'നന്മയിലേക്കു ക്ഷണിക്കുകയും ധര്‍മം കല്‍പിക്കുകയും അധര്‍മം വിലക്കുകയും ചെയ്യുന്ന ഒരു സമൂഹം നിങ്ങളില്‍ ഉണ്ടായിരിക്കേണ്ടത് അനിവാര്യമാകുന്നു. ഈ ദൌത്യം നിര്‍വഹിക്കുന്നവരാരോ അവരാകുന്നു മോക്ഷം പ്രാപിക്കുന്നവര്‍.' (വിശുദ്ധ ഖുർആൻ )

ശനിയാഴ്‌ച, ജൂലൈ 31, 2010

ജമാഅത്ത് അമീര്‍ സംസാരിക്കുന്നു.

 മതസൌഹാര്‍ദം, വര്‍ഗീയത, തീവ്രവാദം, ഇസ്ലാമോഫോബിയ, നബിനിന്ദാചോദ്യം, അധ്യാപകന്റെ കൈവെട്ട്, പോപ്പുലര്‍ ഫ്രണ്ട്, മാധ്യമങ്ങളുടെ നിലപാട്....... സമകാലിക കേരളത്തിലെ വിവാദങ്ങളെക്കുറിച്ച് ജമാഅത്തെ ഇസ്ലാമി കേരള അധ്യക്ഷന്‍
ടി. ആരിഫലിയുടെ ദീര്‍ഘസംഭാഷണം.


സാമുദായിക സൗഹാര്‍ദവും സമാധാനപൂര്‍ണമായ സാമൂഹിക ജീവിതവുമാണ് കേരളത്തെ, ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളില്‍നിന്ന് സവിശേഷമാക്കുന്ന പ്രധാന ഘടകം. എന്താണ് നമ്മുടെ സാമുദായിക സൗഹൃദത്തിന്റെയും സമാധാനപൂര്‍ണമായ സഹവര്‍ത്തിത്വത്തിന്റെയും പൈതൃകം?
 മൂന്ന് വ്യത്യസ്ത മത സമുദായങ്ങളാണ് കേരളത്തില്‍ പ്രധാനമായും ഉള്ളത്; ഹൈന്ദവര്‍, മുസ്‌ലിംകള്‍, ക്രൈസ്തവര്‍. ഈ മൂന്ന് വിഭാഗങ്ങളും മലയാളികള്‍ അല്ലെങ്കില്‍ കേരളീയര്‍ എന്ന ഒരൊറ്റ ജനതയായി ജീവിച്ചു എന്നതാണ് സാമൂദായിക സൗഹൃദത്തിന്റെ മഹത്തായ പൈതൃകം. സ്‌നേഹ സാഹോദര്യത്തോടെ, പരസ്പരം അറിഞ്ഞും അനുഭവിച്ചും ഇഴുകിച്ചേര്‍ന്നു കൊണ്ടാണ് ഇന്നലെകളില്‍ നാം കടന്നുവന്നിട്ടുള്ളത്. സംഘര്‍ഷത്തിന്റെയും സംഘട്ടനത്തിന്റെയും വഴിയായിരുന്നില്ല നമ്മുടേത്.

ഇസ്‌ലാം ഇവിടേക്ക് കടന്നുവന്നിട്ടുള്ള രീതി തന്നെയാണ് ഈ മഹത്തായ പൈതൃകത്തിന്റെ ഒരു നിമിത്തം. കച്ചവടാവശ്യാര്‍ഥം, വളരെ സമധാനപരമായാണ് മുസ്‌ലിംകള്‍ ഇങ്ങോട്ടു കടന്നുവന്നത്. അങ്ങനെ വന്നവരെ ഇവിടെയുള്ളവര്‍ സ്വീകരിച്ചത് വലിയ ഹൃദയ വിശാലതയോടെയും ഉദാരതയോടെയുമാണ്. കടന്നുവന്നവരുടെയും സ്വീകരിച്ചവരുടെയും മനസ്സും പാരസ്പര്യവുമാണ് മതസൗഹാര്‍ദത്തെ ഊട്ടിയുറപ്പിച്ചിട്ടുള്ളത്. പരസ്പര സ്‌നേഹവും ആദരവും പഠിപ്പിക്കുന്ന മതപ്രമാണങ്ങള്‍ വിശ്വാസികളെ ആ നിലക്ക് പ്രചോദിപ്പിക്കുകയും ചെയ്തു. ഇതാണ് കേരളത്തിന്റെ സുദീര്‍ഘമായ ചരിത്രം.

ഈ സൗഹൃദാന്തരീക്ഷം ദുര്‍ബലപ്പെടുത്തുന്ന സാഹചര്യങ്ങള്‍ ഇവിടെ സൃഷ്ടിക്കപ്പെട്ടിട്ടുണ്ടോ? ഉണ്ടെങ്കില്‍ എങ്ങനെയാണ് അതത് ഘട്ടങ്ങളില്‍ നാം അവയെ മറികടന്നത്? 
ഈ സൗഹൃദാന്തരീക്ഷം തകര്‍ന്നുപോകാവുന്ന ചില സാഹചര്യങ്ങള്‍ കേരളത്തില്‍ ഉണ്ടായിരുന്നിട്ടുണ്ട്. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് 1921ലെ മലബാര്‍ കലാപം. ചരിത്രപണ്ഡിതരും നിരൂപകരും കലാപത്തിന്റെ കാരണങ്ങളെയും വളര്‍ച്ചയെയും പരിണതിയെയും കുറിച്ച് പഠനങ്ങള്‍ നടത്തിയിട്ടുണ്ട്. സാമുദായിക ധ്രുവീകരണത്തിന്റേതായ ചില തലങ്ങളും അതില്‍ ഉണ്ടായിരുന്നു. ബ്രിട്ടന്റെ സാമ്രാജ്യത്വ താല്‍പര്യങ്ങള്‍ക്കും അതില്‍ പങ്കുണ്ടായേക്കാം. എന്നാല്‍, മലബാര്‍ കലാപത്തിന്റെ തുടര്‍ച്ചയായി കേരളത്തില്‍ ശക്തിപ്പെട്ട സ്വാതന്ത്ര്യ സമരത്തിന്റെ അലയൊലികളും മത വൈജാത്യങ്ങള്‍ക്കതീതമായി കേരളീയ ജനതയുടെ സ്വാതന്ത്ര്യ സമരത്തിലെ സജീവതയും കലാപത്തിലൂടെ സൃഷ്ടിക്കപ്പെടുമായിരുന്ന സാമുദായിക ധ്രുവീകരണത്തിന്റെ സാധ്യതകള്‍ പോലും തുടച്ചുനീക്കുകയാണുണ്ടായത്. ഈ ചരിത്ര വസ്തുത, കേരളീയ സമൂഹം കാത്തുസൂക്ഷിക്കാനാഗ്രഹിക്കുന്ന മത സൗഹാര്‍ദത്തിന്റെയും ഐക്യബോധത്തിന്റെയും ഉത്തമ നിദര്‍ശനമാണ്.

സ്വാതന്ത്ര്യത്തിന് ശേഷവും സാമുദായിക ധ്രുവീകരണത്തിന്റേതായ ചില സാധ്യതകള്‍ കേരളത്തിലുണ്ടായിട്ടുണ്ട്. അതില്‍ പ്രധാനം, 1992-ലെ ബാബരി മസ്ജിദിന്റെ പതനമാണ്. സംഘ്പരിവാര്‍ '92-ല്‍ ബാബരി മസ്ജിദ് തകര്‍ത്തു. തുടര്‍ന്ന് ഇന്ത്യയുടെ പല ഭാഗങ്ങളിലും സാമുദായിക സംഘര്‍ഷങ്ങളും വര്‍ഗീയ ലഹളകളും ഉണ്ടായി. അതിന്റെ ചില പതിപ്പുകള്‍ കേരളത്തിലും ഉണ്ടാകേണ്ടതായിരുന്നു. പക്ഷേ, കേരളം ആ വഴിക്ക് നീങ്ങിയില്ല. ചില ഒറ്റപ്പെട്ട സംഭവങ്ങള്‍ ഉണ്ടായെങ്കിലും കേരളത്തിന്റെ പൊതുവായ മതനിരപേക്ഷ ബോധവും സൗഹാര്‍ദ ചിന്തയും ആ ധ്രുവീകരണത്തിന്റെ സാധ്യത നിരാകരിക്കുകയാണ് ചെയ്തത്.

അതിനു ശേഷം, കൃത്യമായി പറഞ്ഞാല്‍ പത്തു വര്‍ഷം കഴിഞ്ഞാണ് മാറാട് കലാപം ഉണ്ടാകുന്നത്. മാറാട് കലാപാനന്തരം 3-4 മാസം കേരളത്തിലെ ജനങ്ങളെ ധ്രുവീകരണത്തിന്റെ മുള്‍മുനയില്‍ നിര്‍ത്താന്‍ കഴിഞ്ഞുവെങ്കിലും, കേരളീയ ജനത വരാന്‍ പോകുന്ന അപകടത്തെക്കുറിച്ച് ബോധവാന്മാരാവുകയും ആ അന്തരീക്ഷത്തെ മറികടക്കുകയും ചെയ്തു. പല ഘടകങ്ങളും അതിന് സഹായകമായി വര്‍ത്തിച്ചിട്ടുണ്ട്. ഗവണ്‍മെന്റിന്റെ ക്രിയാത്മകമായ സമീപനം, രണ്ട് സമുദായങ്ങളുടെയും നേതാക്കളുടെയും വിവേകപൂര്‍ണമായ ഇടപെടലുകള്‍, സംയമന നിലപാട്, ഗാന്ധിസവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരുടെ ഇടപെടലുകള്‍ തുടങ്ങിയവ അതില്‍പെടുന്നു. മുസ്‌ലിം സമൂഹവും അതില്‍ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. അന്ന് യു.ഡി.എഫ് ഗവണ്‍മെന്റിന്റെ ഭാഗമായിരുന്ന മുസ്‌ലിം ലീഗിന്റെ പങ്കാണ് അതിലൊന്ന്. എന്നാല്‍ മാറാട് കലാപത്തിനു ശേഷം വേദനിക്കുന്ന പ്രദേശവാസികളുടെ, അരയസമാജക്കാരായ സഹോദരങ്ങളുടെ അടുത്തേക്ക് ആദ്യമായി കടന്നുചെന്ന മുസ്‌ലിം നേതാവ്, അന്നത്തെ ജമാഅത്തെ ഇസ്‌ലാമി കേരള അധ്യക്ഷന്‍ പ്രഫ. കെ.എ സിദ്ദീഖ് ഹസന്‍ സാഹിബായിരുന്നു. അദ്ദേഹത്തിന്റെ സന്ദര്‍ശനവും സാന്ത്വന വാക്കുകളും സംഘര്‍ഷാവസ്ഥ ലഘൂകരിക്കുന്നതില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്.

പറഞ്ഞുവരുന്നത്, കേരളീയ ജനതയുടെ പ്രകൃതം സൗഹാര്‍ദത്തിന്റേതും സാഹോദര്യത്തിന്റേതുമാണ്. അത് ദുര്‍ബലപ്പെടുത്താനോ തകര്‍ക്കാനോ ഉള്ള ശ്രമങ്ങള്‍ ഉണ്ടായപ്പോഴൊക്കെ അതിനെ നിരാകരിക്കാനും ചെറുക്കാനുമുള്ള സാമൂഹിക ബോധം കേരളം പ്രകടിപ്പിച്ചുപോന്നിട്ടുണ്ട്. പുതിയ സാഹചര്യങ്ങളിലും കേരളജനത അത് നന്നായി പ്രകടിപ്പിക്കുന്നുണ്ട് എന്നാണ് ജമാഅത്തെ ഇസ്‌ലാമി മനസ്സിലാക്കുന്നത്. സാമുദായിക ധ്രുവീകരണത്തെയും വര്‍ഗീയതയെയും കേരളത്തിന്റെ മണ്ണില്‍ വളരാനനുവദിക്കാതെ തടഞ്ഞുനിര്‍ത്തിയിട്ടുള്ളത് ഇവിടത്തെ ജനങ്ങളാണ്. ഈ ജനം തന്നെയാണ് നമ്മുടെ ഏറ്റവും വലിയ സമ്പത്ത്.
വളരെ ആഴമുള്ള സാമുദായിക സൗഹൃദമാണ് കേരളത്തില്‍ ഉള്ളതെന്നാണല്ലോ ഇത് സൂചിപ്പിക്കുന്നത്?

 അതെ, പെട്ടെന്ന് അളന്ന് തിട്ടപ്പെടുത്താനോ എളുപ്പത്തില്‍ വര്‍ഗീയതയുടെ വിഷമാലിന്യങ്ങളിട്ട് തൂര്‍ക്കാനോ കഴിയാത്തത്രയും ആഴം കേരളത്തിലെ മതസൗഹാര്‍ദ പാരമ്പര്യത്തിനുണ്ട്. അതിന്റെ വലിയ തെളിവാണ് സംഘ്പരിവാറിന്റെ വര്‍ഗീയ ധ്രുവീകരണ ശ്രമങ്ങള്‍ ഇവിടെ രാഷ്ട്രീയ വിജയം നേടാത്തത്. ആര്‍.എസ്.എസ്സിന് വ്യവസ്ഥാപിതമായ പ്രവര്‍ത്തനങ്ങളും ധാരാളം ശാഖകളും പ്രവര്‍ത്തകരുമുള്ള പ്രദേശമാണ് കേരളം. എന്നാല്‍ കേരളത്തിലെയത്രപോലും ശാഖകളോ അംഗങ്ങളോ പ്രവര്‍ത്തകരോ ഇല്ലാത്ത സംസ്ഥാനങ്ങളില്‍, അവര്‍ക്ക് തങ്ങളുടെ ചിന്തകളെ രാഷ്ട്രീയവത്കരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അധികാരത്തിലേറാനും രാഷ്ട്രീയ നേട്ടമുണ്ടാക്കാനും കഴിഞ്ഞിട്ടുണ്ട്. അത് കേരളത്തില്‍ സാധിക്കാത്തത് ഇവിടത്തെ പൊതുസമൂഹം വര്‍ഗീയതയെ നിരാകരിക്കുന്നു എന്നതുകൊണ്ടാണ്.

എന്നാല്‍ നമ്മുടെ സവിശേഷമായ ഈ സാമൂഹികാന്തരീക്ഷത്തെ ക്രമേണ ഇല്ലാതാക്കാന്‍ ബോധപൂര്‍വമായ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന കാര്യത്തില്‍ കേരളീയ ജനതക്ക് നല്ല ബോധമുണ്ടാകണം. നമ്മുടെ സൗഹൃദാന്തരീക്ഷം തകര്‍ക്കാനുള്ള ചില ഘടകങ്ങള്‍ ഇവിടെ വളര്‍ത്തപ്പെടുന്നുണ്ട്. ആ ഘടകങ്ങളെയാണ് നാം തിരിച്ചറിയേണ്ടത്.
മുസ്‌ലിം സമൂഹം കേരളത്തിന്റെ സാമൂഹിക സൗഹൃദത്തിന്റെ നിര്‍മിതിയില്‍ എത്രത്തോളം പങ്കുവഹിച്ചിട്ടുണ്ട്?

