'നന്മയിലേക്കു ക്ഷണിക്കുകയും ധര്‍മം കല്‍പിക്കുകയും അധര്‍മം വിലക്കുകയും ചെയ്യുന്ന ഒരു സമൂഹം നിങ്ങളില്‍ ഉണ്ടായിരിക്കേണ്ടത് അനിവാര്യമാകുന്നു. ഈ ദൌത്യം നിര്‍വഹിക്കുന്നവരാരോ അവരാകുന്നു മോക്ഷം പ്രാപിക്കുന്നവര്‍.' (വിശുദ്ധ ഖുർആൻ )

വ്യാഴാഴ്‌ച, ഓഗസ്റ്റ് 06, 2009

ഈ ബ്ലോഗിനെക്കുറിച്ച്.

ഈ ബ്ലോഗ് ഒരു സാദാപ്രസ്ഥാനപ്രവര്‍ത്തകന്‍ തന്റെ പ്രവര്‍ത്തനത്തിന്റെ ഭാഗമായി നിര്‍മിച്ചതാണ്. ഇതില്‍ പ്രകടിപ്പിക്കുന്ന  അഭിപ്രായങ്ങള്‍ക്ക് ബ്ലോഗര്‍ മാത്രമായിരിക്കും ഉത്തരവാദി. ജമാഅത്തെ ഇസ്ലാമിയെക്കുറിച്ചുള്ള ഔദ്യോഗിക ഭാഷ്യമാണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍ അതിന് jihkerala.org ഉപയോഗപ്പെടുത്തുക. എന്നാല്‍ നെറ്റിലെ സഹജീവികളുമായി ബന്ധപ്പെടാന്‍ അവസരം ലഭിച്ചപ്പോള്‍ അതിനുപരിയായി ചിലകാര്യങ്ങള്‍ അവര്‍ ആഗ്രഹിക്കുന്നതായി തോന്നി. അതിനാല്‍ ഞാന്‍ മനസ്സിലാക്കിയ ജമാഅത്തെ ഇസ്ലാമിയെ എന്റെ സഹോദരങ്ങള്‍ക്ക് പരിചയപ്പെടുത്താന്‍ സാധാരണ ഭാഷയിലുള്ള  ഒരു ബ്ലോഗ് ആവശ്യമുള്ളതായി ബോധ്യപ്പെട്ടു. (ലേഖനങ്ങളുടെ ഭാഷയും സാഹിത്യവുമാണ് നിങ്ങള്‍ പ്രധാനമായി കാണുന്നതെങ്കില്‍ നിങ്ങള്‍ നിരാശപ്പെടേണ്ടി വരും എന്ന് മുന്നറിയിപ്പ് നല്‍കുന്നു.) അതുകൊണ്ട് 2009 ആഗസ്ത് 6 മുതല്‍ 2011 ഫെബ്രുവരി 6 വരെ ഈ ബ്ലോഗിന്റെ നാമം 'ഞാനറിഞ്ഞ ജമാഅത്തെ ഇസ്ലാമി' എന്നതായിരുന്നു. എന്നാല്‍ ചില സഹോദരങ്ങളുടെ 'തികഞ്ഞബോധ്യം' വീണ്ടും ജമാഅത്തിന്റെ ഔദ്യോഗിക ബ്ലോഗായി ഇത് മനസ്സിലാക്കപ്പെടാനിടയുണ്ട് അതുകൊണ്ട് പേര് മാറ്റണം എന്നതായിരുന്നു. ന്യായമെന്ന് എനിക്ക് ബോധ്യം വന്നിട്ടില്ലെങ്കിലും അത്തരം ധാരണകള്‍ ചിലര്‍ക്കെങ്കിലും മേലിലും സംഭവിക്കാനുള്ള സാധ്യത മുന്‍നിര്‍ത്തി ഇനി മുതല്‍ ഈ ബ്ലോഗ് 'പ്രാസ്ഥാനിക ചിന്തകള്‍' എന്ന പേരിലറിയപ്പെടും. ഒരര്‍ഥത്തില്‍ ഇതിലൂടെ എനിക്ക് കൂറേകൂടി ചിന്താസ്വാതന്ത്ര്യം കൈവന്നിരിക്കുന്നു. പ്രസ്ഥാനപ്രവര്‍ത്തകരുടെ ചിന്തകള്‍ക്ക് എന്തെങ്കിലും പരിധി പ്രസ്ഥാനം വെച്ചതായി ഞാന്‍ മനസ്സിലാക്കിയിട്ടില്ലാത്തതിനാല്‍ ഈ ബ്ലോഗ് എന്റെ സ്വതന്ത്രമായ ചിന്തയുടെ കൂടി പ്രകാശനമായിരിക്കും.

