൊതിയാവുന്നു...<<<
ഈ വരികളില്‍ പരിഹാസമുണ്ട് എന്ന് തോന്നിയതുകൊണ്ടാണ് കഴിഞ്ഞ പോസ്റ്റില്‍ താങ്കളെ അവഗണിച്ചത്. എനിക്ക് തെറ്റുപറ്റിയെങ്കില്‍ ക്ഷമിക്കുക.
അതിനുള്ള മറുപടിയായി തിരൂര്കാരന് നല്‍കിയത് ഇവിടെ എടുത്ത് ചേര്‍ക്കുന്നു
['സാമ്പ്രദായിക സ്ഥാനാര്‍ഥി നിര്‍ണയങ്ങളില്‍ നിന്നും കഴിവുള്ളവരെ രംഗത്തിറക്കാന്‍ നമ്മള് കാരണം മറ്റുപാര്‍ടികള്‍ നിര്‍ബന്ധിതരായി. കുടുംബ മഹിമയുടെയും ജന്മിത്വതിന്റെയും പേരില്‍ സ്ഥാനര്തികളെ നിര്‍ത്തിയിരുന്ന മുസ്ലിം ലീഗ് ഉള്‍പെടെയുള്ള പാര്‍ടികള്‍ ജനസമ്മതര്‍ ആയ വ്യക്തികളെ രംഗത്തിറക്കാന്‍ നിര്‍ബന്ധിതരായി തീര്‍ച്ചയായും അതിനു അവര്‍ക്ക് കാരണമായത് നമ്മുടെ സ്ഥാനര്തികളുടെ വ്യക്തിത്വം തന്നെയാണ്. ആ അര്‍ത്ഥത്തില്‍ ഇപ്പോള്‍ ജയിച്ചു വന്നിടുള്ള പലരും ജനസമ്മതര്‍ ആണ്. അവര്‍ക്ക് ഒരു വലിയ പാര്‍ടി യുടെ പിന്തുണ കൂടെ ലഭിച്ചപ്പോള്‍ അവര്‍ വിജയിച്ചു. ജനസമ്മതര്‍ വിജയിക്കുക എന്നത് നമ്മുടെ കൂടെ വിജയമല്ലേ? അധികാര രാഷ്ട്രീയം അല്ലല്ലോ നമ്മള് ലക്ഷ്യം വെക്കുന്നത്. നിലവിലെ രാഷ്ട്രീയ രീതിയോടല്ലേ നമ്മള് പൊരുതിയത്. അതിന്റെ ഫലം തന്നെയല്ല നല്ല വ്യക്തിത്വങ്ങള്‍ സ്ഥാനര്തികള് ആയിവന്നതും.']
ജനകീയ മുന്നണിയുടെ ശ്രമങ്ങള്‍ വെറുതെയായി എന്നു തോന്നുന്നില്ല. ഇനിയും ഒരുപാട് ഹോം വര്‍ക്ക് ചെയ്യേണ്ടതുണ്ട്. യാതാസ്തിക (പാരമ്പര്യ) രാഷ്ട്രീയ രീതികള്‍ അനുകരിക്കാത്തതും ഒരുവേള നെഗറ്റീവ് വോട്ടും പരിചയക്കുറവും പതിയെ മാറേണ്ടതാണു
http://www.solidarityym.net/forum/topics/4301468:Topic:46755?id=4301468%3ATopic%3A46755&page=2#comments
ഈ ലിങ്കില്‍ ഒന്ന് ക്ലിക്ക് ചെയ്തു മുന്‍പ് നടന്ന ചര്‍ച്ചയും ഇപ്പോഴത്തെ ഇലക്ഷന് ഫലവും ഒന്ന് താരതമ്യം ചെയ്തു നോക്കൂ.....
ജമാഅത്തെ ഇസ്ലാമി മനസ്സിലാക്കേണ്ട കാര്യങ്ങള്‍ മുന്‍കൂട്ടി തന്നെ കൊടുത്തിരുന്നു..... പക്ഷെ കണ്ടറിയാത്തവര് കൊണ്ടേ അറിയൂ എന്ന പഴഞ്ചൊല്ല് അന്വര്‍ത്ഥ മാവുകയാണ് ഇവിടെ ചെയ്തത്.....
ഈ തിരഞ്ഞെടുപ്പും ജനകീയ മുന്നണിയും ജമാഅതും എന്ത് നേടി എന്ന് വിശകലനം ചെയ്തു നോക്കാം.....
൧. മിക്ക സ്ഥലങ്ങളിലും പ്രസ്ഥാന വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്......
൨. ഇനി എവിടെയെങ്കിലും മറിച്ചു സംഭവിക്കുകയോ രണ്ടാം സ്ഥാനം ലഭിക്കുകയോ ചെയ്തിട്ടുണ്ടെങ്കില്‍ അതിനു കാരണം ഇടതു വലതു മുന്നണികള്‍ അടവ് പ്രയോഗിച്ചത് കൊണ്ടാണ്..... ഉദാഹരണം, മലപ്പുറം മുനിസിപ്പാലിറ്റിയിലെ മൈലപ്പുറം, മുണ്ടുപാറമ്പ കോളേജ് വാര്‍ഡുകള്‍.... അവിടെ ലീഗ് സ്ഥാനാര്‍ഥിയെ തോല്‍പ്പിക്കാന്‍ വേണ്ടി LDF ഉരുണ്ടു കളിച്ചു .... അത് കൊണ്ടു LDF നൂറില്‍ താഴെ വോട്ടുകള്‍ മാത്രമാണ് നേടിയത്.....
൩. ഒരു സുപ്രഭാതത്തില്‍ കുറച്ചു ആദര്‍ശവും പറഞ്ഞു ജനങ്ങളിലെക്കിരങ്ങിയാല് എന്തായിരിക്കും അവസ്ഥ എന്ന് ഈ തെരഞ്ഞെടുപ്പു കാണിച്ചു കൊടുത്തു....
൪. മറ്റു മുന്നണികളെപ്പോലെ കഠിനമായി അദ്ധ്വാനിച്ചിട്ടും ( ബാനെര്‍, പോസ്റ്റര്‍, ജീപ്പ് അനൌന്സ്മെന്റ്, ചുമരെഴുത്ത്, സ്കോഡു , പോളിംഗ് ബൂത്ത് മേശ, സ്ലിപ്പ് നല്കല്, വയ്യാത്തവരെയും രോഗികളെയും താങ്ങി കൊണ്ടു പോയി വോട്ടു ചെയ്യിക്കല്‍, ) വെറും പ്രാസ്ഥാനിക വോട്ടു മാത്രം കിട്ടി എന്ന് പറയുമ്പോള്‍ കടുത്ത നിരാശയ്ക്ക് വക നല്കുന്നു..... PDP യും INL ഉം കാണിച്ചത് പോലെ ചുമ്മാ ഇരുന്നിരുന്നുവെങ്കില്‍ ഇത് പോലെ നാണം കെടുമായിരുന്നില്ല..
൫. മുസ്ലിം സമൂഹത്തില്‍ നിന്നു തന്നെ കടുത്ത ആദര്‍ശ ഭിന്നത നേരിടുകയും ഇസ്ലാമിക മൌലിക പാര്‍ട്ടി എന്ന് ഉല്ലേഖനം ചെയ്യപ്പെട്ടതു മൂലം അമുസ്ലിം വോട്ടുകള്‍ ഇല്ലാതാവുകയും ചെയ്യുമ്പോള്‍ പിന്നെ പ്രാസ്ഥാനിക വോട്ടുകള്‍ അല്ലാതെ വേറെ എന്ത് വോട്ടുകള്‍ ആണ് പ്രതീക്ഷിക്കേണ്ടത്....?
൬. ഓണക്കിറ്റും ഓണ മത്സരവും റംസാന് കിറ്റും നല്കിയാല് അതൊക്കെ വോട്ടാകും എന്ന് വ്യാ മോഹിച്ചുവോ....? അതിന്റെ അടിസ്ഥാനത്തിലാണോ ജയ പ്രതീക്ഷ വെച്ച് പുലര്‍ത്തിയത്....?
൭. നിലവിലെ സിറ്റിംഗ് സീറ്റും ( കീഴാറ്റൂര്‍ പഞ്ചായത്തിലെ വാര്‍ഡ് ) നഷ്ട്ടപ്പെടാന്‍ കാരണം എന്തെ....? നല്ല വികസനം അവിടെ അവര്‍ക്ക് കിട്ടിയില്ലേ....?
൮. IPH ല്‍ നിന്നും പുസ്തകം അടിക്കുന്നത് പോലെയല്ല ഇലക്ഷനില്‍ പങ്കെടുത്തു ജയിക്കണ്ട , എന്നാലും അറ്റ്ലീസ്റ്റ് നാണം കെടാതെയെങ്കിലും ഇരിക്കാന്‍ മാത്രം വോട്ടു വാങ്ങിക്കുക എന്ന് മനസ്സിലായില്ലേ....?
ഇനി തെറ്റ് തിരുത്തി വീണ്ടും നന്നായി ഇറങ്ങുക എന്ന് പറയുന്നത് ഇവിടെ പ്രായോഗികമായി സാധ്യമല്ല....., കാരണം പരീക്ഷയില്‍ തോല്ക്കുകയയാണെങ്കില് അടുത്ത പരീക്ഷക്ക് നന്നായി പഠിക്കാം എന്ന് വെക്കാമായിരുന്നു , ഓട്ട മത്സരമായിരുന്നുവെങ്കില്‍ അടുത്ത പ്രാവശ്യം നന്നായി ഓടാമെന്നു വെക്കാമായിരുന്നു..... പക്ഷെ ഇവിടെ നന്നായി ഓടിയിട്ടോ പഠിച്ചിട്ടോ ഒരു കാര്യമില്ല..... ജനങ്ങളുടെ മനസ്സ് മാറണം.... അതിനു കുറെ പണിയെടുക്കണം സഹോദരന്മാരെ.... ഇപ്പോഴും പല പ്രാസ്ഥാനിക ആളുകളും എലെക്ഷന് ഫലം കണ്ടിട്ടും പൂച്ച നാല് കാലില്‍ വീണത് പോലെയാണ് നില്‍ക്കുന്നത്..... അവരെ പറഞ്ഞിട്ട് കാര്യമില്ലാ.... കാരണം കിട്ടിയ പരിശീലനം അന്ധമായ പ്രാസ്ഥാനിക വിധേയത്തം ആയിപ്പോയി.... എന്ത് ചെയ്യാം.... അല്ലാഹു കാക്കട്ടെ....