കേരളത്തില്‍ നടന്നിട്ടുള്ള സാമൂഹിക നവോത്ഥാനത്തിന്റെയും സാമ്രാജ്യത്വ വിരുദ്ധ സമര പോരാട്ടങ്ങളുടെയും ചരിത്രമാണ് യഥാര്‍ഥത്തില്‍ നമ്മുടെ മതസൗഹാര്‍ദത്തിന്റെയും ചരിത്രം. നമ്മുടെ രാജ്യം കീഴടക്കാന്‍ വന്ന വിദേശ ദുഷ്ടശക്തികളോട് നാം ഏറ്റുമുട്ടിയ സന്ദര്‍ഭങ്ങളിലെല്ലാം പോരാളി സംഘങ്ങളുടെ മുന്‍നിരയില്‍ തന്നെ മുസ്‌ലിം സമൂഹം ഉണ്ടായിരുന്നു. കുഞ്ഞാലിമരക്കാര്‍, സൈനുദ്ദീന്‍ മഖ്ദൂം, വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ഫസല്‍ പൂക്കോയ തങ്ങള്‍ തുടങ്ങി മുഹമ്മദ് അബ്ദുര്‍റഹ്മാന്‍ സാഹിബ് വരെ നീളുന്ന അനേകം മഹത്തുക്കളുടെ ചരിത്രം അതാണ് സൂചിപ്പിക്കുന്നത്. ആരോടൊപ്പമാണ് ഇവര്‍ പോരാടിയത്, ആരൊക്കെയാണ് ഇവരോടൊപ്പം പോരാടിയത് എന്ന് നാം ചിന്തിക്കണം. 'നാം കേരളീയര്‍, നാം ഭാരതീയര്‍' എന്ന ചിന്തയോടെ, 'നമ്മുടെ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി നാം സമരം ചെയ്യണം' എന്ന ബോധമാണ് അന്ന് സമൂഹത്തിനുണ്ടായിരുന്നത്. 'നാം' എന്ന പ്രയോഗത്തിന്റെ മര്‍മസ്ഥാനത്തുതന്നെ മുസ്‌ലിം സമൂഹവും ഉണ്ടായിരുന്നു. കേരളത്തിലെ സാമൂഹിക നവോത്ഥാനത്തിന്റെ ചരിത്രം പരിശോധിച്ചാല്‍, ഇസ്‌ലാം അതില്‍ വലിയ അളവില്‍ സ്വാധീനം ചെലുത്തുകയും മുസ്‌ലിം സമുദായവും അതിലെ പരിഷ്‌കര്‍ത്താക്കളും അതില്‍ പങ്കുവഹിക്കുകയും ചെയ്തിട്ടുള്ളതായി കാണാം. ദലിതരുടെയും പട്ടിക ജാതി-വര്‍ഗങ്ങളുടെയും ആദിവാസി-ഹരിജനങ്ങളുടെയും സാമൂഹിക വളര്‍ച്ചയില്‍ ഇസ്‌ലാമിനും മുസ്‌ലിം സമൂഹത്തിനും പങ്കുണ്ട്. ഗൗരവത്തോടെ പഠനവിധേയമാക്കേണ്ട ഒരു മേഖലയാണിത്. അതായത്, നവകേരളത്തിന്റെ നിര്‍മിതിയില്‍ മുസ്‌ലിം സമൂഹവും ക്രിയാത്മക പങ്കുവഹിച്ചിട്ടുണ്ട്. മുസ്‌ലിംകളെ മാറ്റിനിര്‍ത്തിയല്ല അത് നടന്നിട്ടുള്ളത്. ഇതിലൂടെ തന്നെയാണ് കേരളത്തില്‍ മതസൗഹാര്‍ദവും ശക്തിപ്പെട്ടിട്ടുള്ളത്.
കേരളത്തിലെ ഇതര മതവിഭാഗങ്ങളുമായി മുസ്‌ലിം സമൂഹത്തിന് എത്രത്തോളം തുറന്ന ബന്ധമാണ് ഉണ്ടായിട്ടുള്ളത്?

വിശ്വാസങ്ങളും ആരാധനാ രീതികളും വ്യത്യസ്തമായിരിക്കെ, മതവൈജാത്യങ്ങള്‍ക്കതീതമായ ഒരു ഏകജനതാബോധം കേരളീയ സമൂഹത്തിനുണ്ടാകത്തക്ക വിധമാണ് മുസ്‌ലിം സമൂഹവും ഇവിടെ ജീവിച്ചുവന്നിട്ടുള്ളത്. ഇന്നലെകള്‍ അതിന്റെ ധന്യമായ ചരിത്രം നമുക്ക് പറഞ്ഞുതരുന്നുണ്ട്. ഇന്ന് അതിന്റെ ചേതോഹരമായ അനുഭവങ്ങള്‍ നമുക്ക് പങ്കുവെക്കാന്‍ കഴിയുന്നുണ്ട്. കേരളീയരുടെ വീടുകള്‍, അങ്ങാടികള്‍, പീടികത്തിണ്ണകള്‍, വിദ്യാലയങ്ങള്‍, ആരാധനാലയങ്ങള്‍, കളിക്കളങ്ങള്‍, ആഘോഷവേളകള്‍, ക്ലാസ്സുകള്‍, സാംസ്‌കാരിക വേദികള്‍, ലൈബ്രറികള്‍, വായനാശാലകള്‍, ഭാഷ തുടങ്ങിയ സാമൂഹിക ജീവിതത്തിന്റെ കേന്ദ്രങ്ങളെല്ലാം പൊതു ഇടങ്ങളാണ് കേരളത്തില്‍. ഭിന്ന മതവിഭാഗങ്ങളുടെ വീടുകളും ആരാധനാലയങ്ങളും ഇടകലര്‍ന്ന് തോളുരുമ്മിയുമാണ് ഇവിടെ നിലകൊള്ളുന്നത്. ചില സംസ്ഥാനങ്ങളിലെങ്കിലും സമുദായങ്ങള്‍ക്ക് പ്രത്യേകം ബസ്തികള്‍ ഉണ്ട്. അവര്‍ ഒരുമിച്ച് ചേരുന്ന ബസ്തികള്‍ അപൂര്‍വമാണ്. കേരളത്തില്‍ മലയാളം പൊതുഭാഷയാണ്. മറ്റു പലയിടങ്ങളിലും മുസ്‌ലിംകള്‍ക്ക് തങ്ങളുടേതായ ഭാഷയുണ്ട്. പ്രാദേശികമായി മറ്റൊരു ഭാഷയുമുണ്ട്. എല്ലാവരെയും പരസ്പരം ബന്ധിപ്പിക്കുന്ന ഭാഷ പ്രയോഗത്തില്‍ പരിമിതമാണ്.

കേരളത്തിലെ കലാലയങ്ങളും കളിമുറ്റങ്ങളും സാമുദായിക സൗഹാര്‍ദത്തിന്റെ വളര്‍ത്തുനിലങ്ങളാണ് എന്നും. എല്ലാ മതക്കാരും ഒരുമിച്ച് ചേരുന്ന മനോഹരമായ കേന്ദ്രങ്ങളാണവ. ഓരോ മതക്കാരനും ഇതര മതക്കാരെ സംബന്ധിച്ച് ഏറ്റവും നല്ല അനുഭവങ്ങള്‍ സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്, കലാലയങ്ങളില്‍ നിന്നും, സ്‌കൂളുകളിലെ കളിമുറ്റങ്ങളില്‍നിന്നുമാണ്. ഇന്ന് മത സൗഹാര്‍ദം ഉയര്‍ത്തിപ്പിടിച്ച് എഴുതുകയും പ്രസംഗിക്കുകയും ചെയ്യുന്ന ആളുകളെ ശ്രദ്ധിച്ചാല്‍ ഒരു കാര്യം വ്യക്തമാകും, അവരെല്ലാം മത സൗഹാര്‍ദത്തിന്റെ മനസ്സ് വളര്‍ത്തിയെടുത്തതും, മതാതീതമായ സൗഹാര്‍ദങ്ങള്‍ സ്ഥാപിച്ചതും സ്‌കൂളുകളില്‍ നിന്നും കളിക്കളങ്ങളില്‍നിന്നുമാണ്.
നമ്മുടെ നാട്ടില്‍ സജീവമായിരുന്ന ക്ലബ്ബുകള്‍, വായനാശാലകള്‍, ലൈബ്രറികള്‍, സാംസ്‌കാരിക വേദികള്‍ തുടങ്ങിയവ ഭിന്ന മതവിഭാഗങ്ങള്‍ ഒന്നിച്ചിരിക്കുന്ന ഇടങ്ങളായിരുന്നു. അവിടെ വളര്‍ന്നത് സൗഹൃദത്തിന്റെ ചെടികളായിരുന്നു, അവയില്‍ പൂത്തത് സ്‌നേഹത്തിന്റെ പുഷ്പങ്ങളായിരുന്നു, മനസ്സിലും ശരീരത്തിലും മുറിവുണ്ടാക്കുന്ന വിദ്വേഷത്തിന്റെ മുള്ളുകളായിരുന്നില്ല.

ഒരു മതവിഭാഗത്തിനും മറ്റുള്ളവരുടെ ആരാധനാലയങ്ങളും അവിടെ നടക്കുന്ന ചടങ്ങുകളും ആഘോഷങ്ങളും കാണാതെയും അനുഭവിക്കാതെയും കേരളത്തില്‍ ജീവിക്കാന്‍ മാത്രമല്ല, വഴി നടക്കാന്‍ പോലും കഴിയില്ല. അതിലൂടെ ഉണ്ടാകുന്ന അറിവും അടുപ്പവും പാരസ്പര്യവുമാണ് കേരളത്തിലെ ജനങ്ങളെ ഇത്രമേല്‍ സൗഹൃദമുള്ളവരാക്കി മാറ്റിയത്. എന്തൊക്കെ പ്രശ്‌നങ്ങളുണ്ടെങ്കിലും നമ്മുടെ രാഷ്ട്രീയത്തിനും ഇതില്‍ പങ്കുണ്ട്. പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളില്‍ വിവിധ മതക്കാര്‍ ഒരുമിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ഒരുമിച്ചാണ് ഭരിക്കുന്നത്. ഇവിടെ മാറി മാറി അധികാരത്തില്‍ വരുന്ന മുന്നണികളില്‍ എല്ലാ മതക്കാരുമുണ്ട്. നമ്മുടെ സാമൂഹിക ഇടങ്ങള്‍ പച്ചപിടിച്ചുനില്‍ക്കുമ്പോഴാണ് മതസൗഹാര്‍ദം സമ്പന്നമാകുന്നത്. സമുദായങ്ങള്‍ ഒറ്റപ്പെട്ട തുരുത്തിലേക്ക് ചുരുങ്ങുമ്പോഴാണ് അത് ദുര്‍ബലവും ദരിദ്രവുമായിത്തീരുന്നത്.
സമ്പന്നമായ നമ്മുടെ മതസൗഹാര്‍ദ പാരമ്പര്യത്തിന് സമീപകാലത്ത് ചില ഭീഷണികള്‍ ഉയരുന്നുണ്ടല്ലോ. എന്തൊക്കെയാണ് അവ?

സാമുദായിക സൗഹൃദത്തിനെതിരെ ഇന്ന് ഉയരുന്ന വലിയ ഒരു ഭീഷണി നമുക്ക് കാണാതിരിക്കാനാവില്ല. അമേരിക്ക നേതൃത്വം നല്‍കുന്ന നവസാമ്രാജ്യത്വത്തിന്റേതാണ് ആ ഭീഷണി. സോവിയറ്റ് യൂനിയന്റെ തകര്‍ച്ചക്കു ശേഷം അമേരിക്ക ഒരു സിദ്ധാന്തം തന്നെ സ്ഥാപിച്ചെടുത്തിട്ടുണ്ട്. 'ഇനിയുള്ള ലോകം സംഘര്‍ഷത്തിന്റേതാണ്. സംഘര്‍ഷത്തില്‍ ഒരുപക്ഷത്ത് അമേരിക്കയും അവരുടെ അനുകൂലികളുമായിരിക്കും, മറുപക്ഷത്ത് ഇസ്‌ലാം.' ഈ സംഘര്‍ഷത്തില്‍ അമേരിക്കന്‍ പക്ഷത്തിന്റെ വിജയമാണ് അവരുടെ ഏറ്റവും വലിയ മുദ്രാവാക്യം. ആ വിജയത്തില്‍ അഭിരമിച്ചുകൊണ്ടാണ് അവരുടെ നേതൃത്വം അവിടത്തെ ജനങ്ങളെ തങ്ങളുടെ പിന്നില്‍ നിര്‍ത്തുന്നത്. ലോകത്തെയും തങ്ങളോടൊപ്പം നിര്‍ത്താന്‍ അവര്‍ ശ്രമിക്കുന്നതും അങ്ങനെത്തന്നെയാണ്. അതിന്റെ ഏറ്റവും വലിയ ഉപകരണമാണ് 'ഇസ്‌ലാമോഫോബിയ' അഥവാ ഇസ്‌ലാംപേടി! ഇസ്‌ലാമിനെയും മുസ്‌ലിംകളെയും കുറിച്ച പേടി ഉല്‍പാദിപ്പിക്കുകയും വര്‍ധിപ്പിച്ചുകൊണ്ടേയിരിക്കുകയും ചെയ്യുകയെന്നതാണ് അമേരിക്ക ലക്ഷ്യസാധ്യത്തിനായി സ്വീകരിക്കുന്ന പ്രധാന മാര്‍ഗം. മാത്രമല്ല, അമേരിക്കയിലെയും അനുകൂല രാജ്യങ്ങളിലെയും രാഷ്ട്രീയ നേതൃത്വത്തിനും ഭരണാധികാരികള്‍ക്കും എതിരിലുള്ള ജനവികാരത്തെ അടക്കിനിര്‍ത്താനുള്ള പ്രധാന ആയുധവും ഇതുതന്നെ.

