'നന്മയിലേക്കു ക്ഷണിക്കുകയും ധര്‍മം കല്‍പിക്കുകയും അധര്‍മം വിലക്കുകയും ചെയ്യുന്ന ഒരു സമൂഹം നിങ്ങളില്‍ ഉണ്ടായിരിക്കേണ്ടത് അനിവാര്യമാകുന്നു. ഈ ദൌത്യം നിര്‍വഹിക്കുന്നവരാരോ അവരാകുന്നു മോക്ഷം പ്രാപിക്കുന്നവര്‍.' (വിശുദ്ധ ഖുർആൻ )

ചൊവ്വാഴ്ച, ജൂലൈ 27, 2010

മുഖ്യമന്തി അവഹേളിക്കുന്നത് ആരെ ?

ഡല്‍ഹിയില്‍ ദേശീയ വികസന കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാനെത്തിയ മുഖ്യമന്തി വി.എസ്. പോപ്പുലര്‍ ഫ്രണ്ടിനെതിരെ എന്ന നിലക്ക് നടത്തിയ പ്രസ്താവന ആരെ ലക്ഷ്യം വെച്ചാണ്? ആരെയാണ് അതില്‍ അവഹേളിക്കുന്നത്?. തികഞ്ഞ അല്‍പത്തം പ്രകടിപ്പിക്കുന്ന ഒന്നായി പോയി ആ പ്രസ്താവന എന്ന കാര്യത്തില്‍ പൊതുവെ അഭിപ്രായ ഐക്യമുണ്ട്. അതുകൊണ്ട് തന്നെയായിരിക്കണം ദേശാഭിമാനി പ്രസ്തുത പ്രസ്താവനക്ക് ഒട്ടും പ്രാധാന്യം നല്‍കാതിരുന്നത്.  തൊഗാഡിയയെപ്പോലുള്ള കടുത്ത ഹിന്ദുത്വ വര്‍ഗീയവാദികളുടെ അതേ ശൈലിയും ആശയവും നാട് ഭരിക്കുന്ന മുഖ്യമന്ത്രിയുടെ വായയില്‍കൂടി പുറത്ത് വന്നതാണ് മുസ്‌ലിം വിഭാഗത്തെ ചൊടിപ്പിച്ചത്.

മുഖ്യമന്തി ഇത്രയും പ്രകോപിതനാകാന്‍ എന്താണ് കാരണം ഇതിനെക്കുറിച്ചു പത്രപ്രവര്‍ത്തകര്‍ പല ഊഹങ്ങളും നടത്തിയിട്ടുണ്ട്. അതിലൊന്ന് ഇതാണ്.


{{{ പോ­പ്പു­ലര്‍ ഫ്ര­ണ്ട് കേ­ന്ദ്ര­ങ്ങള്‍ റെ­യ്ഡ് ചെ­യ്യു­ന്ന­തി­നി­ട­യില്‍ കണ്ടെ­ത്തിയ സര്‍­ഫ്രാ­സ് നവാ­സ് എഴു­തിയ ജനാ­ധി­പ­ത്യ വി­രു­ദ്ധ പ്ര­സ്താ­വ­ന­ങ്ങള്‍ ഉള്‍­ക്കൊ­ള്ളു­ന്ന പു­സ്ത­ക­മാ­ണ് മു­ഖ്യ­മ­ന്ത്രി­യെ പ്ര­കോ­പി­ക്കാന്‍ കാ­ര­ണ­മെ­ന്നാ­ണ് കരു­ത­പ്പെ­ടു­ന്ന­ത്. ബാം­ഗ്ലൂര്‍ സ്ഫോ­ട­ന­ക്കേ­സില്‍ പ്ര­തി­യാ­ക്ക­പ്പെ­ട്ട തടി­യ­ന്റ­വിട നസീ­റി­ന്റെ അനു­യാ­യി­യായ സര്‍­ഫ്രാ­സ് നവാ­സ് എഴു­തിയ ജനാ­ധി­പ­ത്യ­ത്തെ­ക്കു­റി­ച്ചൊ­രു കാ­ഴ്ച­പ്പാ­ട് എന്ന പു­സ്ത­ക­ത്തില്‍ മു­ഴു­വന്‍ ജനാ­ധി­പ­ത്യ­വി­രു­ദ്ധ പരാ­മര്‍­ശ­ങ്ങ­ളാ­ണു­ള്ള­ത്. ജനാ­ധി­പ­ത്യ­ത്തെ അട്ടി­മ­റി­ച്ച് ഇസ്ലാ­മിക ഭര­ണ­കൂ­ടം സ്ഥാ­പി­ക്ക­ണ­മെ­ന്ന് ആ പു­സ്ത­ക­ത്തില്‍ പറ­യു­ന്നു. ജനാ­ധി­പ­ത്യ രാ­ജ്യ­ത്തെ കോ­ട­തി­കള്‍­ക്ക് പക­രം ദൈ­വ­ത്തി­ന്റെ കോ­ട­തി­കള്‍ സ്ഥാ­പി­ക്ക­ണ­മെ­ന്നും പു­സ്ത­ക­ത്തില്‍ വ്യ­ക്ത­മാ­ക്കു­ന്നു. പി­ടി­ച്ചെ­ടു­ത്ത പു­സ്ത­ക­ത്തെ­ക്കു­റി­ച്ച് ഉന്നത ഉദ്യോ­ഗ­സ്ഥര്‍ മു­ഖ്യ­മ­ന്ത്രി­യെ ധരി­പ്പി­ച്ചു­ണ്ടെ­ന്നാ­ണ് വി­വ­രം. ഇതി­ന്റെ അടി­സ്ഥാ­ന­ത്തി­ലാ­ണ് മു­ഖ്യ­മ­ന്ത്രി­യു­ടെ പരാ­മര്‍­ശ­ങ്ങള്‍ ഉണ്ടാ­യി­രി­ക്കു­ന്ന­ത്.}}}

മുഖ്യമന്തി വി.എസ്. എഴുതികൊടുക്കുന്നത് വായിക്കുകയും പറഞ്ഞുകൊടുക്കുന്നത് ഏറ്റുപറയുകയുമാണ് സാധാരണയായി ചെയ്യാറുള്ളത് എന്ന് എല്ലാവര്‍ക്കും അറിയാം. അതിനപ്പുറം കാര്യങ്ങളെ ദീര്‍ഘദൃഷ്ടിയോടുകൂടി കണ്ടുകൊണ്ട് സാമൂഹിക സാഹചര്യങ്ങളെ മനസ്സിലാക്കി ഉള്‍കാഴ്ചയോടെ അവതരിപ്പിക്കുന്ന ശൈലി ഏതായാലും ഇന്നോളം വി.എസ് പ്രകടിപ്പിച്ചു കണ്ടിട്ടില്ല.

