'നന്മയിലേക്കു ക്ഷണിക്കുകയും ധര്‍മം കല്‍പിക്കുകയും അധര്‍മം വിലക്കുകയും ചെയ്യുന്ന ഒരു സമൂഹം നിങ്ങളില്‍ ഉണ്ടായിരിക്കേണ്ടത് അനിവാര്യമാകുന്നു. ഈ ദൌത്യം നിര്‍വഹിക്കുന്നവരാരോ അവരാകുന്നു മോക്ഷം പ്രാപിക്കുന്നവര്‍.' (വിശുദ്ധ ഖുർആൻ )

വ്യാഴാഴ്‌ച, ജനുവരി 30, 2014

ഐ.പി.എച് പുസ്തകത്തിലെ ദേശവിരുദ്ധത കണ്ടെത്തി !!.

നിരോധിക്കണം എന്ന് എഴുതികൊടുത്ത പുസ്തകങ്ങളില്‍ മിക്കതും വായിച്ചിട്ടുണ്ടെങ്കിലും ഇന്നേവരെ ദേശവിരുദ്ധത ശ്രദ്ധയില്‍ പെട്ടിരുന്നില്ല അതിനാല്‍ എനിക്ക് ഏറെ ഇഷ്ടപ്പെട്ടതും വാണിദാസ് എളയാവൂര്‍ എന്ന പ്രസിദ്ധ പ്രഭാഷകനും സാഹിത്യകാരനും അവതാരിക എഴുതിയതുമായ പ്രകാശം പരത്തുന്ന പ്രസ്ഥാനം എന്ന പുസ്തകത്തിലെ ദേശവിരുദ്ധത സസൂക്ഷമം വീക്ഷിച്ചപ്പോള്‍  ഞാന്‍ കണ്ടെത്തി.. അത് വായിക്കുക.

'ജമാഅത്തെ ഇസ്ലാമി പിന്തുടരുന്നത് ഇസ്ലാമിന്റെ ആശയങ്ങളാണ്. ദൈവത്തെക്കുറിച്ചും മതത്തെക്കുറിച്ചുമുള്ള ഇസ്ലാമിന്റെ വീക്ഷണം കഴിഞ്ഞ ഭാഗത്ത് വിശദീകരിച്ചിട്ടുണ്ട്. സെക്യൂലരിസവും ഇസ്ലാമും പൂര്‍ണമായും പരസ്പരവിരുദ്ധങ്ങളായ രണ്ട് ആശയങ്ങളാണ്. ഒരു മതത്തിനും സെക്യൂലരിസം അംഗീകരിക്കാനാവില്ല. ഒന്നുകില്‍ ദൈവം അല്ലെങ്കില്‍ താന്‍. സെക്യൂലരിസം രണ്ടാമത്തേതിനെ പ്രതിനിധാനം ചെയ്യുന്നു. തോന്ന്യാസം അതിന്റെ പരിണിത ഫലം. സെക്യൂലര്‍ ലോകത്തിന് ഒരു അച്ചുതണ്ടില്ല; ദിശാബോധമില്ല; നിയാമക ശക്തിയില്ല. അനിശ്ചിതത്വവും ആരാചകത്വവും അവിടെ വിളയാടുന്നു.' (പേജ് 50 അവസാന ഖണ്ഡിക.)

ഇനി ജമാഅത്ത് വിമര്‍ശനഗവേഷകന്‍റെ ഊഴമാണ്...  "അധികാരികളേ ശ്രദ്ധിക്കുക. എന്ത് മാത്രം ദേശവിരുദ്ധമായ പരാമര്‍ശമാണ് ഈ ഖണ്ഡികയില്‍ ഉള്ളത്. രാജ്യത്തുള്ള സകല മതവിശ്വാസികളെയും രാജ്യത്തിന്റെ വളരെ സുപ്രധാനമായ ഒരു അടിസ്ഥാനതത്വമായ സെക്യൂലരിസത്തിന് ഏതിരായി മൌദൂദിസ്റ്റുകള്‍ സംസാരിക്കുന്നത് നോക്കൂ.." തുടര്‍ന്ന് മൌലവി അടുത്ത ഉദ്ധരണി വായിക്കുന്നു. ഇതോടെ ഒരു പുസ്തകം നിരോധിക്കാനുള്ള തെളിവായി... അടുത്ത ഖണ്ഡിക വായിക്കാന്‍ ആരും മെനക്കെടുകയിലല്ലോ.. അതില്‍ എന്തായാലെന്താ ?. 