'ഇസ്‌ലാംപേടി' ബോധപൂര്‍വം വളര്‍ത്താനുള്ള അമേരിക്കന്‍ ശ്രമങ്ങള്‍ ലോകത്തുടനീളം കാണാം. കേരളത്തിലും അത് പ്രയോഗിക്കുന്നുവെന്നു മാത്രമല്ല, ലക്ഷ്യം നേടാവുന്നവിധം അത് പ്രാവര്‍ത്തികമാക്കുന്നതില്‍ അമേരിക്ക വിജയിക്കുന്നുവെന്നതാണ് സമീപകാലത്തെ അനുഭവങ്ങള്‍ നമ്മെ പഠിപ്പിക്കുന്നത്. ഇസ്‌ലാമിനെയും മുസ്‌ലിംകളെയും പ്രതി പേടിപ്പെടുത്തുന്ന പ്രചാരണങ്ങളാണ് അമേരിക്ക നടത്തുന്നത്. അപകടകാരികള്‍, ആക്രമണോത്സുകര്‍, കാടന്‍ നിയമങ്ങളുടെ വക്താക്കള്‍, കണ്ണുകള്‍ ചൂഴ്‌ന്നെടുക്കാനും അരുംകൊലകള്‍ നടത്താനും മടിയില്ലാത്തവര്‍.... ഇത്തരം ദുര്‍ബോധനങ്ങള്‍ കേട്ട് പേടിച്ചിരിക്കുന്നവര്‍ക്ക്, കേട്ടതെല്ലാം സത്യമാണെന്ന് ബോധ്യപ്പെടുന്ന തെളിവുകള്‍ ഉണ്ടാക്കാനും അമേരിക്കക്ക് വിപുലമായ ആസൂത്രണങ്ങളുണ്ട്. മുസ്‌ലിംകളില്‍ തീവ്രവാദികളില്ലെങ്കില്‍ അത്തരക്കാരെ ഉണ്ടാക്കിയെടുക്കുക, ഉള്ള തീവ്രവാദ ചിന്താഗതിക്കാരെ കണ്ടെത്തി ആവശ്യമായ സഹായങ്ങള്‍ നല്‍കി വളര്‍ത്തിയെടുക്കുക, അവരെക്കൊണ്ട് ഉദ്ദിഷ്ട ലക്ഷ്യത്തിനുതകുന്ന ഭീകര പ്രവര്‍ത്തനങ്ങള്‍ ചെയ്യിക്കുക തുടങ്ങിയ അജണ്ടകള്‍ക്ക് വിപുലവും വ്യവസ്ഥാപിതവുമായ പദ്ധതികള്‍ അമേരിക്കക്കും അവരുടെ രഹസ്യാന്വേഷണ ഏജന്‍സിക്കുമുണ്ട്. പ്രവാചകനിന്ദ പോലുള്ള വൈകാരിക വിഷയങ്ങള്‍ ഉപയോഗിച്ച് പ്രകോപനങ്ങള്‍ സൃഷ്ടിച്ചാണ് അമേരിക്ക മുസ്‌ലിം സമുദായത്തിലെ തീവ്രവാദികളെ കൊണ്ട് ഭീകരപ്രവര്‍ത്തനങ്ങള്‍ ചെയ്യിക്കുന്നത്. പ്രവാചകനിന്ദാ കാര്‍ട്ടൂണുകളും ചോദ്യങ്ങളും രചിക്കുന്നവരുടെ തലയറുക്കാനും കൈ വെട്ടാനും അവിവേകികളായ തീവ്രവാദികള്‍ ധൃഷ്ടരാകുന്നതോടെ വിജയിക്കുന്നത് അമേരിക്കയും ഇസ്രയേലും ഉള്‍പ്പെടെ ഇസ്‌ലാം വിരുദ്ധ-സാമ്രാജ്യത്വ ലോബികളുടെ അജണ്ടയാണ്. ഇസ്‌ലാമിനെയും മുസ്‌ലിംകളെയും പ്രതിക്കൂട്ടില്‍ നിര്‍ത്താനും സാമുദായിക സൗഹാര്‍ദം തകര്‍ത്ത് വര്‍ഗീയത വളര്‍ത്താനുമുള്ള അമേരിക്കന്‍ പദ്ധതികളുടെ നടത്തിപ്പുകാരാവുകയാണ് തങ്ങളെന്ന് കൈവെട്ട് തീവ്രവാദത്തിന്റെ പ്രയോക്താക്കള്‍ ചിന്തിക്കുന്നില്ല. അവര്‍ക്കിടയിലെ ബുദ്ധിജീവികള്‍ക്ക് പോലും ഇതൊന്നും തിരിച്ചറിയാനാകുന്നില്ല.
മാര്‍ക്‌സിസ്റ്റ് സംഘടനകളെ തകര്‍ക്കാന്‍ നക്‌സല്‍ പ്രസ്ഥാനങ്ങളെ വളര്‍ത്തിയതും അമേരിക്കയുടെ ഇത്തരമൊരു തന്ത്രമായിരുന്നല്ലോ?

 മാര്‍ക്‌സിസ്റ്റ് പ്രസ്ഥാനത്തെ തകര്‍ക്കാന്‍ അമേരിക്കന്‍ സാമ്രാജ്യത്വം കണ്ടെത്തിയ ഏറ്റവും നല്ല മാര്‍ഗമായിരുന്നു നക്‌സലിസം. മാര്‍ക്‌സിസ്റ്റുകാര്‍ക്കിടയില്‍ നിന്ന് തീവ്ര മാര്‍ക്‌സിസ്റ്റുകാരെ കണ്ടെത്തിയ അമേരിക്ക, ആവശ്യമായതെല്ലാം കൊടുത്ത് അവരെ വളര്‍ത്തി. നക്‌സല്‍ ഗ്രൂപ്പുകള്‍ക്ക് നേതൃത്വം കൊടുത്ത തീവ്ര മാര്‍ക്‌സിസ്റ്റുകാര്‍ അറിഞ്ഞിരുന്നില്ല, തങ്ങള്‍ അമേരിക്കന്‍ അജണ്ടകളുടെ നടത്തിപ്പുകാരാവുകയാണെന്ന്, മാര്‍ക്‌സിസ്റ്റുകാരെ ഉപയോഗിച്ചുതന്നെ മാര്‍ക്‌സിസത്തെ തകര്‍ക്കാനുള്ള അമേരിക്കന്‍ തന്ത്രത്തിന്റെ ഉപകരണങ്ങളാവുകയാണെന്ന്. ഈ ചരിത്രം ഇസ്‌ലാമിന്റെ കാര്യത്തിലും അമേരിക്ക നടപ്പിലാക്കുന്നുണ്ടെന്ന് തിരിച്ചറിയാനുള്ള വിവേകം തീവ്രവാദ ചിന്താഗതിക്കാര്‍ക്ക് ഉണ്ടാകുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്.
നമ്മുടെ മാധ്യമങ്ങള്‍ വലിയൊരളവോളം സാമ്രാജ്യത്വത്തിന്റെ അജണ്ടകള്‍ തന്നെയല്ലേ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്?

 നമ്മുടെ വാര്‍ത്താ മാധ്യമങ്ങളില്‍ പലതും അറിഞ്ഞോ അറിയാതെയോ സാമ്രാജ്യത്വത്തിന്റെ അജണ്ടകളില്‍ കുടുങ്ങിപ്പോയിരിക്കുന്നു. 'ഇസ്‌ലാംപേടി'യുടെ പ്രചാരകരായി മാധ്യമങ്ങള്‍ നിലകൊള്ളുകയാണെന്ന് നിരീക്ഷകര്‍ക്ക് ബോധ്യപ്പെടും വിധത്തിലാണ് വാര്‍ത്തകളും വിശകലനങ്ങളും വീഡിയോ ദൃശ്യങ്ങളും ഫോട്ടോകളുമൊക്കെ വന്നുകൊണ്ടിരിക്കുന്നത്. 'തീവ്രവാദം' എന്ന വിഷയം വരുമ്പോള്‍ 'തൊപ്പിയും താടിയും' വെച്ച, പൈജാമയും ജുബ്ബയും ധരിച്ച ഒരാള്‍, പര്‍ദയിട്ട ഒരു സ്ത്രീ സ്‌ക്രീനില്‍ വരും. അതായത് തീവ്രവാദം, ഭീകരത തുടങ്ങിയവയുമായി ചേര്‍ത്തുവെക്കുന്നത് ഇസ്‌ലാമിന്റെയോ മുസ്‌ലിം സമുദായത്തിന്റെയോ ചില ചിഹ്നങ്ങളാണ്. മീഡിയാ സമീപനം ദൂരവ്യാപകമായ പ്രത്യാഘാതങ്ങളാണ് സൃഷ്ടിക്കുന്നത്. 'വേള്‍ഡ് ട്രേഡ് സെന്ററും പെന്റഗണും ആക്രമിക്കാന്‍ കഴിയുന്ന ഒരു സമുദായം, ഇന്ത്യയില്‍ ചില സ്ഥലങ്ങളില്‍ സ്‌ഫോടനങ്ങള്‍ നടത്താന്‍ കഴിയുന്ന ഒരു സമുദായം, ഒരു അധ്യാപകന്‍ ചോദ്യപേപ്പറില്‍ പ്രവാചകനിന്ദ പ്രയോഗം നടത്തിയപ്പോള്‍ ജനാധിപത്യ പ്രക്രിയയില്‍ നല്‍കാവുന്ന ശിക്ഷ നല്‍കിയ ശേഷവും ഞങ്ങള്‍ ഞങ്ങളുടേതായ ശിക്ഷ നടപ്പിലാക്കും എന്ന് ധാര്‍ഷ്ട്യം കാണിക്കുന്ന ഒരു സമുദായം, എപ്പോഴും ഒരു ആക്രമണം അവരില്‍നിന്ന് ഞങ്ങള്‍ക്കു നേരെ പ്രതീക്ഷിക്കാം' -ഇതാണ് ജനമനസ്സില്‍ മാധ്യമങ്ങളുടെ തെറ്റായ സമീപനം വഴി സൃഷ്ടിക്കപ്പെടുന്ന പൊതുബോധം. അങ്ങനെ ഇസ്‌ലാംപേടി ഉല്‍പാദിപ്പിക്കപ്പെടുകയാണ്. ഈ ഇസ്‌ലാംപേടി സത്യമാണെന്ന് തെളിയിക്കുകയാണ് തീവ്രവാദികള്‍ ചെയ്യുന്നത്. അഥവാ, അമേരിക്ക മുസ്‌ലിം സമുദായത്തിനകത്ത് നട്ട വിത്താണ് തീവ്രവാദം. അതിന് വെള്ളവും വളവും നല്‍കി കൊച്ചു കൊച്ചു തീവ്രവാദ സംഘങ്ങളാക്കി വളര്‍ത്തുന്നതും അമേരിക്കതന്നെ. ആ തീവ്രവാദ മരങ്ങള്‍ നല്‍കുന്ന ഫലം കൊയ്യുന്നത് സാമ്രാജ്യത്വവും സംഘ്പരിവാറുമാണ്. പക്ഷേ, തങ്ങള്‍ സി.ഐ.എക്കും മൊസാദിനും ആര്‍.എസ്.എസ്സിനുമാണ് സേവനം ചെയ്യുന്നതെന്ന് ഇത്തരം തീവ്രവാദ സംഘടനകള്‍ തിരിച്ചറിയുന്നില്ല; മുമ്പ് നക്‌സല്‍ നേതാക്കളും സംഘടനകളും മനസ്സിലാക്കാതിരുന്നപോലെ.

തീവ്രവാദം പോലുള്ള വിഷയങ്ങളില്‍ മാധ്യമങ്ങള്‍ ഒതുതരം ഇരട്ടത്താപ്പ് സമീപനം പുലര്‍ത്തുന്നതായാണല്ലോ അനുഭവം?

തീവ്രവാദ സ്വഭാവമുള്ള കേസുകളെയും മുസ്‌ലിം പേരുള്ളവര്‍ പങ്കാളികളായ അക്രമ സംഭവങ്ങളെയും പര്‍വതീകരിക്കുകയും വളച്ചൊടിക്കുകയും ചെയ്യുന്ന സമീപനം ചില മാധ്യമങ്ങള്‍ സ്വീകരിച്ചുവരുന്നുണ്ട്. അത്തരം കേസുകളെച്ചൊല്ലിയുള്ള മാധ്യമ ചര്‍ച്ചകള്‍ ദിവസങ്ങളോളം നീണ്ടുനില്‍ക്കുന്നു. ഉദാഹരണമായി, സി.പി.എം രണ്ടു പേരെ വെട്ടിക്കൊന്നാല്‍ ഒന്നോ രണ്ടോ ദിവസത്തിനപ്പുറം ആ വാര്‍ത്തക്ക് ആയുസ്സുണ്ടാവില്ല. എന്നാല്‍, ഒരാളും മരിക്കാത്ത ചില സംഭവങ്ങളുടെയും കൈവെട്ട് പോലുള്ള അക്രമങ്ങളുടെയും വിഷയത്തില്‍ മാധ്യമ സമീപനം ഇതല്ല. ആഴ്ചകളും ചിലപ്പോള്‍ മാസങ്ങളും അത്തരം വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ മുഖ്യ സ്ഥാനം നേടുന്നു. 'തീവ്രവാദ സ്വഭാവം' ഒരു സംഭവത്തിനുണ്ട് എന്നു പറയുന്നതിന്റെ ന്യായം ഒരു മുസ്‌ലിം നാമധാരി അതില്‍ പങ്കാളിയാണെന്ന സംശയമാണ്.

നമ്മുടെ ചില മാധ്യമങ്ങള്‍ നെഗറ്റീവ് സമീപനം സ്വീകരിക്കുന്നതും ഗൗരവത്തോടെ കാണേണ്ടതാണ്. അതായത് സമൂഹത്തിലുണ്ടാകുന്ന അരുതായ്മകള്‍ക്കും അക്രമങ്ങള്‍ക്കും മീഡിയ നല്‍കുന്ന കവറേജ്, അത്തരം അക്രമങ്ങള്‍ക്കെതിരായ നീക്കങ്ങള്‍ക്കും സൗഹാര്‍ദം ഉണ്ടാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കും മീഡിയ നല്‍കുന്നില്ല. ഉദാഹരണമായി ചോദ്യപേപ്പര്‍ വിവാദത്തിലെ അധ്യാപകന്റെ കൈവെട്ടിയ സംഭവം വമ്പിച്ച വിവാദമായി. എന്നാല്‍ അതുപോലെയോ അതിലേറെയോ വലിയ വാര്‍ത്തയാവേണ്ടിയിരുന്ന സംഭവമാണ് അദ്ദേഹത്തിന് സോളിഡാരിറ്റി പ്രവര്‍ത്തകര്‍ രക്തം കൊടുത്തത്. എന്നാല്‍ ഒന്നു രണ്ട് പത്രങ്ങളില്‍ വാര്‍ത്ത വന്നതൊഴിച്ചാല്‍ മീഡിയ അത് തമസ്‌കരിക്കുകയാണുണ്ടായത്. എന്തുകൊണ്ടാണ് ഇത്ര വലിയ ഒരു സംഭവത്തെ മാധ്യമങ്ങള്‍ അവഗണിച്ചത്? കേരളത്തിലെ മാധ്യമ പ്രവര്‍ത്തനത്തിന്റെ പൊതുരീതി നെഗറ്റീവാണ്.
സോളിഡാരിറ്റി ദശലക്ഷണക്കിന് രൂപയുടെ സേവന പ്രവര്‍ത്തനങ്ങള്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത മേഖലയില്‍ നടത്തി. പക്ഷേ, മീഡിയയില്‍ അതിന് കവറേജ് ലഭിച്ചില്ല. ചെങ്ങറയില്‍ ഭൂരഹിതരായ പട്ടിണി പാവങ്ങള്‍ക്ക് സോളിഡാരിറ്റി ഭക്ഷണം എത്തിച്ചുകൊടുത്തു. ഇതിനു വേണ്ടത്ര മാധ്യമ പ്രാധാന്യം ലഭിച്ചില്ല. എന്നാല്‍ ഭക്ഷണവുമായി പോയ സോളിഡാരിറ്റി പ്രവര്‍ത്തകര്‍ ചെങ്ങറയില്‍ ആക്രമിക്കപ്പെട്ടു. ട്രേഡ് യൂനിയനുകളുടെ അക്രമവും സംഘര്‍ഷാവസ്ഥയും വാര്‍ത്തയാക്കിയ മാധ്യമങ്ങള്‍, സോളിഡാരിറ്റിയുടെ സേവനം കണ്ടില്ല. ഈ നെഗറ്റീവ് ശൈലിക്ക് പകരം പോസിറ്റീവായ സമീപനം മാധ്യമങ്ങള്‍ പുലര്‍ത്തണം എന്നാണ് പറയാനുള്ളത്.
കേരളത്തില്‍ നേരത്തെ നടന്ന, പൂന്തുറ-തലശ്ശേരി കലാപങ്ങള്‍ പോലുള്ള അനിഷ്ട സംഭവങ്ങളുടെ മുറിവുകള്‍ വലിയ സാമൂഹിക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാതെ ഉണക്കപ്പെടുകയായിരുന്നു. എന്നാല്‍ ബാബരി മസ്ജിദ് പതനാനന്തരം ഈയവസ്ഥക്ക് മാറ്റം വന്നിട്ടില്ലേ. മാറാട് നടന്ന രണ്ട് കലാപങ്ങളും ശേഷമുണ്ടായ ചില സംഭവങ്ങളും സാമുദായിക ധ്രുവീകരണത്തിന് ആക്കം കൂട്ടി എന്ന നിരീക്ഷണത്തെക്കുറിച്ച്...?