മുസ്ലിംകളില്‍നിന്ന് പൂര്‍ണമായി ഒറ്റപ്പെട്ട പോപ്പുലര്‍ ഫ്രണ്ടിനെ സഹായിക്കാന്‍ മാത്രമേ ഈ പ്രസ്താവന ഉതകുകയുള്ളൂ. പോപ്പുലര്‍ ഫ്രണ്ടിനെതിരെയും റെയ്ഡിലൂടെ നിരപരാധികളെ പീഢിപ്പിക്കുന്നതിലൂടെ തീവ്രവാദികള്‍ക്ക് പിന്തുണയേകുന്ന പരിപാടിയില്‍നിന്ന് വിട്ടുനില്‍ക്കണമെന്ന ചില മുസ്്‌ലിം നേതാക്കളുടെ ആവശ്യത്തിനെതിരെയുമാണ് മുഖ്യമന്ത്രിയുടെ പ്രസ്താവനയെങ്കിലും. അതില്‍ പ്രധാനമായും അവഹേളിക്കുന്നത് മുസ്്‌ലിംകളല്ലാത്ത ഇതര മതവിശ്വാസികളെയാണ് എന്നാണ് വ്യക്തിപരമായ അഭിപ്രായം. മുസ്്‌ലിം സമൂഹത്തില്‍ ഒട്ടും സ്വീകാര്യത നേടാത്ത ഒരു ന്യൂനപക്ഷം 20 വര്‍ഷം കൊണ്ട് കേരളത്തിലെ ഇതര വിശ്വാസികളെ പെണ്ണും പണവും നല്‍കി വിശ്വാസം മാറ്റാനുള്ള ശ്രമമാണ് എന്ന് പറയുമ്പോള്‍ അപമാനിക്കപ്പെടുന്നത് യഥാര്‍ഥത്തില്‍ ആരാണ്?. കമ്മ്യൂണിസത്തിന്റെ ഈ കളി എവിടെ ചെന്നവസാനിക്കും എന്നാണ് ഇപ്പോള്‍ ചിന്തിച്ചു പോകുന്നത്.

ഈ വിഷയത്തിലുള്ള രണ്ട് പ്രതികരണം ഇവിടെ നല്‍ക്കുന്നു. ഒന്ന് ജമാഅത്തെ ഇസ്‌ലാമി കേരളാ അമീര്‍ ആരിഫലിയുടെതും മറ്റൊന്നു സി.എം.പി പോളിറ്റ് ബ്യൂറോ അംഗം അഡ്വ. ജി. സുഗുണന്റെതുമാണ് തുടര്‍ന്ന് വായിക്കുക.

മുഖ്യമന്ത്രിയുടെ പ്രസ്താവന വര്‍ഗീയ ധ്രുവീകരണമുണ്ടാക്കുന്നത്: ടി.ആരിഫലി

കോഴിക്കോട്: കേരളത്തെ മുസ്ലിം ഭൂരിപക്ഷ സംസ്ഥാനമാക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുവെന്നും അതിനെ തടഞ്ഞുനിര്‍ത്തുമെന്നുമുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവന അങ്ങേയറ്റം പ്രതിലോമപരവും അദ്ദേഹത്തിന്റെ പദവിക്ക് നിരക്കാത്തതുമാണെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ ടി.ആരിഫലി. കോഴിക്കോട് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ കാലങ്ങളായി ഏറ്റെടുത്തു പ്രചരിപ്പിക്കുന്ന മുദ്രാവാക്യമാണ് മുഖ്യമന്ത്രിയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സമുന്നത നേതാവുമായ വി.എസ് അച്യൂതാനന്ദന്‍ ഏറ്റെടുത്തിരിക്കുന്നത്. ഗുജറാത്ത് വംശഹത്യക്ക് മുമ്പ് നരേന്ദ്രമോഡിയും സംഘപരിവാറും സമാനമായ പ്രചാരണങ്ങളാണ് ഗുജറാത്തില്‍ നടത്തിയിരുന്നത്. സമൂഹത്തില്‍ മതപരമായ വേര്‍തിരിവും മതവിദ്വേഷവും വളര്‍ത്തുന്ന തരത്തിലാണ് മുഖ്യമന്ത്രി സംസാരിച്ചിരിക്കുന്നത്. തീവ്രവാദത്തിനെതിരെ സമുദായത്തിനകത്ത് നടക്കുന്ന ശ്രമങ്ങളെ ദുര്‍ബലപ്പെടുത്താനാണ് ഇത് ഉതകുന്നതെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ പൊതുസമൂഹത്തെ അവിശ്വസിക്കുന്ന സമീപനമാണ് മുഖ്യമന്ത്രി സ്വീകരിച്ചിരിക്കുന്നത്. സി.പി.എം ഇറക്കുന്ന ഹിന്ദുത്വ കാര്‍ഡ് കളിയുടെ ഭാഗമാണ് ഈ പ്രസ്താവന. അടുത്ത കാലത്തായി സി.പി.എം സ്വീകരിച്ച മൃദുഹിന്ദുത്വ രാഷ്ട്രീയ ലൈന്‍ കൂടുതല്‍ തീവ്രമായ രീതിയിലേക്ക് അവര്‍ കൊണ്ടു പോകുന്നതിന്റെ ഭാഗമാണിത്. സമൂഹത്തെ മതപരമായി വിഭജിച്ച് രാഷ്ട്രീയ ലാഭം കൊയ്യാനുള്ള സി.പി.എമ്മിന്റെ അടവുകള്‍ സംസ്ഥാനത്തിന് ദുരന്തങ്ങള്‍ മാത്രമേ സമ്മാനിക്കുകയുള്ളു. സി.പി.എം പോലുള്ള പ്രസ്ഥാനം വര്‍ഗീയ സ്വഭാവത്തിലുള്ള പ്രചാരണം ഏറ്റെടുക്കുമ്പോള്‍ അങ്ങേയറ്റത്തെ ജാഗ്രതയോടെ കാര്യത്തെ സമീപിക്കാന്‍ പൊതുസമൂഹം ബാധ്യസ്ഥമാണ്. വര്‍ഗീയ ധ്രുവീകരണത്തിനുള്ള എല്ലാ ശ്രമങ്ങളേയും ഒറ്റക്കെട്ടായി ചെറുത്തു തോല്‍പ്പിക്കേണ്ടതുണ്ടെന്നും ടി.ആരിഫലി പറഞ്ഞു. 

കമ്യൂണിസ്റ്റുപാര്‍ട്ടികള്‍ കവര്‍ന്നത് ജനാധിപത്യം

അഡ്വ. ജി. സുഗുണന്‍
Monday, July 26, 2010 
സി.എം.പിയുടെ പിറവിക്ക് ഇന്ന് 25 വര്‍ഷം. 1986 ജൂലൈ 27ന് തൃശൂരില്‍ ചേര്‍ന്ന, സി.പി.എം വിട്ട് പുറത്തുവന്ന കമ്യൂണിസ്റ്റുകാരുടെ സംസ്ഥാനതല സമ്മേളനമാണ് സി.എം.പിക്ക് ജന്മം നല്‍കിയത്. രജത ജൂബിലിയോടനുബന്ധിച്ച് ജൂലൈ 27 മുതല്‍ 2011 ജൂലൈ 27 വരെയുള്ള ഒരു വര്‍ഷക്കാലം നീണ്ടുനില്‍ക്കുന്ന വളരെ വിപുലമായ വാര്‍ഷികാഘോഷ പരിപാടികള്‍ സംഘടിപ്പിക്കാന്‍ സി.എം.പി തീരുമാനിച്ചിട്ടുണ്ട്.