നാം ജനങ്ങളുടെ മനസ്സില്‍ ഇല്ല എന്നറിയുമ്പോള്‍ ഉള്ള വേദനയില്ലേ, അത് നമ്മുടെ ആത്മാര്ഥതയല്ലേ, നമ്മെ നാം ആക്കുന്നത് ആ ആത്മാര്ത്ഥതയല്ലേ? നാം മത്സരിച്ചത് വിജയിക്കാന്‍ വേണ്ടി മാത്രമല്ലല്ലോ? നമ്മുടെ ലക്ഷ്യം സമൂഹത്തിനു വേണ്ടി പ്രവര്‍ത്തിക്കുക എന്നതാണ് .... അത് ജയിച്ചാലും തോറ്റാലും ചെയ്യാന്‍ സാദിക്കുന്ന ഒന്നാണ് .... ജയിച്ച പഞ്ചായത്തുകളില്‍ ഏറ്റവും നല്ല രീതിയില്‍ പ്രവര്‍ത്തിച്ചു മാത്രക ആവുക .... തോറ്റ സ്ഥലങ്ങളിലും പ്രവര്‍ത്തിക്കുക .... മനുഷ്യര്‍ക്ക് നന്മ ചെയ്യുക .... നല്ലേ നാളേക്ക് വേണ്ടി നമ്മുക്ക് പ്രാര്‍ത്ഥിക്കാം ...
@ CK ലത്തീഫ്: എന്റെ കമന്റ് പരഹാസ രൂപേണ കാണണം എന്നത് താങ്കളുടെ വിവേചനാധികാരം തന്നെ. യഥാര്‍ത്തത്തില്‍ ഞാന്‍ ഉദ്ദേശിച്ചതും പരിഹാസം തന്നെ. സമ്മതിച്ചു. പക്ഷെ മറുപടി തിരൂര്കാരന് നല്‍കിയത് വിമര്‍ശന വിധേയമാക്കുമ്പോള്‍ : JVM അലെങ്കില്‍ ജ: ഇ: മുന്‍പേ ശീലിച്ച മൂല്യത്തിന്റെ അളവുകോല്‍ നിങ്ങള്‍ ലീഗിന് വായ്പയായി നല്കി എന്ന് വരില്ലേ? ആ മൂല്യത്തിന്റെ അസാന്നിധ്യം JVM നെ തോല്പിച്ചു എന്ന് കരുതാമോ? അതിന്റെ കൂടെ പാര്‍ട്ടിയും ചേര്‍ന്നപ്പോള്‍ .. എന്നാണ് മറുപടി. ലീഗ് രാഷ്ട്രീയ പാര്‍ട്ടി എന്ന നിലക്ക് നിലവിലുള്ള രീതി തന്നെയാണ് ഈ അവസരത്തിലും സ്ഥാനാര്‍ഥി നിര്‍ണയത്തിന് ഉപയോഗിച്ചത്. അത് ആരെങ്കിലും നല്കിയ "ക്ലൂ" ആണെന്ന് നിങ്ങള്‍ക്ക് തോന്നിയാല്‍ മമ്മൂഞ്ഞി ജന്മം എന്നല്ലാതെ പറയുക വയ്യ.
ഇവിടെ പറയാതെ പറഞ്ഞ ഒരു സത്യം ഉണ്ട്ട് : നിലവിലെ വിജയിച്ചവര്‍ എല്ലാം ജനസമ്മതരും(രാഷ്ട്രീയത്തിന് പുറമേ) വിശിഷ്ഠ വ്യക്തിത്വങ്ങളും ആണെന്ന്. അഴിമതി ആരോപണങ്ങള്‍ ഇനി പ്രതിപക്ഷം എന്ന നിലക്ക് ആരോപിക്കുവനുള്ള അവകാശം കൈയൊഴിയുന്നതിനു തുല്യമല്ലേ അത് ? നന്ദി ഒരുപാട് .... ലീഗിന്റെ ജനസമ്മിതിയും സാമൂഹിക സാമുദായിക നിഷ്പക്ഷതയും അംഗീകരിച്ചു തന്നതിന്...
പരാജയങ്ങള്‍ വിജയത്തിന് ഉള്ള homework ആകുമാറാകട്ടെ....
@Sameer Thikkodi
തിരൂര്‍ക്കാരന്‍ പറഞ്ഞതിനെ നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട വിധം വ്യാഖ്യാനിക്കാം. ജ.വി.എം നിര്‍ത്തിയ സ്ഥാനാര്‍ഥികളേക്കാള്‍ മൂല്യബോധമുള്ളവരെ ലീഗ് നിര്‍ത്തിയെന്നും അതിനാല്‍ ഇനി പ്രതിപക്ഷം എന്നനിലക്ക് അഴിമതി ആരോപണങ്ങള്‍ ആരോപിക്കാനുള്ള അവകാശം കയ്യൊഴിഞ്ഞില്ലേ എന്നക്കെ ചോദിക്കുമ്പോള്‍ എന്താണ് താങ്കളുദ്ദേശിക്കുന്നതെന്ന് മനസ്സിലാക്കുന്നില്ല.
എല്ലാ ലീഗുകാരും അഴിമതിക്കാരാണെന്ന് ഇവിടെ ആരും ആരോപണമുന്നയിച്ചിട്ടില്ല. മാത്രമല്ല ആദ്യമേ ഒരാളുടെ നന്മ അംഗീകരിച്ചതുകൊണ്ട് അദ്ദേഹം അഴിമതി കാണിച്ചാലും മിണ്ടാതിരിക്കണമെന്നുമില്ലല്ലോ.
അറുപത് വര്‍ഷമായി രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നവര്‍ക്ക് അവരുടേതായ പരിചയം ഉണ്ടാകും. അത്രത്തോളമെത്താന്‍ ആര്‍ക്കെങ്കിലും കഴിയാതെ പോയിട്ടുണ്ടെങ്കില്‍ അത്ഭുതപ്പെടാനൊന്നുമില്ല.
ചില സ്ഥലത്തെങ്കിലും സ്ഥാനാര്‍ഥികളെ ലീഗ് തെരഞ്ഞെടുത്തപ്പോള്‍ പതിവിലധികം സൂക്ഷമത പുലര്ത്തിയരിക്കുന്നുവെന്നത് ചുറ്റുപാടും കാണുന്ന വസ്തുതയാണ്. എന്നാല്‍ എല്ലായിടത്തും ഈ ക്ലൂ അനുസരിച്ച് സ്ഥാനാര്‍ഥികളെ നിശ്ചയിക്കാനും സാധിച്ചെന്ന് വരില്ല. കുടുംബമഹിമയുടെയും ജന്മിത്വത്തിന്റെയും പേരിലുള്ള സ്ഥാനാര്‍ഥിത്തം കുറേയൊക്കെ അനുവധിച്ചുകൊണ്ടേ ലീഗിനത് സാധിക്കൂ. (cont.)
ജമാഅത്ത് ഹോം വര്‍ക്കു ചെയ്യും തീര്‍ച. എന്നാല്‍ ഈ വിജയത്തില്‍ തങ്ങള്‍ എല്ലാം തികഞ്ഞവരാണ് എന്നുമുള്ള അഹങ്കാരവും മറ്റുമുള്ള ചിന്താഗതി ലീഗ് പ്രവര്‍ത്തകര്‍ അലങ്കാരമായി കാണുന്നുവെന്നതാണ് അതിരുവിട്ട ചിലരുടെ പരിഹാസം സൂചിപ്പിക്കുന്നത്. എന്റെ പഞ്ചായത്തിലാണ് ലീഗ് പ്രവര്‍ത്തകര്‍ ജെ.വി.എം. മുന്നണി സ്ഥാനാര്‍ഥിയായി മത്സരിച്ച ഒരു സ്ത്രീയുടെ വീട്ടിലേക്ക് സ്ഫോടക വസ്തു എറിഞ്ഞ് വീടിന് കേടുപാട് വരുത്തിയത്. പ്രസ്ഥാനം ആവശ്യപ്പെട്ടപ്പോള്‍ സ്ഥാനാര്‍ഥിയായി നിന്ന് വോട്ടുചോദിച്ചു എന്നതല്ലാതെ അവര്‍ യാതൊരു തെറ്റും ചെയ്തിട്ടില്ല. ഇതൊക്കെ ന്യായീകരിക്കപ്പെടുന്ന രാഷ്ട്രീയം ജമാഅത്തിന് മനസ്സിലാകാതെ പോയിട്ടുണ്ടെങ്കില്‍ ജമാഅത്തിന്റെ മാത്രം കുറ്റമല്ല അത്.