 'ബാബരി മസ്ജിദ് പതനാനന്തര ഘട്ടം' എന്ന കാലഗണനയെ അന്തര്‍ദേശീയ തലത്തില്‍ തന്നെ നാം വിശകലന വിധേയമാക്കേണ്ടതുണ്ട്. സോവിയറ്റ് യൂനിയന്‍ തകരുന്നത് 1991-ലാണ്. ബാബരി മസ്ജിദ് നശിപ്പിക്കപ്പെട്ടത് 1992-ലാണ്. സോവിയറ്റ് യൂനിയന്റെ പതനാനന്തരമാണ് അമേരിക്കന്‍ സാമ്രാജ്യത്വം, ഇസ്‌ലാമോഫോബിയ വളര്‍ത്തിക്കൊണ്ടുവരുന്നതും അതിനെ സാമ്രാജ്യത്വ താല്‍പര്യങ്ങള്‍ക്ക് വേണ്ടി ഉപയോഗപ്പെടുത്താന്‍ വിപുലമായ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നതും. 1992-ലെ ബാബരി മസ്ജിദ് നശീകരണത്തിന് ശേഷമാണ് വര്‍ഗീയതയെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നതില്‍ സംഘ്പരിവാര്‍ വിജയിക്കുന്നതും ബി.ജെ.പി അധികാര രാഷ്ട്രീയത്തില്‍ പിടിമുറുക്കുന്നതും. രാജീവ് ഗാന്ധിയുടെ ഒരു നിലപാട് ഇതിന് സഹായകമായിട്ടുണ്ട്. 1986-ലാണ് രാജീവ് ഗാന്ധി ബാബരി മസ്ജിദ് ഹിന്ദുക്കള്‍ക്ക് പൂജ നടത്താന്‍ തുറന്നുകൊടുത്തത്. ആസന്നമായ തെരഞ്ഞെടുപ്പ് മുമ്പില്‍ കണ്ടുകൊണ്ടുള്ള ഒരു കാര്‍ഡിറക്കുകയാണ് രാജീവ് ഗാന്ധി ചെയ്തത്. ബാബരിയെ രാഷ്ട്രീയ ആയുധമാക്കാന്‍ കോണ്‍ഗ്രസ്സിനേക്കാള്‍ തങ്ങള്‍ക്കാണ് സാധിക്കുകയെന്ന ബി.ജെ.പിയുടെ തിരിച്ചറിവാണ് പിന്നീടുള്ള അവരുടെ നീക്കങ്ങളെ നിയന്ത്രിച്ചത്. അതിന്റെ തുടര്‍ച്ചയെന്നോണം, അവര്‍ക്ക് ഒന്നു രണ്ട് തവണ അധികാരത്തിലെത്താനായത് വര്‍ഗീയ ധ്രുവീകരണത്തിന്റെ സാധ്യതകള്‍ വെളിപ്പെടുത്തുകയും ചെയ്തു.

അന്താരാഷ്ട്ര തലത്തില്‍ അമേരിക്കയുടെ ഇസ്‌ലാമോഫോബിയയും ദേശീയതലത്തില്‍ ബി.ജെ.പിയുടെ വര്‍ഗീയ രാഷ്ട്രീയവും 1990-കളിലാണ് സജീവമാവമായത്. പിന്നീടുണ്ടായ പല സംഭവങ്ങളിലും ഇരു വിഭാഗവും ബഹുമുഖ സ്വഭാവത്തില്‍ ഇസ്‌ലാമോഫോബിയ -വര്‍ഗീയ കാര്‍ഡ് ഇറക്കി കളിക്കുകയും ചെയ്തു. അത് സമൂഹത്തിലുണ്ടാക്കിയ പ്രത്യാഘാതങ്ങള്‍ കാണാതിരുന്നിട്ട് കാര്യമില്ല.
കേരളത്തില്‍ സമീപകാലത്തുണ്ടായ ചില സംഭവങ്ങള്‍ ആശങ്കാജനകമാണ്. മുഹമ്മദ് നബിയെ നിന്ദിക്കുന്ന പുസ്തകങ്ങള്‍, ചോദ്യപേപ്പര്‍, മുസ്‌ലിം പെണ്‍കുട്ടികള്‍ ശിരോവസ്ത്രം (മഫ്ത) ധരിക്കുന്നതിന് ചില സ്‌കൂളുകളിലുണ്ടായ വിലക്ക്, ചോദ്യ പേപ്പര്‍ വിവാദത്തിലെ അധ്യാപകന്റെ കൈ ചില അക്രമികള്‍ വെട്ടി മാറ്റിയത്.... ഇത്തരം സംഭവങ്ങള്‍ നമ്മുടെ സാമൂഹികാന്തരീക്ഷത്തില്‍ എന്ത് പ്രത്യാഘാതങ്ങളാണ് സൃഷ്ടിക്കുന്നത്?

എപ്പോഴൊക്കെ മുസ്‌ലിം സമുദായത്തെ വൈകാരികമായി ഇളക്കിവിട്ട് ഏതെങ്കിലും മുഖ്യ വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിക്കേണ്ടതുണ്ടോ അപ്പോഴൊക്കെ പ്രവാചകനിന്ദ പോലെയുള്ള വിഷയങ്ങള്‍ ചര്‍ച്ചയാക്കപ്പെടുന്നത് കാണാം. പെട്ടെന്ന് പ്രകോപിപ്പിക്കാന്‍ കഴിയുന്ന സമുദായമാണിവര്‍. ഒരുപക്ഷേ ദൈവത്തെക്കുറിച്ച് പറഞ്ഞാല്‍ ഉണ്ടാകുന്നതിലേറെ വൈകാരിക പ്രക്ഷുബ്ധത നബിയെക്കുറിച്ച് പറഞ്ഞാല്‍ ഉണ്ടാകും എന്ന തോന്നലുണ്ട് ചിലര്‍ക്ക്. മുഹമ്മദ് നബിയെ താറടിക്കുന്ന രൂപത്തില്‍ അവതരിപ്പിക്കുന്നത് മുസ്‌ലിംകളെ പ്രകോപിപ്പിച്ച് തെരുവിലിറക്കാനുള്ള മാര്‍ഗമായി ചില ബുദ്ധികേന്ദ്രങ്ങള്‍ മനസ്സിലാക്കുന്നു. ഡന്‍മാര്‍ക്കില്‍ പ്രസിദ്ധീകരിക്കപ്പെട്ട പ്രവാചകനിന്ദാ കാര്‍ട്ടൂണുകളുടെയും ലക്ഷ്യം അതാണ്. പെട്ടെന്ന് പ്രതികരിക്കുക എന്ന മുസ്‌ലിം സമൂഹത്തിന്റെ സ്വഭാവത്തെ ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കും എതിരില്‍ എങ്ങനെ ഉപയോഗിക്കാം എന്ന ഗൂഢാലോചനയുടെ സൃഷ്ടിയാണ് ആ കാര്‍ട്ടൂണ്‍.

ഇത് തിരിച്ചറിഞ്ഞ്, പക്വതയോടെയും സംയമനത്തോടെയും ഒരു പ്രബോധകന്റെ സംവാദ മനസ്സോടെയും പ്രതികരിക്കാനുള്ള വിവേകം മുസ്‌ലിംസമൂഹം കാണിക്കണം. അവരെ സംയമനത്തിന്റ വഴിയില്‍ നയിക്കാനുള്ള വിവേകം മുസ്‌ലിം നേതൃത്വത്തിനും ഉണ്ടാകണം.
തൊടുപുഴ ന്യൂമാന്‍ കോളേജിലെ അധ്യാപകന്‍ ചോദ്യപേപ്പറില്‍ നടത്തിയ പ്രവാചകനിന്ദയെ ഇങ്ങനെ കൈകാര്യം ചെയ്യാന്‍ മുസ്‌ലിം സമൂഹത്തിന് സാധിച്ചിട്ടുണ്ടോ?

ചോദ്യപേപ്പര്‍ വിവാദത്തില്‍ മുസ്‌ലിം സമുദായത്തിന്റെ പ്രതികരണത്തെ ശരിയായ ദിശയില്‍ നയിക്കാനുള്ള ശ്രമം മുസ്‌ലിം നേതൃത്വത്തിന്റെ ഭാഗത്തുനിന്നുണ്ടായിട്ടുണ്ട്. വിഷയം സംയമനത്തോടെയും പക്വതയോടെയും തന്നെയാണ് മുസ്‌ലിം സമൂഹം കൈകാര്യം ചെയ്തത്. ഇസ്‌ലാമിക സംസ്‌കാരം ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുള്ളതായിരുന്നു അതെന്ന് പറയാം. അതിനനുസൃതമായ പ്രതികരണവും നടപടികളും ഗവണ്‍മെന്റിന്റെയും ക്രൈസ്തവ സഭയുടെയും ന്യൂമാന്‍ കോളേജ് അധികൃതരുടെയും ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ട്.

എന്നാല്‍, ചോദ്യപേപ്പറിലെ നബിനിന്ദാ പ്രശ്‌നം സംയമനത്തോടെ കൈകാര്യം ചെയ്തത് കണ്ട് അടങ്ങിയിരിക്കാന്‍ രണ്ടു വിഭാഗങ്ങള്‍ക്ക് സാധ്യമല്ല. ഒരു വിഭാഗം മുസ്‌ലിം സമുദായത്തിലെ വൈകാരികതയെ ചൂഷണം ചെയ്ത് പാര്‍ട്ടി വളര്‍ത്തണം എന്നാഗ്രഹിക്കുന്ന തീവ്രവാദ ചിന്താഗതിക്കാരാണ്. മുസ്‌ലിം സമൂഹത്തെ പ്രകോപിതരാക്കി തെരുവിലിറക്കി ഇസ്‌ലാമിനെ അപകീര്‍ത്തിപ്പെടുത്തണം എന്നാഗ്രഹിക്കുന്ന ഇസ്‌ലാംവിരോധികളാണ് രണ്ടാമത്തേത്. ഒരു അക്രമിസംഘം അധ്യാപകന്റെ കൈവെട്ടിയതോടുകൂടി ഈ രണ്ട് വിഭാഗങ്ങളും വിജയിച്ചു. വലിയ വിജയമുണ്ടായത്, 'ഇസ്‌ലാംപേടി' വളര്‍ത്തിയെടുക്കാന്‍ തക്കം പാര്‍ത്തിരുന്ന ഇസ്‌ലാംവിരോധികള്‍ക്കാണ്. കൈവെട്ടിയതുപോലെയുള്ള പ്രവര്‍ത്തനങ്ങള്‍ തീവ്രവാദികള്‍ക്കും വര്‍ഗീയവാദികള്‍ക്കും പരസ്പരം സഹായമാവുകയാണ് ചെയ്യുന്നത്. ഒരു സമുദായത്തിലെ വര്‍ഗീയവാദികളായിരിക്കും മറ്റൊരു സമുദായത്തിലെ വര്‍ഗീയവാദികള്‍ക്ക് ഏറ്റവുമധികം സഹായം ചെയ്യുന്നത്. ഇരു വിഭാഗങ്ങളും ഊര്‍ജം സ്വീകരിക്കുന്നത് എതിരാളികളില്‍നിന്നാണ്. മുസ്‌ലിം സമൂഹത്തിലെ തീവ്രവാദികള്‍ക്ക് ഊര്‍ജം നല്‍കുന്നത് ഹിന്ദുത്വ വര്‍ഗീയതയുടെ വക്താക്കളാണ്. സംഘ്പരിവാര്‍ വര്‍ഗീയവാദികള്‍ക്ക് ഊര്‍ജം നല്‍കുന്നത് മുസ്‌ലിം സമുദായത്തിലെ നാമമാത്രം വരുന്ന തീവ്രവാദികളാണ്.
പ്രവാചകനിന്ദ, പര്‍ദ/മഫ്ത വിരോധം, ഖുര്‍ആനെതിരായ വിമര്‍ശനം തുടങ്ങിയ ഇസ്‌ലാമോഫോബിയയുടെ ഭാഗമായ പ്രചാരണങ്ങളെ ജമാഅത്തെ ഇസ്‌ലാമി എങ്ങനെയാണ് കാണുന്നത്?

ഇസ്‌ലാമും മുഹമ്മദ് നബിയും വിമര്‍ശിക്കപ്പെടുന്നത് പുതിയ സംഭവമല്ല. ഇസ്‌ലാമിന്റെ ആരംഭം മുതല്‍, മുഹമ്മദ് നബിയുടെ പ്രബോധനത്തിന്റെ തുടക്കം മുതല്‍ എതിര്‍പ്പുകളും വിമര്‍ശനങ്ങളുമുണ്ടായിട്ടുണ്ട്. നബിയുടെ കാലശേഷം പതിനാല് നൂറ്റാണ്ടുകളായി ഇന്നോളം പല സ്വഭാവത്തില്‍ അത് തുടരുന്നുമുണ്ട്. അത്തരം വിമര്‍ശനങ്ങളിലും എതിര്‍പ്പുകളിലും ഇസ്‌ലാം തകര്‍ന്നുപോവുകയോ മുഹമ്മദ് നബിയുടെ വ്യക്തിത്വത്തിന്റെ തിളക്കം നഷ്ടപ്പെട്ടു പോവുകയോ ചെയ്യില്ല. അങ്ങനെ തകരുകയാണെങ്കില്‍ അത് മുമ്പേ സംഭവിക്കേണ്ടതായിരുന്നു. എന്നല്ല, എല്ലാവരും വിമര്‍ശനങ്ങള്‍ അപ്പടി വിശ്വസിക്കുന്നവരല്ല. ഇസ്‌ലാമിനെ പഠിക്കാനും സത്യം മനസ്സിലാക്കാനും നബിയുടെ വ്യക്തിത്വം അടുത്തറിയാനും വിമര്‍ശനങ്ങള്‍ ധാരാളമാളുകളെ സഹായിച്ചിട്ടുണ്ടെന്നതാണ് ഇസ്‌ലാമിന്റെ ചരിത്രം.