മതന്യൂനപക്ഷങ്ങളുടെ പാര്‍ട്ടികളോട് സൗഹൃദസമീപനം പുലര്‍ത്തണമെന്നും അവരെ സി.പി.എമ്മിനോടൊപ്പം നിര്‍ത്താന്‍ പര്യാപ്തമായ നിലപാടായിരിക്കണം പാര്‍ട്ടി സ്വീകരിക്കേണ്ടതെന്നും തദടിസ്ഥാനത്തില്‍ മുസ്‌ലിംലീഗ്, കേരള കോണ്‍ഗ്രസ് എന്നീ ന്യൂനപക്ഷങ്ങള്‍ക്ക് മുന്‍തൂക്കമുള്ള പാര്‍ട്ടികളെ ഇടതുമുന്നണിയില്‍ കൊണ്ടുവരണമെന്നും ശക്തമായി വാദിക്കുകയും പാര്‍ട്ടി സംസ്ഥാന-അഖിലേന്ത്യാ സമ്മേളനങ്ങളില്‍ ഈ വിഷയം ചര്‍ച്ചക്ക് അവതരിപ്പിക്കുകയും ചെയ്തതിന്റെ പേരിലാണ് എം.വി. രാഘവനെയും ഒപ്പം നിന്നവരെയും പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയത്. ഈ സംഭവങ്ങളുടെ അനന്തരഫലമാണ് സി.എം.പി.

സി.എം.പി രൂപവത്കരണത്തിന് ആധാരമായ കാരണങ്ങള്‍ ഇന്നും പ്രസക്തമാണ്. എം.വി. രാഘവനും കൂട്ടരും അന്ന് പാര്‍ട്ടി സംസ്ഥാന കമ്മിറ്റിക്ക് സമര്‍പ്പിച്ച രേഖയില്‍ (ബദല്‍രേഖ എന്നാണ് ഇതറിയപ്പെടുന്നത്) ഇപ്രകാരം പറയുന്നു: 'ഭരണഘടനയില്‍ ന്യൂനപക്ഷങ്ങള്‍ക്ക് ഉറപ്പു നല്‍കിയ അവകാശങ്ങള്‍ ഇന്നത്തെ മുതലാളിത്ത പരിതഃസ്ഥിതിയില്‍ നടപ്പാക്കുന്നില്ല. ബൂര്‍ഷ്വ-ജന്മി ഭരണകൂടം ശിഥിലീകരണ പിളര്‍പ്പന്‍ ശക്തികളെ വളര്‍ത്തുകയും ഉറച്ച അസ്തിവാരത്തില്‍ രാജ്യത്തിന്റെ ഐക്യം കെട്ടിപ്പടുക്കുന്നതില്‍ പരാജയപ്പെടുകയും ചെയ്യുന്നു'.

ബദല്‍രേഖ അവതരിപ്പിച്ചിട്ട് 25 വര്‍ഷം കഴിഞ്ഞു. മുന്നണി സംവിധാനങ്ങള്‍ പലതും മാറിമറിഞ്ഞു. മുസ്‌ലിം ന്യൂനപക്ഷപാര്‍ട്ടിയായ ഐ.എന്‍.എല്ലും കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പും ഏറ്റവും ഒടുവില്‍ കേരള കോണ്‍ഗ്രസ് തോമസ് ഗ്രൂപ്പും പരസ്യമായും രഹസ്യമായുമെല്ലാം മഅ്ദനിയുടെ നേതൃത്വത്തിലുള്ള പി.ഡി.പിയുമൊക്കെ സി.പി.എമ്മുമായി എല്ലാ നിലയിലും സഹകരിക്കുകയാണ്. ഇതില്‍ പല പാര്‍ട്ടികളും സി.പി.എം നേതൃത്വത്തിലുള്ള ഇടതുമുന്നണിയുടെ ഘടകകക്ഷിയാണ്. ന്യൂനപക്ഷപാര്‍ട്ടികളോടുള്ള സി.പി.എം നിലപാടില്‍ ഇതിനകം മൗലികമാറ്റം വന്നുകഴിഞ്ഞു എന്നാണ് ഇതെല്ലാം തെളിയിക്കുന്നത്.

ബദല്‍രേഖയുടെ പേരില്‍ എം.വി. രാഘവനെയും കൂട്ടരെയും പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയതിന് ഒരു ന്യായീകരണവുമില്ലെന്ന് പിന്നീടുള്ള സംഭവങ്ങള്‍ ഓരോന്നായി തെളിയിക്കുകയും ചെയ്യുന്നു.

പി.ഡി.പിയെപോലുള്ള ചില പാര്‍ട്ടികളെയും മതസംഘടനകളെയും ഒപ്പം നിര്‍ത്താന്‍ ശ്രമിച്ച സി.പി.എം തന്നെ ഇപ്പോള്‍ പൊതുവെ ന്യൂനപക്ഷവിരുദ്ധ സമീപനമാണ് സ്വീകരിച്ചുവരുന്നത്. ഭൂരിപക്ഷപ്രീണനം തന്നെയാണ് സി.പി.എം ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. ന്യൂനപക്ഷങ്ങള്‍ക്കെതിരായി ഭൂരിപക്ഷത്തെ ഇളക്കിവിട്ട് ഭൂരിപക്ഷസമുദായങ്ങളുടെ വോട്ടുനേടാനുള്ള വൃഥാ ശ്രമമാണ് ഇതെന്ന കാര്യത്തില്‍ ഒരു തര്‍ക്കവുമില്ല. മുസ്‌ലിം സമുദായത്തിനെതിരായിപ്പോലും ഉന്നതരായ ചില സി.പി.എം നേതാക്കള്‍ ഇപ്പോള്‍ പ്രസ്താവന നടത്തുന്നത് ഒരു കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് അംഗീകരിക്കാന്‍ കഴിയുന്നതല്ല.

കമ്യൂണിസ്റ്റ് പാര്‍ട്ടിക്കകത്ത് ജനാധിപത്യം അനുവദിക്കണമെന്നും ഉള്‍പ്പാര്‍ട്ടി ജനാധിപത്യത്തിന്റെ പേരില്‍ പാര്‍ട്ടിയില്‍ സ്വേച്ഛാധിപത്യം അടിച്ചേല്‍പിക്കരുതെന്നും സി.എം.പി എക്കാലവും വാദിച്ചതാണ്. കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അനുവദിക്കേണ്ട ജനാധിപത്യാവകാശങ്ങള്‍ നേതൃത്വം കവര്‍ന്നതാണ് പൂര്‍വ യൂറോപ്യന്‍രാജ്യങ്ങളിലും സോവിയറ്റ് റഷ്യയിലുമുണ്ടായ പാര്‍ട്ടിയുടെ തിരിച്ചടിക്ക് മുഖ്യകാരണമെന്നും സി.എം.പി വിലയിരുത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്നത്തെ കാലഘട്ടത്തില്‍ 'തൊഴിലാളിവര്‍ഗ സര്‍വാധിപത്യ'ത്തിന് പ്രസക്തിയില്ലെന്ന് സി.എം.പി ചൂണ്ടിക്കാട്ടിയത്. കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ തൊഴിലാളിവര്‍ഗത്തിനു തന്നെയാണ് മുന്‍തൂക്കം. അക്കാര്യത്തില്‍ ഒരു സംശയവും വേണ്ട. പക്ഷേ, മറ്റു വര്‍ഗങ്ങളുടെ താല്‍പര്യങ്ങള്‍ക്കും പ്രാധാന്യം നല്‍കാന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രതിജ്ഞാബദ്ധമാണെന്ന് സി.എം.പിയുടെ പാര്‍ട്ടി പരിപാടി അടിവരയിട്ട് പറയുന്നു. കമ്യൂണിസ്റ്റ് സെക്‌ടേറിയന്‍-റിവിഷനിസ്റ്റ് സമീപനങ്ങളില്‍ കാലോചിതമായ മാറ്റം വരുത്താന്‍ എല്ലാ കമ്യൂണിസ്റ്റ് പാര്‍ട്ടികളും ഇന്ന് തയാറായേ മതിയാവൂ.