തോറ്റസ്ഥാനാര്ഥിയുടെ വീട്ടില്‍ ചെന്ന് സൗഹൃദം പങ്കിടുന്ന ഒരു സംസ്കാരം വളര്‍ന്ന് വരണമെന്നാണ് ജമാഅത്തെ ഇസ്ലാമി ആഗ്രഹിക്കുന്നത്. അല്ലാതെ ജയിച്ചദിവസം തോറ്റവരെ തെറിപറയുകയും വീട്ടിലേക്ക് കല്ലെടുത്തെറിയുകയും ചെയ്യുന്ന ഒരു സംസ്കാരം നാം രാഷ്ട്രീയത്തിലായതുകൊണ്ട് വിട്ടുവീഴ്ച ചെയ്തുകൊടുത്തിരിക്കുന്നു. അതിന് ഏതെങ്കിലും ഒരു മതസംഘടന വിലക്ക് പറഞ്ഞിട്ടുണ്ടോ. ജയിച്ചവര്‍ക്ക് അമിതാഹ്ലാദവും അഹങ്കാരവും തോന്നുന്നതെന്തുകൊണ്ടാണെന്നോര്ത്തു നോക്കൂ. അവര്‍ക്ക് ജനങ്ങളെ സേവിക്കാന്‍ അവസരം ലഭിച്ചു എന്നതുകൊണ്ടാണോ. ഭരണം ഒരു ഉത്തരവാദിത്തമായി കാണുന്നവര്‍ ഇത്രമാത്രം അഹ്ലാദിക്കുമോ. വള്ളിക്കുന്നിന്റെ ബ്ലോഗില്‍ ഒന്നു നോക്കൂ. വിദ്യാഭ്യാസമുള്ള ഒരു സമൂഹത്തിന്റെ അവസ്ഥ ഇതാണെങ്കില്‍ ബാക്കിയുള്ളവരുടെ കഥയെന്ത്. ഇവിടെയൊന്നും നമ്മുടെ ദൈവികദര്‍ശനത്തിന് ഒരു മാര്ഗദര്ശനവുമില്ലെങ്കില് പിന്നെ അതിന്റെ സ്ഥാനമെന്ത് എന്നാണ് ജമാഅത്തിന് ചോദിക്കാനുള്ളത്.
Way4gud നല്കിയ ഒരു കമന്റ് മെയിലില്‍ കാണുന്നു. എന്നാല്‍ ഇവിടെ അത് പ്രദര്‍ശിപ്പിക്കപ്പെട്ടിട്ടില്ല. കൈവശമുണ്ടെങ്കില്‍ വീണ്ടും നല്‍കുക.
മുന്‍പ് ജ: ഇ: നേതാവിന്റെ മകന് മണല്‍ മാഫിയ ബന്ധം ഇവിടെ അറിയിച്ചപ്പോള്‍ താങ്കള്‍ നല്കിയ മറുപടിയെ ഇക്കാര്യത്തിലും ഞങ്ങള്‍ക്ക് പറയാനുള്ളൂ.. മറിച്ച് ഞാന്‍ പറഞ്ഞത് ലീഗ് രാഷ്ട്രീയ പാര്‍ട്ടി എന്ന നിലക്ക് നിലവിലുള്ള അളവുകോല്‍ തന്നെയാണ് ഇത്തവണയും ഉപയോഗിച്ചത് എന്നാണ്. അതില്‍ താങ്കള്‍ പറഞ്ഞ കുല മഹിമയും so called ജന്മിത്വവും ഉള്പെട്ടിട്ടുണ്ടാവാം.
ആഹ്ലാദ പ്രകടനങ്ങള്‍ അതിര് കടക്കരുതെന്ന് ഹൈദരലി തങ്ങള്‍ ഈ ഫലം മുന്‍കൂട്ടി കണ്ടു (രാഷ്ട്രീയ നേതാവെന്ന നിലക്ക്) പ്രസ്താവന ഇറക്കിയിരുന്നു എന്ന് കൂടി കൂട്ടി വായിക്കാന്‍ അപേക്ഷ .. exception ന്യായീകരിക്കുന്നില്ല . ഇനി ഇത് ലീഗുകാര്‍ ചെയ്തെന്ന അറിവും ഇല്ല. അവയെല്ലാം എതിര്‍ക്കേണ്ടത് തന്നെ... ചെയ്തത് ആരായാലും ... പിന്നെ വിദ്യാഭ്യാസമുള്ളവരുടെ അവസ്ഥ ഇതാണെന്ന് (vallikkunninte ബ്ലോഗ് കമന്റുകള്‍, അതോ ബ്ലോഗും തന്നെയോ? ) താങ്കള്‍ ആശങ്കപ്പെടുന്നു .. അത് ശരിക്കും മനസ്സിലായില്ല ... രാഷ്ട്രീയ ചര്‍ച്ചകളുടെ മാന്യത (ഒരു പരിധി വരെ ) അവിടെ പ്രകടമായിരിക്കാം. ചിന്തകളും അഭിപ്രായങ്ങളും ഒരേ രീതിയില്‍ ആവണം എന്നത് ചിലപ്പോള്‍ സ്വപ്നമായി അവശേഷിക്കുക ഒരു യാഥാര്‍ത്ഥ്യം തന്നെയല്ലേ ലത്തീഫ് ഭായ്? സഭ്യേതര പ്രയോഗങ്ങള്‍ (അത് രാഷ്ട്രീയം ആണെങ്കിലും) ഒഴിവാക്കപ്പെടെണ്ടത് തന്നെ.
>>അവര്‍ക്ക് ജനങ്ങളെ സേവിക്കാന്‍ അവസരം ലഭിച്ചു എന്നതുകൊണ്ടാണോ. ഭരണം ഒരു ഉത്തരവാദിത്തമായി കാണുന്നവര്‍ ഇത്രമാത്രം അഹ്ലാദിക്കുമോ.<< വിജയം രാഷ്ട്രീയത്തിലായാലും സ്വന്തം ജീവിതത്തിലായാലും സന്തോഷിക്കുക അഭിലഷനീയമല്ലേ ലത്തീഫ് ? അതിര് കടക്കുന്നത് അത് മതത്തിലായാലും നിഷിദ്ധമല്ലേ ? ഇതിനെ എതിര്‍ക്കുക ... രാഷ്ട്രീയ കക്ഷികള്‍ അണികളെ തെര്യപ്പെടുത്തുക എന്നേ പറയാനുള്ളൂ...
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് ഒഴികെ മല്‍സരിച്ച ഏഴ് ഗ്രാമപഞ്ചായത്ത് വാര്‍ഡുകളില്‍ ജനകീയ വികസന മുന്നണി സ്ഥാനാര്‍ഥികള്‍ വിജയിച്ചു. പലവാര്‍ഡുകളിലും ചെറിയ വോട്ടിന്റെ വ്യത്യാസത്തിനാണ് വിജയം വഴിമാറിത്. ആറ് മുന്‍സിപ്പാലിറ്റി വാര്‍ഡുകളില്‍ ഉള്‍പ്പെടെ 68 വാര്‍ഡുകളില്‍ രണ്ടാം സ്ഥാനത്ത് എത്തുകയും ചെയ്തു
@Sameer Thikkodi
രാഷ്ട്രീയത്തില്‍ , ജീവിതത്തില്‍ , മതത്തില്‍ എന്നിങ്ങനെ മൂന്ന് അവസ്ഥകളെ താങ്കള്‍ കാണുന്നു. ചിലര്‍ക്കിത് മതത്തില്‍ രാഷ്ട്രീയത്തില്‍ എന്നിങ്ങനെ രണ്ട് അവസ്ഥകളാണുള്ളത്. എനിക്ക് ചോദിക്കാനുള്ളത്. രാഷ്ട്രീയമുള്‍കൊള്ളുന്ന ഒരു മതജീവിതമല്ലെ നമ്മുക്കുള്ളത് എന്നാണ്. പ്രവാചകനാണ് നമ്മുടെ മാതൃകയെങ്കില്‍ പിന്നീട് ഈ വിഭജനം എവിടെ നിന്നാണ് വന്നത്?
ഇങ്ങനെ പറയാന്‍ കാരണം. രാഷ്ട്രീയ ചര്‍ചയാണെങ്കില്‍ മാന്യത പ്രശ്നമല്ല എന്ന ധ്വനി താങ്കളുടെ കമന്റിലുള്ളതുകൊണ്ടാണ്. വിജയത്തില്‍ അഹ്ലാദിക്കാം. എന്നാല്‍ തങ്ങളുടെ അതേ അവകാശമുപയോഗിച്ച് മത്സരിച്ചവര്‍ തോറ്റു എന്നത് കൊണ്ട് അവരെ അസഭ്യം പറയുന്നതും അവരുടെ വീടിന് കല്ലെറിയുന്നതും സഭ്യമാകുന്ന രാഷ്ട്രീയത്തെയാണ് ഞാന്‍ ചോദ്യം ചെയ്തത്. ജമാഅത്തുകാരന്റെ മകന് മണല്‍മാഫിയ ബന്ധം പോലെ നിസ്സാരമല്ല. ഉത്തരവാദിത്തമുള്ള ഒരു പാര്‍ട്ടിയുടെ അണികള്‍ അതു ചെയ്യുന്നത്. ചുരുക്കത്തില്‍, രാഷ്ട്രീയം ഇനി ഒരു പരിഷ്കരണവും ആവശ്യമില്ലാത്തവിധം എല്ലാം തികഞ്ഞതാണ് എന്ന ചിന്താഗതി സത്യവുമായി എത്ര അടുത്തുനില്ക്കുന്നു എന്ന് സൂചിപ്പിക്കുകയായിരുന്നു.
വള്ളിക്കുന്നിന്റെ ബ്ലോഗിലിട്ട കമന്റ് ഇവിടെ നല്‍കുന്നതും പ്രസക്തമാണ്.
പ്രിയ ബഷീര്‍ ,
താങ്കളെപ്പോലുള്ളവര്‍ എത്രമാത്രം വലിയ തെറ്റിദ്ധാരണയിലാണ് ജമാഅത്തിനെക്കുറിച്ചുള്ളത് എന്നതിന് തെളിവ് താങ്കളുടെ മേല്‍ കമന്റുകള്‍ തന്നെ. എന്നാല്‍ അറിഞ്ഞിടത്തോളം കാര്യം അംഗീകരിക്കുന്ന താങ്കളുടെ സന്മനസ് തന്നെയാണ് വീണ്ടും ഈ ബ്ലോഗിലേക്ക് വരാന്‍ കാരണം.