ഇസ്‌ലാമിനെ വിമര്‍ശിക്കുന്നവര്‍ക്ക് ശക്തമായ മറുപടി നല്‍കിയിട്ടുള്ള പ്രസ്ഥാനം, ജമാഅത്തെ ഇസ്‌ലാമിയെപ്പോലെ വേറെയൊന്ന് ഇന്ത്യയിലില്ല. ഇസ്‌ലാമിന്റെ ഏതേത് വശങ്ങളാണോ വിമര്‍ശിക്കപ്പെട്ടിട്ടുള്ളത്, അവക്കെല്ലാം അതത് സന്ദര്‍ഭങ്ങളില്‍ തന്നെ ആര്‍ജവത്തോടെ ജമാഅത്ത് മറുപടി പറഞ്ഞിട്ടുണ്ട്. ആ മറുപടികള്‍, ബുദ്ധിപരവും വിമര്‍ശകരുടെ വായടപ്പിക്കുന്നതും സംവാദത്തിന്റെ സംസ്‌കാരം കാത്തുസൂക്ഷിക്കുന്നതുമായിരുന്നു. ജമാഅത്തെ ഇസ്‌ലാമി വിമര്‍ശനങ്ങള്‍ക്ക് നല്‍കിയ മറുപടികളോരോന്നും ആളുകളുടെ മനസ്സിനോടും മസ്തിഷ്‌കത്തോടും സംവദിക്കുന്നതാണ്. വൈകാരികത സൃഷ്ടിക്കുന്ന പ്രതികരണങ്ങളിലല്ല, വിചാരത്തെ ഉദ്ദീപിപ്പിക്കുന്ന ആശയസമരത്തിലാണ് ജമാഅത്തെ ഇസ്‌ലാമി വിശ്വസിക്കുന്നത്. പ്രവാചകനിന്ദയുടെ വിഷയത്തിലും ഇതുതന്നെയാണ് ജമാഅത്തിന്റെ സമീപനം. ഇടമറുകിന്റെ ഖുര്‍ആന്‍ - പ്രവാചക വിമര്‍ശനത്തിന് യുക്തിവാദികളും ഇസ്‌ലാമും എന്ന പ്രൗഢ ഗ്രന്ഥത്തിലൂടെയാണ് ജമാഅത്ത് മറുപടി നല്‍കിയത്. പ്രബോധനം വാരികയുടെ താളുകള്‍ പരിശോധിച്ചാല്‍ എത്ര ക്രിയാത്മകവും ചടുലവുമായാണ് ഇസ്‌ലാംവിമര്‍ശനങ്ങളെ ജമാഅത്ത് കൈകാര്യം ചെയ്തതെന്ന് മനസ്സിലാകും. ശരീഅത്ത് വിമര്‍ശന കാലത്തിറക്കിയ ശരീഅത്ത് പതിപ്പ് ഇതിലൊരു നാഴികക്കല്ലാണ്. ഇതെല്ലാം വലിയ സ്വാധീനമാണ് കേരളത്തില്‍ സൃഷ്ടിച്ചിട്ടുള്ളത്.

വൈജ്ഞാനികാടിത്തറയില്‍ വിമര്‍ശനങ്ങളെ ആശയപരമായി നേരിടുക എന്നതാണ് ജമാഅത്തിന്റെ ശൈലി. വിമര്‍ശകരെ ആയുധം കൊണ്ട് നേരിടുകയും നിയമം കൈയിലെടുക്കുകയും ചെയ്യുന്നത് ശരിയായ സമീപനമല്ല എന്നാണ് ജമാഅത്തിന്റെ നിലപാട്. നിയമവ്യവസ്ഥയെ നാം അട്ടിമറിക്കരുത്. ജമാഅത്തെ ഇസ്‌ലാമി ആദര്‍ശപ്രബോധന മാര്‍ഗത്തില്‍ നിയമവ്യവസ്ഥയെ അനുസരിച്ചുകൊണ്ട് മാത്രമേ പ്രവര്‍ത്തിക്കൂ. നിയമവാഴ്ചയെ വെല്ലുവിളിക്കുക ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ ശൈലിയല്ല. അതുകൊണ്ട്, നബിനിന്ദാ ചോദ്യം രചിച്ച ആളുടെ കൈവെട്ടിയ സംഭവം രാജ്യത്തിന്റെ നിയമവാഴ്ചയോടുള്ള വെല്ലുവിളിയും ഇസ്‌ലാമിക സംസ്‌കാരത്തിന് വിരുദ്ധവുമാണെന്നാണ് ജമാഅത്ത് മനസ്സിലാക്കുന്നത്.

ചോദ്യപേപ്പറില്‍ നബിനിന്ദാ പരാമര്‍ശം നടത്തിയതിനെ ശക്തമായ ഭാഷയില്‍ ജമാഅത്ത് അപലപിച്ചിട്ടുണ്ട്. മുസ്‌ലിം സംഘടനകളോടൊപ്പം പ്രതിഷേധം ബന്ധപ്പെട്ടവരെ അറിയിക്കുകയും നടപടികള്‍ സ്വീകരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ഒരു കാര്യം ജമാഅത്ത് അന്ന് പ്രത്യേകം പറഞ്ഞിരുന്നു; 'പ്രവാചക നിന്ദ' എന്ന ചിന്തയില്ലാതെയാണ് അധ്യാപകന്‍ ചോദ്യം തയാറാക്കിയതെങ്കില്‍ അദ്ദേഹം ചിന്താശേഷിയില്ലാത്ത ആളാണ്. അത്തരമൊരാളെ ആ ജോലിക്ക് പറ്റുകയില്ല. അതല്ല, ബോധപൂര്‍വമാണ് അത് ചെയ്തതെങ്കില്‍ അന്താരാഷ്ട്ര ഇസ്‌ലാംവിരുദ്ധ ഗൂഢാലോചനയുടെ കണ്ണിയാവുകയാണ് അദ്ദേഹം ചെയ്തത്. അങ്ങനെയാണെങ്കിലും അദ്ദേഹത്തെ ഈ ചുമതല ഏല്‍പിക്കാന്‍ പറ്റില്ല. ഇത് അന്നുതന്നെ ജമാഅത്ത് വ്യക്തമാക്കിയിട്ടുള്ളതാണ്.
സംഭവത്തെത്തുടര്‍ന്ന് ഗവണ്‍മെന്റിന്റെ ഭാഗത്തുനിന്ന് ക്രിയാത്മകമായ നടപടികളുണ്ടായി. സഭയും കോളേജ് അധികൃതരും വിഷയത്തില്‍ ഇടപെട്ടു, അധ്യാപകനെതിരെ നടപടികളെടുത്തു. അധ്യാപകന്‍ തന്നെയും സംഭവത്തില്‍ മാപ്പ് പറഞ്ഞു. നിയമനടപടി നേരിടുന്ന അധ്യാപകനെ, നിയമവ്യവസ്ഥക്കു വിട്ടുകൊടുക്കുന്നതിനു പകരം നിയമം കൈയിലെടുത്തുകൊണ്ട് ഇത്തരമൊരു അക്രമം ചെയ്യുകയെന്നത് ഇസ്‌ലാമിനെ മനസ്സിലാക്കിയ ഒരാളുടെ ഭാഗത്തുനിന്നും ഉണ്ടാവുകയില്ല.
കൈവെട്ടിയതുപോലുള്ള സമീപനങ്ങള്‍ പ്രവാചകന്റെ പാരമ്പര്യത്തിന് നിരക്കുന്നതാണോ?

മുഹമ്മദ് നബിയുടെ വ്യക്തിത്വം തന്നെ ആക്രമിക്കപ്പെടുകയും പരിഹസിക്കപ്പെടുകയും നിന്ദിക്കപ്പെടുകയും ചെയ്ത സംഭവങ്ങള്‍ അദ്ദേഹത്തിന്റെ ജീവിതകാലത്തുതന്നെ ഉണ്ടായിട്ടുണ്ട്. പ്രാര്‍ഥനയില്‍ കഴിയുന്ന നബിയുടെ കഴുത്തില്‍ ഒട്ടകത്തിന്റെ കുടല്‍മാല ഇട്ടു, ത്വാഇഫ് പ്രദേശത്ത് അഭയം ചോദിച്ചെത്തിയപ്പോള്‍ കല്ലെറിഞ്ഞ് ആട്ടിയോടിച്ചു, പല തെറിവാക്കുകളും വിളിച്ച് നിന്ദിച്ചു, മതില്‍ കെട്ടിന് മുകളില്‍നിന്ന് കല്ല് തലയില്‍ ഇട്ട് കൊല്ലാന്‍ ശ്രമിച്ചു, വാളെടുത്ത് തലവെട്ടാന്‍ ശ്രമിച്ചു, നബിയെ പിടികൂടി കൊണ്ടുവരുന്നവര്‍ക്ക് നൂറ് ഒട്ടകം വാഗ്ദാനം ചെയ്തു... ഇങ്ങനെ ധാരാളം സംഭവങ്ങള്‍ കാണാം. ഇതിലെല്ലാം നബി കാരുണ്യത്തിന്റെയും സ്‌നേഹത്തിന്റെയും വിട്ടുവീഴ്ചയുടെയും മാപ്പു കൊടുക്കുന്നതിന്റെയും ഉദാത്തമായ മാതൃകയാണ് കാഴ്ചവെച്ചത്.
കൈവെട്ടിയ സംഭവവും തുടര്‍ന്നുള്ള പ്രചാരണങ്ങളും വമ്പിച്ച സാമൂഹിക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. അത് ഇസ്‌ലാമിനും മുസ്‌ലിം സമൂഹത്തിനും നമ്മുടെ മതസൗഹാര്‍ദത്തിനും ഒട്ടും ഗുണകരമല്ല. ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കും എതിരായ ചിന്ത വളര്‍ത്തുന്നതിന് ഇത് കാരണമായി. സാമുദായിക ധ്രുവീകരണത്തിന് ഇത് ആക്കം കൂട്ടി. എന്നല്ല, വിഷയം കീഴ്‌മേല്‍ മറിഞ്ഞു എന്നതാണ് പ്രധാന പ്രശ്‌നം. അതായത്, ചോദ്യപേപ്പറിലെ പ്രവാചകനിന്ദക്കെതിരായിരുന്നു കേരളത്തിന്റെ പൊതുവികാരം. ആ പൊതുവികാരത്തെ, നിന്ദിക്കപ്പെട്ട പ്രവാചകനെതിരായ വികാരമാക്കി മാറ്റാന്‍ കൈവെട്ട് സംഭവം കാരണമായി.
ഇസ്‌ലാമിന്റെ വിമര്‍ശകര്‍ ഇസ്‌ലാമിനെക്കുറിച്ച് പ്രചരിപ്പിക്കുന്ന ഒരു ചിത്രമാണ് ഇതിലൂടെ സമൂഹത്തിന് ലഭിച്ചത് എന്നാണോ?

 വളരെ വിവേകമതികള്‍ക്ക് മാത്രമേ, ഇന്ന് ലോകത്ത് ഇസ്‌ലാംവിരോധികള്‍ ഇസ്‌ലാമിനെതിരെ ഏതുതരം യുദ്ധമാണ് നടത്തുന്നതെന്ന് മനസ്സിലാക്കാന്‍ കഴിയുകയുള്ളൂ. ഞാന്‍ നേരത്തെ പറഞ്ഞു, ഇസ്‌ലാമിനെതിരായ പേടി വളര്‍ത്തുകയാണ് സാമ്രാജ്യത്വ ശക്തികളും വര്‍ഗീയവാദികളും അവരുടെ ഉപകരണങ്ങളായ മാധ്യമങ്ങളും ചെയ്യുന്നത്. മീഡിയയില്‍ അതിനനുസരിച്ചുള്ള കാര്യങ്ങള്‍ ക്രമപ്പെടുത്തുക എന്നതാണവരുടെ അജണ്ട. ഇതാണ് ഇസ്‌ലാമിനെതിരിലുള്ള ഏറ്റവും വലിയ യുദ്ധം. അപ്പോള്‍ ഇസ്‌ലാമിനെതിരായ യുദ്ധം ഏതെങ്കിലും കോളേജിലോ ഇടവഴിയിലോ സെമിനാരിയിലോ നടക്കുന്നതല്ല. അത് നടക്കുന്നത് മാധ്യമങ്ങളിലാണ്. കേരളത്തിലും അത് നടക്കുന്നുണ്ട്. ഇസ്‌ലാമിക മാര്‍ഗത്തിലുള്ള സമരം -ജിഹാദ്- നയിക്കുന്ന ആള്‍ യഥാര്‍ഥത്തില്‍ ചെയ്യേണ്ടത് ഇസ്‌ലാമിന്റെ ഇമേജ് മാധ്യമങ്ങളില്‍ ഉയര്‍ത്തിപ്പിടിക്കാനുള്ള പരിശ്രമങ്ങള്‍ നടത്തുകയെന്നതാണ്. ദൈവിക ദര്‍ശനത്തെ ഉയര്‍ത്തുക എന്നതാണ് ജിഹാദിന്റെ ലക്ഷ്യം. അത് തിരിച്ചറിയുന്നവര്‍ മാധ്യമങ്ങളില്‍ ഇസ്‌ലാമിന്റെ ഇമേജ് കാത്തുസൂക്ഷിക്കാനാണ് ശ്രമിക്കേണ്ടത്.
കൈവെട്ടിയ ആള്‍ മാധ്യമങ്ങള്‍ക്ക് സംഭാവന ചെയ്ത ഇസ്‌ലാമിന്റെ ഒരു ചിത്രമുണ്ട്. കൈ നഷ്ടപ്പെട്ട ആള്‍ക്ക് രക്തം നല്‍കിയ യുവാക്കളുണ്ട്. അവര്‍ മുസ്‌ലിം സമുദായത്തില്‍ പെട്ടവരാണ്. അവര്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ ഇസ്‌ലാമിന്റെ ഒരു ചിത്രമുണ്ട്. ഇതില്‍ ആരാണ് ഇസ്‌ലാമിന്റെ അനുകൂലികള്‍, പ്രചാരകര്‍ എന്ന് മുസ്‌ലിംകളും നമ്മുടെ സമൂഹവും വളരെ ഗൗരവത്തോടെ ചിന്തിക്കേണ്ടതാണ്. ആക്രമിക്കപ്പെട്ട അധ്യാപകന് രക്തം നല്‍കിയ സോളിഡാരിറ്റി പ്രവര്‍ത്തകര്‍, ഇസ്‌ലാമിന്റെയും മുഹമ്മദ് നബിയുടെയും സുന്ദരമായ ഒരു ചിത്രമാണ് അവതരിപ്പിച്ചത്. ഈ മഹദ് കര്‍മത്തിന് മുഹമ്മദ് നബിയുടെ ജീവിതത്തില്‍ മാതൃകയുണ്ട്. നബിയെയും അനുയായികളെയും ആട്ടിപ്പുറത്താക്കുകയും യുദ്ധം ചെയ്ത് നശിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്ത ശത്രുക്കള്‍ക്ക് ക്ഷാമം ബാധിച്ചപ്പോള്‍ നബി ഭക്ഷണം ശേഖരിച്ച് അയച്ചുകൊടുത്തു. കൊല്ലുമെന്ന് പറഞ്ഞ് വാളൂരിയ ശത്രുവിന്റെ കൈയില്‍നിന്ന് വാള്‍ കൈവശപ്പെടുത്തിയ നബി, അയാള്‍ക്ക് മാപ്പ് കൊടുത്ത് വിട്ടയക്കുന്നു. 'എന്റെ കൈയില്‍ നിന്ന് രക്ഷപ്പെടാന്‍ ആരാണ് നിന്നെ സഹായിക്കുക' എന്ന് നബി അയാളോട് ചോദിച്ചു. 'അല്ലാഹുവും മുഹമ്മദും' എന്നയാള്‍ മറുപടി പറഞ്ഞു. അയാള്‍ പ്രതീക്ഷിച്ച സഹായം- മാപ്പ് നല്‍കി വിട്ടയക്കല്‍- നബി അയാള്‍ക്ക് നല്‍കി. ഇത്തരം മാതൃകകള്‍ തന്നെയാണ് സോളിഡാരിറ്റി പ്രവര്‍ത്തകര്‍ പിന്തുടര്‍ന്നത്.
ചോദ്യപേപ്പറില്‍ പ്രവാചകനിന്ദ നടത്തിയ അധ്യാപകനെതിരിലുള്ള ആക്രമണത്തിന് പിന്നില്‍ പോപ്പുലര്‍ ഫ്രണ്ട് (പി.എഫ്.ഐ) എന്ന സംഘടനയാണെന്നാണല്ലോ പോലീസും മാധ്യമങ്ങളും പറയുന്നത്. കേസില്‍ പിടിക്കപ്പെട്ടതെല്ലാം അവരുടെ പ്രവര്‍ത്തകരുമാണ്. പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തനങ്ങളോടുള്ള ജമാഅത്തിന്റെ സമീപനം എന്താണ്?