നിര്‍ഭാഗ്യവശാല്‍, സി.പി.എം, സി.പി.ഐ അടക്കമുള്ള ഇന്ത്യന്‍ പാര്‍ട്ടികള്‍ സാര്‍വദേശീയ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ മാറ്റങ്ങള്‍ക്കു നേരെ ഇപ്പോഴും മുഖംതിരിഞ്ഞു നില്‍ക്കുകയും കണ്ണടച്ച് ഇരുട്ടാക്കാനുമാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. എല്ലാം മാറ്റത്തിനു വിധേയമാണെന്നുള്ള മാര്‍ക്‌സിസത്തിന്റെ അടിസ്ഥാന പ്രമാണത്തെപ്പോലും ഈ പാര്‍ട്ടികള്‍ വിസ്മരിക്കുന്നത് അങ്ങേയറ്റം ഖേദകരമാണ്. കമ്യൂണിസ്റ്റ് ലോകത്തിലെ കാലഘട്ടത്തിനനുസൃതമായ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ ഇനിയെങ്കിലും ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ തയാറായില്ലെങ്കില്‍ രാജ്യത്തിന്റെയും ഇടതുപക്ഷ പ്രസ്ഥാനത്തിന്റെയും ഭാവി ഇരുളടയാനേ തരമുള്ളൂ.

നിര്‍ഭാഗ്യവശാല്‍, സി.പി.എമ്മും ചില ഇടതുപക്ഷ പാര്‍ട്ടികളും മതേതര മുന്നണിയുടെ ഗൗരവം ഇപ്പോള്‍ ബോധപൂര്‍വം വിസ്മരിക്കുകയും അന്ധമായ കോണ്‍ഗ്രസ്‌വിരുദ്ധ രാഷ്ട്രീയത്തിലേക്ക് മടങ്ങിപ്പോകുകയും ചെയ്തിരിക്കുന്നു. കോണ്‍ഗ്രസിനെയും ബി.ജെ.പിയെയും ഒരേപോലെ എതിര്‍ത്ത് പരാജയപ്പെടുത്തുമെന്ന സി.പി.എം കേന്ദ്ര കമ്മിറ്റിയുടെ ഏറ്റവും ഒടുവിലത്തെ പ്രമേയം ഫലത്തില്‍ ബി.ജെ.പിയെ മാത്രമേ സഹായിക്കുകയുള്ളൂ.

റിവിഷനിസവും സെക്‌ടേറിയനിസവും മാത്രമല്ല, കടുത്ത അഴിമതിയും മാഫിയാസാന്നിധ്യവുമെല്ലാം സംസ്ഥാനത്തെ  സി.പി.എം അടക്കമുള്ള മുഖ്യധാരാ കമ്യൂണിസ്റ്റ് പാര്‍ട്ടികളെ പിടികൂടിയിരിക്കുകയാണ്. സംസ്ഥാനത്തെ ജനകീയ വികാരങ്ങള്‍ മാനിക്കുന്ന, ജനങ്ങളോടൊപ്പം നിലകൊള്ളുന്ന, ജനാധിപത്യത്തില്‍ അടിയുറച്ച വിശ്വാസമുള്ള, ഉള്‍പ്പാര്‍ട്ടി ജനാധിപത്യം അംഗീകരിക്കുന്ന ഒരു പ്രസ്ഥാനമായി സംസ്ഥാനത്തെ കമ്യൂണിസ്റ്റുകാരും ജനങ്ങളും സി.എം.പിയെ കാണുന്നു. രാജ്യത്തെ തൊഴിലാളിവര്‍ഗത്തിന്റെ മുന്നണി പടയാളിയും സംരക്ഷകരുമായാണ് കമ്യൂണിസ്റ്റ്പ്രസ്ഥാനം മുന്നോട്ടുപോകേണ്ടത്. പ്രബല കമ്യൂണിസ്റ്റ്പാര്‍ട്ടികള്‍ ഈ ചുമതലയില്‍നിന്ന് വിട്ടുനില്‍ക്കുന്ന ഈ സമയത്ത് ആ ഭാരിച്ച ചുമതലകളാണ് സി.എം.പിക്ക് വഹിക്കാനുള്ളത്. ഇതിനാവശ്യമായ ജനകീയ അംഗീകാരം ഇക്കാര്യത്തില്‍ സി.എം.പിക്ക് ഇതിനകം നേടിയെടുക്കാനും കഴിഞ്ഞിട്ടുണ്ട്. (സി.എം.പി പോളിറ്റ് ബ്യൂറോ അംഗമാണ് ലേഖകന്‍ )

11 അഭിപ്രായ(ങ്ങള്‍):

CKLatheef പറഞ്ഞു...

പോപ്പുലര്‍ ഫ്രണ്ട് എന്ന സംഘടനക്കെതിരെ മുഖ്യമന്ത്രി നടത്തിയ ഒരു പ്രസ്താവനയെ എന്തിന് മറ്റുമുസ്ലിംകള്‍ ഇത്ര ഗൗരവത്തില്‍ കാണുന്നു എന്ന് അത്ഭുതപ്പെടുന്നവരുണ്ടാകാം. സി.ദാവൂദ് എഴുതിയ ലേഖനത്തിന്റെ ഒരു ഭാഗം മറുപടിയലേക്കുള്ള സൂചനനല്‍കുന്നുണ്ട്.