>>> ജമാഅത്ത് അതിന്റെ അടിസ്ഥാന ആശയങ്ങളും പ്രഖ്യാപിത ലക്ഷ്യങ്ങളും മറച്ചു വെച്ചു കൊണ്ടുള്ള ഒരു പുകമറയാണ് ജനപക്ഷ രാഷ്ട്രീയത്തിന് പിറകില്‍ സൃഷ്ടിചിട്ടുള്ളത്. ഇത് തികഞ്ഞ കപടതയാണ്. എന്തിനു എതിര്‍ക്കുന്നു എന്ന് ചോദിച്ചാല്‍ ആ കപടതയെ എതിര്‍ക്കുന്നു എന്ന് തന്നെയാണ് ഉത്തരം. ഏതാനും വോട്ടുകള്‍ക്ക് വേണ്ടി സ്വന്തം പ്രസ്ഥാനത്തിന്റെ ആശയങ്ങള്‍ മറച്ചു വെച്ചും പരമാവധി പൂഴ്ത്തിവെച്ചും ഒരു "കൊക്കകോള, കരിമണല്‍ മുഖം" സമൂഹത്തില്‍ കാണിക്കുന്നത് താല്‍ക്കാലിക ഗുണം ചെയ്തേക്കും.. പക്ഷെ ഇന്ത്യന്‍ ജനാധിപത്യ മതേതര വ്യവസ്ഥക്ക് ഇത്തരം ഒളിപ്രവര്ത്തങ്ങള് ഏറെ പരിക്കേല്ല്പിക്കും എന്ന കാര്യത്തില്‍ സംശയമില്ല <<<
അല്ലാഹുവില്‍ അണയിട്ട് പറയട്ടേ. എന്താണ് ജമാഅത്ത് മറച്ചുവെച്ച അടിസ്ഥാനങ്ങളും പ്രഖ്യാപിത ലക്ഷ്യങ്ങളും (?) എന്ന് എനിക്ക് മനസ്സിലായിട്ടില്ല. എന്താണ് ജമാഅത്ത് നടത്തുന്ന ഒളിപ്രവര്‍ത്തനം?.
താങ്കള്‍ ഒരു ബ്ലോഗര്‍ എന്നതിനുപരിയായി മുസ്ലിം എന്ന് വ്യക്തിത്വമുണ്ടെങ്കില്‍ ഒരു പോസ്റ്റിലൂടെ നിങ്ങളത് വ്യക്തമാക്കുക. കാരണം ജമാഅത്ത് ഇവിടെ ഇതോടെ അവസാനിക്കുന്ന പാര്‍ട്ടിയല്ല. പ്രവചാകന്റെ വാഗ്ദാനം സത്യമമാണ് എന്ന് താങ്കള്‍ വിശ്വസിക്കുന്നുണ്ടെങ്കില്‍ അറിയുക. അന്ത്യദിനം വരെ ഈ പ്രവര്‍ത്തനത്തിന് ആരെങ്കിലും ഇവിടെയുണ്ടാകും. അത് ജമാഅത്ത് തന്നെയായികൊള്ളണം എന്ന് നിര്‍ബന്ധമില്ല.
'ഇഖാമത്തുദ്ദീന്‍' വേണ്ടിയുള്ള പ്രവര്‍ത്തനം അല്ലാഹു വിശ്വാസികളില്നിന്ന് ആവശ്യപ്പെട്ടതാണ്. ഇപ്പോള്‍ ലീഗ് ചെയ്യുന്നതും മുജാഹിദ് ചെയ്യുന്നതുമാണ് ഇഖാമത്തുദ്ദീന്‍ എന്ന് അവര്‍ക്ക തന്നെ വാദമുണ്ടെന്ന് തോന്നുന്നില്ല. എന്നരിക്കെ അല്ലാഹു നിയമമായി നിശ്ചയിച്ചുതന്ന പ്രസ്തുത കര്‍മം നിര്‍വഹിക്കുന്ന ഒരു സംഘം ഇവിടെ ആവശ്യമുണ്ട്. അതിന് വേണ്ടിയുള്ള പ്രവര്‍ത്തനം ചിലപ്പോള്‍ മനുഷ്യനിര്‍മിതമായ വ്യവസ്ഥയിലെ ചിലഭാഗത്തോട് യോജിച്ചുവന്നുവെന്ന് വരില്ല. ആ വ്യവസ്ഥ ചിട്ടപ്പെടുത്തിയവര്ക്കില്ലാത്ത ആശങ്കകളുമായി താങ്കളെപോലുള്ളവര്‍ വക്കാലത്ത് പിടിക്കുന്നതിലാണ് എന്നെ പോലുള്ളവര്‍ക്ക് അത്ഭുതം.
ഇവിടെ കമന്റുന്നവര്ക്കെല്ലാം മാന്യമായി സംസാരിക്കാനുമറിയാം പക്ഷെ പരിഹാസം താങ്കള്‍ തുടങ്ങിവെക്കുന്നതിനാല് അത് വിജയിപ്പിക്കേണ്ടത് അവര്‍ ബാധ്യതയായി കാണുന്നുവെന്ന് മാത്രം. പരിഹാസമാണെങ്കില്‍ നിങ്ങള്ക്കതാകാം. അതിനിടക്ക് കാര്യം പറയാന്‍ ശ്രമിക്കുന്നുവെന്ന് വരുത്തിതീര്‍ക്കരുത്.
Basheer vallikkunnu said.
>>>... 10 or 20 votes for a contestant, is real shame for them. any individual without any backing can get far better mandates than this.<<<
സമ്മതിക്കുന്നു. പത്തും ഇരുപതും വോട്ട് ലഭിച്ചവര്‍ ആത്മപരിശോധന നടത്തേണ്ടതുണ്ട്. അത്രയും കുറഞ്ഞ വോട്ടുകള്ക്കാരണം മുഖ്യമായും ബന്ധപ്പെട്ട സ്ഥാനാര്‍ഥികളെയും അവരെ അതിനായി തെരഞ്ഞെടുത്തവര്‍ക്കും തന്നെയാണ് പങ്ക്. പക്ഷെ നിര്‍ത്തിയ ചിലര്‍ക്ക് വോട്ട് കുറഞ്ഞുപോയതില്‍ പ്രസ്ഥാനം ഒന്നാകെ ലജ്ജിക്കേണ്ടതുണ്ടോ. അടുത്ത് കണ്ട ഒരു റിസള്‍ട്ട് നോക്കുക.
Alappuzha Aroor JVS lost 24 votes
2 NOUSHAD( NOUSHAD KUNNEL) CPI LDF 524
6 MUHAMMED RIYAS( RIYAS ALAKUTHARA) IND OTH 500 -
4 P.M .MAJEED ML UDF 147
99 Invalid Vote 46
5 P.P.SABU INC UDF 44
1 ASAD SDPI OTH 21
3 BABU ( BABU DEVASUDHA) BJP BJP+ 21
ഇത് വെച്ച് ലീഗും INC ഉം SDPI ഉം BJP ഉം ലജ്ജിക്കട്ടേ എന്ന് പറയുമ്പോഴുള്ള പരിഹാസ്യത താങ്കള്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കുമെന്ന് കരുതുന്നു.
ഇവിടെ കൂടുതല്‍ സംസാരിക്കുന്നതിലര്ഥമില്ലെന്ന് കഴിഞ്ഞ പോസ്റ്റ് പഠിപ്പിച്ചു. തല്കാലം സുബൈര്‍ പറഞ്ഞതും ഇന്ത്യന്‍ പറഞ്ഞതും കൂടി ചേര്‍ത്ത് വായിച്ചാല്‍ കാര്യങ്ങള്‍ മനസ്സിലാക്കേണ്ടവര്‍ക്ക് അത് മതിയാകും.
ബി.എം. said...
[[[ >>>>ഏതായാലും ഈ തെരഞ്ഞെടുപ്പ് ഫലത്തില്‍ ഞാന്‍ സന്തുഷ്ടനാണ്. അത് മറ്റൊന്നും കൊണ്ടല്ല. നാട്ടില്‍ ജനാധിപത്യം പുലരുമല്ലോ എന്നോര്‍ത്തിട്ടാണ്. അടുത്ത അഞ്ച് കൊല്ലം നാട്ടില്‍ ജനങ്ങള്‍ക്ക് സമാധാനത്തോടെ ജീവിയ്ക്കാമല്ലൊ<<<<<
അപ്പോ ങ്ങള് ജമാഅത്തെയും വികസനമുന്നണിയും ഒക്കെ വിട്ടോ ... അപ്പോ ഇത്ര പെട്ടന്ന് കോണ്‍ഗ്രസ് ആയ ...
.കഷ്ടം ജമാഅത്തെയുടെ കാര്യം....]]]
കെ.പി.എസ് മഅ്ദനിക്ക് വേണ്ടി ഇനിവല്ലതും പറഞ്ഞാല്‍ ഉടനെയദ്ദേഹത്തെ പി.ഡി.പിയും ആക്കും. വല്ലാത്ത ഒരു ഗതിതന്നെ. കേരളജനതയുടെ ഒരുപ്രത്യേകതയോ ഇത്.
ഒരു തരം വിരുദ്ധവികാരങ്ങളാണ് ഇപ്പോഴും ഇവിടെ രാഷ്ട്രീയ ഗതി നിശ്ചയിക്കുന്നത്. ഇപ്രാവശ്യം അതിനിരയായത് ഇടതുപക്ഷമാണ്. ഇടതിനെ നന്നായി പ്രഹരിക്കുക എന്ന ഒരൊറ്റ അജണ്ടയാണോ ജനങ്ങളുടെ മുമ്പിലുണ്ടായിരുന്നത് എന്ന് തോന്നും.