 അധ്യാപകനെതിരെ ആക്രമണം നടത്തിയ വ്യക്തികളും സംഘടനയും ആരാണെന്ന് നിഷ്പക്ഷമായ അന്വേഷണം നടത്തി കൃത്യമായ തെളിവുകളോടെ സ്ഥാപിക്കപ്പെടണം. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരിലേക്കാണ് മിക്കവാറും എല്ലാവരും വിരല്‍ചൂണ്ടുന്നത്. എന്നാല്‍ പി.എഫ്.ഐ നേതൃത്വവും അവരുടെ തേജസ് പത്രവും സംഭവത്തെ അപലപിക്കുകയാണ് ചെയ്തിട്ടുള്ളത്. സംഭവത്തിനു പിന്നില്‍ ആരാണെങ്കിലും അവര്‍ക്ക് നിയമം അനുശാസിക്കുന്ന ശിക്ഷ നല്‍കണം എന്നാണ് ജമാഅത്തിന്റെ നിലപാട്.

ജമാഅത്തെ ഇസ്‌ലാമിയും പോപ്പുലര്‍ ഫ്രണ്ടും തീര്‍ത്തും ഭിന്നമായ നയപരിപാടികളോടെ പ്രവര്‍ത്തിക്കുന്ന സംഘടനകളാണ്. ഇന്ത്യയിലെ മുസ്‌ലിം ന്യൂനപക്ഷത്തിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പരസ്പര വിരുദ്ധമായ മാര്‍ഗങ്ങളും പ്രവര്‍ത്തനങ്ങളുമാണ് ജമാഅത്തും പോപ്പുലര്‍ ഫ്രണ്ടും സ്വീകരിച്ചിട്ടുള്ളത്. ജമാഅത്തെ ഇസ്‌ലാമി പറയുന്നത്, നിയമവാഴ്ച ഉയര്‍ത്തിപ്പിടിക്കുന്നതും വര്‍ഗീയ സംഘര്‍ഷങ്ങളിലേക്ക് നയിക്കാത്തതും നിര്‍മാണാത്മകവും മതസൗഹാര്‍ദവും സംവാദാന്തരീക്ഷവും നിലനിര്‍ത്തുന്നതുമായ പ്രവര്‍ത്തനങ്ങള്‍ മാത്രമേ മുസ്‌ലിം സമൂഹം സ്വീകരിക്കാവൂ എന്നാണ്. ജമാഅത്തിന്റെ ഭരണഘടനയിലും പോളിസി പ്രോഗ്രാമിലും അത് വ്യക്തമാക്കിയിട്ടുണ്ട്. ഈ വിഷയത്തില്‍ ജമാഅത്തിന് കണിശമായ നിലപാടുതന്നെയുണ്ട്. പ്രശ്‌നങ്ങള്‍ക്ക്, ജനാധിപത്യപരവും നിയമവിധേയവുമായ പരിഹാരങ്ങളേ തേടാവൂ. ജനാധിപത്യ സ്ഥാപനങ്ങളെയും സംവിധാനങ്ങളെയും നിയമസംവിധാനങ്ങളെയും നീതിന്യായ വ്യവസ്ഥയെയും സ്ഥാപനങ്ങളെയും ന്യൂനപക്ഷത്തിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നാം ഉപയോഗപ്പെടുത്തണം, അതല്ലാത്ത വഴികള്‍ സ്വീകരിക്കരുത് എന്നാണ് ജമാഅത്തെ ഇസ്‌ലാമിയുടെ സുചിന്തിതമായ നിലപാട്. പ്രസ്ഥാനത്തിന്റെ അറുപത് വര്‍ഷത്തെ ചരിത്രത്തില്‍ ഈ നിലപാടില്‍നിന്ന് അണുഅളവ് പോലും വ്യതിചലിച്ചിട്ടില്ല. ജമാഅത്തെ ഇസ്‌ലാമിക്കകത്ത് ഒരു പോപ്പുലര്‍ ഫ്രണ്ടുകാരനും ഉണ്ടാവുകയില്ല. പോപ്പുലര്‍ ഫ്രണ്ടിനകത്ത് ഒരു ജമാഅത്തുകാരനും ഉണ്ടാവുകയില്ല. ഇങ്ങനെ ഉണ്ടാവുകയില്ല എന്ന് പറയാന്‍ കഴിയുന്ന ഏക സംഘടനയാണ് ജമാഅത്തെ ഇസ്‌ലാമി.
ഈയൊരു സാമൂഹികാന്തരീക്ഷത്തില്‍ എന്ത് സന്ദേശമാണ് ജമാഅത്തെ ഇസ്‌ലാമി കേരള ജനതക്ക് നല്‍കുന്നത്?

സഹസ്രാബ്ദങ്ങളായി കേരളീയ സമൂഹം കാത്തുസൂക്ഷിക്കുന്ന സംയമനവും മതസൗഹാര്‍ദത്തിന് കോട്ടം തട്ടാതിരിക്കാനുള്ള നടപടികളും ഈ സാഹചര്യത്തിലും നാം ഉയര്‍ത്തിപ്പിടിക്കണം. യുദ്ധങ്ങളും വര്‍ഗീയ സംഘര്‍ഷങ്ങളും ഉണ്ടാകുമ്പോള്‍, കിംവദന്തികള്‍ പ്രചരിപ്പിക്കുകയോ വിശ്വസിക്കുകയോ ചെയ്യരുതെന്ന് സാധാരണ പറയാറുണ്ട്. ഈ ഉദ്‌ബോധനം ഇന്ന് കൂടുതല്‍ പ്രസക്തമാണ്. കിംവദന്തികള്‍ പ്രചരിപ്പിക്കുന്നത് ചിലപ്പോഴെങ്കിലും ഔദ്യോഗിക കേന്ദ്രങ്ങളാണെന്നതാണ് ദുഃഖകരമായ വസ്തുത. ജന മനസ്സുകളില്‍ തറക്കുംവിധം ദൃശ്യമാധ്യമങ്ങള്‍ കിംവദന്തികള്‍ പ്രചരിപ്പിക്കുന്നുണ്ട്. വസ്തുതകളെയും കിംവദന്തികളെയും വേര്‍തിരിക്കാന്‍ കഴിയാത്തവിധം ആശയക്കുഴപ്പം സൃഷ്ടിക്കപ്പെടുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം. സത്യസന്ധമായ വാര്‍ത്തകള്‍ മാത്രമേ വിശ്വസിക്കാവൂ. പോലീസ് ഉദ്യോഗസ്ഥര്‍ കൃത്യമായി തെളിഞ്ഞ സംഭവങ്ങളും വാര്‍ത്തകളും മാത്രമേ മാധ്യമങ്ങള്‍ക്ക് നല്‍കാവൂ. കിംവദന്തികള്‍ പ്രചരിപ്പിക്കുന്നവരില്‍ പോലീസ് ഉള്‍പ്പെടരുത്. മത നേതാക്കള്‍ അവരവരുടെ സമുദായങ്ങളിലെ യുവാക്കള്‍ ഏതെല്ലാം തെറ്റായ വഴികളിലേക്കാണ് പോകുന്നതെന്ന് തിരിച്ചറിയുകയും അവരെ നേര്‍വഴിയിലേക്ക് നയിക്കുകയും ചെയ്യേണ്ടതുണ്ട്. ഇന്ന് വ്യത്യസ്ത സമുദായ സംഘടനകള്‍ ധാരാളം വിദ്യാലയങ്ങള്‍ നടത്തുന്നുണ്ട്. അത്തരം വിദ്യാലയങ്ങളില്‍ മത സൗഹാര്‍ദവും പരമത വിശ്വാസങ്ങളെ ആദരിക്കാനുള്ള മനസ്സും വളര്‍ത്തിയെടുക്കാന്‍ ഉപകരിക്കുന്ന പാഠങ്ങളാണ് വിദ്യാര്‍ഥികളെ പഠിപ്പിക്കേണ്ടത്. അതിനുപകരം, പരമതനിന്ദയും ഏതെങ്കിലും മതവിഭാഗത്തോട് വെറുപ്പും സൃഷ്ടിക്കുന്ന പാഠങ്ങളോ സന്ദേശങ്ങളോ വിദ്യാലയങ്ങളില്‍ നല്‍കരുത്. ഏതൊരാളുടെയും മത ചിഹ്നങ്ങളെയും വിശ്വാസങ്ങളെയും ഹനിക്കാനും മൗലികാവകാശങ്ങള്‍ തടയാനും വിദ്യാലയാധികൃതര്‍ ശ്രമിക്കരുത്. മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് മുന്നോട്ടു പോവുകയാണ് നമുക്ക് കരണീയമായിട്ടുള്ളത്.
(Prabodhanam Weekly_31.7.2010)

20 അഭിപ്രായ(ങ്ങള്‍):

CKLatheef പറഞ്ഞു...

അടിസ്ഥാനരഹിതമായ ഒട്ടേറെ ആരോപണങ്ങള്‍ ജമാഅത്തെ ഇസ്‌ലാമിക്കെതിരെ ഉയര്‍ത്തപ്പെട്ടുകൊണ്ടിരിക്കുന്നു. യുക്തിവാദികള്‍, കമ്മ്യൂണിസ്റ്റുകാര്‍, മുസ്‌ലിം ലീഗുകാര്‍, മുജാഹിദ് ഇരുവിഭാഗങ്ങള്‍, സുന്നികളിലെ ഇരുവിഭാഗങ്ങള്‍..... തുടങ്ങിയ എല്ലാവരും അവരവരുടെ പങ്ക് വഹിക്കുന്നു. നെറ്റില്‍ അത്തരം ധാരാളം ആരോപണങ്ങളും പരിഹാസങ്ങളുമുണ്ട്. അവ വീണ്ടും റീ പേസ്റ്റ് ചെയ്യാന്‍ മാത്രമായി കമന്റ് ബോക്‌സ് ഉയോഗിക്കരുത്. ദയവായി ഈ അഭിമുഖത്തില്‍ പരാമര്‍ശിച്ച വിഷയങ്ങളിലേതിലെങ്കിലും കൂടുതല്‍ വ്യക്തത ആവശ്യമാണെങ്കില്‍ എന്റെ അറിവനുസരിച്ച് ഞാന്‍ വിശദീകരണം നല്‍കാം. അത് മാത്രമാണ് നെറ്റില്‍ ലഭ്യമായ ഈ അഭിമുഖം ഇവിടെ എടുത്ത് ചേര്‍ത്തതിന് പ്രേരകം.

ദീര്‍ഘിച്ച പോസ്റ്റാണ് അതിനാല്‍ വായിക്കാതെ കമന്റ് ചെയ്യാനുള്ള സാധ്യത ഏറെയാണ്. അതുകൊണ്ട് കമന്റാനുദ്ദേശിക്കുന്നവര്‍ ദയവായി അഭിമുഖം പൂര്‍ണമായി വായിക്കുക.

Noushad Vadakkel പറഞ്ഞു...

>>>ജമാഅത്തെ ഇസ്‌ലാമിക്കകത്ത് ഒരു പോപ്പുലര്‍ ഫ്രണ്ടുകാരനും ഉണ്ടാവുകയില്ല. പോപ്പുലര്‍ ഫ്രണ്ടിനകത്ത് ഒരു ജമാഅത്തുകാരനും ഉണ്ടാവുകയില്ല. ഇങ്ങനെ ഉണ്ടാവുകയില്ല എന്ന് പറയാന്‍ കഴിയുന്ന ഏക സംഘടനയാണ് ജമാഅത്തെ ഇസ്‌ലാമി.<<<

ഈ നൂറ്റാണ്ടിലെ ഏറ്റവും മികച്ച ഫലിതം .....

തീവ്ര വാദ സംഘടനകളിലെ നേതാക്കളില്‍ പലരും പിച്ച വെച്ച് നടന്നത് ജമാത്ത്‌ തരവാട്ടിലാനെന്നു കേരളീയ സമൂഹം തിരിച്ചറിഞ്ഞതാണ് ... അവര്‍ക്ക് വേണ്ട പ്രചാരവും മാന്യതയും ഉണ്ടാക്കിക്കൊടുത്തത് മാധ്യമം പത്രവും . ഇതൊന്നും ആരും മറക്കില്ല എന്ന് മാത്രം ഓര്‍മിച്ചാല്‍ നന്ന് ..

CKLatheef പറഞ്ഞു...

'ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലും..' എന്ന് തുടങ്ങുന്ന പഴംചൊല്ല് ഓര്‍മിപ്പിക്കുന്നതാണ് താങ്കളുടെ കമന്റുകള്‍ മിക്കപ്പോഴും.