ബ്ലോഗുമായോ ഇതിലെ വാദങ്ങളുമായോ ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് നിങ്ങളുടെ ആദ്യ പ്രതികരണം ഇതിലെ കമന്റ് ബോക്‌സിലൂടെയായിരിക്കണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. കാരണം നിങ്ങള്‍ മനസ്സിലാക്കിയ വിധം തന്നെയായിരിക്കില്ല ഞാന്‍ ഈ സംഘടനയെ മനസ്സിലാക്കിയത്. എന്റെ അടുത്താണ് അബദ്ധമെങ്കില്‍ എനിക്കും അല്ലെങ്കില്‍ നിങ്ങള്‍ക്കും തിരുത്താന്‍ അതിലൂടെ അവസരം ലഭിക്കുന്നു.എന്റെ വാദം എതിര്‍ക്കപ്പെടുന്നത് വരെ നിങ്ങളുടെ വാദവും ഇതുതന്നെയാണ് എന്ന് ഞാന്‍ മനസ്സിലാക്കും. മാത്രമല്ല അതുതന്നെയാണ് ജമാഅത്തിന്റെ വാദമെന്ന് ഇതിലെ വായനക്കാരും മനസ്സിലാക്കും. എന്റെ വാദത്തില്‍ ചില അബദ്ധങ്ങള്‍ കടന്നുകൂടാനും പ്രവര്‍ത്തകരിലാരും അത് തിരുത്താന്‍ ശ്രമിക്കാതെ ജനങ്ങള്‍ അത് ജമാഅത്ത് വാദമായി മനസ്സിലാക്കിയാലും അവര്‍ ജമാഅത്ത് പ്രതിയോഗികളില്‍നിന്ന് തെറ്റിദ്ധരിക്കുന്നതിനേക്കാള്‍ സത്യത്തോട് അടുത്തായിരിക്കും എന്ന ന്യായം എനിക്ക് മനസ്സമാധാനം നല്‍കുന്നു. കൂടുതല്‍ നല്ലത് മനസ്സിലാക്കാന്‍ അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടേ.

(06-02-2011)

********************************

2009, ആഗസ്റ്റ് 6, വ്യാഴാഴ്ച

മുസ്ലിം സംഘടനകള്‍ തമ്മിലുള്ള സഹകരണവും സൌഹാര്‍ദ്ദവും ഏറ്റവും കൂടുതല്‍ ആവശ്യമുള്ള ഒരു ഘട്ടമാണിത്. ഇസ്ലാമിനെ തന്നെ ഭീകരമായി ചിത്രീകരിക്കാന്‍ ആഗോളതലത്തില്‍ ശ്രമങ്ങള്‍ നടക്കുന്നു. ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന തരത്തില്‍ അശ്രദ്ധമായി കൈകാര്യം ചെയ്യുന്നവര്‍ മാറിചിന്തിക്കേണ്ട സമയമായിരിക്കുന്നു. പാമ്പിന്റെ പുറത്തേറിയ തവളയുടെ പ്രവര്‍ത്തനം നടത്തുന്നവര്‍ ഇപ്പോള്‍ ഉണരുന്നില്ലങ്കില്‍ അവര്‍ പിന്നെ എപ്പോഴാണ് ഉണരുക. എന്തുകൊണ്ട് മുഴുവന്‍ മനുഷ്യരുടെ നന്‍മക്കും വിജയത്തിനുമായി നമ്മുക്ക് സഹകരിച്ചുകൂട?. തികഞ്ഞ സങ്കുചിതത്തിലേക്ക് ക്ഷണിക്കുന്നവരെ അവഗണിക്കാന്‍ താങ്കള്‍ക്ക് കഴിയുന്നില്ലെങ്കില്‍ അല്ലാഹുവിന്റെ മുമ്പില്‍ താങ്കള്‍ കുറ്റക്കാരനായിരിക്കും. ഇനിയും അവസരം കഴിഞ്ഞ് പോയിട്ടില്ല, ഈ പ്രസ്ഥാനത്തെ മനസ്സിലാക്കാന്‍ . അല്ലാഹു താങ്കള്‍ക്കേകിയ വിവേകവും ചിന്തയും ആരുടെ മുമ്പിലും അടിയറ വെക്കേണ്ടതില്ല. ഈ പ്രസ്ഥാനത്തെ പഠിക്കാന്‍ താങ്കളെ ക്ഷണിക്കുന്നു. 1946 ഡിസം 30 ല്‍ മൌദൂദി നടത്തിയ ഈ പ്രഖ്യാപനത്തില്‍ ഇന്നും ഈ പ്രസ്ഥാനം ഉറച്ച് നില്‍ക്കുന്നു:
വഴക്കും വക്കാണവും തര്‍ക്കവിതര്‍ക്കങ്ങളും വാദപ്രതിവാദങ്ങളും ഞങ്ങളുടെ മാര്‍ഗമല്ല. ഞങ്ങളുടെ വിഷയം നേര്‍ക്കുനേരെ ഗ്രഹിപ്പിക്കാന്‍ ഏതവസരത്തിലും ഞങ്ങള്‍ തയ്യാറുണ്ട്; ഞങ്ങളുടെ അബദ്ധങ്ങള്‍ ന്യായമായ മാര്‍ഗേണ ഞങ്ങളെ ഗ്രഹിപ്പിക്കുവാന്‍ വല്ലവരും ആഗ്രഹിക്കുന്നുവെങ്കില്‍ അത് ഗ്രഹിക്കുവാനും ഞങ്ങളൊരുക്കമാണ്. എന്നാല്‍ സ്വയം കെട്ടിപ്പിണയുകയും മറ്റുള്ളവരെ കെട്ടിപ്പിണയ്ക്കുകയും മാത്രമാണ് ഒരാളുടെ ലക്ഷ്യമെങ്കില്‍ അങ്ങനെയുള്ളവരുമായി ഇടപെടുവാന്‍ ഞങ്ങളൊട്ടും ഇഷ്ടപ്പെടുകയില്ല. താനുദ്ദേശിക്കുന്ന ജോലി താനുദ്ദേശിക്കുന്ന കാലത്തോളം നടത്തിക്കൊണ്ട് പോകുവാന്‍ അയാള്‍ക്ക് സ്വാതന്ത്ര്യമുണ്ട്.’ (സത്യസാക്ഷ്യം, പേജ്: 39).
ഇതാണ് എനിക്കറിയുന്ന ജമാഅത്തെ ഇസ്ലാമി. ഞാന്‍ ഉള്‍ക്കൊണ്ട ജമാഅത്തെ ഇസ്ലാമി. വിയോജിപ്പുള്ളവര്‍ പ്രതികരിക്കുക.
സസ്നേഹം
(06-08-2009)