ജനകീയ വികസന മുന്നണിക്ക് വേണ്ടി കഴിഞ്ഞ ചര്‍ചയില്‍ ഞാന്‍ ധാരാളമായി എഴുതിയിട്ടുണ്ട് അതുകൊണ്ട് ഇവിടെ പരാമര്‍ശിക്കാതെ പോയാല്‍ ഒളിച്ചോട്ടമായി കണക്കാക്കും. ഇടതും വലതും മുസ്ലിം സംഘടനകളിലെ മിക്ക വിഭാഗവും ഒത്തോരുമിച്ച് ഒറ്റക്കെട്ടായി നിന്നിട്ടും 68 ഓളം സ്ഥലത്ത് അത് രണ്ടാം സ്ഥാനം നേടി എന്നത് അത്ര മോശമല്ല. പേരിന് മാത്രം വോട്ട് ചോദിക്കുന്ന സ്ഥാനാര്‍ഥികള്‍ വികസന മുന്നണി നിന്നടത്തൊക്കെ നാലും അഞ്ചും പ്രാവശ്യം വീട് കയറിയിറങ്ങി. മുജാഹിദ് പോലുള്ള സംഘങ്ങള്‍ പൊതുയോഗം നടത്തി ജനകീയ മുന്നണിക്ക് വോട്ടു ചെയ്താലുണ്ടാകുന്ന അപകടം മാലോകരെ ബോധ്യപ്പെടുത്തി. ഇവയ്കൊന്നും ചെവികൊടുക്കാതെ അതിന്റെ സ്ഥാനാര്‍ഥികള്‍ക്ക് വോട്ടുനല്കിയവരുണ്ടെങ്കില് അത് എണ്ണം പറഞ്ഞ വോട്ടുകള്‍ തന്നെ. ഭാവിയില്‍ കേരളത്തില്‍ അത് മോശമല്ലാത്ത സ്വാധീനം ചെലുത്താന്‍ പോകുന്നു എന്നതിന്റെ സൂചനയായി കാണുന്നു.
വികസനമുന്നണിയുടെ പ്രവര്ത്തകന് കള്ളവോട്ട് ചെയ്തു എന്ന പ്രചരണത്തിന് കിട്ടിയ വാര്‍ത്താ പ്രാധാന്യം ശ്രദ്ധിക്കുക. (അതിലടങ്ങിയ ഒരു സന്ദേശമുണ്ട്. ആ സന്ദേശത്തെ ഒരു പ്രചോദകമായി കാണുന്നു.)ഒരു വികസനമുന്നണി പ്രവര്‍ത്തകനില്‍നിന്ന് അത്തരമൊന്ന് ഞങ്ങളാരും പ്രതീക്ഷിക്കുന്നില്ലെന്നും. നിങ്ങള്‍ക്കത് വലിയ നാണക്കേടായി ഞങ്ങള്‍ മനസ്സിലാക്കുന്നുവെന്നുമൊക്കെ അത് അര്‍ഥമാക്കുന്നുണ്ട്. അതേ ഈ സുകൃതം തന്നെയാണ് ജനസേവന മുന്നണികൊണ്ട് ഉദ്ദേശിച്ചിരുന്നത്. പക്ഷെ അത് കണ്ടറിയുന്നതില്‍ ഭൂരപക്ഷം വിജയിച്ചില്ല എന്ന് മാത്രമാണ് സംഭവിച്ചത്. അഥവാ അങ്ങനെയൊരു പരീക്ഷണത്തിന് അവസരം നല്കിയാല് അത് തങ്ങളുടെ അവസാനമാകുമെന്ന് രാഷ്ട്രീയ പാര്‍ട്ടികളും അവര്‍ക്ക് ജയജയപാടാന്‍ മാത്രം വിധിക്കപ്പെട്ട മതസംഘടനകളും മനസ്സിലാക്കി.
(കെപിഎസിന്റെ ബ്ലോഗില്‍ ഇട്ട കമന്റ്)
ജനകീയ രാഷ്ട്രീയത്തിന് അടിത്തറ പാകിയ തെരഞ്ഞെടുപ്പ് – ജമാഅത്തെ ഇസ്ലാമി
കോഴിക്കോട്: ഇടതു-വലതു മുന്നണികള്‍ക്ക് ബദലായി കേരളത്തില്‍ ഉയര്‍ന്നു വരുന്ന ജനപക്ഷ രാഷ്ട്രീയത്തിന് അടിത്തറ പാകുന്നതാണ് തദ്ദേശ തെരഞ്ഞെടുപ്പ് ഫലങ്ങളെന്ന് ജമാഅത്തെ ഇസ്ലാമി സംസ്ഥാന രാഷ്ട്രീയകാര്യ സെക്രട്ടറി ഹമീദ് വാണിമേല്‍ അഭിപ്രായപ്പെട്ടു.
തദ്ദേശ സ്ഥാപനങ്ങളെ സങ്കുചിതമായ കക്ഷി രാഷ്ട്രീയത്തില്‍ നിന്ന് മുക്തമാക്കി വികസനോന്മുഖ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കുക എന്നതായിരുന്നു ജമാഅത്തെ ഇസ്ലാമിയുടെ നയം. ഈ ലക്ഷ്യം ഉയര്‍ത്തിപ്പിടിച്ച് പ്രാദേശികമായ ജനകീയ സംരംഭങ്ങള്‍ ഉയര്‍ത്തിക്കൊണ്ടു വരാന്‍ സംഘടന ആഹ്വാനം ചെയ്തു. ഈ ആഹ്വാനത്തെത്തുടര്‍ന്ന് സംസ്ഥാനത്തെങ്ങും പ്രാദേശികമായ ജനകീയ സംഘടനകള്‍ രൂപം കൊള്ളുകയും തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയും ചെയ്തു.
പരമ്പരാഗതമായ മുന്നണികള്ക്കതീതമായി പ്രാദേശിക തലത്തില്‍ ജനങ്ങളെ സംഘടിപ്പിക്കാനും ശക്തമായ മത്സരം കാഴചവെക്കാനും ഈ പ്രാദേശിക സംഘങ്ങള്‍ക്ക് കഴിഞ്ഞു. ഏഴ് പഞ്ചായത്ത് വാര്‍ഡുകളില്‍ വിജയം വരിച്ച ഇത്തരം ജനകീയ മുന്നണികള്‍ ആറ് മുന്‍സിപ്പല്‍ വാര്‍ഡുകളിലും 74 പഞ്ചായത്ത് വാര്‍ഡുകളിലും രണ്ടാം സ്ഥാനത്ത് എത്തുകയും ചെയ്തു. പല സീറ്റുകളിലും വിരലിലെണ്ണാവുന്ന വോട്ടുകള്‍ക്കാണ് ജനകീയ മുന്നണികളുടെ സ്ഥാനാര്‍ഥികള്‍ക്ക് വിജയം കൈവിട്ടു പോയത്. തൃശൂര്‍ ജില്ലയിലെ കാതിക്കുടത്ത് ഫാക്ടറി മലിനീകരണ വിരുദ്ധ സമര സമിതി രണ്ട് സീറ്റുകളില്‍ വിജയിച്ചതും പ്രത്യേകം എടുത്തു പറയേണ്ടതാണ്.
വിജയ സാധ്യതയുള്ള പല വാര്‍ഡുകളിലും ജനകീയ മുന്നണി സ്ഥാനാര്‍ഥികളെ പരാജയപ്പെടുത്താന്‍ എല്‍.ഡി.എഫും യു.ഡി.എഫും ഒത്തു കളിച്ചതായി വോട്ടിംഗ് നില പരിശോധിച്ചാല്‍ വ്യക്തമാവും. പണവും മദ്യവും കള്ളവോട്ടും നിര്‍ബാധം ഒഴുകിയ തെരഞ്ഞെടുപ്പില്‍ അതിശക്തമായ മുന്നണി ഘടനക്കെതിരെ കരുത്തുറ്റ മത്സരം കാഴ്ചവെക്കാനും മുന്നേറ്റങ്ങള്‍ സൃഷ്ടിക്കാനും പ്രാദേശിക ജനകീയ സംഘങ്ങള്‍ക്ക് സാധിച്ചിട്ടുണ്ട്. കേരളത്തില്‍ രൂപപ്പെടാനിരിക്കുന്ന, കക്ഷി രാഷ്ട്രീയ സങ്കുചിതങ്ങള്ക്കതീതമായ ജനകീയ രാഷ്ട്രീയത്തിന് ശക്തമായ അടിത്തറ പാകാന്‍ തെരഞ്ഞെടുപ്പ് പങ്കാളിത്തം സഹായകമായിട്ടുണ്ട്. ഇതിനെ കൂടുതല്‍ വിപുലപ്പെടുത്താനുള്ള ബോധപൂര്‍വമായ ശ്രമങ്ങള്‍ ഉണ്ടാകേണ്ടതുണ്ട്- അദ്ദേഹം പറഞ്ഞു.
ജനകീയ സംഘടനകളുടെ രൂപീകരണത്തിലും തെരഞ്ഞെടുപ്പ് രംഗത്തും ഉറച്ച് നിന്ന് പ്രവര്‍ത്തിച്ച പരിസ്ഥിതി- മനുഷ്യാവകാശ-സാംസ്കാരിക പ്രവര്‍ത്തകര്‍, സംഘടനാ ബന്ധുക്കള്‍ എന്നിവരെയെല്ലാം അദ്ദേഹം അഭിനന്ദനം അറിയിച്ചു
ലതീഫ്,
ജമാഅത്-എ-ഇസ്ലാമി (അങ്ങിനെയല്ലെ എഴുതേണ്ടത്) നയിയ്ക്കുന്നു എന്നത് ജനകീയവികസനമുന്നണിയ്ക്ക് ഗുണം ചെയ്തോ ദോഷം ചെയ്തോ എന്ന് പറയാറായിട്ടില്ല എന്നാണ് എനിക്ക് തോന്നുന്നത്.