{{{ സി.പി.എം അടക്കമുള്ള ഇന്ത്യയിലെ ഇടതുപ്രസ്ഥാനങ്ങള്‍ തുടക്കം മുതലേ ആന്തരവത്കരിച്ചതും അടുത്ത കാലത്തായി കേരള സി.പി.എമ്മില്‍ രൂക്ഷത പ്രാപിച്ചതുമായ സവര്‍ണ/ഹിന്ദുത്വ വിധേയത്വത്തിന്റെ ഏറ്റവും വഷളന്‍ പ്രകടനമെന്ന നിലയിലാണ് വി.എസ്. അച്യുതാനന്ദന്റെ പുതിയ 'ഇസ്‌ലാമികരാജ്യ' പ്രസ്താവനയെയും കാണേണ്ടത്. 'ഹം പാഞ്ച് ഹംകോ പച്ചീസ്' എന്നതാണ് മുസ്‌ലിംകളുടെ മുദ്രാവാക്യമെന്നും ഗുജറാത്തിനെ പാകിസ്താനാക്കാനാണ് അവരുടെ നീക്കമെന്നുമായിരുന്നു കാലങ്ങളായി നരേന്ദ്ര മോഡി ഗുജറാത്തില്‍ നടത്തിയ പ്രചാരണം. നിരന്തരമായ ഇത്തരം പ്രചാരണങ്ങളിലൂടെ സൃഷ്ടിക്കപ്പെട്ട സവിശേഷമായ ഒരു മാനസികാവസ്ഥയിലാണ് ഇത്രയും ക്രൂരവും വിപുലവുമായ ഒരു വംശീയഹത്യ അവിടെ നടപ്പാക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞത്. സംഘ്പരിവാര്‍ കാലങ്ങളായി ഉയര്‍ത്തുന്ന ഒരു മുദ്രാവാക്യം സി.പി.എം നേതാവും മുഖ്യമന്ത്രിയുമായ ഒരാള്‍ ഉന്നയിക്കുമ്പോള്‍ അതിന്റെ വ്യാപ്തി ഊഹിക്കാവുന്നതേയുള്ളു.
ഇന്ത്യയിലെ 28 സംസ്ഥാനങ്ങളില്‍ നാഗാലാന്‍ഡും ജമ്മു-കശ്മീരും ഒഴികെയുള്ള മുഴുവന്‍ സംസ്ഥാനങ്ങളും ഹിന്ദു ഭൂരിപക്ഷസംസ്ഥാനങ്ങളാണ്. ജനാധിപത്യ മതേതരസ്വഭാവവും സ്വതന്ത്രമായ നിയമവാഴ്ചയും നിലനില്‍ക്കുന്ന ഒരു രാജ്യത്ത് ആ വിധം ആരാണ് എണ്ണക്കൂടുതല്‍, ആരാണ് എണ്ണക്കുറവ് എന്നത് ആരെയും അലോസരപ്പെടുത്തേണ്ട കാര്യമല്ല. ഇടതുപക്ഷത്തിനാകട്ടെ, അത് സ്വപ്‌നത്തില്‍ പോലും അവരുടെ അജണ്ടയാകേണ്ട വിഷയമല്ല. കാരണം, ഹിന്ദുവോ, മുസ്‌ലിമോ, ക്രിസ്ത്യനോ ആര് ഭൂരിപക്ഷമായാലും മതനിരപേക്ഷ, മാര്‍ക്‌സിസ്റ്റ്് നിലപാടിലും വര്‍ഗബോധത്തിലും ജനങ്ങളെ സംഘടിപ്പിക്കുകയാണ് അവരുടെ ഉത്തരവാദിത്തം. അങ്ങനെയിരിക്കെ, സി.പി.എം സ്ഥാപകനേതാക്കളിലൊരാളും ദീര്‍ഘകാലം പി.ബി മെംബറുമായ ഒരു മാര്‍ക്‌സിസ്റ്റിന് എങ്ങനെയാണ് ഹിന്ദു, മുസ്‌ലിം എണ്ണക്കൂടുതലിനെ/എണ്ണക്കുറയലിനെ കുറിച്ച് അസ്വസ്ഥമാകാന്‍ കഴിയുക? ഇതിന്റെ ഉത്തരം കണ്ടെത്താന്‍ ശ്രമിക്കുമ്പോഴാണ് ഇത് മാര്‍ക്‌സിസത്തിന്റെ വര്‍ണം പൊതിഞ്ഞ വംശീയവാദമാണെന്ന് തിരിച്ചറിയുക. ചൈനയില്‍ കമ്യൂണിസത്തിന്റെ പേരില്‍ ഹാന്‍ വംശീയാധിപത്യവും റഷ്യയിലും യുഗോസ്‌ലാവിയയിലും സ്ലാവ് വംശീയ മേല്‍ക്കോയ്മയും അടിച്ചേല്‍പിക്കുകയായിരുന്നു കമ്യൂണിസ്റ്റ്പ്രസ്ഥാനങ്ങള്‍ എന്ന് ഇന്ന് തിരിച്ചറിയപ്പെട്ടിട്ടുണ്ട്. സവര്‍ണ ആധിപത്യത്തെക്കുറിച്ച് അദ്വാനിയും കൂട്ടരും പങ്കുവെക്കുന്ന സ്വപ്‌നങ്ങള്‍ അധ്വാനിക്കുന്നവന്റെ വര്‍ഗ പാര്‍ട്ടി പങ്കുവെക്കുന്നതിന്റെ സാഹചര്യം അതാണ്.)))

CKLatheef പറഞ്ഞു...

പോപ്പുലര് ഫ്രണ്ടിനെ പറയുന്പോള് പൊള്ളുന്നതെന്തേ എന്ന് പോസ്റ്റിന് നല്കിയ കമന്റ് ഇവിടെയും നല്കുന്നു

സി.പി.എം വോട്ടുബാങ്ക് ലക്ഷ്യമിട്ട് മൃദുഹിന്ദുത്വത്തെ തലോലിക്കുകയും പ്രോത്സാഹിപ്പിക്കുകയുമാണ് എന്ന ധാരണനാള്‍ക്കുനാള്‍ ശക്തിപ്പെട്ടുവരികയാണ് ന്യൂനപക്ഷങ്ങളുടെ മനസ്സില്‍. പോപ്പുലര്‍ ഫ്രണ്ടിനെതിരെ നടപടി സ്വീകരിക്കുന്നതില്‍ മുസ്്‌ലിംകളുടെ പുര്‍ണ പിന്തുണ നല്‍കപ്പെട്ടതാണ്. ഈ വിധ്വംസക വിഭാഗത്തിലാരുടെയെങ്കിലും പുസ്തകത്തിലെന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അത് ഒരു സത്യം പോലെയെന്നവണ്ണം അല്ലെങ്കില്‍ അത് ബോധ്യപ്പെട്ട പോലെ കേരളീയ സമൂഹത്തെ മുഴുവന്‍ അവഹേളിക്കുന്ന വിധത്തിലായി മുഖ്യമന്ത്രിയുടെ പ്രസ്താവന എന്ന് ആര് നിഷേധിച്ചാലും സത്യമാണ്. ഇതിലൂടെ തീവ്രവാദികളെ ഒറ്റപ്പെടുത്താനും പിടികൂടാനുമുള്ള ശ്രമത്തിന് തടസ്സം വലിച്ചിടുകയാണ് വി.എസ് ചെയ്തത്. ഞാനൊന്നു ചോദിക്കട്ടെ പോപ്പുലര്‍ ഫ്രണ്ടിന്റെ പെണ്ണു പണവും ഓഫര്‍ കാത്തിരിക്കുകയാണോ കേരളത്തിലെ മതവിശ്വാസികള്‍ ഇസ്്‌ലാമിലേക്ക് മതം മാറാന്‍. ലജ്ജയില്ലെങ്കില്‍ മനുഷ്യന്‍ എന്തു വഹിച്ചുകൊള്ളും എന്നതിന്റെ തെളിവല്ലേ. ഈ പ്രസ്താവനയെ ന്യായീകരിക്കുന്നത്.

സി.പി.എം ന് വര്‍ഗീയ ഹിന്ദുത്വമനസ്സിന്റെ വികാരം മാത്രം അറിഞ്ഞാല്‍ പോരാ. അതിലണിചേര്‍ന്ന കുറവല്ലാത്ത ന്യൂനപക്ഷവിശ്വാസികളുടെ വികാരം കൂടി മനസ്സിലാക്കാന്‍ കഴിവാര്‍ജിക്കണം. അല്ലെങ്കില്‍ അതിന് നഷ്ടപ്പെടുന്നത് മതേതര പാര്‍ട്ടി എന്ന് പ്രതിഛായയായിരിക്കും. എന്തുകൊണ്ട് കമ്മ്യൂണിസത്തിന് മതവിശ്വാസികളുടെ കാര്യത്തില്‍ ഒരു സന്തുലിത നിലപാട് സ്വീകരിക്കാന്‍ കഴിയുന്നില്ല. കാപട്യമുള്ള മൃദു ഹിന്ദുത്വം പയറ്റിവരൊക്കെ തകര്‍ന്നടിഞ്ഞ ചരിത്രമാണ് ഇന്ത്യക്കുള്ളത്. പാര്‍ട്ടി കരുതുന്നത് പോലെ ചാനലുകളും പത്രങ്ങളും പ്രചരിപ്പിക്കുന്നത് പോലെയും കേരളീയ മനസ്സ് വര്‍ഗീയതക്കും തീവ്രവാദത്തിനും എതിരാണ്. ശബ്ദമുള്ളത് ന്യൂനപക്ഷം വരുന്ന വര്‍ഗീയതക്കാണെങ്കിലും ശരി.