7 അഭിപ്രായ(ങ്ങള്‍):

BAPPU പറഞ്ഞു...

ഈ ബ്ലോഗിനെ കുറിച്ച് ഞാനെത് പറയാന്‍ ,ഈ ബ്ലോഗ്‌ എന്നെ സംബന്ധിച്ചിടത്തോള ഞാന്‍ റഫറന്‍സ്‌ ഗ്രന്ഥം പോലെ യാണ് ഉപയോഗിക്കുന്നത് . നല്ല ഭാഷ മ്കുരിക്ക് കൊള്ളുന്ന മറുപടി ,പാണ്ടിത്യമുള്ള ലേഖനങ്ങള്‍ .സത്യത്തില്‍ പ്രവര്‍ത്തകര്‍ക്കും എന്നെ പോലുള്ള എളിയ അനുഭാവികള്‍ക്കും ഒരുപാട് ഉപയോഗപെടുത്ഹവുന്ന ഒന്ന് . അല്ലാഹു താങ്കള്‍ക്കു തക്കതായ പ്രതിഫലം നല്‍കി അനുഗ്രഹിക്കട്ടെ

hal പറഞ്ഞു...

നന്ദി. ഉപകാരപ്രദം
അല്ലാഹു അനുഗ്രഹിക്കുമാറാകട്ടെ

Unknown പറഞ്ഞു...

കൊള്ളാം...നന്നായിട്ടുണ്ട്. ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത എന്നെനിക് തോന്നിയത് താങ്ങളുടെ സൌഹാര്‍ദ്ദപരമായ മറുപടി എന്നുള്ളതാണ്.ഇനിയും മുന്നേറുക..ദൈവം അനുഗ്രഹിക്കട്ടെ..

MedMartial KARATE DO പറഞ്ഞു...

Maasha Allah

roopadarsakan പറഞ്ഞു...

വളരെ നല്ല ഉദ്യമം അല്ലാഹു അനുഗ്രഹിക്കട്ടെ.

sahabumiyan പറഞ്ഞു...

അത്ഭുതവും അമ്പരപ്പും കൗതുകവും ആഹ്ലാദവും നൽകുന്ന സൗഹാർദ്ദപരമായ ബ്ലോഗ്‌. അല്ലാഹു താങ്കളെ അനുഗ്രഹിക്കട്ടെ..........

sakkeer പറഞ്ഞു...

It's too late to learn about a blog like this.
Very useful.I do not know if there is another place for such reading. Very good

Adv.sakkeer

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അത് വിമർശനങ്ങളാകട്ടേ വിയോജിപ്പുകളാകട്ടേ, ഇവിടെ രേഖപ്പെടുത്തുക. കേവല തർക്കവിതർക്കങ്ങൾ സ്വാഗതം ചെയ്യുന്നില്ല.

 
Design by CKLatheef | Bloggerized by CKLatheef | CK