ആദ്യ തെരഞ്ഞെടുപ്പ് അനുഭവം എന്ന നിലയ്ക്ക് അത്ര വിഷമിക്കേണ്ടതില്ല എന്നാണ് എന്റെ അഭിപ്രായം. ഇതുവരെ മുന്നണിയായോ സ്വന്തം നിലയ്ക്കോ തെരഞ്ഞെടുപ്പിൽ നിൽക്കാത്ത ഒരു വിഭാഗം ആദ്യമായി വരുമ്പോൾ ജനം രണ്ടുകയ്യും നീട്ടി സ്വീകരിക്കും എന്ന് ഉറപ്പിക്കാൻ വയ്യ. നിലവിലുള്ള രാഷ്ട്രീയധ്രുവീകരണവും ഒരു പരിധിവരെ കാരണമായേയ്ക്കാം. പൊതുജനോപകാരമായ കാര്യപരിപാടികളുണ്ടെങ്കിൽ, അവ രാഷ്ട്രീയതലത്തിൽ തന്നെ മുന്നോട്ട് കൊണ്ടുപോകാൻ സാധിയ്ക്കുമെങ്കിൽ, അവ നിലനിർത്താൻ സാധിയ്ക്കുമെങ്കിൽ, കേരളരാഷ്ട്രീയത്തിലെങ്കിലും കാര്യമായ ചലനം സൃഷ്ടിക്കാൻ സാധിച്ചേയ്ക്കും.
ഒരു കാര്യം കൂടി പറയട്ടെ.
ആദർശത്തിലധിഷ്ഠിതമായാണ് ഏത് മുന്നണിയും (കുറച്ചൊക്കെ, വ്യക്തികളും) പൊതുസേവനത്തിൽ ഏർപ്പെടുന്നത്. ആ മുന്നണി, അല്ലെങ്കിൽ അവരുടെ ആശയം successful ആകുന്നതുവരെ അംഗങ്ങൾ അധികവും ആദർശശാലികൾ ആയിരിക്കുകയും ചെയ്യും. എന്നാൽ വിജയം രുചിച്ചുതുടങ്ങിയാൽ (അധികാരത്തിലേയ്ക്കുള്ള ദൂരം കുറഞ്ഞുതുടങ്ങുമ്പോൾ തന്നെ) ആണ് പുഴുക്കുത്തുകൾ വരാൻ തുടങ്ങുന്നത്. ഏത് സംഘടനയ്ക്കും ഈയൊരു അവസ്ഥയെ നേരിടേണ്ടിവരും, ജനകീയവികസനസമിതിയ്ക്കും. സൂക്ഷിക്കേണ്ടതുണ്ട്. അതിനെ എത്രകണ്ട് പ്രതിരോധിക്കാനാവും എന്നതിനനുസരിച്ചിരിയ്ക്കും മുന്നണിയിലെ സ്ഥിരത.
വ്യക്തിപരമായി എനിക്ക് ഇതിന്റെ സാരഥികളുടെ പല ആശയങ്ങളുമായി വിയോജിപ്പുണ്ട്. പക്ഷെ ആ ഒരു കാരണം കൊണ്ട് രാഷ്ട്രീയത്തിൽ അങ്ങിനെയൊരു കൂട്ടായ്മ ഉണ്ടാകുന്നതിനെ എതിർക്കേണ്ടതുണ്ടോ എന്ന് ചോദിച്ചാൽ ഇല്ല എന്നുതന്നെയായിരിക്കും എന്റെ ഉത്തരം. ഒരു ജനാധിപത്യരാഷ്ട്രത്തിൽ ആർക്കും രാഷ്ട്രീയതാൽപര്യങ്ങൾ പ്രകടിപ്പിയ്ക്കാം, തെരഞ്ഞെടുപ്പിൽ മൽസരിക്കുകയും ചെയ്യാം. തള്ളേണ്ടതും സ്വീകരിക്കേണ്ടതും ജനങ്ങൾ തന്നെയാണ്. സമൂഹത്തിന് ദോഷം വരുത്തുന്ന മുന്നണികൾ, പാർട്ടികൾ ഒക്കെ കൊയ്യുന്ന വിജയം ഏറെക്കാലം നിലനിൽക്കില്ല. ആന്തരികപ്രശ്നങ്ങൾ കൊണ്ട് മുന്നണി ഛിന്നഭിന്നമാകും, അല്ലെങ്കിൽ അവയെ ജനം തന്നെ തള്ളിക്കളയും, ഇന്നല്ലെങ്കിൽ നാളെ. (You can not sustain chaos for long)
അതിനാൽ, ഞാൻ വോട്ട് ചെയ്തേയ്ക്കില്ലെങ്കിൽപ്പോലും, ഒരു ജനകീയവികസനമുന്നണി വരുന്നതിനെ ഞാൻ എതിർക്കില്ല. കാലം, ജനം, തെളിയിയ്ക്കട്ടെ ബാക്കി, അതിനെ തടയാൻ ആർക്ക് കഴിയും?
അപ്പൂട്ടന്റെ അഭിപ്രായ പ്രകടനം യഥാര്‍ത്ഥ ജനാധിപത്യ സ്പിരിറ്റ് ഉള്കൊണ്ടാതാണ്.
ജനകീയ വികസന മുന്നണി ഇനിയും ജനങ്ങള്‍ക്കിടയില്‍ അതിനെ പരിചയപ്പെടുത്താന്‍ ബാക്കിയിരിക്കുന്നു എന്നാണു എന്റെ തോന്നല്‍. പ്രത്യേകിച്ച്, പ്രാദേശിക തലത്തില്‍ സാത്വികത കൈമുതലായ വലിയൊരു വിഭാഗമാണ് അതിന്റെ അണികള്‍. അവര്‍ക്ക് പ്രായോഗിക രാഷ്ട്രീയത്തില്‍ പരിചയം ഇല്ല എന്ന് തന്നെ പറയാം. അത് മാത്രമല്ല, ജനങ്ങള്‍ക്ക് ഇടയില്‍ സജീവ രാഷ്ട്രീയ കക്ഷി പ്രവര്‍ത്തകരെ പോലെ ഇടപഴകാന്‍ അവര്‍ക്ക് ഇതുവരെ ആയില്ല എന്നാണു എന്റെ അനുമാനം. പരിമിതികള്‍ ഒരു പാടുണ്ട്. അവയെ അതിജീവിക്കാന്‍ ജനകീയ മുന്നണിക്ക് കഴിയും. പക്ഷെ ഇതുവരെയുള്ള ജമാഅത്തിന്റെ പ്രവര്‍ത്തനത്തിന്റെ സ്വാഭാവികത നഷ്ടപ്പെടുന്നില്ല എന്ന് ഉറപ്പ് വരുത്തണം. കാരണം രാഷ്ട്രീയം ആമാശയപ്രശ്നമായി മാറിയവരുടെ കൂട്ടത്തില്‍ ഈ വിഭാഗം പെട്ട് പോകരുത്. വോട്ടിനു വേണ്ടി പ്രവര്‍ത്തിക്കുന്ന സാദാ കക്ഷി രാഷ്ട്രീയത്തിന്റെ അഴുക്കും തീണ്ടരുത്. ജമാഅത്തെ ഇസ്ലാമി പോലുള്ള ഒരു പ്രസ്ഥാനത്തിനു ആത്മവിമര്‍ശനത്തിന്റെയും യാഥാര്‍ത്യബോധമുള്ള വിശകലന രീതിയും സ്വന്തമായി ഉള്ളത് കൊണ്ട് മുന്നോട്ടുള്ള പ്രയാണത്തിന്റെ ഗതി ശരിയായി തീരുമാനിക്കാന്‍ ആവും എന്ന് പ്രതീക്ഷിക്കുന്നു. ആശംസകള്‍.
അപ്പൂട്ടന്റെ അഭിപ്രായത്തിന് ഇന്ത്യന്‍ നല്കിയ പ്രതികരണത്തിന് ഒരു അടിവരയിടുന്നു.
അതോടൊപ്പം അതില്‍ കൂടുതല്‍ എന്റെ ശ്രദ്ധ പിടിച്ചു പറ്റിയത് അപ്പൂട്ടന്റെ ഈ വരികളാണ്.