ഈ അഭിപ്രായങ്ങളോട് വര്‍ഗീയമായി പ്രതികരിക്കില്ല എന്ന് എന്ന് പ്രതീക്ഷിക്കാമോ?

Unknown പറഞ്ഞു...

vargeyatha oru valiya vishamaayi valarnnu kondirikkukayaanu.athinoru maattam engane prethikshikkaanaavum...?

കുഞ്ഞുമോന്‍ പറഞ്ഞു...

ലതീഫെ
വി എസ് പോപ്പുലര്‍ ഫ്രണ്ടിനെ അല്ലെ പറഞ്ഞെ? എന്തിനാ അത് മുസ്ലീങ്ങളെ ആക്കുന്നത്? പോപ്പുലര്‍ ഫ്രണ്ട് ലവ് ജിഹാദ് നടത്തിയാലും കൈ വെട്ടിയാലും മിണ്ടാന്‍ പാടില്ല എന്നാണോ? അവര്‍ അതൊന്നും ചെയ്യില്ല എന്ന് ലതീഫിനു ഇത്ര ഉറപ്പു എവിടെ നിന്ന് കിട്ടി?

CKLatheef പറഞ്ഞു...

>>> 'ഹം പാഞ്ച് ഹംകോ പച്ചീസ്' എന്നതാണ് മുസ്‌ലിംകളുടെ മുദ്രാവാക്യമെന്നും ഗുജറാത്തിനെ പാകിസ്താനാക്കാനാണ് അവരുടെ നീക്കമെന്നുമായിരുന്നു കാലങ്ങളായി നരേന്ദ്ര മോഡി ഗുജറാത്തില്‍ നടത്തിയ പ്രചാരണം. നിരന്തരമായ ഇത്തരം പ്രചാരണങ്ങളിലൂടെ സൃഷ്ടിക്കപ്പെട്ട സവിശേഷമായ ഒരു മാനസികാവസ്ഥയിലാണ് ഇത്രയും ക്രൂരവും വിപുലവുമായ ഒരു വംശീയഹത്യ അവിടെ നടപ്പാക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞത്. <<<

മുസ്ലിംകളെ ഈ സംഭവം ഓര്‍മിപ്പിക്കുന്നു എന്നതാണ് വി.എസ് ന്റെ വാക്കുകള്‍ക്ക് വലിയ വില കല്‍പിക്കാന്‍ മുസ്ലിം സംഘടനകളെ പ്രേരിപ്പിച്ചതെന്നാണ് സത്യസന്ധമായ മറുപടി എന്നാണെനിക്ക് തോന്നുന്നത്. പോപ്പുലര്‍ ഫ്രണ്ടിനെ യഥാവിധി നിയന്ത്രിക്കുന്ന പക്ഷം അത് മുസ്്‌ലിംകളോട് ചെയ്യുന്ന സേവനമായിരിക്കും എന്ന് കരുതുന്നവരാണ് മുസ്്‌ലിംകളില്‍ ഭൂരിപക്ഷവും. ആ നിലക്ക് ഈ പോസ്റ്റിന്റെ പ്രേരകവും പോപ്പുലര്‍ ഫ്രണ്ടിനെ പറഞ്ഞു എന്നതല്ല.

Noushad Vadakkel പറഞ്ഞു...

മറ്റൊരു ബ്ലോഗില്‍ ഇട്ട കമന്റ്‌ :

>>>>അദ്ധ്യാപകന്‍റെ കൈ വെട്ടിയ സം‌ഭവമുണ്ടായപ്പോള്‍ അതിനെ കാടത്തമെന്നും ഭീകരവാദമെന്നും ഇസ്ലാം‌വിരുദ്ധമെന്നുമൊക്കെ വിശേഷിപ്പിച്ച് പ്രസ്താവനകളിറക്കുകയും ബ്ലോഗ് പോസ്റ്റുകളിടുകയും ചെയ്ത സകലവരും ഇപ്പോള്‍ മുഖ്യമന്ത്രിയുടെ പ്രസ്താവനയെ മുന്നിര്‍ത്തി സി പി എമ്മിനെതിരെ വാളോങ്ങുന്നതു കാണുമ്പോള്‍ മുന്‍പ് തീവ്രവാദികളെ തള്ളിപ്പറഞ്ഞതിനുള്ള പ്രായശ്ചിത്തമായി തോന്നിപ്പോകുന്നു. ഒരു ശ്വാസത്തില്‍ പോപ്പുലര്‍ ഫ്രണ്ടിന്‍റെ തീവ്രവാദ നയങ്ങളെ എതിര്‍ക്കുകയും അടുത്ത ശ്വാസത്തില്‍ പോപ്പുലര്‍ ഫ്രണ്ടിനെതിരെയുള്ള ആരോപണങ്ങള്‍ സമുദായത്തിനെതിരാണെന്ന് വരുത്തിത്തീര്‍ക്കുകയും ചെയ്യുന്ന വിചിത്രമായ സര്‍ക്കസാണിവിടെ നടക്കുന്നത്.<<<
പ്രിയ ബിനോയ്‌ , താന്കള്‍ തെറ്റിദ്ധരിച്ചു എന്ന് കരുതി അല്പം എഴുതട്ടെ ...
സമുദായത്തില്‍ പുതിയൊരു കക്ഷി ഉദയം കൊള്ളുമ്പോള്‍ അതിന്റെ നിലപാടുകളും ആദര്‍ശങ്ങളും സസൂക്ഷ്മം വിലയിരുത്തുകയും മതത്തിനും , രാജ്യത്തിനും അപകടകരമായ കാര്യങ്ങള്‍ അവര്‍ പ്രചരിപ്പിക്കുകയും ചെയ്യുന്നതിനെതിരില്‍ ജാഗ്രത പാലിക്കുന്നതില്‍ മുന്‍പന്തിയിലുണ്ട് മുസ്ലിം സമുദായത്തിലെ പ്രധാനപ്പെട്ട സംഘടനകള്‍ .
എന്നാല്‍ സാമാന്യ ബുദ്ധിക്ക് നിരക്കാത്തതും കേരളത്തിന്റെ ബൌദ്ധിക നിലവാരത്തിന് ഉള്‍ക്കൊള്ളാനാവാത്തതുമായ കാര്യമാണ് മുഖ്യമന്ത്രി പറഞ്ഞത് .