ആ പറഞ്ഞതില്‍ എന്ത് ഫലിതമാണ് താങ്കള്‍ കണ്ടത്. ജമാഅത്തെ ഇസ്‌ലാമി ഇങ്ങനെ പറയാന്‍ ഒരു കാരണമുണ്ട്. മറ്റേത് സംഘടനക്കും ഒരു ദ്വിമുഖമുണ്ട്. കാരണം ഒന്നുകില്‍ അവര്‍ കേവലം മത സംഘനയോ സാസ്‌കാരിക വിദ്യാഭ്യാസ സംഘടനയോ ആയിരിക്കും. അതേ സമയം അവര്‍ക്ക് രാഷ്ട്രീയമായി മറ്റു സംഘടനകളും ആവശ്യമായി വരും. ഇത് തിരിച്ചും സംഭവിക്കുന്നു. ജമാഅത്തെ ഇസ്‌ലാമി സമ്പൂര്‍ണ പ്രസ്ഥാനമായതുകൊണ്ട് ആ വിഷയം ഉത്ഭവിക്കുന്നില്ല.ഒരു പോപ്പുലര്‍ ഫ്രണ്ടുകാരന്‍ രാഷ്ട്രീയമായി മുസ്ലിം ലീഗോ, കോഗ്രസോ, കമ്മ്യൂണിസ്‌റ്റോ ആകാം. മതപരമായ സുന്നിയോ മുജാഹിദോ ആകാം. എന്നാല്‍ ജമാഅത്തുകാനാവില്ല.
മാത്രവുമല്ല അതില്‍ അണിനിരന്നവരെ പരിശോധിച്ചാലും അമീര്‍ പറഞ്ഞത് ശരിയാണെന്ന് വ്യക്തമാകും.

അവരിലാരെങ്കിലും പിച്ചവെച്ച് നടന്നതിനെക്കുറിച്ചല്ല അമീര്‍ സൂചിപ്പിക്കുന്നത് എന്ന് മനസ്സിലാക്കുക. പിന്നെ മാധ്യമത്തിനും ജമാഅത്തിനും അതിന്റേതായ ചില ലക്ഷ്യങ്ങളുണ്ട് അതിനോട് യോജിക്കുന്ന നടപടികളേ അത് സ്വീകരിക്കൂ. പത്രം നിഷ്പക്ഷമായി ചില വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുമ്പോള്‍ ബന്ധപ്പെട്ട വിഭാഗങ്ങള്‍ മാന്യതവരുമോ നഷ്ടപ്പെടുമോ എന്ന് നോക്കി വാര്‍ത്ത നല്‍കാനാവില്ല. അനുഭവം 'വര്‍ത്തമാനത്തില്‍' നിന്ന് പഠിച്ചില്ലേ. ആര്‍.എസ്.എസ് ഭീരകരതയെ പുറത്തുകൊണ്ടുവന്നാല്‍ അതൊക്കെ മുസ്‌ലിം തീവ്രവാദികള്‍ക്ക് സപ്പോര്‍ട്ട ചെയ്യലാണ് എന്ന മതനിഷേധികളുടെയും യുക്തിവാദികളുടെയും ധാരണ താങ്കളും സ്വായത്തമാക്കിയോ എന്ന് സംശയിക്കുന്നു. പിന്നെ കേരളീയ സമൂഹത്തിന്റെ മൊത്തം വക്കാലത്തൊന്നും താങ്കള്‍ ഏറ്റെടുത്ത് അഭിപ്രായം പറയേണ്ടതില്ല. എന്റോസള്‍ഫാന്‍ ദുരിതാശ്വാസത്തിനും സുനാമിദുരന്തത്തിനും മറ്റും ഈ സംഘടയെ വിശ്വാസത്തിലെടുത്തത് കേരളീയ സമൂഹമല്ലാതെ മറ്റാരുമായിരുന്നില്ല. ബൂലോകത്തും മാതൃഭൂമിയിലും നിറഞ്ഞാടുന്ന ചിലര്‍ പറയുന്നതാണ് കേരളീയ സമൂഹത്തിന്റെ പൊതുബോധം എന്ന് തീരുമാനിക്കുകയും വേണ്ട.

Baiju Elikkattoor പറഞ്ഞു...

"...മതനിഷേധികളുടെയും യുക്തിവാദികളുടെയും ....."

oru off!

thaankalude kaazhchappadil araanu 'mathanishedhikal'? mattu mathangalil vishwasikkunnavaro? :)

CKLatheef പറഞ്ഞു...

@Baiju Elikkattoor,

'ചില മതനിഷേധികളുടെയും യുക്തിവാദികളുടെയും...' എന്ന് മാറ്റിപ്പറഞ്ഞാല്‍ സംശയം നീങ്ങുമോ?. മതനിഷേധികള്‍ എന്നതുകൊണ്ടുദ്ദേശിച്ചത് മതമാണ് പുരോഗതിക്ക് തടസ്സമെന്നും അതിനാല്‍ അതിനെ തകര്‍ത്ത് മനുഷ്യരെ രക്ഷിക്കണമെന്നും കരുതുന്ന ഒരു വിഭാഗമുണ്ട് അവരെയാണ്. യുക്തിവാദികളെ സംബന്ധിച്ചും അങ്ങനെത്തന്നെ. ബൂലോകത്ത് അവരുടെ സാന്നിദ്ധ്യം കുറച്ചധികമുള്ളത് കൊണ്ട് ഒന്ന് സമാന്യവല്‍കരിച്ചു എന്ന് മാത്രം. എന്നാലും എനിക്കറിയാം യഥാര്‍ഥ മനുഷ്യസ്‌നേഹികളായ ഇരു വിഭാഗത്തില്‍ പെട്ടവരും കുറ്റിയറ്റു പോയിട്ടില്ല. പക്ഷെ അവര്‍ക്കെതിരെ ഏറ്റവും നിന്ദ്യമായ പദപ്രയോഗങ്ങളും ആരോപണങ്ങളും ഉന്നയിക്കുന്നവരാണ് ഞാന്‍ ആദ്യം പറഞ്ഞ വിഭാഗം.

ബൈജൂ.. വന്നതിലും അഭിപ്രായം രേഖപ്പെടുത്തിയതിലും നന്ദിയുണ്ട്.

കുരുത്തം കെട്ടവന്‍ പറഞ്ഞു...

Noushad Vadakkel:>>>ജമാഅത്തെ ഇസ്‌ലാമിക്കകത്ത് ഒരു പോപ്പുലര്‍ ഫ്രണ്ടുകാരനും ഉണ്ടാവുകയില്ല. പോപ്പുലര്‍ ഫ്രണ്ടിനകത്ത് ഒരു ജമാഅത്തുകാരനും ഉണ്ടാവുകയില്ല. ഇങ്ങനെ ഉണ്ടാവുകയില്ല എന്ന് പറയാന്‍ കഴിയുന്ന ഏക സംഘടനയാണ് ജമാഅത്തെ ഇസ്‌ലാമി.<<<

ഈ നൂറ്റാണ്ടിലെ ഏറ്റവും മികച്ച ഫലിതം .....

നൌഷാദിനത്‌ 'തമാശ'യായി തോന്നും. കാരണം സ്വന്തം പ്രസ്ഥാനത്തിലധികവും അതിണ്റ്റെ പുറകിലാണല്ലോ! ഇതേ എന്‍ ഡി എഫുകാര്‍ മുജാഹിദ്‌ നേതാവിനെ ഓടിച്ചിട്ട്‌ വെട്ടിയപ്പോള്‍ മാത്രമാണു (വെട്ടിയത്‌ വേറൊന്നിനുമല്ല, ഇത്രയും കാലം അകമഴിഞ്ഞ്‌ സഹായിച്ചിരുന്ന നേതാവ്‌ പെട്ടൊന്നൊരു ദിവസം എന്തോ കാരണത്താല്‍ അതങ്ങ്‌ നിര്‍ത്തി) അവര്‍ക്കെതിരില്‍ വാ തുറക്കാന്‍ നിര്‍ബന്ധിതരായത്‌ അതും പരിമിതമായി മാത്രം. ജമാഅത്തെ ഇസ്‌ലാമിക്ക്‌ സ്വാധീനമുള്ളിടത്തെല്ലാം എന്‍ ഡി എഫ്‌-പോപ്പുലര്‍ ഫ്രണ്ടിത്യാദികള്‍ക്ക്‌ ഒരു യൂനിറ്റു പോലും രൂപീകരിക്കാന്‍ ആളെ കിട്ടിയില്ലെന്ന് പരിശോധിച്ചാല്‍ ബോധ്യമാകും. ഇന്ന് പോപ്പുലര്‍ ഫ്രണ്ടുകാര്‍ മറ്റു മുസ്ളിം സംഘടനകളെ എതിര്‍ക്കുന്നതിണ്റ്റെ നാലിരട്ടി ശക്തിയില്‍ ജമാഅത്തെ ഇസ്‌ലാമിയെ എതിര്‍ക്കുന്നതും മറ്റൊന്നും കൊണ്ടല്ല.

അമീര്‍ കാര്യങ്ങള്‍ വളരെ വ്യക്തമായി പറഞ്ഞിരിക്കുന്നു. കണ്ണടച്ചിരുട്ടാക്കിയവര്‍ക്ക്‌ മാത്രമേ അത്‌ കാണാതിരിക്കാനാവു.

Noushad Vadakkel പറഞ്ഞു...

ലതീഫ്‌ മാസ്റെര്‍ & കുരുത്തം കെട്ടവന്‍ ....

തീവ്ര വാദ സംഘടനകളുടെ കോ ഓര്‍ഡ്നഷന്‍ നടത്തിയിട്ടുള്ളത് ജമാഅത്തെ ഇസ്ലാമിയാണ് എന്നത് ഏവര്‍ക്കും അറിവുള്ളതാണ് . ഇന്ന് മുസ്ലിം പക്ഷത് കാണുന്ന പല തീവ്ര വാദ സംഘടനകളുടെയും അമരതിരിക്കുന്നതും ജമാഅത്ത്‌ എത്ര നിഷേധിച്ചാലും മുന്‍പ് ജമാത് യുവജന വിഭാഗമായി കൊണ്ട് നടന്ന സിമിക്കാരാന്.

.>>>ഒരു പോപ്പുലര്‍ ഫ്രണ്ടുകാരന്‍ രാഷ്ട്രീയമായി മുസ്ലിം ലീഗോ, കോഗ്രസോ, കമ്മ്യൂണിസ്‌റ്റോ ആകാം. മതപരമായ സുന്നിയോ മുജാഹിദോ ആകാം.<<<

താന്കള്‍ എന്താ പറയുന്നതെന്ന് ഒന്ന് കൂടി ആലോചിക്കു മാഷേ.. മുഖ്യമന്ത്രിയെക്കാളും വിവരമില്ലാത്തവരാണോ നിങ്ങള്‍ ?


>>>>>ജമാഅത്തെ ഇസ്‌ലാമിക്ക്‌ സ്വാധീനമുള്ളിടത്തെല്ലാം എന്‍ ഡി എഫ്‌-പോപ്പുലര്‍ ഫ്രണ്ടിത്യാദികള്‍ക്ക്‌ ഒരു യൂനിറ്റു പോലും രൂപീകരിക്കാന്‍ ആളെ കിട്ടിയില്ലെന്ന് പരിശോധിച്ചാല്‍ ബോധ്യമാകും<<<

വല്ലാതെ ചിരിപ്പിക്കല്ലേ .......

CKLatheef പറഞ്ഞു...

>>> തീവ്ര വാദ സംഘടനകളുടെ കോ ഓര്‍ഡ്നഷന്‍ നടത്തിയിട്ടുള്ളത് ജമാഅത്തെ ഇസ്ലാമിയാണ് എന്നത് ഏവര്‍ക്കും അറിവുള്ളതാണ് . <<<

ഈ എല്ലാവരും എന്ന് പറഞ്ഞാല്‍ ആരൊക്കെ പെടും ഹമീദ്, കാരശേരി, ജബ്ബാര്‍ മുഹമ്മദാലി പിന്നെ പക്ഷപാതിത്വത്താല്‍ കണ്ണുകാണാത്ത ചില മതസംഘടനകളുടെ ചില പ്രാസംഗികന്‍മാര്‍ ഇവരെ അന്ധമായി വിശ്വസിക്കുന്ന പൊതുജനം. അതല്ലാതെ ജമാഅത്തിനെ അറിയാന്‍ ശ്രമിച്ചവരൊക്കെ സത്യം മനസ്സിലാക്കിയിട്ടുണ്ട് അതവര്‍ നേരിട്ടും അല്ലാതെയും തുറന്ന് പറഞ്ഞിട്ടുണ്ട്. നിങ്ങളും യുക്തിവാദി ദൈവനിഷേധികളാതികളും അവരെ കൂലിയെഴുത്തുകാരും വാടകക്കെടുക്കപ്പെട്ടവരായും ദുരാരോപണമുന്നയിക്കുന്നു എന്ന് മറക്കുന്നില്ല. അറിയില്ലേ സത്യം കൈപുറ്റതാണ്. അതിന് വേണ്ടി നിലകൊള്ളുന്നവര്‍ക്കും അല്‍പം ആക്ഷേപമൊക്കെ സഹിക്കേണ്ടിവരും.

കാര്യമൊന്നും മനസ്സിലാക്കാന്‍ മനസ്സില്ലെങ്കിലും ഈ പോസ്റ്റും ഇവിടുത്തെ കമന്റുകളും നന്നായി ചിരിക്കാന്‍ താങ്കള്‍ക്ക് വകനല്‍കുന്നു എന്നറിഞ്ഞതില്‍ സന്തോഷമുണ്ട് അല്‍പം സഹതാപവും.

കിരുകിരുപ്പ് തീര്‍ക്കാന്‍ മാത്രമായി നല്‍കപ്പെടുന്ന കമന്റുകള്‍ പ്രസിദ്ധീകരിക്കണം എന്ന് ഞാന്‍ തീരുമാനിച്ചിട്ടില്ല. വെറുതെ എന്തിന് ആളുകളുടെ സമയം കളയണം. അതുകൊണ്ട് കമന്റ് പേസ്റ്റ്‌ചെയ്യുന്നതിന് മുമ്പ് അതല്ലാത്ത വല്ലതുമൊക്ക അതിലുണ്ടോ എന്ന് ചിന്തിക്കുക.

Noushad Vadakkel പറഞ്ഞു...

>>>>കിരുകിരുപ്പ് തീര്‍ക്കാന്‍ മാത്രമായി നല്‍കപ്പെടുന്ന കമന്റുകള്‍ പ്രസിദ്ധീകരിക്കണം എന്ന് ഞാന്‍ തീരുമാനിച്ചിട്ടില്ല.<<<<
അതെന്താണ് ഈ കിരുകിരുപ്പ്???
:)

Noushad Vadakkel പറഞ്ഞു...

പിണങ്ങണ്ട മാഷേ , പഴയ കാര്യങ്ങള്‍ വീണ്ടും ഒര്മിപ്പിക്കുന്നില്ല . നിങ്ങള്‍ ഇത് എത്രാമത്തെ തവണയാണ് എല്ലാവരെയും ഒരുമിച്ചു കൂട്ടിക്കെട്ടി രക്ഷപ്പെടുവാന്‍ ശ്രമിക്കുന്നത് ? എനിക്കും തോന്നുന്നു അല്‍പ്പം സഹതാപം . അത് കൊണ്ട് നിര്ത്തുന്നു ....നന്മകള്‍ ആശംസിക്കുന്നു .

Unknown പറഞ്ഞു...

>>>>>ജമാഅത്തെ ഇസ്‌ലാമിക്ക്‌
സ്വാധീനമുള്ളിടത്തെല്ലാം എന്‍
ഡി എഫ്‌ -പോപ്പുലര്‍
ഫ്രണ്ടിത്യാദികള്‍ക്ക്‌ ഒരു യൂനിറ്റു
പോലും രൂപീകരിക്കാന്‍
ആളെ കിട്ടിയില്ലെന്ന്
പരിശോധിച്ചാല്‍ ബോധ്യമാകും <<<.**


thamasha kollaam...