>>> ആദർശത്തിലധിഷ്ഠിതമായാണ് ഏത് മുന്നണിയും (കുറച്ചൊക്കെ, വ്യക്തികളും) പൊതുസേവനത്തിൽ ഏർപ്പെടുന്നത്. ആ മുന്നണി, അല്ലെങ്കിൽ അവരുടെ ആശയം successful ആകുന്നതുവരെ അംഗങ്ങൾ അധികവും ആദർശശാലികൾ ആയിരിക്കുകയും ചെയ്യും. എന്നാൽ വിജയം രുചിച്ചുതുടങ്ങിയാൽ (അധികാരത്തിലേയ്ക്കുള്ള ദൂരം കുറഞ്ഞുതുടങ്ങുമ്പോൾ തന്നെ) ആണ് പുഴുക്കുത്തുകൾ വരാൻ തുടങ്ങുന്നത്. ഏത് സംഘടനയ്ക്കും ഈയൊരു അവസ്ഥയെ നേരിടേണ്ടിവരും, ജനകീയവികസനസമിതിയ്ക്കും. സൂക്ഷിക്കേണ്ടതുണ്ട്. അതിനെ എത്രകണ്ട് പ്രതിരോധിക്കാനാവും എന്നതിനനുസരിച്ചിരിയ്ക്കും മുന്നണിയിലെ സ്ഥിരത.<<<
ഈ പറഞ്ഞതില്‍ വളരെ വലിയ സത്യമുണ്ട്. ഒരര്‍ഥത്തില്‍ ഈ ജനകീയമുന്നണിയുടെ ഏറ്റവും വലിയ സവിശേഷതയായി ഞാന്‍ കാണുന്നത് മുമ്പ് കാക്കര സൂചിപ്പിച്ച് ജമാഅത്ത് എന്ന പരിമിതിയാണ്. ജനകീയ വികസന മുന്നണിയെ പിടിച്ചുകെട്ടാന്‍ ആ പരിമിതി നന്നായി ഉപയോഗപ്പെടുത്തപ്പെട്ടു എന്ന കാര്യത്തില്‍ നാട്ടില്‍ അതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചവര്‍ക്ക് യാതൊരു സംശയവുമില്ല. ആ പരിമിതയോടൊപ്പം അതുതന്നയാണ് അതിന്റെ ശക്തിയും എന്ന് സാരിം അല്‍ ബത്താര്‍ മറുപടിയായി നല്‍കിയിരുന്നു. അതും ശരിയാണ്. അത് പ്രാവര്‍ത്തികമാകുന്നത്. അപ്പൂട്ടന് ചുണ്ടിക്കാണിച്ച പുഴുക്കുത്ത് ബാധിക്കാനുള്ള സാഹചര്യത്തിലാണ്. ശക്തമായ അടിത്തറയിലൂന്നിയ ഒരു ധാര്‍മിക ബോധമാണ് ഈ സംഘത്തിന്റെ പിറവിക്ക് കാരണം. ആ ധാര്‍മിക ബോധം ഈ പുഴുക്കുത്തിന് വലിയ പ്രതിരോധം സൃഷ്ടിക്കും. എങ്കിലും ജാഗ്രത കൈവിട്ടാല്‍ രാഷ്ട്രീയമാണ് പെട്ടെന്ന് അഴുക്കുചാലില്‍ വീഴും.
പ്രസക്തമായ നീനീക്ഷണത്തിനും ഓര്‍മപ്പെടുത്തലിനും നന്ദി.
ഇന്ത്യന്‍ ഇടപെട്ടതില്‍ വളരെയധികം സന്തോഷം.
ഫേസ്ബുക്കില്‍ എതോ ഒരു പോസ്റ്റിനു ഞാന്‍ തമാശയായിട്ടാണു കൊടുത്തതെങ്കിലും അതില്‍ കാര്യമില്ലാതില്ല. ആ കമണ്റ്റ് ഇങ്ങനെയായിരുന്നു "സന്തോഷ് മാധവനും ജനകീയ വികസന മുന്നണിയുടെ നിഷ്കളങ്കനായ സ്ഥാനാര്‍ത്ഥിയും തമ്മില്‍ മത്സരിച്ചാല്‍ ജനങ്ങള്‍ സന്തോഷ് മാധവനെ തിരഞ്ഞെടുക്കും! കാരണം അവരവരുടെ ആവശ്യങ്ങള്‍ 'പിന്‍വാതിലിലൂടെ' നേടിയെടുക്കുന്നവരെയാണു ജനങ്ങള്‍ക്ക് കൂടുതല്‍ താല്പര്യം." വോട്ടറെ സ്വാധീനിക്കാന്‍ മദ്യവും പണവും നമ്മുടെ മുഖ്യാധാരക്കാര് നല്‍കാറുണ്ട്. അത്തരം വോട്ടര്‍മാരുടെ ആവശ്യം നാടിണ്റ്റെ വികസനമൊന്നുമല്ല, നല്കുന്ന വോട്ടിനു അപ്പപ്പോള്‍ പ്രതിഫലം. ഇത്തരം കാര്യങ്ങളൊന്നും ജനകീയ വികസന മുന്നണിക്ക് സാധ്യമല്ലെന്നിരിക്കെ, രാഷ്ട്രീയത്തില്‍ 'മാറ്റം' വരുത്താന്‍ കുറച്ചധികം കാത്തിരിക്കേണ്ടിവരുമെന്ന് തീര്‍ച്ച. അതു പക്ഷേ, പതുക്കെയാണെങ്കിലും പ്രയോഗത്തില്‍ വരും എന്ന് തന്നെയാണൂ പ്രതീക്ഷ. പെട്ടെന്ന് റിസല്‍റ്റ് കിട്ടാന്‍ ജനകീയ വികസന മുന്നണി ഒരിക്കലും ആവേശകരമായ പ്രസംഗങ്ങള്‍ കൊണ്ടോ, 'നടക്കാത്ത' വാഗ്ദാനങ്ങള്‍ കൊണ്ടോ വോട്ടര്‍മാരെ സമീപിക്കുന്നില്ല. 'മുഖ്യധാര'ക്കാരുടെ ആവേശ തള്ളീച്ചയില് വോട്ടര്‍മാര്‍ അത് കാണാതെ പോകുന്നു. ഇതിനൊരു മാറ്റം വരും. അതു സാധാരണ വോട്ടര്‍മാര്‍ക്ക് ബോധ്യമാകാന്‍ കുറച്ച് സമയമെടുക്കുമെന്ന് മാത്രം. '
തെരഞ്ഞെടുപ്പില്‍ ജനകീയ വികസന മുന്നണിയുടെ പ്രകടനത്തെക്കുറിച്ച് ശ്രദ്ധേയമായ ചില വിശകലനങ്ങള്‍. വികസന മുന്നണി പരാജയപ്പെടുത്തപ്പെട്ട വിധം.
ജമാഅത്തുകാരുടെ മാവും പൂക്കും. മൈന്റ്റ് ഇറ്റ്
http://www.vallikkunnu.com/2010/10/blog-post_19.html
Ningal paryunnathokke Nallakaryama. Pakshe evidey nammudey karyangal enthenkilum Shariyayikkittanamenkil chillara vangunnavarum rashtreeyakkarum thanne jayichuvaranam. Theranheduppu pracharanathinu poyappol oru sada vottarude comment.
ജനങ്ങളുടെ കണ്ണുകെട്ടാന്‍ എക്കാലവും കഴിയില്ല. അവര്‍ സത്യം മനസ്സിലാക്കാന്‍ തുടങ്ങുന്നത് വരെ മാത്രമേ ജമാഅത്തെ ഇസ്ലാമിക്കെതിരിലും അതിന്റെ സംരംഭങ്ങള്‍ക്കെതിരിലും ഇത്തരം അസത്യവാദികളുടെ തടയണ ഫലപ്രദമാകുകയുള്ളൂ എന്ന് ഓര്‍ത്തിരിക്കുക. ജമാഅത്തിന്റെ ജനാധിപത്യവിരുദ്ധത ?
@Way4gud
>>> 1. മിക്ക സ്ഥലങ്ങളിലും പ്രസ്ഥാന വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്...... <<<
ശരിയാണ് അപൂര്‍വം ചില സ്ഥലങ്ങളില്‍ പ്രസ്ഥാന വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. എന്നാലും അത്തരം സ്ഥലങ്ങള്‍ ഒരു ശതമാനത്തില്‍ താഴെയാണ് എന്നാണ് വിലയിരുത്തല്‍. അതിന് കണ്ട പ്രധാന കാരണം എതിര് പാര്‍ട്ടികളുടെ എതിര്‍പ്പ് മത്സരിക്കുന്ന വാര്‍ഡില്‍ മാത്രം കേന്ദ്രീകരിക്കാനിടയുള്ളതിനാല് പരക്കെ നിര്‍ത്തിയതുകൊണ്ട് സംഭവിച്ചതാണ്. അവരില്‍നിന്ന് അത്രയേ പ്രതീക്ഷിച്ചിട്ടുണ്ടായിരുന്നുള്ളൂ.
>>> 2. ഇനി എവിടെയെങ്കിലും മറിച്ചു സംഭവിക്കുകയോ രണ്ടാം സ്ഥാനം ലഭിക്കുകയോ ചെയ്തിട്ടുണ്ടെങ്കില്‍ അതിനു കാരണം ഇടതു വലതു മുന്നണികള്‍ അടവ് പ്രയോഗിച്ചത് കൊണ്ടാണ്..... ഉദാഹരണം, മലപ്പുറം മുനിസിപ്പാലിറ്റിയിലെ മൈലപ്പുറം, മുണ്ടുപാറമ്പ കോളേജ് വാര്‍ഡുകള്‍.... അവിടെ ലീഗ് സ്ഥാനാര്‍ഥിയെ തോല്‍പ്പിക്കാന്‍ വേണ്ടി LDF ഉരുണ്ടു കളിച്ചു .... അത് കൊണ്ടു LDF നൂറില്‍ താഴെ വോട്ടുകള്‍ മാത്രമാണ് നേടിയത്.....<<<
അതില്‍ ജമാഅത്ത് നിസ്സഹായമാണ് ഏതെങ്കിലും പാര്‍ട്ടിക്കാരോ മറ്റോ ഏതെങ്കിലും കാരണത്താല്‍ വോട്ട് പതിച്ചു നല്കി എന്നാണ് വാദമെങ്കില്‍ എന്ത് ചെയ്യണമായിരുന്നു എന്നാണ് താങ്കള്‍ പറയുന്നത്. സത്യത്തില്‍ മിക്കയിടത്തും ഇടതും വലതും ജനകീയമുന്നണിയെ തോല്പിക്കാന് ഇതുവരെയുള്ള എതിര്‍പ്പ് മാറ്റി നിര്‍ത്തി ഒന്നിക്കുകയായിരുന്നു. പിണറായി മുന്നറിയിപ്പ് നല്‍കിയിട്ടും ഈ നന്മയോട് സഹകരിക്കണമെന്ന് കീഴ്തട്ട് ഘടകങ്ങള്‍ക്ക് തോന്നിയെങ്കില്‍ ഇടതിന്റെ പരാചയം മാത്രമാണത് കാണിക്കുന്നത്.