ഇന്ത്യ അല്ലെങ്കില്‍ കേരളം ഒരു മുസ്ലിം , അല്ലെങ്കില്‍ ,ഹിന്ദു ,അല്ലെങ്കില്‍ മറ്റേതെങ്കിലും ആളുകള്‍ ഭൂരിപക്ഷമാകുന്നതിനു നമ്മള്‍ എതിരാണോ ? ഞാന്‍ എതിരല്ല . കാരണം ഇന്ത്യയിലെ അല്ലെങ്കില്‍ കേരളത്തിലെ ജനങ്ങളില്‍ ഭൂരിപക്ഷം ആളുകള്‍ക്കും മേല്‍ പറഞ്ഞ ഏതെന്കിലും മതങ്ങളിലോ , തത്വ സംഹിതകളിലോ വിശ്വസിക്കുന്നതിനു യാതൊരു തടസ്സവുമില്ല . ഇനിയൊരു ഇരുപതു കൊല്ലം കഴിഞ്ഞു ഇന്ത്യ അല്ലെങ്കില്‍ കേരളം ഒരു മുസ്ലിം ഭൂരിപക്ഷ പ്രദേശം ആയാല്‍ അതിനു കാരണം >>>ചെറുപ്പക്കാരായിട്ടുള്ള ആളുകളെയെല്ലാംതന്നെ സ്വാധീനിച്ചിട്ട്, പണം കൊടുത്തിട്ട് അവരെ മുസ്‌ലിമാക്കുക, മുസ്‌ലിം യുവതികളെ കല്യാണം കഴിക്കുക, അങ്ങനെ മുസ്‌ലിം ജനിക്കുകാ... ആ തരത്തിലിങ്ങനെ മറ്റ് സംസ്ഥാനങ്ങളില്‍നിന്നെല്ലാം വ്യത്യസ്തമായിട്ട് മുസ്‌ലിം സമുദായത്തിന് ഭൂരിപക്ഷമുണ്ടാക്കുക<<< എന്നതാണെന്ന് വിശ്വസിക്കുന്നത് എതിര്‍ക്കപ്പെടെണ്ടാതല്ലേ ?

സത്യത്തില്‍ ഭൂരിപക്ഷ സമുദായത്തിലെ ചില ആളുകളെ സുഖിപ്പിക്കുക എന്നാ ലക്ഷ്യത്തോടെയാണ് മുഖ്യമന്ത്രി 'എഴുതി കൊടുത്തത് വായിച്ചത് '. പോപ്പുലര്‍ ഫ്രന്റ്‌ മുസ്ലിം സമുദായത്തിനും , രാജ്യത്തിനും ആപതാണെന്ന കാര്യത്തില്‍ യാതൊരു അഭിപ്രായ വ്യത്യാസവുമില്ല . എന്നാല്‍ >>ചെറുപ്പക്കാരായിട്ടുള്ള ആളുകളെയെല്ലാംതന്നെ സ്വാധീനിച്ചിട്ട്, പണം കൊടുത്തിട്ട് അവരെ മുസ്‌ലിമാക്കുക, മുസ്‌ലിം യുവതികളെ കല്യാണം കഴിക്കുക, അങ്ങനെ മുസ്‌ലിം ജനിക്കുകാ... ആ തരത്തിലിങ്ങനെ മറ്റ് സംസ്ഥാനങ്ങളില്‍നിന്നെല്ലാം വ്യത്യസ്തമായിട്ട് മുസ്‌ലിം സമുദായത്തിന് ഭൂരിപക്ഷമുണ്ടാക്കുക<<< എന്ന പ്രചാരണം പോപ്പുലര്‍ ഫ്രോന്റിന്റെ പ്രവര്തനഗല്‍ വീക്ഷിച്ചിട്ടുള്ള നിക്ഷ്പക്ഷമതികള്‍ വിശ്വസിക്കില്ല .മതത്തിന്റെ പേരില്‍ തീവ്രവാദികളാകുന്നവരെ മത പ്രമാണങ്ങള്‍ ചൂണ്ടി കാണിച്ചു വേണം തിരുത്തുവാന്‍ ശ്രമിക്കേണ്ടത് . അല്ലാതെ തെറ്റിദ്ധാരണാജനകവും ,ബാലിശവുമായ ആരോപണങ്ങള്‍ ഉയര്തിയല്ല .

CKLatheef പറഞ്ഞു...

കൈവെട്ടിനെ കൂട്ടായി തള്ളിപ്പറഞ്ഞതിലും പോപ്പുലര്‍ ഫ്രണ്ടിനെ എതിര്‍ക്കുന്ന കാര്യത്തില്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ചതിലും അല്‍പം പ്രയാസത്തിലായിരുന്നു ഇസ്‌ലാം വിമര്‍ശകര്‍ എന്നാണെനിക്ക് തോന്നുന്നത്. അതുകൊണ്ടുതന്നെ ഒളിഞ്ഞും തെളിഞ്ഞും അതുമായി മറ്റുമുസ്‌ലിംകളെ ചേര്‍ത്തുകെട്ടാനുള്ള ശ്രമം വിജയിച്ചില്ല. ഇപ്പോള്‍ അതിന് പരിഹാരമായി എന്‍.ഡി.എഫിനെ എതിര്‍ക്കുന്നതിനിടയില്‍ വീണ്ടും അടക്കിവെച്ച പൂച്ച പുറത്തുചാടി. ഒരു മതേതരപാര്‍ട്ടിക്ക് ഏതെങ്കിലും മതം ഭൂരിപക്ഷമാകുകയോ ന്യൂനപക്ഷമാകുകയോ ചെയ്യുന്നത് ഇത്രവലിയ പ്രശ്‌നമാകുന്നതെങ്ങനെ. ഇപ്പോള്‍ തന്നെ മലപ്പുറം ജില്ലയില്‍ മുസ്‌ലിംകള്‍ ഭൂരിപക്ഷമല്ലേ എന്നിട്ടെന്തേ. കേരളത്തില്‍ ഏറ്റവും സമാധാന പൂര്‍വം ജീവിക്കാന്‍ കഴിയുന്ന സ്ഥലങ്ങളില്‍ ഒന്ന് മലപ്പുറമാണെന്ന് പറഞ്ഞാല്‍ മലപ്പുറത്ത് ജീവിക്കുന്ന ആരും നിഷേധിക്കുമെന്ന് തോന്നുന്നില്ല. (ചാനലുകളുടെ ബഹളം കണ്ട് ഏതെങ്കിലും ഭീരുക്കള്‍ തലക്ക് കീഴില്‍ വെട്ടുകത്തി വെച്ച് ഉറങ്ങുന്നുണ്ടെങ്കില്‍ അവര്‍ സംഭവലോകത്ത് ജീവിക്കാത്തവരാണ്.)

എതായാലും വര്‍ഗീയതയുടെ കുറെ വിഷവിത്തുകള്‍ കൂടി പാകി എന്നത് മാത്രമാണ് മുഖ്യമന്ത്രിയുടെ പ്രസ്താവനയിലൂടെ സംഭവിച്ചത്. ഏതായാലും ഭൂരിപക്ഷം വര്‍ദ്ധിപ്പിക്കാനാഗ്രഹിക്കുന്ന മതവിശ്വാസികള്‍ കാണാപാഠം പഠിക്കേണ്ടതാണ് വി.എസ് പറഞ്ഞ മൂന്ന് കാര്യങ്ങള്‍. ഏതായാലും ഇസ്‌ലാമിന് അങ്ങനെ പെണ്ണും പണവും ആഗ്രഹിക്കുന്ന കുറേ കൈവെട്ടി കപടന്‍മാരെ ആവശ്യമില്ലെന്നെങ്കിലും മനസ്സിലാക്കുക. ഇസ്‌ലാം എന്നല്‍ യഥാര്‍ഥ ദൈവവിശ്വസവും സല്‍കര്‍മങ്ങളും ചേര്‍ന്നതാണ് അതിന് സന്നദ്ധതയുള്ളവര്‍ക്കേ ഇസ്‌ലാം പ്രയോജനപ്പെടുകയുള്ളൂ.

shahir chennamangallur പറഞ്ഞു...