അവിടെ തുടര്‍ന്ന് നിങ്ങള്‍ക്ക് ഇങ്ങനെ വായിക്കാം..  

'എന്നാല്‍ ഇന്ത്യന്‍ സെക്യൂലരിസം കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത് ഇതൊന്നുമല്ല. മതനിരപേക്ഷത എന്ന് മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുള്ള ഇന്ത്യന്‍ സെക്യൂലരിസം മതവിരുദ്ധമല്ല. ജീവിതത്തില്‍ മതവും ദൈവവും ഇടപെടുരുതെന്ന് ഇന്ത്യന്‍ സെക്യൂലരിസം അനുശാസിക്കുന്നില്ല. വ്യത്യസ്ഥ മതവിഭാഗങ്ങളോട് തുല്യമായ അടുപ്പവും അകലവും കാത്തുസൂക്ഷിക്കുമെന്ന സര്‍ക്കാരിന്റെ മതനിരപേക്ഷ നിലപാടിനാണ് ഇവിടെ സെക്യൂലരിസമെന്ന് പറയുന്നത്. മതവിരുദ്ധതയല്ല, മതസഹിഷ്ണുതയാണ് അതിന്റെ കാതല്‍. മതസഹിഷ്ണുതയും മതസൌഹാര്‍ദ്ധവും ജമാഅത്തെ ഇസ്ലാമിയുടെ കൂടി ആശയങ്ങളാണ്. അതിനാല്‍ ഈ സമീപനത്തെ ജമാഅത്ത് സ്വാഗതം ചെയ്യുക മാത്രമല്ല അതിനെ പരിപോഷിപ്പിക്കുന്ന നിലപാടുകളും സ്വീകരിക്കുന്നു.' (പേജ് 51 ആദ്യ ഖണ്ഡിക) 


പൊതുതാല്‍പര്യഹര്‍ജി സമര്‍പിച്ച അബ്ദുസമദിനെ പോലുള്ളവര്‍ക്ക് ആദ്യ ഖണ്ഡിക മതി. പക്ഷെ അത്തരത്തില്‍ വായിച്ച് പുസ്തകങ്ങള്‍ നിരോധിക്കാന്‍ പോയാല്‍.... എനിക്കുറപ്പുണ്ട്, വിശുദ്ധഖുര്‍ആനടക്കം നിരോധിക്കേണ്ടി വരും. മാത്രമല്ല, സകല പുസ്തകശാലകളും അടച്ചുപൂട്ടുന്ന ഈജിപ്തിലെ സീസി മോഡല്‍ പട്ടാളഭരണം മാത്രമായിരിക്കും പിന്നീട് ബാക്കിയാവുക. മുര്‍സിയെ പുറത്താക്കാന്‍ ശ്രമിച്ചവര്‍ ഇപ്പോള്‍ കൈവിരല്‍ കടിക്കുന്ന പോലെ ഇന്ന് സന്തോഷം കൊള്ളുന്ന മൌലവിമാര്‍ അന്ന് നിസ്സഹായതയോടെ വിരല്‍ കടിക്കും തീര്‍ച്ച.

പുസ്തകം വായിച്ചിട്ട് നിങ്ങള്‍ക്ക് ലഭിച്ച ദേശവിരുദ്ധ ഭാഗങ്ങള്‍ ഇവിടെ കമന്റ് ബോക്സില്‍ നല്‍കുക.

ഈ ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ പുസ്തകം വായിക്കാം.




1 അഭിപ്രായ(ങ്ങള്‍):

മുഹമ്മദ് ശമീം shadow of love പറഞ്ഞു...

https://www.facebook.com/notes/muhammed-shameem-shadowflove/%E0%B4%88-%E0%B4%AA%E0%B5%81%E0%B4%B8%E0%B5%8D%E0%B4%A4%E0%B4%95%E0%B4%82-%E0%B4%A8%E0%B4%BF%E0%B4%B0%E0%B5%8B%E0%B4%A7%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%A3%E0%B4%AE%E0%B5%86%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%8D-/643039109087050?comment_id=89256644&offset=0&total_comments=39&ref=notif&notif_t=note_comment

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അത് വിമർശനങ്ങളാകട്ടേ വിയോജിപ്പുകളാകട്ടേ, ഇവിടെ രേഖപ്പെടുത്തുക. കേവല തർക്കവിതർക്കങ്ങൾ സ്വാഗതം ചെയ്യുന്നില്ല.

 
Design by CKLatheef | Bloggerized by CKLatheef | CK