ജമാ അതെ ഇസ്ലാമി കുടുംബത്തില്‍
വരെ പോപുലര്‍ ഫ്രണ്ട്‌ കാരന്‍
ഉണ്ട്‌....തെളിവ്‌
വേണോ സകോതര......അതികം ചിരിപ്പിക്കല്ലേ

CKLatheef പറഞ്ഞു...

@Noushad

കിരുകിരുപ്പ് എന്നത്‌കൊണ്ടു ഞാനുദ്ദേശിച്ചത് മനസ്സിലാകാന്‍ അവസാനത്തെ താങ്കളുടെ രണ്ട് കമന്റും അതേ ശൈലിയിലും ഭാഷയിലും നല്‍കപ്പെട്ട ബുസുവിന്റെ കമന്റും ശ്രദ്ധിക്കുക. ജമാഅത്തിനെക്കുറിച്ച് ആരെങ്കിലും വല്ല ശരിയും മനസ്സിലാക്കി പോയെങ്കിലോ എന്ന വിഷമം മാത്രമേ അതിലുള്ളൂ. അതിന് എന്തെങ്കിലും പറഞ്ഞുകൊണ്ടിരിക്കണം. നിങ്ങളുടെ ശ്രമങ്ങള്‍ വെറുതെയാകുന്നില്ല. നിങ്ങള്‍ക്ക് അതിന്റെ പേരില്‍ ലഭിക്കാനുള്ള പ്രപഞ്ചനാഥങ്കലുള്ള പ്രതിഫലത്തെക്കുറിച്ചും ഒന്ന് ഇടക്കിടെ ചിന്തിച്ചുനോക്കുക. അത് നിങ്ങളെ സ്വര്‍ഗത്തിലടുപ്പിക്കാന്‍ പര്യാപ്തമാവുമോ എന്ന്. ഇത് യുക്തിവാദ ബ്ലോഗല്ലാത്തതുകൊണ്ടാണ് ഇങ്ങനെ പറഞ്ഞത് താങ്കളുടെ എതിര്‍പ്പിന്റെ മുഖ്യ പ്രേരകം സ്വര്‍ഗം നേടാനുള്ള ആഗ്രഹമാണെന്ന് എന്നെ അറിയിച്ചതുമാണല്ലോ.

പഴയകാര്യങ്ങള്‍ മാത്രം ഇങ്ങനെ ഓര്‍മിപ്പിച്ചുകൊണ്ടിരിക്കാന്‍ നിങ്ങള്‍ക്ക് അതിന് മാത്രം വയസൊന്നും കാണുന്നില്ലല്ലോ :)

@ബുസു

കുരുത്തം കെട്ടവന്‍ അദ്ദേഹത്തിന്റെ അനുഭവം വെച്ചു പറഞ്ഞതായിരിക്കണം. എല്ലാവരും അതിനോട് യോജിക്കും എന്ന് എനിക്കും തോന്നുന്നില്ല. അതിന്റെ ആവശ്യവുമില്ല. ബുസു പറഞ്ഞതും ഉണ്ടായിക്കൂടെന്നില്ല. നുഹ് പ്രവാചകന്റെ മകന് നിഷേധികളുടെ കൂടെയാവാമെങ്കില്‍ അങ്ങനെയും സംഭവിക്കാം.

ഇപ്പോള്‍ നടക്കുന്ന ചര്‍ചയിലൊക്കെ പ്രധാന വിഷയം വിട്ട് ഈ ഒരു കുറ്റിയില്‍ കിടന്ന് കറങ്ങുകയാണ്. ബാക്കി അമീര്‍ പറഞ്ഞ കാര്യങ്ങളൊക്കെ സര്‍വസമ്മതമാണ് എന്ന് അതിലൂടെ ധരിക്കാമോ.

ഷെരീഫ് കൊട്ടാരക്കര പറഞ്ഞു...

ഒരു പ്രസ്ഥാനത്തിന്റെ അദ്ധ്യക്ഷന്‍ അദ്ദേഹത്തിന്റെ പ്രസ്ഥാനത്തിന്റെലക്ഷ്യങ്ങളും മാര്‍ഗങ്ങളും അവതരിപ്പിച്ചു മാന്യമായ രീതിയില്‍. വിയോജിക്കുന്നവര്‍ ഉണ്ടാകാം.സ്വാഭാവികം. പക്ഷേ തങ്ങളുടെ വിയോജിപ്പു അതേ മാന്യതയില്‍ പ്രതികരിക്കുന്നതാണു ഉചിതമെന്നു തോന്നുന്നു.സാമാന്യം ദീര്‍ഘമായ ഈ അഭിമുഖം അദ്ദേഹത്തിന്റെ പ്രസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളേയും സ്പര്‍ശിച്ചിട്ടുണ്ടല്ലോ. വിയോജിപ്പുള്ളവര്‍ ഏതേതു ഭാഗത്തോടാണു വിയോജിപ്പെന്നു വിവരിക്കട്ടെ ആവശ്യമായ ഉദ്ധരണികളിലൂടെ , തെളിവുകളിലൂടെ, അസഹിഷ്ണത ഇല്ലാതെ, പരിഹാസം ഇല്ലാതെ കാര്യ ഗൌരവമായി ചര്‍ച്ച തുടരട്ടേ. അതല്ലേ ഉത്തമമായ മാര്‍ഗം. ചര്‍ച്ച മറ്റൊരു വഴിക്കു തിരിയുന്നതായി നിരീക്ഷിച്ചതു കൊണ്ടാണു ഇങ്ങിനെ ഒരു അഭിപ്രായം രേഖപ്പെടുത്തുന്നതു.

Unknown പറഞ്ഞു...

nishedi ennath kont thaankal udheshichath kaafir enna artham aano?....subhaanallaa...allaahu poruth tharatte

CKLatheef പറഞ്ഞു...

ശരിഫിക്ക പറഞ്ഞതിനോട് 100%വും യോജിക്കുന്നു.

അങ്ങനെ വിയോജിക്കാന്‍ സാധ്യമല്ലാത്തവര്‍ തങ്ങളുടെ വിഷമം തീര്‍ക്കുന്നതാണ് താങ്കള്‍ കണ്ടത്. ഏതെങ്കിലും പരിഹാസ കമന്റുകള്‍ ഡീലീറ്റ് ചെയ്താല്‍ വിയോജിക്കുന്ന കമന്റുകള്‍ ഡീലീറ്റ് ചെയ്യുന്നു, അഭിപ്രായങ്ങളെ അടിച്ചമര്‍ത്തുന്നു തുടങ്ങിയ ആരോപണങ്ങളുമായി വീണ്ടും വരും, കേള്‍ക്കുന്നവര്‍ തെറ്റിദ്ധരിക്കാന്‍ ഇടയാകും
അതുകൊണ്ട് ബോധപൂര്‍വം തന്നെയാണ് ചിലതിന് മറുപടി പറഞ്ഞത്. അതിലൂടെ ജമാഅത്തിനെ വിമര്‍ശിക്കുന്നവരുടെ മനോഗതിയും ശൈലിയും കൂടി വ്യക്തമാകുന്നുണ്ടല്ലോ.

കോടിയേരി പിണറായി വിജയനടക്കമുള്ളവര്‍ക്ക് ജമാഅത്തിനെക്കുറിച്ച ആധികാരിക അവലംബം ഈ വിമര്‍ശകരുടെ വാക്കുകളാണല്ലോ. അമീറിന്റെ വാക്കുകളോ ജമാഅത്തിന്റെ പ്രവര്‍ത്തനങ്ങളോ നോക്കി ഈ പ്രസ്ഥാനത്തെ പഠിക്കാന്‍ സന്‍മനസ്സ് കാണിക്കുന്നവര്‍ക്ക് വേണ്ടി മാത്രമാണ് ഇവിടെ ഇത് പ്രസിദ്ധീകരിച്ചതും വിശദീകരണങ്ങള്‍ നല്‍കുന്നതും.

ബുസു എന്നത് പരിഹസിക്കാന്‍ മാത്രമായി നിര്‍മിച്ച ആരുടെയോ വ്യാജ ഐ.ഡിയാണ് അതിനാല്‍ ആ പേരിലുള്ള കമന്റുകള്‍ ഇനി പ്രസിദ്ധീകരിക്കുന്നതല്ല.

കുരുത്തം കെട്ടവന്‍ പറഞ്ഞു...

ഞാന്‍ വെറുതേ പറഞ്ഞതല്ല, വ്യക്തമായ അനുഭവത്തിണ്റ്റെ വെളിച്ചത്തില്‍ തന്നെ. ജമാഅത്തെ ഇസ്‌ലാമിക്ക്‌ മേല്‍ക്കൈയും വ്യക്തമായ സ്വാധീനവും ഉള്ള ഒരു പ്രദേശമാണു ശാന്തപുരം. അവിടെ എന്‍ ഡി എഫിനു യൂനിറ്റില്ലെന്നതോ പോകട്ടെ,പുറത്ത്‌ നിന്നാരെങ്കിലും വന്ന് അവരുടെ പ്രവര്‍ത്തനത്തിനു വിളിച്ചാല്‍ ആളെ കിട്ടാത്ത അവസ്ഥ. ജമാഅത്തെ ഇസ്‌ലാമി പഞ്ചായത്തു തിരഞ്ഞെടുപ്പില്‍ മത്സരിക്കും എന്ന് 'ഔദ്യോഗികമായി' പ്രഖ്യാപിക്കുന്നതിനു മുന്‍പ്‌ തന്നെ, ജമാഅത്തെ ഇസ്‌ലാമിക്ക്‌ അവിടെ മൂന്ന് വാര്‍ഡ്‌ മെംബ്ബര്‍മാരുണ്ട്‌. ഈ കാര്യം ജമാഅത്തെ ഇസ്‌ലാമി വിമര്‍ശനങ്ങള്‍ക്ക്‌ കുപ്രസിദ്ദനും മതേതര നാട്യക്കാരനുമായ ഹമീദ്‌ ചേന്ദമംഗലൂര്‍ ഒരിക്കല്‍ 'മാത്രഭൂമി' ആഴ്ചപതിപ്പില്‍ എഴുതുകയും ചെയ്തിരുന്നു. വിഷയം മാറാന്‍ സാധ്യതയുള്ളതുകൊണ്ട്‌ ഇനിയും അതേ പറ്റി കമണ്റ്റാന്‍ മുതിരുന്നില്ല.

shahir chennamangallur പറഞ്ഞു...

പലപ്പോഴും ശ്രദ്ധിക്കുന്നതാണ്, ജമാ‌അത്ത് വിമര്‍ശകര്‍ക്ക് എല്ലാം ഒരേ ശൈലിയാണ്. അതു ഹമീദ് മുതല്‍ ബ്ലോഗിലെ ജമാ‌അത്ത് വിമര്‍ശക പുലി ബഷീറു വരെ. ഒരേ കാര്യം ആവര്‍ത്തിച്ച് ആരൊപിക്കും. മറുപടികള്‍ അവരെ ഒരിക്കലും അവരെ അലോസരപ്പെടുത്താറില്ല. ഒന്നും പുതുതായി പഠിക്കാതിരിക്കുകയും, മുന്‍പ് പഠിച്ചതൊന്നും മാറ്റാതിരിക്കുകയും ചെയ്യുന്ന ഒരു തരം ശീലക്കേട്.
മറ്റു വായനക്കാരെ ആണിവര്‍ ലക്ഷ്യം വെക്കുന്നതെന്ന് സ്പഷ്ടം. എത്ര കാലം കണ്ണടച്ച് ഇരുട്ടാക്കും സേര്‍ ?

Noushad Vadakkel പറഞ്ഞു...

>>>പഴയകാര്യങ്ങള്‍ മാത്രം ഇങ്ങനെ ഓര്‍മിപ്പിച്ചുകൊണ്ടിരിക്കാന്‍ നിങ്ങള്‍ക്ക് അതിന് മാത്രം വയസൊന്നും കാണുന്നില്ലല്ലോ :)<<< ഇതാ പിടിച്ചോ വയസ്സും പരിചയവുമുള്ള ഒരാളുടെ വചനങ്ങള്‍ ....

പിന്നൊരു സംശയം , എത്ര വയസ്സാകണം മാഷേ ഇവിടൊന്നു പയറ്റാന്‍ .? ( എനിക്ക് ഇന്നലെ സര്‍ക്കാര്‍ കണക്ക് പ്രകാരം മുപ്പത്തി അഞ്ചു തികഞ്ഞു . അത് മതിയോ ആവോ :) )


ഷാഹിര്‍ ചെണ്ടാമാങ്ങല്ലൂര്‍ ഭയങ്കര കണ്ടുപിടിതക്കാരനാണല്ലോ ?
>>>പലപ്പോഴും ശ്രദ്ധിക്കുന്നതാണ്, ജമാ‌അത്ത് വിമര്‍ശകര്‍ക്ക് എല്ലാം ഒരേ ശൈലിയാണ്. <<< ഒരേ ആദര്‍ഷമാല്ലെന്നു തിരിച്ചറിഞ്ഞല്ലോ .. ഭാഗ്യം ...

Unknown പറഞ്ഞു...

*കുരുതം കെട്ടവന്റെ ഷാന്തപുരത്‌
ജമാ അതേ ഇസ്ലാമിക്കണു
മേല്‍ക്കയും സ്വാദീനവും ഉള്ളത്‌
എന്നു
പരഞ്ഞപ്പഴെ അവിടത്തെ ആളുകളുടെ ചിറ്റ്രം മനസിലായി ..!
തീര്‍ച്ചയായും അവിടെ പോപുലര്‍
ഫ്രണ്ട്കാര്‍ ഉണ്ടാകില്ല ...
കാരണം.!
ഞാന്‍
മനസിലാക്കിയടതോളം പോപുലര്‍ ഫ്രണ്ട്‌
കാര്‍ ആണുങ്ങ്ലാ ..ഒറ്റതന്തക്ക്‌
പിറന്ന
ദീരന്മാര്‍.ടിപുവിന്റേയും കുഞ്ഞാലി മരകാരുടേയും പിന്തലമുറക്കര്‍....തീര്‍ച്ചയായും ഷണ്ടന്മാരുടെ ഇടയില്‍
അവര്‍ ഉണ്ടാകില്ല....*

കുരുത്തം കെട്ടവന്‍ പറഞ്ഞു...

ഇപ്പോള്‍ എന്തായി ഇത്രയും നേരം 'പറഞ്ഞത്‌' വിശ്വാസമില്ലെന്നായിരുന്നു! വിശ്വാസം വന്നപ്പോഴോ?! അതംഗീകരിക്കാനുള്ള മടി കാരണം, 'തന്ത' തള്ള എന്നൊക്കെ പറഞ്ഞ്‌ 'തടി' സലാമത്താക്കി!! കൊള്ളാം പിള്ളേ,

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അത് വിമർശനങ്ങളാകട്ടേ വിയോജിപ്പുകളാകട്ടേ, ഇവിടെ രേഖപ്പെടുത്തുക. കേവല തർക്കവിതർക്കങ്ങൾ സ്വാഗതം ചെയ്യുന്നില്ല.

 
Design by CKLatheef | Bloggerized by CKLatheef | CK