VS made a big gap between the religions in kerala. Each suspects others, by this blunder statement.

അപ്പൊകലിപ്തോ പറഞ്ഞു...

ഒരു "NDF" കാരനായ (കെ. സുകുമാരന്‍ ബി.എ.) യുടെ, 20 വര്‍ഷം കൊണ്ട്‌ മതം മാറി ഇസ്ളാം രാജും സ്താപിക്കാന്‍ ആഹ്വാനം ചെയ്യുന്ന ലേഖനം (താഴെ ലിങ്ക്‌) കാണുക. വി.എസ്‌ അച്യുതാനന്തനു ഹാലിളകാന്‍ മറ്റെന്തു വേണം. എന്നിട്ട്‌ കുറ്റമോ മുസ്ളിം സംഘടനകള്‍ക്ക്‌ ..

പുനര്‍വായന ബ്ളോഗില്‍ നിന്നും : ഈഴവരും മതപരിവര്‍ത്തനവും

...

sample reading : >>

ഇന്ത്യയിലെ ജനസംഖ്യയില്‍ ഇപ്പോള്‍ തന്നെ അഞ്ചില്‍ ഒന്ന് മുസ്ലീംങ്ങളാണ്. പഞ്ചമന്മാരുടെ സംഖ്യയും ചുരുങ്ങിയത് അത്രതന്നെയുണ്ട്. അവരും ഇസ്ലാം മതക്കാരായാല്‍ ഇന്ത്യയില്‍ അഞ്ചില്‍ രണ്ടുഭാഗം മുസ്ലീംങ്ങളാകും. ഹിന്ദുക്കളുടെ സംഖ്യയില്‍ നിന്ന് വലിയ ഒരു സംഖ്യ ചോര്‍ന്ന് പോവുകയും ചെയ്യും. ഇന്ത്യക്ക് സ്വയം ഭരണം കിട്ടണമെങ്കില്‍ നാനാജാതിയും, നാനാ ദൈവവും, നാനാമതവും ഒന്നിച്ചുകൂടിയ ഒരു കലക്കുചളിയായ ഹിന്ദുമതക്കാരുടെ സംഖ്യ കുറയുകയും ഒരു ജാതി, ഒരു ദൈവം, ഒരു മതം എന്ന തെളിഞ്ഞ ജലം പോലെ ശുദ്ധിയായ ഇസ്ലാം മതക്കാരുടെ സംഖ്യ ജാസ്തിയാകുകയും വേണം. അങ്ങനെ ഒരു സുവര്‍ണ്ണകാലം ഇന്ത്യയുടെ ഭാവിയിലെ ഒരു ഭാഗ്യമായിരിക്കക്കണ്ട് ഇന്ത്യ ഒടുവില്‍ ഹിന്ദുസ്ഥാനത്തിനു പകരം ഇസ്ലാം സ്ഥാനം ആയിതീര്‍ന്ന്, തുര്‍ക്കിസ്ഥാനം, ബലൂജിസ്ഥാനം, പേര്‍ഷ്യ, ഏഷ്യമൈനര്‍, ടര്‍ക്കി, അറബിയാ, വടക്കന്‍ ആഫ്രിക്ക, എന്നിങ്ങനെ തൊട്ടുതൊട്ടു കിടക്കുന്ന വലിയ ഇസ്ലാം ഭൂഭാഗങ്ങളില്‍ ഒന്നായിത്തീരുകയും ചെയ്യും അന്ന് ഇസ്ലാം ഒരു ലോകമഹാശക്തിയായിത്തീരുകയും ചെയ്യും. അതിന് ഈശ്വരന്‍ നമ്മളെ എല്ലാവരെയും കാക്കുകയും സഹായിക്കുകയും ചെയ്യട്ടെ.
മുഴുവന്‍ ഇവിടെ :

ഈഴവരും മതപരിവര്‍ത്തനവും

CKLatheef പറഞ്ഞു...

അഭിപ്രായം പറഞ്ഞ

റ്റോംസ് കോനുമഠം ,
കുഞ്ഞുമോന്‍ ,
നൗഷാദ് വടക്കേല്‍ ,
ഷാഹിര്‍ ചേന്ദമംഗല്ലൂര്‍ ,
അപ്പോകലിപ്‌തോ

എല്ലാവര്‍ക്കും നന്ദി.

കുരുത്തം കെട്ടവന്‍ പറഞ്ഞു...

എല്ലാവര്‍ക്കും പറയാനുള്ളത്‌ മുഖ്യമന്ത്രിക്ക്‌ 'കിട്ടിയ' തെളിവുകളുടെ അടിസ്ഥാനത്തിലാണു പറഞ്ഞതെന്ന്! 'കിട്ടിയ' തെളിവെന്താണെന്ന് ആരെങ്കിലും ചോദിച്ചോ?! തീവ്രവാദ കേസില്‍ പിടിയിലായ എതോ ഒരുത്തന്‍ എഴുതിയ പുസ്തകത്തിലാണെത്രെ ഇരുപത്‌ വര്‍ഷം കൊണ്ട്‌ എല്ലാവരെയും 'മുസ്ളീങ്ങളാക്കണമെന്ന്' പറയുന്നത്‌. ഇരുപത്‌ വര്‍ഷം പോയിട്ട്‌ മുപ്പതു വര്‍ഷം കൊണ്ട്‌ പോലും എല്ലാ മുസ്ളീങ്ങളെയും പോപ്പുലര്‍ ഫ്രണ്ടാക്കാന്‍ പറ്റില്ല. പിന്നല്ലേ മറ്റു മതവിശ്വാസികളെ 'മുസ്ളിം' ആക്കുന്നത്‌! ഈ ഒരു മണ്ടന്‍ വരി വായിച്ചിട്ടാണു മുഖ്യന്‍ ഉടനെ തട്ടിവിട്ടത്‌! അതു കേട്ട്‌ എല്ലാവരും ഞെട്ടി! പ്രസ്താവിച്ചത്‌ തൊഗാഡിയ ആണെന്നാണു ആദ്യം കരുതിയത്‌! പിന്നീടാണു മുഖ്യനാണെന്നറിഞ്ഞത്‌. എന്തായാലും എത്‌ വോട്ട്‌ ബാങ്ക്‌ കണ്ടിട്ടാണെങ്കിലും ഇത്തരം ഒരു പ്രസ്താവന മോശമായി പോയി. പോപ്പുലര്‍ ഫ്രണ്ടിനെ പറഞ്ഞാല്‍ ആര്‍ക്കും പൊള്ളീല്ല. അവരെ വെച്ച്‌ മൊത്തം മുസ്ളീങ്ങാളെ പറഞ്ഞാല്‍ പൊള്ളൂക തന്നെ ചെയ്യും. അതുകൊണ്ടാണു ആഭ്യന്തരന്‍ സാമാനമായ കാര്യം പറഞ്ഞപ്പോള്‍ ആര്‍ക്കും 'പൊള്ളാതിരുന്നത്‌'.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അത് വിമർശനങ്ങളാകട്ടേ വിയോജിപ്പുകളാകട്ടേ, ഇവിടെ രേഖപ്പെടുത്തുക. കേവല തർക്കവിതർക്കങ്ങൾ സ്വാഗതം ചെയ്യുന്നില്ല.

 
Design by CKLatheef | Bloggerized by CKLatheef | CK