>>> 3. ഒരു സുപ്രഭാതത്തില്‍ കുറച്ചു ആദര്‍ശവും പറഞ്ഞു ജനങ്ങളിലെക്കിരങ്ങിയാല് എന്തായിരിക്കും അവസ്ഥ എന്ന് ഈ തെരഞ്ഞെടുപ്പു കാണിച്ചു കൊടുത്തു.... <<<
60 വര്‍ഷമായ ആദര്‍ശം പറഞ്ഞുകൊണ്ടിരിക്കുന്നു അതൊരു തെറ്റായി തോന്നിയിട്ടില്ല. പക്ഷെ തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകള്‍ക്ക് ചില മാസത്തെ ഒരുക്കമേ ഉണ്ടായിരുന്നുള്ളൂ. ജനങ്ങളുടെ മനോഭാവത്തില്‍ നിരാശയില്ല.
(cont..)
>>> 4. മറ്റു മുന്നണികളെപ്പോലെ കഠിനമായി അദ്ധ്വാനിച്ചിട്ടും ( ബാനെര്‍, പോസ്റ്റര്‍, ജീപ്പ് അനൌന്സ്മെന്റ്, ചുമരെഴുത്ത്, സ്കോഡു , പോളിംഗ് ബൂത്ത് മേശ, സ്ലിപ്പ് നല്കല്, വയ്യാത്തവരെയും രോഗികളെയും താങ്ങി കൊണ്ടു പോയി വോട്ടു ചെയ്യിക്കല്‍, ) വെറും പ്രാസ്ഥാനിക വോട്ടു മാത്രം കിട്ടി എന്ന് പറയുമ്പോള്‍ കടുത്ത നിരാശയ്ക്ക് വക നല്കുന്നു..... PDP യും INL ഉം കാണിച്ചത് പോലെ ചുമ്മാ ഇരുന്നിരുന്നുവെങ്കില്‍ ഇത് പോലെ നാണം കെടുമായിരുന്നില്ല..<<<
ഒരു കാര്യം തീരുമാനിച്ചാല്‍ ദൈവത്തില്‍ ഭരമേല്‍പ്പിച്ച് മുന്നോട്ട് പോകുക എന്നാണ് ഖുര്‍ആന്റെ ശാസന. അതനുസരിച്ച് താങ്കള്‍ പറഞ്ഞ പ്രകാരം ഭംഗിയായി പണിയെടുത്തു. കുഞ്ഞാലികുട്ടി പിന്നീട് പറഞ്ഞത് ഞങ്ങള്‍ പോലും പകച്ചു പോയി പ്രചാരണം കണ്ടിട്ടെന്ന്. ചുമാ ഇരുന്ന് വോട്ടുകുറഞ്ഞു പോയെങ്കില്‍ അതിനുത്തരവാദി ആ ഇരുന്നവര്‍ മാത്രമാകും. അതൊരിക്കലും ശരിയാകുമായിരുന്നില്ല. ഒരു ഗുണകാംക്ഷി ഒരിക്കലും ഇപ്രകാരം പറയില്ല. (cont..)
>>> 5. മുസ്ലിം സമൂഹത്തില്‍ നിന്നു തന്നെ കടുത്ത ആദര്‍ശ ഭിന്നത നേരിടുകയും ഇസ്ലാമിക മൌലിക പാര്‍ട്ടി എന്ന് ഉല്ലേഖനം ചെയ്യപ്പെട്ടതു മൂലം അമുസ്ലിം വോട്ടുകള്‍ ഇല്ലാതാവുകയും ചെയ്യുമ്പോള്‍ പിന്നെ പ്രാസ്ഥാനിക വോട്ടുകള്‍ അല്ലാതെ വേറെ എന്ത് വോട്ടുകള്‍ ആണ് പ്രതീക്ഷിക്കേണ്ടത്....? <<<
അതെ ശരിയാണ്. എന്നിട്ടും ഓരോ പ്രദേശത്തും നല്ല ഒരു വിഭാഗം ഇതിനിടയിലും ഈ പാര്‍ട്ടിക്ക് വോട്ടുചെയ്തു അത്ഭുതകരമാണത്.
>>> 6. ഓണക്കിറ്റും ഓണ മത്സരവും റംസാന് കിറ്റും നല്കിയാല് അതൊക്കെ വോട്ടാകും എന്ന് വ്യാ മോഹിച്ചുവോ....? അതിന്റെ അടിസ്ഥാനത്തിലാണോ ജയ പ്രതീക്ഷ വെച്ച് പുലര്‍ത്തിയത്....?<<<
അല്ല. അതിന് ഒരു ഉപകാരവും ആരില്‍ നിന്നും പ്രതീക്ഷിച്ചിരുന്നില്ല. നന്ദിവാക്കുപോലും. പൊതുമുതല്‍ ഉപോയോഗപ്പെടുത്താതെ ലാപ്സാക്കി കളയുന്ന മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളുടെ വികസന പ്രവര്‍ത്തനത്തിന് ഉപയോഗപ്പെടുത്തുന്ന സമ്പത്ത് കമ്മീഷനായി പിടുങ്ങുന്ന വ്യവസ്ഥക്കെതിരെയായിരുന്നു അത് വോട്ട ചോദിച്ചത്. അതുകൊണ്ട് ജനങ്ങള്‍ക്ക് കൂടുതല്‍ നന്മചെയ്യാനാണ് അത് പ്രതീക്ഷിച്ചത്. പക്ഷെ ഭൂരിപക്ഷത്തെ അതില്‍നിന്ന് തെറ്റിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് സാധിച്ചു എന്ന് മാത്രമാണ് സംഭവിച്ചത്.
>>> 7. നിലവിലെ സിറ്റിംഗ് സീറ്റും ( കീഴാറ്റൂര്‍ പഞ്ചായത്തിലെ വാര്‍ഡ് ) നഷ്ട്ടപ്പെടാന്‍ കാരണം എന്തെ....? നല്ല വികസനം അവിടെ അവര്‍ക്ക് കിട്ടിയില്ലേ....?<<<
അതേകുറിച്ച് പഠിച്ചിട്ടുണ്ട്. നേരത്തെയുണ്ടായിരുന്ന വോട്ടുകളെ അട്ടിമറിക്കാന്‍ നടത്തിയ വാര്‍ഡ് വിഭജനമാണ് അതിന് മുഖ്യ കാരണം എന്നാണ് കണ്ടെത്തിയത്.
>>> 8. IPH ല്‍ നിന്നും പുസ്തകം അടിക്കുന്നത് പോലെയല്ല ഇലക്ഷനില്‍ പങ്കെടുത്തു ജയിക്കണ്ട , എന്നാലും അറ്റ്ലീസ്റ്റ് നാണം കെടാതെയെങ്കിലും ഇരിക്കാന്‍ മാത്രം വോട്ടു വാങ്ങിക്കുക എന്ന് മനസ്സിലായില്ലേ....? <<<
ആദ്യമായി തെരഞ്ഞെടുപ്പില്‍ വോട്ടു തേടിയിറങ്ങിയ ഒരു പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം നാണക്കേടിന് മാത്രം ദയനീയമൊന്നുമല്ല മുന്നണി നേടിയത്. ഏറ്റവും വലിയ വിജയം ഇതില്‍ നേടിയ പരിചയം തന്നെ. ഇതൊന്നുമല്ല എന്ന് പറയുന്നവര്‍ക്ക് ഇനി വിശ്രമിക്കാം.
>>> ഓട്ട മത്സരമായിരുന്നുവെങ്കില്‍ അടുത്ത പ്രാവശ്യം നന്നായി ഓടാമെന്നു വെക്കാമായിരുന്നു..... പക്ഷെ ഇവിടെ നന്നായി ഓടിയിട്ടോ പഠിച്ചിട്ടോ ഒരു കാര്യമില്ല..... ജനങ്ങളുടെ മനസ്സ് മാറണം.... അതിനു കുറെ പണിയെടുക്കണം സഹോദരന്മാരെ.... ഇപ്പോഴും പല പ്രാസ്ഥാനിക ആളുകളും എലെക്ഷന് ഫലം കണ്ടിട്ടും പൂച്ച നാല് കാലില്‍ വീണത് പോലെയാണ് നില്‍ക്കുന്നത്..... അവരെ പറഞ്ഞിട്ട് കാര്യമില്ലാ.... കാരണം കിട്ടിയ പരിശീലനം അന്ധമായ പ്രാസ്ഥാനിക വിധേയത്തം ആയിപ്പോയി.... എന്ത് ചെയ്യാം.... അല്ലാഹു കാക്കട്ടെ.... <<<
അവസാനത്തേത്. താങ്കള്‍ ഇതുവരെ പറഞ്ഞതിന്റെ ചുരുക്കമാണ്. അഥവാ ഈ വിശകലനം കൊണ്ട് താങ്കളുദ്ദേശിച്ചത്. ഇനിയൊരിക്കലും ഞങ്ങളെ ശല്യപ്പെടുത്താന്‍ വരരുത് എന്നാണ്. എന്നാല്‍ ഇത് വമ്പിച്ച പ്രചോദനമാണ് പ്രസ്ഥാനത്തിന് നല്‍കിയത്. അല്ലാഹു കാക്കട്ടേ.
ജമാഅത്തെ ഇസ്ലാമിക്ക് നന്മകള് നേരുന്നു. ഈ യജുജ് മജുജ് രാഷ്ട്രീയത്തെ നമുക്ക് തോല്പിക്കനവില്ലകിലും ദൈവം തീര്‍ച്ചയായും ആ വാഗ്ദാനം നിറവേറ്റും.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
അത് വിമർശനങ്ങളാകട്ടേ വിയോജിപ്പുകളാകട്ടേ, ഇവിടെ രേഖപ്പെടുത്തുക. കേവല തർക്കവിതർക്കങ്ങൾ സ്വാഗതം ചെയ്യുന്നില്ല.